ഞങ്ങള്‍ മനുഷ്യരാണോ..??
സുനില്‍ പി ഇളയിടം റോമിലെ ഥാപര്‍ ഒരു ഘട്ടത്തില്‍ പറയുന്നുണ്ട് തെക്കേ ഇന്ത്യയില്‍ നിന്ന് ഗംഗാതടം വരെ പടയോട്ടം നടത്തി അവിടെനിന്ന് തിരിച്ചു വന്ന ചോളന്‍. ആ ചോളന്റെ ചരിത്രം ഇന്ത്യാ ചരിത്രത്തില്‍ ഒരു പേജില്‍ അവസാനിക്കും. അതേസമയം ചാലൂക്യന്‍മാര്‍ അല്ലെങ്കില്‍ ഗംഗാതടങ്ങളില്‍ ആര്യന്‍മാരുടെ വരവ് കുടിയേറ്റം ഇതൊക്കെ എത്രയെഴുതിയാലും തീരുകയില്ല. എല്ലാ ഘട്ടത്തിലും ഈ പ്രശ്‌നമുണ്ട് കെട്ടോ, ഈ ഇന്ത്യ എന്ന് പൊതുവെ നമ്മള്‍ പറയുമെങ്കിലും ആരുടെ ഇന്ത്യയാണ്, കേരളമെന്ന് പറയുമെങ്കിലും ആരുടെ കേരളമാണ് മനുഷ്യന്‍ […]
സുനില്‍ പി ഇളയിടം
റോമിലെ ഥാപര്‍ ഒരു ഘട്ടത്തില്‍ പറയുന്നുണ്ട് തെക്കേ ഇന്ത്യയില്‍ നിന്ന് ഗംഗാതടം വരെ പടയോട്ടം നടത്തി അവിടെനിന്ന് തിരിച്ചു വന്ന ചോളന്‍. ആ ചോളന്റെ ചരിത്രം ഇന്ത്യാ ചരിത്രത്തില്‍ ഒരു പേജില്‍ അവസാനിക്കും. അതേസമയം ചാലൂക്യന്‍മാര്‍ അല്ലെങ്കില്‍ ഗംഗാതടങ്ങളില്‍ ആര്യന്‍മാരുടെ വരവ് കുടിയേറ്റം ഇതൊക്കെ എത്രയെഴുതിയാലും തീരുകയില്ല. എല്ലാ ഘട്ടത്തിലും ഈ പ്രശ്‌നമുണ്ട് കെട്ടോ, ഈ ഇന്ത്യ എന്ന് പൊതുവെ നമ്മള്‍ പറയുമെങ്കിലും ആരുടെ ഇന്ത്യയാണ്, കേരളമെന്ന് പറയുമെങ്കിലും ആരുടെ കേരളമാണ് മനുഷ്യന്‍ എന്ന് പറയുമെങ്കിലും ആരാണ്. ഇത് വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ് ആരാണ് ഈ മനുഷ്യന്‍ ? നമ്മള്‍ കേള്‍ക്കുമ്പോള്‍ വളരെ കൗതുകമുള്ള മുദ്രാവാക്യം ആണല്ലോ മനുഷ്യനാണ് മാനദണ്ഡം Man is the measure, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹ്യൂമനിസ്റ്റുകള്‍ പറഞ്ഞ ആശയമാണ് Man is the measure of all things. അത് നല്ല പ്രയോഗമാണ് പക്ഷെ ആരെയാണ് ഈ മനുഷ്യനായിട്ട് കാണുന്നത്.
ആഫ്രിക്കക്കാരെ കൂട്ടിയിരുന്നൊ.
ഞാന്‍ കൗതുകമുള്ളൊരു കാര്യം പറയാം, പതിനെട്ടാം നൂറ്റാണ്ട് ഒടുവിലും പത്തൊമ്പതാം നൂറ്റാണ്ട് ആദ്യവുമായിട്ട് ജ്ഞാനോദയമെന്താണെന്ന് വിശദീകരിച്ചൊരു മഹാചിന്തകനുണ്ട് Emmanuel Kant , ‘ What is enlightenment’ എന്നത് അദ്ദേഹത്തിന്റെ പുസ്തകമാണ്, പ്രബന്ധമാണ് ചെറിയൊരു പ്രബന്ധം. അതിലാണ് എന്താണ് ജ്ഞാനോദയം അദ്ദേഹം പറയുന്നുണ്ട്, മനുഷ്യന്റെ യുക്തിബോധത്തിന്റെ നിരങ്കുശമായ തസ്സങ്ങളില്ലാത്ത വിനിയോഗമാണ് ജ്ഞാനോദയം, മതമോ ജാതിയോ പൗരോഹിത്യമോ അധികാരമോ ഇതൊന്നും മനുഷ്യന്റെ യുക്തിയെ തടയാത്ത മനുഷ്യ യുക്തിയുടെ നിരങ്കുശമായ വിനിയോഗമാണ് ജ്ഞാനോദയം. എന്ന് പറഞ്ഞ് മനുഷ്യന്റെ സ്വാതന്ത്രത്തെയും യുക്തിബോധത്തെയും പരമാവധി ഉയര്‍ത്തി പിടിച്ച ഇമ്മാനുവല്‍ കാന്റ് പക്ഷെ നീഗ്രോകള്‍ മനുഷ്യരാണെന്ന് കരുതിയിരുന്നില്ല. അദ്ദേഹം കരുതിയത് നീഗ്രോകള്‍ മൃഗങ്ങളാണ് എന്നാണ്, അതുകൊണ്ട് കനമുള്ള ചൂരല്‍ കൊണ്ട് നീഗ്രോകളെ തല്ലണം എന്നും എഴുതിയ ആളാണ് Immanuel Kant.
അതായത് ഈ മനുഷ്യന്‍ മനുഷ്യന്‍ എന്ന് പുറമെ പറയുന്നത് കേട്ട് നമ്മള്‍ ചാടി പുറപ്പെടരുത് കാരണം ഇത് നമ്മളെ കൂട്ടിയിട്ടില്ല. ഇത് ഈ percapita income കണക്കാക്കുമല്ലോ പ്രതിശീര്‍ഷ വരുമാനം എന്നൊരു തമാശയുണ്ട്. അതെങ്ങനെയാണെന്ന് വെച്ചാല്‍ ഇന്ത്യയിലുള്ള മുഴുവന്‍ സമ്പത്തും കൂട്ടിയിട്ട് ഇന്ത്യക്കാരെ കൊണ്ട് ഹരിക്കും, നൂറ്റിമുപ്പത് കോടി ആളുകളെ കൊണ്ട് ഹരിക്കും. ഹരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ഉള്ളൂ കാശ് നിങ്ങളുടെ കൈയ്യിലില്ല, കാശ് വേറെ ആരുടെയോ കൈയ്യിലാ ഹരിക്കാന്‍ മാത്രമേ നമ്മളെ കൂട്ടുകയുള്ളു അപ്പോള്‍ പ്രതിശീര്‍ഷ വരുമാനം ഒരു ലക്ഷം റുപ്യ എല്ലാ ഇന്ത്യക്കാര്‍ക്കും, ഇന്ത്യക്കാരുടെ സ്ഥിതി എന്താ ഒരു റുപ്യയുടെ അരി വാങ്ങാന്‍ പോലും വകയില്ല. പക്ഷെ കണക്ക് നോക്കിയാല്‍ ഒരു ലക്ഷം റുപ്യ.
പഴേ നമ്പൂരിയുടെ കഥപോലെയാ പെട്ടി കള്ളന്‍ കൊണ്ടുപോയാലും താക്കോല്‍ എന്റെ കൈയ്യിലാണെന്ന് പറഞ്ഞൊരു നമ്പൂതിരി ഉണ്ടല്ലോ. ഈ മട്ടിലുള്ള കുറേ സൂചികകള്‍ കൊണ്ടാണ് നമ്മള്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലും. പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിച്ചു അംബാനിയുടെ കൈയില്‍ കാശ് കൂടിയെന്നാ, പക്ഷെ കണക്ക് പറയുന്നത് പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിച്ചു എന്നാണ്. വേള്‍ഡ്വെല്‍ത്ത് റിപ്പോര്‍ട്ട് വന്നല്ലോ. 2014 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 14 ശതമാനം സ്വത്ത് കൂടിയിരിക്കുന്നു ഇന്ത്യയിലെ അതിസമ്പന്ന ന്യൂനപക്ഷത്തിന്, 14 ശതമാനം രണ്ട് വര്‍ഷം കൊണ്ട്, ‘അച്ഛാദിന്‍ ആയേഗാ’. ഇങ്ങനെ കൂടിയിരിക്കുന്നു പക്ഷെ കണക്കെടുക്കുമ്പോള്‍ എന്തു വരും ഈ കൂടിയ സ്വത്ത് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പേരില്‍ വീതിക്കുമ്പോള്‍ 2014 പ്രതിശീര്‍ഷ വരുമാനം 80000 റുപ്യ ആയിരുന്നു ഇപ്പോള്‍ ഇതാ ഒരു ലക്ഷം റുപ്യ ആയിരിക്കുന്നു. എന്തൊരു വളര്‍ച്ചയാണല്ലെ.
പണ്ട് പി സായിനാഥ് പറയുകയുണ്ട് സുനാമി വന്ന് പതിനായിര കണക്കിന് ആളുകള്‍ കൊലചെയ്യപ്പെട്ടിട്ട് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരികളുടെ വില ഒരു പോയിന്റ് പോലും താന്നില്ല, മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ പിണങ്ങി പിരിഞ്ഞ അന്ന് 300 പോയിന്റ് താന്നു. ഈ സാധനത്തെ കൊണ്ടാണ് നിങ്ങള്‍ സാമ്പത്തിക മാനദണ്ഡം ഉണ്ടാക്കുന്നത്. ഇങ്ങള് മരിച്ചാലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അറിയില്ല, ഇങ്ങള് മരിച്ചാലല്ല മഹാഭൂരിപക്ഷം പെര് മരിച്ചാലും 95 ശതമാനം പേര് മരിച്ചാലും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഒന്നും സംഭവിക്കില്ല. ഇങ്ങനെയൊരു മാനദണ്ഡം കൊണ്ട് നമ്മുടെ സമൂഹത്തിന്റെ പുരോഗതി അളന്നാല്‍ പിന്നെ എങ്ങനെ നമ്മള്‍ പുരോഗമിക്കും. അതുകൊണ്ട് ഈ സൂചികകള്‍ തന്നെയാണ് പ്രശ്‌നം.
മനുഷ്യനാണ് പ്രശ്‌നം എന്ന് പറയുകയായിരുന്നു. ഈ ആഫ്രിക്കകാര് ഉന്നയിക്കുന്ന ചോദ്യം സ്ത്രീകള്‍ ഉന്നയിക്കുന്ന ചോദ്യം ദളിതരും അദിവാസികളും ഉന്നയിക്കുന്ന ചോദ്യം നിങ്ങള്‍ മനുഷ്യരെ കുറിച്ച് പറയുന്നു അതില്‍ ഞങ്ങളുണ്ടോ ? നിങ്ങളുടെ ഈ മാതൃകയില്‍ ഞങ്ങള്‍ പെട്ടോ ? കറുത്തവനാണോ ദളിതനാണൊ സ്ത്രീയാണൊ ആദിവാസിയാണൊ വനവാസിയാണൊ. നോക്കൂ വനവാസി കാട്ടില്‍ കഴിയുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് നിയമം വന്നത് കാട് സര്‍ക്കാര്‍ ഭൂമിയാണ്, അപ്പോള്‍ ആദിവാസി ആരായി വനവാസി ആരായി Trespassers,
Tresspassers will be prosecuted, വെറുതെയിരിക്കുമ്പോള്‍ കുറ്റവാളി ആയിപ്പോയി ഒന്നും ചെയ്തിട്ടില്ലായിരുന്നു ഒരുദിവസം കാലത്ത് എഴുന്നേറ്റപ്പോള്‍ കുറ്റവാളിയാണ്. ഇങ്ങനെയാണ് നിയമം ഉണ്ടായത്, ക്രിമിനല്‍ ട്രൈബ്‌സ് എന്ന് പറഞ്ഞല്ലോ കുറ്റവാളി ഗോത്രങ്ങള്‍. എന്താണ് ചെയ്തത്, കാട്ടില്‍ പാര്‍ക്കുക ആയിരുന്നു കാട്ടില്‍ ജീവക്കുക ആയിരുന്നു ഒരു ദിവസം നിയമം കൊണ്ടുവന്നു നിങ്ങള്‍ കുറ്റവാളിയാണ് എന്ന് പറഞ്ഞ്. ഇമ്മാതിരി എന്തെല്ലാം വൈചിത്രങ്ങള്‍….
(കടപ്പാട് – പ്രസംഗഭാഗം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in