ജിഷയുടെ ദുരന്തത്തിനു കാരണം നിര്‍ഭയ പദ്ധതി കൈവിട്ടത്.

ആര്‍ ശ്രീലേഖ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ. സ്ത്രീസുരക്ഷയ്ക്കായി രൂപംനല്‍കിയ നിര്‍ഭയ പദ്ധതിയെ സര്‍ക്കാര്‍ ജീവനോടെ ചുട്ടെരിച്ചില്ലായിരുന്നെങ്കില്‍ ജിഷ ഇന്നും ജീവിച്ചിരിക്കുമായിരുെന്നന്നു ശ്രീലേഖ തന്റെ ബ്ലോഗില്‍ പറയുന്നു. ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ എന്ന പേരില്‍ 2014ല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സ്ത്രീ സുരക്ഷാപദ്ധതിയെ സര്‍ക്കാര്‍ നിര്‍ദയം കൈയൊഴിയുകയായിരുെന്നന്നും പ്രവര്‍ത്തനത്തിനു ഫണ്ടും സൗകര്യങ്ങളും അനുവദിക്കാതെയും ചുമതലക്കാരിയായ തന്നെ മാറ്റിയപ്പോള്‍ പകരം ആര്‍ക്കും പോസ്റ്റിങ് നല്‍കാതെയും നിര്‍ഭയകേരളം പദ്ധതിയെ സര്‍ക്കാര്‍ മൃതപ്രായയാക്കുകയും ഒടുവില്‍ […]

sssആര്‍ ശ്രീലേഖ

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ. സ്ത്രീസുരക്ഷയ്ക്കായി രൂപംനല്‍കിയ നിര്‍ഭയ പദ്ധതിയെ സര്‍ക്കാര്‍ ജീവനോടെ ചുട്ടെരിച്ചില്ലായിരുന്നെങ്കില്‍ ജിഷ ഇന്നും ജീവിച്ചിരിക്കുമായിരുെന്നന്നു ശ്രീലേഖ തന്റെ ബ്ലോഗില്‍ പറയുന്നു.
‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ എന്ന പേരില്‍ 2014ല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സ്ത്രീ സുരക്ഷാപദ്ധതിയെ സര്‍ക്കാര്‍ നിര്‍ദയം കൈയൊഴിയുകയായിരുെന്നന്നും പ്രവര്‍ത്തനത്തിനു ഫണ്ടും സൗകര്യങ്ങളും അനുവദിക്കാതെയും ചുമതലക്കാരിയായ തന്നെ മാറ്റിയപ്പോള്‍ പകരം ആര്‍ക്കും പോസ്റ്റിങ് നല്‍കാതെയും നിര്‍ഭയകേരളം പദ്ധതിയെ സര്‍ക്കാര്‍ മൃതപ്രായയാക്കുകയും ഒടുവില്‍ ജീവനോടെ കത്തിക്കുകയുമായിരുന്നെന്നും ശ്രീലേഖ പറയുന്നു.
വലിയ പ്രതീക്ഷയോടെയാണ് നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കം കുറിച്ചത്. പദ്ധതിയെക്കുറിച്ച് അഭിമാനപൂര്‍വം അന്ന് താന്‍ എഴുതിയ പോസ്റ്റിനെക്കുറിച്ച് ഇന്നു പരിതപിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പദ്ധതി തയാറാക്കാന്‍ 72 മണിക്കൂര്‍ ചെലവഴിക്കേണ്ടിവന്നതിലും ഖേദിക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് നിര്‍ഭയ കേരളം പദ്ധതിയുടെ ചുമതല ഏറ്റെടുത്തത്. എന്നാല്‍, ഇരിക്കാന്‍ ഒരു മുറിപോലും തുടക്കത്തില്‍ അനുവദിക്കപ്പെട്ടില്ല. പോരടിച്ചാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ മുറി അനുവദിപ്പിച്ചത്. ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ പോലും അറിയാത്ത ഒരു സഹായിയെയും വിട്ടുതന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് വിവിധ ജില്ലകളില്‍ സ്ത്രീകളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി.
ഓരോ ജില്ലയിലും നൂറു വനിതകളെവീതം പരിശീലിപ്പിക്കാനും അവര്‍ മറ്റ് വനിതകള്‍ക്ക് പരിശീലനം നല്‍കാനുമായിരുന്നു തീരുമാനം. അവര്‍ക്ക് ഐ.ഡി. കാര്‍ഡും സിം കാര്‍ഡും ബാഡ്ജും ഓവര്‍ക്കോട്ടും വിവരങ്ങളടങ്ങിയ കിറ്റും പ്രതിഫലവും നല്‍കുമെന്ന് ഉറപ്പും നല്‍കി. പദ്ധതിക്കായി ബജറ്റില്‍ 77 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. കൊച്ചിയാണ് പൈലറ്റ് പ്രോജക്ടിനായി തെരഞ്ഞെടുത്തത്. 99 വനിതകളെ ഇതിനായി റിക്രൂട്ട് ചെയ്യുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ ശേഖരിക്കണമെന്നതടക്കമുള്ള ക്ലാസുകളാണ് നല്‍കിയത്. സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ക്കൊപ്പം ധരിക്കാവുന്ന ജി.പി.എസ്. ഘടിപ്പിച്ച സുരക്ഷാ ഉപകരണത്തിന് സിഡാക്കിലെ വിദഗ്ധരുടെ സഹായത്തോടെ രൂപം നല്‍കി. ആക്രമണം നേരിട്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ കഴിയുന്ന ഈ ഉപകരണമാണ് പെന്‍ക്യാമറയ്ക്ക് പകരം ജിഷ ധരിച്ചിരുന്നതെങ്കില്‍ അവള്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നു.
മാസങ്ങള്‍ കടന്നുപോയിട്ടും നിര്‍ഭയകേരളത്തിലേക്ക് ഒരു ഓഫീസറെയും നിയമിച്ചില്ല. ഫണ്ടും ലഭ്യമാക്കിയില്ല. 60,000 രൂപ താന്‍ കൈയില്‍നിന്ന് ചെലവാക്കിയിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിര്‍ഭയയിലേക്കു പരാതികള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 210 പേരാണ് പരാതികളുമായി തന്നെ സന്ദര്‍ശിച്ചത്. കാസര്‍ഗോഡ് നിന്നു വരെ പരാതിയുമായി സ്ത്രീകള്‍ തിരുവനന്തപുരത്തേക്ക് വരുന്നെങ്കില്‍ കേരളത്തിലെ വനിതാ സെല്ലുകളും ഹെല്‍പ് ഡെസ്‌കുകളും വനിതാ പോലീസ് സ്‌റ്റേഷനുകളും എന്തു ജോലിയാണ് ചെയ്യുന്നതെന്ന് അത്ഭുതം തോന്നി. ഫണ്ടും സൗകര്യങ്ങളും അനുവദിക്കുന്നതിന് ഡി.ജി.പിയോട് താന്‍ പൊരുതിയെങ്കിലും പാവം ഡി.ജി.പി. നിസഹായനായിരുന്നു. സ്ത്രീയുടെ പ്രശ്‌നങ്ങളില്‍ ഒരാള്‍ക്ക് പോലും താല്‍പര്യമില്ലെന്ന് മനസിലായി. മനംമടുത്തിരിക്കുമ്പോഴാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി ചുമതലയേല്‍ക്കാന്‍ തയാറാണോ എന്ന് ഗതാഗതമന്ത്രി ചോദിച്ചത്. ആശ്വാസത്തോടെ സമ്മതം മൂളി. അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെയാണ് നിര്‍ഭയ കേരളത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയായി നിയോഗിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തെ എ.ഡി.ജി.പി. ഹെഡ് ക്വാര്‍ട്ടേഴ്‌സായി മാറ്റിനിയമിച്ചു. അതോടെ നിര്‍ഭയ പദ്ധതി മരണാസന്നയായി. ഒടുവില്‍ അഞ്ചുമാസംമാത്രം പ്രായമുള്ള പദ്ധതിയുടെ അന്ത്യത്തിന് തനിക്ക് സാക്ഷിയാകേണ്ടിവന്നു. പാവം നിര്‍ഭയ ജീവനോടെ ചുട്ടെരിക്കപ്പെട്ടു.
ബലാല്‍സംഗ കേസുകളിലെ ഇരകളുടെ പേര് പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പാവം ജിഷയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ലെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ജ്യോതി, നിര്‍ഭയയായത് അതുകൊണ്ടാണ്. എന്തായാലും ജിഷയ്ക്ക് ഒരു മുഖവും പേരും ഉണ്ടായതില്‍ മാധ്യമങ്ങള്‍ക്കു നന്ദിയെന്നും അവര്‍ കുറിച്ചു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply