ചോരക്കറയില്ലെങ്കില്‍ നന്ന്

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലകേസില്‍ തനിക്ക് കഌന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപോര്‍ട്ടിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹരജി കോടതി തള്ളിയതില്‍ നരേന്ദ്രമോഡിയും ബിജെപിയും സന്തുഷ്ടരാണ്. ഏതു പാര്‍ട്ടിക്കാരാനായാലും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കൈകളില്‍ ചോര പുരണ്ടിട്ടില്ലെങ്കില്‍ അത്രയും നന്ന്. തെളിവുകളെ മാത്രം ആശ്രയിച്ചാണ് വിധി വരുക എന്നതും അതൊരിക്കലും ഒരാളുടെ പാപക്കറ കഴുകികളയില്ലെന്നതും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്തിമവിധി ജനങ്ങളാണ് പുറപ്പെടുവിക്കുക എന്നതും തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന മോഡിക്ക് […]

Untitled-1ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലകേസില്‍ തനിക്ക് കഌന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപോര്‍ട്ടിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹരജി കോടതി തള്ളിയതില്‍ നരേന്ദ്രമോഡിയും ബിജെപിയും സന്തുഷ്ടരാണ്. ഏതു പാര്‍ട്ടിക്കാരാനായാലും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കൈകളില്‍ ചോര പുരണ്ടിട്ടില്ലെങ്കില്‍ അത്രയും നന്ന്. തെളിവുകളെ മാത്രം ആശ്രയിച്ചാണ് വിധി വരുക എന്നതും അതൊരിക്കലും ഒരാളുടെ പാപക്കറ കഴുകികളയില്ലെന്നതും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്തിമവിധി ജനങ്ങളാണ് പുറപ്പെടുവിക്കുക എന്നതും തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന മോഡിക്ക് വളരെ ഗുണകരമായാണ് മെട്രോപോളിറ്റന്‍ കോടതിയുടെ വിധി വിലയിരുത്തപ്പെട്ടിരുന്നത്. എന്തായാലും ഹരജിക്കാരിയായ സാകിയ ജാഫ്രിക്ക് മേല്‍കോടതിയെ സമീപിക്കാമെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ നരേന്ദ്രമോഡിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട ഇഹാസാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി സുപ്രീംകോടതിയിയെ സമീപിച്ചിരുന്നു. 2008ല്‍ സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ(എസ്.ഐ.ടി) നിയോഗിച്ചു. മോദിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടത്തൊനായില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2012 ഫെബ്രുവരിയില്‍ പ്രത്യകേ അന്വേഷണസംഘം (എസ്.ഐ.ടി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
റിപോര്‍ട്ടിനെതിരെ സാകിയ ജാഫ്രി അഹമദാബാദ് മെട്രൊ പൊളിറ്റന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം തെളിവുകള്‍ അവഗണിച്ചുവെന്നും റിപോര്‍ട്ടില്‍ അപാകതയുണ്ടെന്നും സാകിയ ജാഫ്രികോടതിയില്‍ വാദിച്ചു. വാദങ്ങള്‍ തള്ളിയ കോടതി എസ്.ഐ.ടി റിപ്പോര്‍ട്ട് അംഗീകരിക്കുകയകയിരുന്നു.
അഹമ്മദാബാദില്‍ 2002 ഫെബുവരി 28ന് മുസ്ലിംകുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗുല്‍ബര്‍ഗ സൊസൈറ്റി അക്രമികള്‍ വളഞ്ഞപ്പോള്‍ അന്തേവാസികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയംതേടി. അവിടെ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നാണ് അവര്‍ കരുതിയതി. ജാഫ്രി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയ അക്രമികള്‍ ആറുമണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ജാഫ്രി അടക്കം 35പേരെ ജീവനോടെ കത്തിച്ചു. ബാക്കിയുള്ളവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഭരണസംവിധാനത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി 2006ലാണ് സാകിയ ജാഫ്രി മോഡിക്കെതിരെ പരാതി നല്‍കിയത്. ഗുജറാത്ത് പൊലീസ് അന്ന് കേസെടുത്തില്ല. തുടര്‍ന്ന് ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നിയമയുദ്ധം നീണ്ടു. സുപ്രീംകോടതി പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി എട്ടിനാണ് എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ തെളിവ് ലഭിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍.
ഭര്‍ത്താവിന്റെ യഥാര്‍ഥ കൊലയാളികള്‍ക്ക് ശിക്ഷവാങ്ങികൊടുക്കാന്‍ ഏഴുവര്‍ഷമായി നിരന്തര നിയമപോരാട്ടം നടത്തുന്ന എഴുപത്തിനാലുകാരിയായ സാകിയ ജാഫ്രി വിധിപ്രസ്താവം കേട്ട് കോടതിയില്‍ കുഴഞ്ഞുവീണു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാകിയ ജാഫ്രിയും മകന്‍ തന്‍വിര്‍ ജാഫ്രിയും അഭിഭാഷകന്‍ മിഹിര്‍ ദേശായിയും പറഞ്ഞു. വിധിയില്‍ തൃപ്തരല്ല, മുസ്ലിങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ മോഡിയും സര്‍ക്കാര്‍ സംവിധാനവും ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടും വിധി പ്രതികൂലമായതായും അവര്‍ കൂട്ടിചേര്‍ത്തു.
മോഡിയുടെ പങ്ക് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം അടക്കമുള്ള രേഖ ഹാജരാക്കിയാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍ ചോദ്യംചെയ്ത് സാകിയ കോടതിയെ സമീപിച്ചത്. ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍ ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട് എന്നിവര്‍ മോഡിക്കെതിരെ നല്‍കിയ സാക്ഷിമൊഴി പരിഗണിക്കാന്‍ എസ്‌ഐടി തയ്യാറായില്ല. ഗോദ്ര സംഭവത്തിന്റെ പ്രതികാരം വീട്ടാന്‍ ഹിന്ദുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മോഡി താനടക്കമുള്ള ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മൊഴി. എസ്‌ഐടി ഗൗരവപൂര്‍വം അന്വേഷണം നടത്തിയില്ലെന്നും സാകിയ കോടതിയില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയവൈരം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് മോഡിയെ പ്രോസിക്യൂട്ട്‌ ചെയ്യാവുന്നതാണെന്ന് കേസില്‍ അമിക്കസ് ക്യൂറി ആയ രാജു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്തായാലും തല്‍ക്കാലം മോഡിക്ക് ഈ വിധി ആശ്വാസം. ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അപ്പീലില്‍ വിധിയുണ്ടാകില്ല. പക്ഷെ, നിയമയുദ്ധം തുടരാനാണ് സാധ്യത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply