ക്ഷേത്രമെറ്റെടുക്കല്‍. വാസ്തവമെന്താണ്?

വീണ്ടും കേരളത്തില്‍ ഹിന്ദുക്കളുടെ അട്ടിപ്പേറവകാശവുമായി സംഘ പരിവാരങ്ങള്‍ ഇറങ്ങി നുണ പ്രചാരണം തുടങ്ങി. പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതത് അന്യ മതസ്ഥര്‍ അല്ല, സര്‍ക്കാര്‍ അല്ല, ദേവസ്വംബോര്‍ഡ് ആണ് .. അത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് .. അതില്‍ സംഘ പരിവാരങ്ങള്‍ക്ക് എന്ത് കാര്യം ..? കേരളത്തിലെ ഹിന്ദു ജനസഖ്യ 54% ആണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം വിട്ടുതരണം എന്നു ആവശ്യപ്പെടുന്ന ബി ജെ പി യുടെ കഴിഞ്ഞ നിയമസഭ ഇലക്ഷനിലെ വോട്ടിംഗ് ശതമാനം ഏകദേശം 10% […]

pp

വീണ്ടും കേരളത്തില്‍ ഹിന്ദുക്കളുടെ അട്ടിപ്പേറവകാശവുമായി സംഘ പരിവാരങ്ങള്‍ ഇറങ്ങി നുണ പ്രചാരണം തുടങ്ങി. പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതത് അന്യ മതസ്ഥര്‍ അല്ല, സര്‍ക്കാര്‍ അല്ല, ദേവസ്വംബോര്‍ഡ് ആണ് .. അത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് .. അതില്‍ സംഘ പരിവാരങ്ങള്‍ക്ക് എന്ത് കാര്യം ..?
കേരളത്തിലെ ഹിന്ദു ജനസഖ്യ 54% ആണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം വിട്ടുതരണം എന്നു ആവശ്യപ്പെടുന്ന ബി ജെ പി യുടെ കഴിഞ്ഞ നിയമസഭ ഇലക്ഷനിലെ വോട്ടിംഗ് ശതമാനം ഏകദേശം 10% . അതായതു ബി ജെ പി ക്ക് വോട്ട് ചെയ്തത് മൊത്തം ഹിന്ദുക്കളാണെന്ന് കണക്കാക്കിയാല്‍ തന്നെ മൊത്തം ഹിന്ദുക്കക്കുടെ 19% മാത്രമാണു വരുന്നതത്. ബാക്കി 80% ത്തോളം ഹിന്ദുക്കള്‍ തിരഞ്ഞെടുത്ത നിയമസഭയിലെ ഹിന്ദു എം എല്‍ എ മാര്‍ വോട്ട് ചെയ്താണു ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
അവരുടെ പൊള്ളയായ പ്രചാരണങ്ങള്‍ ഇങ്ങനെയാണ്…
@അമ്പലത്തിലെ വരുമാനം എല്ലാ മതക്കാരും കൂടി പങ്കുവച്ചുതിന്നുന്നു, പള്ളിക്കാരുടേത് അവര്‍ക്ക് മാത്രം…?..
ഉദാഹരണമായി പറഞ്ഞാല്‍ പള്ളികളെ സ്വകാര്യ ക്ഷേത്രങ്ങളുടെ ഗണത്തില്‍ പെടുത്താം . സ്വകാര്യ ക്ഷേത്രങ്ങള്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നില്ല എന്ന അതേ കാരണമാണു പള്ളികളുടെ കാര്യത്തിലും . പള്ളികള്‍ അതാത് മതക്കാര്‍ പിടിയരി പിരിച്ചും , സംഭാവന പിരിച്ചും ഉണ്ടാക്കിയിട്ടുള്ളവയാണ്. (കച്ചവടക്കാരെയോ കൊളോണിയല്‍ ഭരണാധികാരികളെയോ സുഖിപ്പിക്കാന്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ സൗജന്യമായോ പണം വാങ്ങിയോ സ്ഥലം വിട്ടുകൊടുത്തിട്ടണ്ടെന്നല്ലാതെ) പള്ളികളുടെ നിര്‍മ്മാണത്തിലോ പരിപാലനത്തിലോ സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാതെ നടത്തപ്പെടുന്ന പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായമൊ പൊതുജനങ്ങളുടെ നികുതിപ്പണമൊ എടുത്തിട്ടില്ല . അതുകൊണ്ടുതന്നെ അവയുടെ ഭരണത്തിലും സര്‍ക്കാരിനു കാര്യമില്ല അമ്പലങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതും അവിടത്തെ ചെലവുകള്‍ നടത്തിയിട്ടുള്ളതും നാട്ടുരാജ്യങ്ങളുടെ കാലത്തെ പൊതുപണം ഉപയോഗിച്ചാണ്, അപൂര്‍വ്വം സ്വകാര്യക്ഷേത്രങ്ങള്‍ ഒഴിച്ചാല്‍ അവ നാട്ടുരാജ്യങ്ങളുടെ സ്വത്തായിരുന്നു, നാട്ടുരാജ്യങ്ങളൊക്കെ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ നാട്ടുരാജ്യങ്ങളുടെ സ്വത്ത് ഇന്ത്യന്‍ യൂണിയന്റേതായി. നാട്ടു രാജ്യങ്ങളുടെ സ്വത്തായ ക്ഷേത്രങ്ങള്‍ . സ്വത്ത് , അതിന്റെ ഭരണച്ചുമതലയെല്ലാം സ്വാഭാവികമായും സര്‍ക്കാരിന്റേതായി.
സ്വാതന്ത്രം കിട്ടുന്നതിനു മുന്‍പ് നാട്ടുരാജാക്കന്മാരുടെ കീഴില്‍ പള്ളികള്‍ ഒന്നും ഉണ്ടായിരുന്നില്ല , അതുകൊണ്ടു തന്നെ നാട്ടുരാജക്കാന്‍മാരില്‍ നിന്ന് രാജ്യവും സ്വത്തും ക്ഷേത്രഭരണവും ഏറ്റെടുത്ത കൂട്ടത്തില്‍ പള്ളികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . അതുകൊണ്ടാണു പള്ളിഭരണം സര്‍ക്കാരിനു കീഴില്‍ വരാത്തത്. ഏറ്റെടുത്ത ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ പൊതുഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയല്ല ചെയ്തത്, ദേവസ്വം ബോര്‍ഡുകള്‍ ഉണ്ടാക്കി പൊളിഞ്ഞുകിടക്കുന്ന അമ്പലങ്ങളെ പുനരുജ്ജീവിപ്പിക്കാനും പരിപാലിക്കാനും ആ പണം ഉപയോഗിക്കുകയാണ് ചെയ്തതും (ചെയ്യുന്നതും). ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രങ്ങള്‍ പോലും സര്‍ക്കാര്‍ ബലമായി ഏറ്റെടുത്തവയല്ല . 1949 നു ശേഷം നാട്ടുകാരുടെയും നടത്തിപ്പുകാരുടെയും നിരന്തര ആവശ്യം പരിഗണിചു മാത്രമാണു ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതു

ക്ഷേത്രങ്ങളുടെ വരുമാനം
കേരളത്തില്‍ ദേവസ്വം ബോര്‍ഡുകളാണ് വരുമാനം കൈകാര്യം ചെയ്യുന്നത്. അത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ ദേവസ്വം ഭരണവും വളരെ സുതാര്യമാണു . വര്‍ഷാവര്‍ഷം ബജറ്റും , സുതാര്യമായ ഓഡിറ്റിങ്ങും നടക്കുന്ന സ്ഥാപനങ്ങള്‍ . 2013 ലെ തിരുവിതാം കൂര്‍ ക്ഷേത്ര ബജറ്റ് മൊത്തം വരവു 513 കോടി രൂപയാണു . ചിലവു 493 കോടിയും . വിവരാവകാശ നിയമപ്രകാരം അന്വേഷിചാല്‍ കിട്ടുന്നതാണു ബജറ്റ് . ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം
5,500 ജീവനക്കാര്‍ തിരുവിതാം കൂര്‍ ദേവസ്വത്തിനു മാത്രമായുണ്ട് . മറ്റു ദേവസ്വങ്ങള്‍ എടുത്താല്‍ അതു 15,000 ത്തോളം വരും . അതായതു അത്രയും ‘ ഹിന്ദു ‘ കുടുംബങ്ങളുടെ വരുമാനം തന്നെ ദേവസ്വം ബോര്‍ഡിലെ സുരക്ഷിതമായ ജോലിയാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിനു മാത്രം 571 കോടി ദീര്‍ഗ്ഘകാല ഫികസഡും , 51 കോടി ഷോര്‍ട്ട് ടേം ഫിക്‌സഡും , 10 കോടു സേവിംഗ് അക്കൗണ്ടിലും ഉണ്ട് . 3000 ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ 100 ല്‍ താഴെ മാത്രമാണു വരുമാനം ഉള്ള ക്ഷേത്രങ്ങള്‍ ബാക്കി വരുന്ന 90% ക്ഷേത്രങ്ങളുടെ നിത്യ ചിലവും ശംബളം അടക്കം ഉള്ള തുകയും 100 ല്‍ താഴെ വരുന്ന വരുമാനം ഉള്ള ക്ഷേത്രങ്ങളില്‍ നിന്ന് എടുത്തിട്ടാണു . ( ഈ ക്ഷേത്രങ്ങളില്‍ വരുന്ന പണം മാത്രമാണു ഇങ്ങനെ എടുക്കുന്നതു . സ്വര്‍ണ്ണങ്ങളും മറ്റും അതുപോലെ തന്നെ സൂക്ഷിക്കപ്പെടുന്നു )
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ ബജറ്റില്‍ വരുമാനം 186 കോടിയും ചിലവു 178 കോടിയുമാണു . ( ചിലവായതു എങ്ങനെ എന്നറിയണമെങ്കില്‍ വിവരാവകാശം നിയമം വഴി അന്നേഷിച്ചാല്‍ മതി ) . സ്വര്‍ണ്ണവും , ഫിക്‌സഡ് ഡെപ്പോസിറ്റും 300 കോടിയോളം വേറെ യും ഉള്‍പ്പെടാതെയാണു ഈ വരവും ചിലവും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായി ഏതാണ്ട് മുന്നൂറു കോടിയില്‍ പരം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലുളളത്. അമ്പലത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഇതില്‍ നിന്നൊരു രൂപയും ചെലവിടാറില്ല. ഗുരൂവായൂരില്‍ ഉത്സവം പൊടിപൊടിക്കുമ്പോള്‍ എത്രകോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടി വരുമെന്നും ആലോചിച്ചു നോക്കണം. ആനയും മനുഷ്യനും മത്സരിച്ച് വൃത്തികേടാക്കുന്ന ഗുരുവായൂരിന്റെ ചൈതന്യം വീണ്ടെടുത്തു നല്‍കാന്‍ കൂലിക്കാരെ നിയോഗിക്കുന്നത് പോലും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയാണ്, ദേവസ്വം ബോര്‍ഡല്ല. ഉത്സവക്കാര്‍ വൃത്തികേടാക്കുന്ന തെരുവ് ശുദ്ധിയാക്കേണ്ട ജോലി സര്‍ക്കാരിന്. ക്രമസമാധാനത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ ഭക്ഷണം, ഭക്തര്‍ക്ക് ഏര്‍പ്പെടുത്തുന്ന ആരോഗ്യ സേവനങ്ങള്‍, എന്തിന് മദം പൊട്ടാനിടയുളള ആനകളെ തളയ്ക്കാനെത്തുന്ന ആന സ്‌ക്വാഡു വരെ സര്‍ക്കാരിന്റെ ചെലവിലാണ് ഏര്‍പ്പെടുത്തുന്നത്
വിവരാവകാശ നിയമപ്രകാരം അന്വേഷിചാല്‍ കിട്ടുന്ന അത്ര സുതാര്യമാണു ദേവസ്വം ബോര്‍ഡിലെ കാര്യങ്ങള്‍ . എന്നാല്‍ പതിനായിരക്കണക്കിനു വരുന്ന മറ്റു ക്ഷേത്രങ്ങളുടെ വരവു , ചിലവു , നീക്കി ഇരുപ്പ് സംബന്ധിച്ച് ആര്‍ക്കെങ്കിലും അറിയാമൊ ? ഒരു ഉദാഹരണം എടുത്താല്‍ ആറ്റുകാല്‍ ദേവി ക്ഷേത്രം . ഈ ക്ഷേത്രത്തിലെ വരവു എത്ര , ചിലവു എത്ര എന്തിനു വേണ്ടി ചിലവഴിക്കുന്നു എന്നൊക്കെ ആര്‍ക്കെങ്കിലും അറിയാമൊ ? ആറ്റുകാല്‍ ക്ഷേത്രത്തിലെ വരുമാനം ‘ ഇവര്‍ പറയുന്നതു പോലെ ‘ പാവപ്പെട്ട ഹിന്ദുവിന്റെ ഉന്നമനത്തിനു ഉപയോഗിക്കുന്നുണ്ടൊ ? ആര്‍ക്കെങ്കിലും മറുപടി തരാന്‍ കഴിയുമൊ ? വളരെ സുതാര്യമാണു ദേവസ്വം ബോര്‍ഡിലെ കാര്യങ്ങള്‍ . വരുമാനം എത്ര , അതു എന്തിനു വേണ്ടി ഉപയാഗിക്കുന്നു എന്നെല്ലാം ആര്‍ക്കു വേണമെങ്കിലും അറിയാം . എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ പെടാത്ത ക്ഷേത്രങ്ങളുടെ വരുമാനം എത്ര , എന്താണു ചിലവു എന്നൊക്കെ വിശ്വാസികള്‍ ആയ ഹിന്ദുക്കള്‍ക്ക് പോലും അറിയാന്‍ മാര്‍ഗ്ഗം ഇല്ല .പതിനായിരത്തോളം വരുന്ന ദേവസ്വം ബോര്‍ഡില്‍ പെടാത്ത ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ സുതാര്യമാക്കി , വിശ്വാസികളെ അറിയിച്ചിട്ട് പോരെ മൂവായിരത്തോളം വരുന്ന സുതാര്യമായ ഭരണം നടക്കുന്ന ദേവസ്വം ബോര്‍ഡിലെ കാര്യങ്ങള്‍ ?

വാട്‌സ് ആപ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply