കോര്‍പ്പറേറ്റ്കള്‍ രാജ്യത്തന്റെ നെഞ്ചകം കൊത്തി എടുക്കുമ്പോള്‍

അനില്‍ ഇ പി എത്ര മനോഹരമാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ്കള്‍ രാജ്യത്തന്റെ നെഞ്ചകം കൊത്തി എടുക്കുന്നത്. ഇവര്‍ ചെയ്തു വരുന്ന ഇടപെടലുകളില്‍ ഒടുവിലത്തെതാണ് തൂത്തുകുടിയില്‍ നിന്നും കേട്ടത്. 90 നടുപ്പിച്ചു ധാതുഉത്പന്നങ്ങള്‍ രാജ്യത്തുണ്ട്. ഏറ്റവും അധികം മൈക്ക കുഴിച്ചെടുക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. .ലോകത്തെ മുന്നാമത്തെ വലിയ ഇരുമ്പ് ഖനികള്‍ ഇവിടെയാണ്. കല്‍ക്കരിയില്‍ നാലാം സ്ഥാനം. ബോക്‌സൈറ്റില്‍ അഞ്ചാം സ്ഥാനം. സര്‍ക്കാര്‍ കണക്കുകളില്‍ 10000 ഖനികള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 600 കല്‍ക്കരിഖനികള്‍, 35 ഓയില്‍ പ്രോജക്റ്റുകള്‍. . ഖനനം നടത്തുവാന്‍ […]

vvv

അനില്‍ ഇ പി

എത്ര മനോഹരമാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റ്കള്‍ രാജ്യത്തന്റെ നെഞ്ചകം കൊത്തി എടുക്കുന്നത്. ഇവര്‍ ചെയ്തു വരുന്ന ഇടപെടലുകളില്‍ ഒടുവിലത്തെതാണ് തൂത്തുകുടിയില്‍ നിന്നും കേട്ടത്. 90 നടുപ്പിച്ചു ധാതുഉത്പന്നങ്ങള്‍ രാജ്യത്തുണ്ട്. ഏറ്റവും അധികം മൈക്ക കുഴിച്ചെടുക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. .ലോകത്തെ മുന്നാമത്തെ വലിയ ഇരുമ്പ് ഖനികള്‍ ഇവിടെയാണ്. കല്‍ക്കരിയില്‍ നാലാം സ്ഥാനം. ബോക്‌സൈറ്റില്‍ അഞ്ചാം സ്ഥാനം. സര്‍ക്കാര്‍ കണക്കുകളില്‍ 10000 ഖനികള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 600 കല്‍ക്കരിഖനികള്‍, 35 ഓയില്‍ പ്രോജക്റ്റുകള്‍. . ഖനനം നടത്തുവാന്‍ സര്‍ക്കാര്‍ ഒരു ഡസന്‍ സ്ഥാപനങ്ങള്‍ തുടങ്ങി. പലതും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയവ. അതിസമ്പന്നമായ വിഭവങ്ങള്‍ അടങ്ങിയ മണ്ണില്‍ ജീവിച്ചു വരുന്നവര്‍ മുഴു പട്ടിണിക്കാര്‍. രാജ്യത്തെ ഏറ്റവും അധികം ധാതുക്കള്‍ ഉള്ള ഝാര്‍ഖണ്ഡ്, ഒറീസ്സ, മാറാട്ടയിലെ വിദര്‍ഭ , കര്‍ണ്ണാടകയില്‍ കുപ്രസിദ്ധി നേടിയ ബെല്ലാരിയില്‍ പട്ടിണിക്കാരാണ് എണ്ണത്തില്‍ കൂടുതല്‍. ഇന്നവര്‍ക്ക് സ്വന്തം ഭൂമിയില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ദണ്ടേവാദാ ഏരിയയില്‍ സാല്‍വാജദൂം സേനയും സര്‍ക്കാര്‍ സേനയും കൂടി കൊന്നു തള്ളിയ ആദിവാസികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് 40000 അനധികൃത ഖനികള്‍ 14500 ഹെക്ടരില്‍ അധികം വ്യാപിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നു എന്ന് സ്‌പെഷ്യല്‍ സെക്രട്ടറി മിനിസ്ട്രി ഓഫ് മൈനിംഗ് തന്നെ പറയുന്നു. കൊള്ളകള്‍ സജ്ജീവമായത് 1993 ലെ പുതിയ mining രംഗത്തെ ഭേദഗതിയിലൂടെയാണ് ഖനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുക എന്ന സമീപനം ഇന്ത്യന്‍ ജനതക്കുണ്ടാക്കിയ പൊതു നഷ്ട്ടം ലക്ഷം കോടികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല . രാഷ്ടീയ അപചയങ്ങള്‍ക്ക് വേഗതകൂട്ടാന്‍ ഖനി മാഫയാകള്‍ ആവുന്നതെല്ലാം ചെയ്തു. ദെണ്ടെവാടയില്‍ ടാറ്റയും എസ്സാറും ജിണ്ടാലും വേദാന്തയും കൊള്ളക്കൊപ്പം കൊലപാതകങ്ങള്‍ക്കും സര്‍ക്കാരിനും സ്വകര്യ സേനക്കും പണം നല്‍കി വരുന്നു. ഝര്‍ഗണ്ട് GDP ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 19 ആമത് മാത്രം. അവിടെ പട്ടിണിക്കാര്‍ 40%ലധികം. ഗോവ ഇന്ത്യയിലെ പ്രധാന ഇരുമ്പ് ഖനികള്‍ കൊണ്ട് പേരുകേട്ട ഇടമാണ്. അവിടെ നടന്ന കൊള്ളയെ പറ്റി കമ്മീഷന്‍ കണ്ടെത്തിയ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2005 മുതല്‍ 2012 വരെ ഖനികള്‍ ഉണ്ടാക്കിയ കയറ്റുമതി വരുമാനം 53000 കോടി. സംസ്ഥാനത്തിനു കിട്ടിയ വരുമാനം 2250 കോടി മാത്രം . ഓരോ ഗോവക്കാരനും 10 ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചു എന്നര്‍ഥം. തല്‍ക്കാലം ഇരുമ്പു ഖനനം സുപ്രീം കോടതി അവസാനിപ്പിച്ചു. ഒറീസ്സയില്‍ ഇരുമ്പ് ശേഖരം 470 കോടി ടണ്‍. 90 കമ്പനികള്‍ വാരി എടുക്കുന്നു. ഒറീസ്സ പിന്നോക്കാവസ്ഥയില്‍ തന്നെ തുടരുന്നു. ഇന്ത്യയിലെ ഏറ്റവ്വും പട്ടിണിയുള്ള ജില്ലയായ കലഹന്ത അവിടെയാണ്. കര്‍ണ്ണാടകയിലെ പിന്നോക്ക ജില്ലയായ ബെല്ലാരിയിലെ ധാതു ശേഖരം 100 കോടി ടണ്‍. (രാജ്യത്തെ 10 പിന്നോക്ക ജില്ലയിലൊന്ന്) അവിടുത്തെ കൊള്ളകള്‍ക്ക് റെഡ്ഡി സഹോദരങ്ങളും കോണ്‍ഗ്രസ് നേതാക്കാള്‍ അനില്‍ ലാദനും ജിന്‍ദാലും ഇന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബവും BJP നേതാവ് യദൂരപ്പയും കൂടി നേതൃത്വം നല്‍കുന്നു.. കൊള്ളകളുടെ തുകകള്‍ 10000 കോടികള്‍ക്കപ്പുറം.. തമിള്‍നാട്ടിലെ മണല്‍ കൊള്ളകളുടെ വാര്‍ത്തകള്‍ ഇങ്ങനെ .. 20 വര്‍ഷത്തിനകം 20000 കോടിയുടെ മണല്‍ കൊള്ള . സര്‍ക്കാരിനു ലഭിച്ചത് (പ്രതിവര്‍ഷം) പരമാവധി 150 കോടി. ഒരു ടണ്‍ ഇരുമ്പ് അയിര് ഖനനം ചെയ്യുമ്പോള്‍ സര്‍ക്കാരിനു കിട്ടുന്നത് 17 മുതല്‍ 24 രൂപ വരെ. ഖനനത്തിനും മറ്റും മറ്റൊരു 250 രൂപ ചെലവായി ഉണ്ട്. മാര്‍ക്കറ്റില്‍ വില 3000 രൂപ വിലയും.
ഗുജറാത്തും മറാട്ടയും മധ്യപ്രദേശും അനുവദിക്കാത്ത ചെമ്പുവ്യവസായം വേദാന്ത തൂത്തുകുടിയില്‍ തുടങ്ങിയതിന് വികസനം സ്വപനം കണ്ടുറങ്ങുന്ന എല്ലാ രാഷ്ടീയക്കാരനും ഉത്തരവാദിയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ശ്രീ ചിദംബരം വേദന്തയുടെ പ്രധാന സ്ഥാനം അലങ്കരിച്ചു വന്നിരുന്നു. ഖനന നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ സ്വന്തം സ്ഥാപനത്തെ വല്ലാതെ പരിഗണിക്കുവാന്‍ ഈ വക്കീല്‍ മടിച്ചില്ല. 2014 ല്‍ കേന്ദ്രസര്‍ക്കാര്‍ ഹരിത പോളിസിയില്‍ മാറ്റം വരുത്തിയത് വേദന്തയെ മുന്നില്‍ കണ്ടുകൊണ്ടാണ്. ഹരിത ട്രൈബൂണല്‍ നിയമങ്ങളെ കാറ്റില്‍ പറത്തി. കമ്പനിക്ക് വീണ്ടും പ്രവര്‍ത്തന അനുവാദം നല്‍കുവാന്‍ കേന്ദ്രം മടിച്ചില്ല. വ്യവസായശാലയില്‍ നിന്നും പുറത്തുവരുന്ന അമ്ലങ്ങള്‍, heavy metal പൊടികള്‍ കടല്‍ തീരത്തെ വിഷലിപ് തമാക്കി. ജനങ്ങള്‍ നടത്തിയ പുതിയ ഘട്ട സമരത്തിന്റെ 100 ആം ദിവസം സമരക്കാരെ നിഷ്ടൂരമായി കൊല്ലുവാന്‍ ഭരണകൂടം തയ്യാറായി. വേദാന്ത എന്ന വിദേശ കമ്പനിയില്‍ നിന്നും അനധികൃതമായി പണം പറ്റിയ രാഷ്ടീയ പാര്‍ട്ടികളില്‍ BJP യും കോണ്‍ഗ്രസ്സും മുന്നില്‍ നില്‍ക്കുന്നു. സുപ്രീം കോടതിയില്‍ സാമ്പത്തിക കുറ്റകൃത്യത്തിന്റെ കേസ്സുകള്‍ എത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിഷയത്തില്‍ കുറ്റബോധം ഉണ്ടായിട്ടില്ല. രാജ്യത്തെ 4000 അംഗന്‍വാടികള്‍ വേദാന്തക്കു കൈമാറുകയാണ്.
ഇന്ത്യക്കാരുടെ ധാതുസമ്പത്ത് കൊള്ളയടിക്കുന്നവര്‍ ഉണ്ടാക്കിയ സ്വത്തുക്കള്‍ എണ്ണിത്തിട്ടപെടുത്തുന്നതിന് എത്രയോ അപ്പുറമാണ്. അവര്‍ രാജ്യത്തെ പൊതു ഖജനാവിന് വരുത്തുന്ന ബാധ്യതകള്‍ അവിശ്വസനീയവും. 2015 ല്‍ ഖനി കോര്‍പ്പറേറ്റുകള്‍ ബങ്കുകള്‍ക്കു വരുത്തിയ ബാധ്യതകള്‍ – Reliance Group: Anil Ambani കൊടുക്കുവാന്‍ ഉള്ള പണം Rs 1.25 ലക്ഷം കോടി. വേദാന്ത 1.03 ലക്ഷം കോടി. Essar ഗ്രൂപ്പ് 1.01 ലക്ഷം കോടി.
അദാനി 96000 കോടി. ജിണ്ടാല്‍ ഗ്രൂപ്പ് 53000 കോടി.
ഖനികളുടെ വരുമാനത്തില്‍ 26% പൊതു ഫണ്ടായി നല്‍കുവാന്‍ ഇന്ത്യന്‍ നിയമം അനുശാസിക്കുന്നുണ്ട്. അമേരിക്ക ഖനികളില്‍ നിന്നും 41 ആദിവാസി ഗ്രൂപ്പുകള്‍ക്ക് 460 കോടി ഡോളര്‍ നഷ്ട്ട പരിഹാരം കൊടുക്കുവാന്‍ തീരുമാനമുണ്ടായി.. ചൈന അവരുടെ പാരിസ്ഥിതി നിയമങ്ങള്‍ കര്‍ക്കശമാക്കി.(2015 നിയമമങ്ങള്‍ Air 10, water10, Soil 10). നോര്‍വേ വടക്കന്‍ കടലിലെ എണ്ണ ഖനന വരുമാനത്തില്‍ നിന്നും 80000 കോടി ഡോളര്‍ 50 ലക്ഷം ജനങ്ങള്‍ക്കായി (Norwary sovereign wealth fund) കണ്ടെത്തുന്നു. ഇന്ത്യയില്‍ (2015) പരിസ്ഥിതി സെസ്സ് ടണ്ണിന് 50 രൂപയില്‍ നിന്നും 400 രൂപയാക്കി ഉയര്‍ത്തി. അങ്ങനെ കണ്ടെത്തിയ( National Clean Energy and Environment Fund) 53500 കോടിയില്‍ 30% മാത്രമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. GST വന്നതോടെ ഫണ്ട് പിരിവ് അവസാനിപ്പിച്ചു. ഇന്ത്യയിലെ സ്വകാര്യ ഖനന മാഫിയകള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു. ഭരണകൂടം അവര്‍ക്കായി എല്ലാമൊരുക്കുന്നു. കുത്തകള്‍ക്കായി ജനങ്ങളെ വെടിവെച്ചു വീഴ്ത്തുന്നു.
സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളുടെ കൊള്ളയും അവിശ്വസനീയമാണ്. ഒരു ടണ്‍ പാറക്ക് സര്‍ക്കാരിന് നല്‍കേണ്ട വിഹിതം 74 രൂപ. വിലയോ 1000 രൂപക്കടുത്ത്. compounding രീതിയാണെങ്കില്‍ 100 ടq. Hector ഭൂമിയില്‍ 10 മീറ്റര്‍ ആഴത്തിലെ ഖനനത്തില്‍ നിന്ന് സര്‍ക്കാര്‍ റേറ്റില്‍ (74 രൂപ) 6 കോടി രൂപ റോയല്‍റ്റി നല്‍കണം. CRP ലൈസന്‍സാണെങ്കില്‍ 1.4 കോടി നല്‍കിയാല്‍ മതി. അവയുടെ മാര്‍ക്കറ്റ് വില 800 കോടിയിലധികവും. (ക്വാറികളില്‍ 90% വും അനധികൃതം) കേരളത്തില്‍ നീറ്റാ ജെലാറ്റിനും ഖനി മാഫിയാകളും കുപ്പി വെള്ളം കമ്പനികളും (കരി) മണല്‍ മാഫിയകളും വേദാന്തയില്‍ നിന്നും വ്യത്യസ്തമല്ല. അദാനിക്കും mistubishiക്കും മറ്റും പരവതാനി വിരിക്കുന്ന സര്‍ക്കാര്‍ നാളെ മലയാളികള്‍ക്കും എതിരെ വെടി ഉതിര്‍ക്കുവാന്‍ മടിക്കില്ല. എല്ലാവരും വികസനത്തിന്റെ വേഗത കൂട്ടുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത കുതുകികള്‍ ആയിരിക്കെ വെടിഒച്ചകള്‍ അവരെ അസ്വസ്ഥരാക്കില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply