കോണ്‍ഗ്രസ്സിന്റെ കീഴ്‌വഴക്കം കുടുംബപാരമ്പര്യമല്ലാതെന്ത്?
തെരഞ്ഞെടുപ്പിനു മുമ്പേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിയുടെ കീഴ്‌വഴക്കമല്ലെന്നും അത് തിരുത്തേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം കേട്ടപ്പോള്‍ ചിരി വന്നു. കോണ്‍ഗ്രസ്സിന്റെ കീഴ്‌വഴക്കം കുടുംബപാരമ്പര്യമാണെന്നറിയാത്തവര്‍ ആരാണുള്ളത്? നെഹ്‌റു, ഇന്ദിര, രാജീവ് ….. ഇപ്പോഴത് രാഹുലില്‍ എത്തിനില്‍ക്കുന്നു. ഇടക്ക് വിദേശിയാണെന്ന പ്രചരണം ശക്തമായപ്പോഴാണ് സോണിയാഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുതുടരുകയും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരിക്കുകയും ചെയ്തത്. തീര്‍ച്ചയായും ഭൂരിപക്ഷം കിട്ടിയാല്‍ ആരെ പ്രധാനമന്ത്രിയാക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസ്സിനുണ്ട്. അതവരുടെ ആഭ്യന്തരകാര്യം എന്ന പേരില്‍ ന്യായീകരിക്കുകയുമാവാം. എന്നാല്‍ […]
തെരഞ്ഞെടുപ്പിനു മുമ്പേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിയുടെ കീഴ്‌വഴക്കമല്ലെന്നും അത് തിരുത്തേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം കേട്ടപ്പോള്‍ ചിരി വന്നു. കോണ്‍ഗ്രസ്സിന്റെ കീഴ്‌വഴക്കം കുടുംബപാരമ്പര്യമാണെന്നറിയാത്തവര്‍ ആരാണുള്ളത്? നെഹ്‌റു, ഇന്ദിര, രാജീവ് ….. ഇപ്പോഴത് രാഹുലില്‍ എത്തിനില്‍ക്കുന്നു. ഇടക്ക് വിദേശിയാണെന്ന പ്രചരണം ശക്തമായപ്പോഴാണ് സോണിയാഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുതുടരുകയും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരിക്കുകയും ചെയ്തത്.
തീര്‍ച്ചയായും ഭൂരിപക്ഷം കിട്ടിയാല്‍ ആരെ പ്രധാനമന്ത്രിയാക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസ്സിനുണ്ട്. അതവരുടെ ആഭ്യന്തരകാര്യം എന്ന പേരില്‍ ന്യായീകരിക്കുകയുമാവാം. എന്നാല്‍ ജനാധിപത്യം പുതിയ തലങ്ങളിേേലക്ക് ഉയരുകയാണ്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് എന്ത് ആഭ്യന്തരകാര്യം? അതിലെല്ലാം അഭിപ്രായം പറയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഡെല്‍ഹിയില്‍ ഭരണം ഏറ്റെടുക്കണോ എന്നു ജനങ്ങളോടു ചോദിച്ച ആം ആദ്മി പാര്‍ട്ടിയുടെ നടപടി തന്നെ നോക്കുക. ജനങ്ങളില്‍ നിന്ന് ഒളിപ്പിക്കാവുന്നതോ അവര്‍ക്ക് ഇടപെടാന്‍ പാടില്ലാത്തതോ ആയ ഒന്നും ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ഉണ്ടാകരുത്.
തെരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍ നയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് തീരുമാനം. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നേതാവ് ആരാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് പ്രവര്‍ത്തക സമിതി തീരുമാനം വെളിപ്പെടുത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വിശദീകരിച്ചു. നെഹ്‌റുവിന്റെ കാലം മുതല്‍തന്നെ, തെരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ് രീതിയല്ല. 2009ല്‍ മന്‍മോഹന്‍ സിങ്ങിന്റെ പേര് നേരത്തേ തന്നെ പറഞ്ഞത്, അദ്ദേഹം അന്ന് പ്രധാനമന്ത്രിയായി തുടരുന്ന പശ്ചാത്തലത്തിലാണ്. 2004ല്‍ സോണിയ ഗാന്ധിയുടെ പേര് പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും ആര് പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പില്‍ യു.പി.എ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം സ്വീകരിക്കുന്നില്ലെന്ന് സോണിയ സ്വയം പ്രഖ്യാപിക്കുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടികാട്ടി.
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രഖ്യാപിക്കണമെന്ന് ഇക്കുറി പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ അഭിപ്രായം ഉയര്‍ന്നതുകൊണ്ടാണ് വിഷയം പ്രവര്‍ത്തക സമിതി പരിഗണിച്ചതെന്ന് ജനാര്‍ദന്‍ ദ്വിവേദി വിശദീകരിച്ചു.
തീര്‍ച്ചയായും സോണിയയുടെ മകനാണെന്നു കരുതി രാഷ്ട്രീയത്തിലിറങ്ങാന്‍ രാഹുലിനുള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. പോലീസ് വണ്ടിക്കുമുകളില്‍ ചാടി കയറിയതിനാല്‍ അദ്ദേഹത്തിനു പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ല എന്ന വാദവും ശരിയല്ല. ചെറുപ്പവും അതിനു തടസ്സമല്ല. അതേസമയം എല്ലാവര്‍ക്കുമറിയാവുന്നപോലെ സഞ്ജയ് ഗാന്ധി മരിച്ചപ്പോള്‍ പൈലറ്റായിരുന്ന രാജീവിന നിര്‍ബന്ധിച്ച് രാഷ്ട്രീയത്തിലിറക്കുകയായിരുന്നു. അതുപോലെ രാജീവ് കൊല്ലപ്പെട്ടപ്പോള്‍ സോണിയയേയും രാഹുലിനേയും. ഇനി പ്രിയങ്കയുമെത്താം. ഈ രീതി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിക്കു ഭൂഷണമല്ല എന്നുമാത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in