കോടതികള്‍ പ്രതീക്ഷ നല്‍കുന്നു…
കോടതികളില്‍ നിന്ന് രണ്ടുദിവസമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. നിരോധിത സംഘടനയുമായി ബന്ധമാരോപിച്ച് അസം റൈഫിള്‍സ് കസ്റ്റഡിയിലെടുത്ത മണിപ്പൂരിലെ തംഗ്‌ജം മനോരമാ ദേവിയെ ബലാത്സംഗം ചെയ്‌ത് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടാണ് ഒന്ന്. പീപ്‌ള്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകയെന്ന് ആരോപിച്ച് 2004 ജൂലൈ 10ന് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത മനോരമയെ പിറ്റേന്ന് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. എന്നാല്‍, മനോരമക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നതിനു തെളിവുകളില്ലെന്ന് റിട്ട. സെഷന്‍സ് ജഡ്‌ജി സി. ഉപേന്ദ്രസിങ് അധ്യക്ഷനായ കമീഷന്‍ കണ്ടത്തെി. […]
കോടതികളില്‍ നിന്ന് രണ്ടുദിവസമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. നിരോധിത സംഘടനയുമായി ബന്ധമാരോപിച്ച് അസം റൈഫിള്‍സ് കസ്റ്റഡിയിലെടുത്ത മണിപ്പൂരിലെ തംഗ്‌ജം മനോരമാ ദേവിയെ ബലാത്സംഗം ചെയ്‌ത് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടാണ് ഒന്ന്. പീപ്‌ള്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകയെന്ന് ആരോപിച്ച് 2004 ജൂലൈ 10ന് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത മനോരമയെ പിറ്റേന്ന് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. എന്നാല്‍, മനോരമക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നതിനു തെളിവുകളില്ലെന്ന് റിട്ട. സെഷന്‍സ് ജഡ്‌ജി സി. ഉപേന്ദ്രസിങ് അധ്യക്ഷനായ കമീഷന്‍ കണ്ടത്തെി. അസം റൈഫിള്‍സ് പറയുന്ന ന്യായങ്ങളും തെളിവുകളും വ്യാജമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഇറങ്ങി ഓടവെ മനോരമയുടെ കാലില്‍ വെടിവെച്ചുവെന്നായിരുന്നു അവകാശവാദം. എന്നാല്‍, കാലില്‍ വെടിയേറ്റിട്ടില്ലെന്നും നെഞ്ചിലും ഗുഹ്യഭാഗത്തുമാണ് വെടിവെച്ചിരിക്കുന്നതെന്നും ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടര്‍ന്ന് പട്ടാളക്യാമ്പിനു മുന്നില്‍ സ്‌ത്രീകള്‍ നടത്തിയ പ്രതിഷേധ നഗ്നസമരം ലോകശ്രദ്ധയാര്‍ജ്ജിച്ചിരുന്നു.
ജമ്മുകശ്‌മീരിലെ മച്ചിലിലുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ഏഴു സൈനികരെ പട്ടാളക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് നീതിന്യായവ്യവസ്ഥയുടെ അന്തസ്സു വര്‍ദ്ധിപ്പിക്കുന്നു. 2010ല്‍ മൂന്ന് യുവാക്കളെ പാകിസ്‌താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് വെടിവെച്ചുകൊന്ന കേസിലാണ് ശിക്ഷാവിധി. രജ്‌പുത്4 റെജിമെന്റിലെ അന്നത്തെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഡി.കെ. പതാനിയ, ക്യാപ്‌റ്റന്‍ ഉപേന്ദ്രസിങ്, സുബേദാര്‍ സത്‌ബീര്‍സിങ്, ഹവില്‍ദാര്‍ ബീര്‍ സിങ്, ശിപായിമാരായ ചന്ദ്രബാന്‍, നാഗേന്ദ്ര സിങ്, നരീന്ദര്‍ സിങ് എന്നിവരെയും ടെറിട്ടോറിയല്‍ ആര്‍മിയിലെ റൈഫിള്‍മാന്‍ അബ്ബാസ് ഹുസൈന്‍ ഷായെയുമാണ് ശിക്ഷിച്ചത്. ഇവരുടെ സേവനാനുകൂല്യങ്ങളെല്ലാം പട്ടാളക്കോടതി മരവിപ്പിച്ചു. 2013 ഡിസംബറില്‍ ആരംഭിച്ച പട്ടാളവിചാരണ കഴിഞ്ഞ സപ്‌തംബറിലാണ് അവസാനിച്ചത്. കേസിലുള്‍പ്പെട്ട ഏഴുപേര്‍ക്കെതിരെയും ഗൂഢാലോചന, കൊലപാതകം, വ്യാജ ആരോപണം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു.
ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ പൂത്തിയാവുന്നതുവരെ മഅ്‌ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്‍കിയതും സ്വാഗതാര്‍ഹമാണ്. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ അനുഭവമാവര്‍ത്തി്‌കകാതിരിക്കാന്‍ ഈ വിധി സഹായകരമാകുമെന്നു കരുതാം. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്‌ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഈ മൂന്നു സംഭവങ്ങളും തീവ്രവദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണെങ്കില്‍ കിടക്കാനൊരിടവുമായി ബന്ധപ്പെട്ട് ഇതാ സുപ്രിംകോടതിയുടെ മറ്റൊരു ഉത്തരവ്. രാജ്യത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും തലചായ്‌ക്കാനിടം നല്‍കുന്നതിന് വഴി കണ്ടത്തൊന്‍ 10 ദിവസത്തിനകം സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മുഴുവന്‍ ഭവനരഹിതര്‍ക്കും താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള വഴി കണ്ടത്തൊന്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തോടും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.
നഗര വികസന മന്ത്രാലയത്തിന്‍െറ ഉത്തരവാദപ്പെട്ട വ്യക്തിയെന്ന നിലയില്‍ മുഴുവന്‍ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട കോടതി നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് എന്തു പദ്ധതിയാണ് അവര്‍ നടപ്പാക്കിയതെന്ന് വിശദീകരണം തേടണമെന്ന് വ്യക്തമാക്കി.
ഇതിനകം സംസ്ഥാനങ്ങള്‍ എടുത്ത നടപടികള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മൂന്നാഴ്‌ചക്കകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ബിലോക്കൂര്‍, എ.കെ. സിക്രി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
കോടതികള്‍ എല്ലാവിഷയങ്ങളും പരിഹരിക്കില്ല. അതേസമയം അവയെ പൂര്‍ണ്ണമായി തള്ളിക്കളയാനുമാകില്ല. ജനകീയവിഷയങ്ങളില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കോടതികളേയും ആശ്രയിക്കാന്‍ കഴിയുമെന്നുതന്നെയാണ് രണ്ടുദിവസത്തെ ഈ വിധികള്‍ വ്യക്തമാക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in