കൊച്ചിയില്‍ പെണ്‍ സിനിമാ മേള ഒക്ടോബര്‍ രണ്ടിന്

സഹസംവിധായികയും അഭിനേത്രിയുമായ അര്‍ച്ചന പദ്മിനി ക്യൂറേറ്റ് ചെയ്യുന്ന ഒമ്പതുപെണ്‍സിനിമകളുടെ മേള കൊച്ചി കലൂരില്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്നു. സ്ത്രീ പുരുഷന്റെ നിഴലായി, ഭാര്യയായി, കാമുകിയായി എന്നതിനപ്പുറം ഒരു വ്യക്തിയാകുന്ന ഇടങ്ങളാണ് ഈ സിനിമകള്‍ കാണിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ നടക്കുന്ന മേളയില്‍ എഴുത്തുകാരി കെആര്‍ മീര അതിഥിയായി പങ്കെടുക്കും. കഥാര്‍സിസ് (ഇന്ദിര സെന്‍ , ഹോമേജ്), ഇന്ദു (അനഘ ആനന്ദ്) , അകം (ശ്രീദേവി), ഒരേ ഉടല്‍ ( ആശ ആച്ചി ജോസഫ് ), ഗി […]

www

സഹസംവിധായികയും അഭിനേത്രിയുമായ അര്‍ച്ചന പദ്മിനി ക്യൂറേറ്റ് ചെയ്യുന്ന ഒമ്പതുപെണ്‍സിനിമകളുടെ മേള കൊച്ചി കലൂരില്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്നു. സ്ത്രീ പുരുഷന്റെ നിഴലായി, ഭാര്യയായി, കാമുകിയായി എന്നതിനപ്പുറം ഒരു വ്യക്തിയാകുന്ന ഇടങ്ങളാണ് ഈ സിനിമകള്‍ കാണിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെ നടക്കുന്ന മേളയില്‍ എഴുത്തുകാരി കെആര്‍ മീര അതിഥിയായി പങ്കെടുക്കും. കഥാര്‍സിസ് (ഇന്ദിര സെന്‍ , ഹോമേജ്), ഇന്ദു (അനഘ ആനന്ദ്) , അകം (ശ്രീദേവി), ഒരേ ഉടല്‍ ( ആശ ആച്ചി ജോസഫ് ), ഗി (കുഞ്ഞില) ഞാവല്‍ പഴങ്ങള്‍ (ജീവ.കെ.ജെ.) , ഐ ടെസ്റ്റ് (സുധ പത്മജ ഫ്രാന്‍സിസ്), ഋതം (ശിവരഞ്ജിനി ), രുചിഭേദം (തീര്‍ത്ഥ മൈത്രി) എന്നീ ഒമ്പതുചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവും മാമാങ്കം ഡാന്‍സും ചേര്‍ന്നാണ് മിനിമല്‍ സിനിമയുടെ സഹകരണത്തോടെ ഈ പെണ്‍ ഫിലിംഫെസ്റ്റ് അവതരിപ്പിക്കുന്നത്.

1 ‘കഥാര്‍സിസ് ‘ ഇന്ദിര സെന്‍ ( ഹോമേജ്)

അന്തരിച്ച സംവിധായിക, ഇന്ദിരയെ ഓര്‍ത്തെടുത്തുകൊണ്ട് ഇന്ദിരയുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നു. കൊടിയുടെ നിറത്തെ പ്രതിരാഷ്ട്രീയ കൊലപാതകങ്ങളെ അളക്കുന്ന തരം സാമൂഹികബോധത്തെ പ്രശ്നവത്കരിക്കുന്ന സിനിമ. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018, ഐ.ഡി.എസ്.എഫ്.എഫ്.കെ യില്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

2. ‘ഇന്ദു’ അനഘ ആനന്ദ്

കെആര്‍ മീരയുടെ ‘മരിച്ചവളുടെ കല്യാണം’ എന്ന കഥയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് എടുത്ത ചിത്രമാണ് ഇന്ദു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുന്ന പ്രണയം, അതിന്റെ ഒരേസമയം സ്വാഭാവികവും അസ്വാഭാവികവുമായ മരണം. പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ ബംഗ്ലാദേശ്, അല്പവിരാമ 2018, ഐഎഡബ്ലൂ. ആര്‍ടി ഏഷ്യന്‍ വുമണ്‍’സ് ഫിലിം ഫെസ്റ്റിവല്‍ ന്യൂഡല്‍ഹി, എന്നിങ്ങനെയുള്ള ചലച്ചിത്രോത്സവങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമ. എന്‍ഐഡിയിലെ പഠനത്തിന്റെ ഭാഗമായാണ് സിനിമ സംഭവിച്ചത്.

3. ‘അകം’ ശ്രീദേവി

വാര്‍ദ്ധക്യത്തിലെത്തിയ ഒരു സ്ത്രീയുടെ ഓര്‍മകളിലൂടെ, അവര്‍ പെട്ടുകിടക്കുന്ന ഭൂതകാല ദൃശ്യങ്ങളിലൂടെ ഒരു സഞ്ചാരം. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്‍ഡ് ആര്‍ട്സിലെ പഠനത്തിന്റെ ഭാഗമായുണ്ടായ പ്രൊജക്റ്റ്.

4. ‘ഒരേ ഉടല്‍’ ആശ ആച്ചി ജോസഫ്

ഒരു കന്യാസ്ത്രീക്ക് നേരിടേണ്ടിവരുന്ന ക്രൂരമായ അതിക്രമം പ്രതിപാദ്യവിഷയമാകുന്നു. ശരീരത്തെ, ശുദ്ധിയെ ഒക്കെ സംബന്ധിച്ച സൂക്ഷ്മമായ ഇടപെടലുകളുണ്ട് ‘ഒരേ ഉടലി’ല്‍.
സണ്‍റൈസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാനഡ, റഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മോസ്‌കോ, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്‍ഡ്യ, മാമി ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍, ഇന്‍ഡോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഹോളിവുഡ് സ്‌കൈ ഫിലിം ഫെസ്റ്റിവല്‍ ലോസ് ആഞ്ജലെസ്, ,എന്നിങ്ങനെ ഒട്ടനവധി മേളകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഫിലിപ്പീന്‍സിലെ ഐ ചില്‍ സ്പാനിഷ് കഫേ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സജിതാ മഠത്തിലിന് നേടിക്കൊടുത്ത ചിത്രം.

5. ‘ഗി’ കുഞ്ഞില

കല്‍ക്കത്തയില്‍ ജീവിച്ചുപോകുന്ന അച്ഛനും മകളും. ജീവിക്കുന്ന രാഷ്ട്രീയസാമൂഹിക സാഹചര്യം സൂക്ഷ്മമായി കടന്നുവരുന്നു. യൗവ്വനവും വാര്‍ദ്ധക്യവും , അതിനിടയിലെ സമരസപ്പെടലും ജീവിതവും ചലച്ചിത്രകാരി കയ്യൊതുക്കത്തോടെ വരച്ചുവയ്ക്കുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്‍ഡ്യ, ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള, സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍, ലൈറ്റ്സോഴ്സ് ഫിലിം ഫെസ്റ്റിവല്‍, തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. സൈന്‍സ് ഫിലിം ഫെസ്റ്റിവലില്‍, ഫിലിം ഫെഡറേഷന്‍ നല്‍കുന്ന മികച്ച മലയാള ഹ്രസ്വചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2018, ഐ.ഡി.എസ്. എഫ്എഫ്കെ യിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രവുമായിരുന്നു

6. ‘ഞാവല്‍ പഴങ്ങള്‍’ ജീവ കെജെ

കുട്ടിക്കാലത്തിന്റെ ഓര്‍മയിലൂടെ നിറം എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്, നമുക്കിടയില്‍ ഇടപെടുന്നത് എന്നന്വേഷിക്കുന്ന സിനിമ. കുഞ്ഞുങ്ങളില്‍ വംശീയത രൂപം കൊള്ളുന്നതെങ്ങനെയെന്ന് വരച്ചുകാട്ടുന്നു. നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിലെ ഫെസ്റ്റെലന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കും സിനിമറ്റോഗ്രാഫിക്കും സംവിധാനത്തിനും പുരസ്‌കാരങ്ങള്‍. ‘മുഖങ്ങള്‍’ എന്ന ചെന്നൈയില്‍ നിന്നുള്ള മാഗസിന്റെ മികച്ച തിരക്കഥക്കും ബാലതാരത്തിനുമുള്ള അവാര്‍ഡുകള്‍ നേടി.

7. ഐ ടെസ്റ്റ് ‘ സുധപത്മജ ഫ്രാന്‍സിസ്

പലകാലങ്ങളിലൂടെ , ഓര്‍മകളിലൂടെ സഞ്ചരിക്കുന്ന സിനിമ. അമ്മയെ, കുട്ടിക്കാലത്തെ ഒക്കെ കുറിക്കുന്ന, അമ്മയേയും മകളേയും തമ്മില്‍ കൂട്ടിയിണക്കുന്ന ആ കണ്ണിയിലെത്തിപ്പെടുന്ന, കവിതയാകാനോങ്ങുന്ന സിനിമ. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമറ്റോഗ്രാഫിക്കുള്ള അറുപത്തെട്ടാമത് ദേശീയ പുരസ്‌കാരം അപ്പു പ്രഭാകറിന് നേടിക്കൊടുത്ത ചിത്രം. കൊല്‍ക്കത്തയിലെ സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഋത്വിക് ഘട്ടക്കിന്റെ പേരിലുള്ള പുരസ്‌കാരവും ബെസ്റ്റ് സിനിമാറ്റോഗ്രഫി അവാര്‍ഡും. വുഡ്പെക്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ന്യൂ ഡല്‍ഹി, ബെര്‍ലിന്‍ ഫെമിനിസ്റ്റ് ഫിലിം വീക്ക്, കിനോഫിലിം മാഞ്ചസ്റ്റര്‍ ഷോര്‍ട്ട് ഫിലിം ആന്‍ഡ് ആനിമേഷന്‍ ഫെസ്റ്റിവല്‍, ജഫ്ന ഇന്റര്‍നാഷണല്‍ സിനിമ ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി അനവധി ചലച്ചിത്രമേളകളിലൂടെ സഞ്ചരിക്കുന്നു. റീഡിങ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന്റെ ഭാഗമായ സിനിമ.

8. ‘ഋതം’ ശിവരഞ്ജിനി.

ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്ന അമ്മ. അമ്മയും മകളും, ബാല്യകൗമാര സംഘര്‍ഷങ്ങളും നിറയുന്ന കഥാതന്തു. ‘ഋതം’ ടോട്ടോ ഫിലിം അവാര്‍ഡ് ലിസ്റ്റില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍. ഐ. ഡി യിലെ പഠനത്തിന്റെ ഭാഗമായുണ്ടായ സിനിമ.

9. ‘രുചിഭേദം’ തീര്‍ത്ഥ മൈത്രി

മാമ്പഴ പുളിശേരി തയ്യാറാക്കുന്ന രണ്ടു സഹോദരിമാര്‍, അവരുടെ അമ്മയുമായുള്ള സംഭാഷണം, അതില്‍ ഉരുത്തിരിയുന്ന സിനിമ. ലളിതവും രസകരവുമായ ആഖ്യാനശൈലി. ഐഡിഎസ്എഫ്എഫ്കെ 2018, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബിഐഎസ്എഫ്എഫ് 2018 , സൈന്‍സ് ഫെസ്റ്റിവല്‍ തുടങ്ങിയ മേളകളില്‍ ഭാഗമായ സിനിമ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply