കേരള മോഡല്‍ പൊളിച്ചെഴുതാന്‍ ചലോ തിരുവനന്തപുരം മാര്‍ച്ച്

കേരളത്തിലെ പാര്‍ശ്വവല്‍കൃതര്‍ക്ക് ഭൂമി – പാര്‍പ്പിടം – തൊഴില്‍ – വിഭവാധികാരം എന്നിവയില്‍ തുല്ല്യനീതി ഉറപ്പാക്കാന്‍ 2017 ജനുവരി 29-ന് ചെങ്ങറ സമരഭൂമിയില്‍ ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ്. 60 വര്‍ഷത്തെ ജനാധിപത്യഭരണത്തില്‍ തകര്‍ക്കപ്പെട്ട പാര്‍ശ്വവല്‍കൃതരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ബദല്‍പരിപാടിയുടെ പ്രഖ്യാപന സമ്മേളനം ഗുജറാത്തിലെ ഉനസമരനേതാവ് ജിഗ്‌നേഷ് മെവാനിയാണ് ഉല്‍ഘാടനം ചെയ്യുന്നത്. ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം പിന്നിട്ടപ്പോള്‍ കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രൈസ്തവര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ […]

kkkkkk

കേരളത്തിലെ പാര്‍ശ്വവല്‍കൃതര്‍ക്ക് ഭൂമി – പാര്‍പ്പിടം – തൊഴില്‍ – വിഭവാധികാരം എന്നിവയില്‍ തുല്ല്യനീതി ഉറപ്പാക്കാന്‍ 2017 ജനുവരി 29-ന് ചെങ്ങറ സമരഭൂമിയില്‍ ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ്. 60 വര്‍ഷത്തെ ജനാധിപത്യഭരണത്തില്‍ തകര്‍ക്കപ്പെട്ട പാര്‍ശ്വവല്‍കൃതരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ബദല്‍പരിപാടിയുടെ പ്രഖ്യാപന
സമ്മേളനം ഗുജറാത്തിലെ ഉനസമരനേതാവ് ജിഗ്‌നേഷ് മെവാനിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.
ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം പിന്നിട്ടപ്പോള്‍ കേരളത്തിലെ ആദിവാസികള്‍, ദലിതര്‍, ദലിത് ക്രൈസ്തവര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ സമൂഹങ്ങള്‍, സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, പിന്നോക്ക സാമുദായിക വിഭാഗങ്ങള്‍, ഭാഷാ-വംശീയ-മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ രാഷ്ട്രീയ സാമൂഹിക അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു. പ്രകൃതി-വനം-മണ്ണ്-തണ്ണീര്‍തടങ്ങള്‍ – കടല്‍ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ ഇന്ന് കോളനികള്‍, ചേരികള്‍, പുറമ്പോക്കുകള്‍ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെടുകയും ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുകയും തദ്ദേശീയ ജനതയെ അടിമയാക്കുകയും ചെയ്ത വൈദേശികശക്തികളുടെ നയങ്ങള്‍ തെന്നയാണ് ജനാധിപത്യ സര്‍ക്കാരുകളും തുടര്‍ന്നുവന്നത്. ഭൂപരിഷ്‌കരണ നടപടികള്‍ വന്‍കിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചില്ല. ജാതിവ്യവസ്ഥയ്ക്ക് പോറല്‍പോലും ഏല്‍പിച്ചില്ല. വനം-പ്രകൃതി-മണ്ണ് എിവയെ ആശ്രയിച്ച് ജീവിച്ചുവ ആദിവാസി – ദലിത് പാരമ്പര്യസമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാന്‍ യാതൊരുവിധ നിയമനിര്‍മ്മാണവും നടത്തിയില്ല. ജന്മിത്തത്തിന് അറുതിവരുത്താന്‍ നിയമനിര്‍മ്മാണം നടത്തിയെങ്കിലും, കൃഷിഭൂമിയിലേറെയും തോട്ടങ്ങളാക്കി മാറ്റി. ഭൂമിയില്‍ സ്ഥിരാവകാശം കിട്ടിയവരാകട്ടെ കൃഷിഭൂമിയെ വില്‍പനച്ചരക്കാക്കി മാറ്റുകയും ചെയ്തു. കേരളത്തിലെ കൃഷിഭൂമിയില്‍ കോര്‍പ്പറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിര്‍ത്തുകയാണ്. റവന്യൂഭൂമിയുടെ
58 % (ഏതാണ്ട് 5 ലക്ഷം ഏക്കര്‍) ഹാരിസണ്‍ – ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ വ്യാജരേഖകളിലൂടെ കൈവശം വച്ചുവരികയാണെ് സര്‍ക്കാര്‍ നിയോഗിച്ച രാജമാണിക്യം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃഷിഭൂമിയിലെ മൂലധനശക്തികളുടെയും ജാതിമേധാവികളുടെയും നിയന്ത്രണം കാരണം കേരളത്തിലെ ഭൂരഹിതരായ ദലിതര്‍ – ആദിവാസികള്‍ – മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അരലക്ഷത്തോളം വരുന്ന ജാതികോളനികളിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഭൂപരിഷ്‌കരണത്തിന് ശേഷം 3 സെന്റിലേക്കും 5 സെന്റിലേക്കുമാണ് ആട്ടിപ്പായിക്കപ്പെട്ടത്. ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമിയും ഭവന രഹിതര്‍ക്ക് 327 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള 5 ലക്ഷത്തോളം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് പാര്‍ശ്വവല്‍കൃതരെ വീണ്ടും കോളനിവല്‍ക്കരിക്കാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുത്.
കാര്‍ഷിക -വ്യാവസായിക മേഖലകള്‍ ദുര്‍ബലപ്പെട്ട കേരളത്തില്‍ പുത്തന്‍പണക്കാര്‍ അവശേഷിക്കു പ്രകൃതിവിഭവങ്ങള്‍കൂടി കൊള്ളയടിക്കുകയാണ്. തണ്ണീര്‍തടങ്ങളും, നെല്‍വയലുകളും നികത്തപ്പെടുകയും, പശ്ചിമഘട്ടം വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തകര്‍ക്കപ്പെടുകയുമാണ്. കമ്പോളസംസ്‌കാരത്തിന്റെ വ്യാപനം കേരളത്തെ മാലിന്യകൂമ്പാരമാക്കിമാറ്റുകയാണ്. വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമാക്കപ്പെട്ട കേരളം രോഗവ്യവസായത്തിന്റെ നാടായി മാറിയിരിക്കുകയാണ്.
ജീവിക്കാനുള്ള സ്വാതന്ത്ര്യവും, സ്വതന്ത്രചിന്തയും ഇല്ലായ്മചെയ്യുന്ന മൂല്യങ്ങള്‍ നഷ്ടപ്പെ്ട്ട സംസ്‌കാരത്തിന് മേധാവിത്തം കിട്ടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുംവര്‍ദ്ധിച്ചുവരികയാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനത്തോടൊപ്പം കുറ്റകൃത്യങ്ങള്‍ പെരുകിക്കൊïണ്ടിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിനുള്ള വിലക്കുകളും, പൗരാവകാശനിഷേധവും വര്‍ദ്ധിച്ചുവരികയാണ്. ദലിത് – ആദിവാസി – സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശക്തിപ്പെടുകയാണ്. ജനാധിപത്യസ്ഥാപനങ്ങളുടെ അപചയവും ആശങ്കാജനകമാണ്.
തകര്‍ന്നുകൊണ്ടിരിക്കു കേരള മോഡല്‍ വികസനത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ ആശങ്കയിലാണ്. തകര്‍ച്ചയ്ക്ക് കാരണം അപരനാണെ് ഓരോസാമൂഹികവിഭാഗവും കരുതുന്നു. ജാതിവ്യവസ്ഥയെ ബലപ്പെടുത്തുന്ന ഹൈന്ദവപുനരുജ്ജീവനശക്തികളുടെ ശക്തിപ്പെടലിന് ഇത് കാരണമാവുകയും, സമൂഹം വര്‍ഗ്ഗീയവല്‍കരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തില്‍ അധികാരത്തില്‍ പങ്കാളിത്തം ഉണ്ടായിട്ടും മുസ്‌ലിം സമൂഹത്തെ പൊതുധാരയില്‍ നിന്നും അകറ്റാനും അപരവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുത്.
തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ പുത്തന്‍ബദലിനായി കഴിഞ്ഞ ദശകങ്ങളില്‍ നിരവധി സാമൂഹികവിഭാഗങ്ങള്‍ സമരരംഗത്തുവന്നിട്ടുണ്ട്. പരമ്പരാഗത തൊഴിലാളിപ്രസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി ജീവിക്കാനുള്ള അവകാശത്തിനും സാമുദായിക സ്വത്വം സ്ഥാപിച്ചെടുക്കാനും ജാതിനശീകരണത്തിനും വേണ്ടിയുള്ളവയാണ് സമരങ്ങളിലേറെയും. ആദിവാസികള്‍, മത്സ്യതൊഴിലാളികള്‍, ദലിതര്‍, തോട്ടം തൊഴിലാളികള്‍, സ്ത്രീകള്‍, പരമ്പരാഗത തൊഴില്‍ സമൂഹങ്ങള്‍ തുടങ്ങിയവരാണ് പുതിയ മുന്നേറ്റം നടത്തിയവര്‍. ജാതികോളനികളില്‍ നിന്നും മോചിക്കാനായി മുത്തങ്ങ – ചെങ്ങറ – അരിപ്പ തുടങ്ങിയ അസംഖ്യം ഭൂസമരങ്ങള്‍ ചരിത്രത്തിലെ നാഴികകല്ലുകളാണ്. ആയിരകണക്കിന് ഭൂരഹിതര്‍ ജിയിലിലടക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ജയിലിലടക്കപ്പെട്ടിട്ടുണ്ട്. വെടിവെപ്പിലും, മര്‍ദ്ദനത്തിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ ആത്മാഹൂതിക്ക് ശ്രമിച്ചുണ്ട്. നിരവധി പാക്കേജുകളും കരാറുകളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ജാതികോളനികള്‍ ഇല്ലായ്മ ചെയ്യാനുള്ള തീവ്രമായ ആവശ്യം പ്രക്ഷോഭങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവല്‍കൃതര്‍ പൊതുരാഷ്ട്രീയമണ്ഡലത്തില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഭരണരാഷ്ട്രീയപാര്‍ട്ടികള്‍ നയരൂപീകരണത്തിന്റെ അജണ്ടയില്‍ ഭൂപ്രശ്‌നം ഉള്‍പ്പെടുത്തുന്നില്ല. അവിടെ ജാതിബോധം കൊടികുത്തിവാഴുന്നു. ചെങ്ങറ ഉള്‍പ്പെടെയുള്ള സമരഭൂമിയിലുള്ളവരുടെ മനുഷ്യാവകാശം ഇന്നും അംഗീകരിക്കുില്ല.
ഒട്ടേറെ ജനാധിപത്യമുന്നേേറ്റങ്ങളും കേരളത്തില്‍ ശക്തമാണ്. പ്രകൃതിനശീകരണത്തിനെതിരെയുള്ള സമരങ്ങളോടൊപ്പം, ജനാധിപത്യഅവകാശങ്ങള്‍ക്കായി സ്ത്രീകള്‍ – യുവാക്കള്‍ തുടങ്ങിയവരുടെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. സാമുദായിക സമത്വത്തിനുവേ?ണ്ടിയുള്ള മുന്നേറ്റങ്ങളും നിരവധിയാണ്. എങ്കിലും കേരള മോഡല്‍ വികസനനയം പൊളിച്ചെഴുതാനോ, കേരളം നേരിടുന്ന കാലികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ സംഘടിതരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പാര്‍ശ്വവല്‍കൃതരുടെ വിഭവാധികാരത്തിനും കേരളത്തെ ജനാധിപത്യവല്‍ക്കരിക്കാനുമുള്ള ഒരു നവജനാധിപത്യപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ജാതിവ്യവസ്ഥയും കോര്‍പ്പറേറ്റ് അധിനിവേശവും കാരണം അസമത്വം കൊടികുത്തിവാഴുന്ന ഈ സാമൂഹ്യ വ്യവസ്ഥയെ തുടച്ചുനീക്കുന്ന സാമൂഹിക പരിഷ്‌കരണത്തിലൂടെ മാത്രമേ ഒരു നവ ജനാധിപത്യ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ കഴിയൂ.
ചെങ്ങറയില്‍ നടക്കുന്ന ഉല്‍ഘാടനസമ്മേളനത്തെ തുടര്‍ന്ന് 2017 ഏപ്രില്‍ 1 മുതല്‍ കാസര്‍ഗോഡു നിന്ന് പദയാത്ര ആരംഭിക്കുകയും, മെയ് അവസാനവാരം തിരുവനന്തപുരത്ത് എത്തിച്ചേരുന്നതുമാണ്. കേരളത്തിലെ ദലിത് – ആദിവാസി – മത്സ്യതൊഴിലാളി – തോട്ടം തൊഴിലാളി കോളനികളും ചേരികളും സമരമുഖങ്ങളിലും സന്ദര്‍ശിച്ച് കടുപോകുന്ന ‘ചലോ തിരുവനന്തപുരം’ പദയാത്ര പാര്‍ശ്വവല്‍കൃതരുടെ ഒരു നവജനാധിപത്യപ്രസ്ഥാനമായി വിപുലീകരിക്കുമെന്നാാണ് പ്രതീക്ഷ. താഴെ പറയുന്നവയാണ് സമിതി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.
1) ടാറ്റ – ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകകള്‍ നിയമവിരുദ്ധമായി കൈവശം വെക്കുന്ന അഞ്ച് ലക്ഷം ഏക്കര്‍ തോട്ടം ഭൂമി നിയമനിര്‍മ്മാണം വഴി സര്‍ക്കാര്‍ ഏറ്റെടുക്കുക.

2) ജാതി കോളനികള്‍ക്ക് അറുതി വരുത്തുക. സമഗ്രഭൂവിതരണ – വിനിയോഗ പദ്ധതി നടപ്പാക്കുക.

3) ജാതികോളനികള്‍ തുടച്ചുനീക്കാന്‍ ദലിത്-ആദിവാസികള്‍ക്ക് കൃഷിഭൂമി നല്‍കുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കാന്‍ എസ്.സി.പി. / ടി.എസ്.പി. ഫണ്ട് വിനിയോഗിക്കുക.

4) എയ്ഡഡ് / പൊതുമേഖലാ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക. തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്‍ഷിക-വികസന നയം നടപ്പാക്കുക. എയ്ഡഡ് മേഖലയിലെ നിലവിലുള്ള അസമത്വം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്്‌മെന്റ് നടത്തുക.

5) തീരദേശമേഖലയില്‍ കടലവകാശനിയമം നടപ്പാക്കുക.

6) ആദിവാസി സ്വയംഭരണനിയമം നടപ്പാക്കുക. സാമൂഹിക വനാവകാശനിയമം നടപ്പാക്കുക.

7) പശ്ചിമഘട്ടം സംരക്ഷിക്കുക. നദി- തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക. ഖനനമേഖല പൊതുഉടമസ്ഥതയില്‍ കൊണ്ടുവരിക. കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക.

8) ഭവനനിര്‍മ്മാണത്തിന് നെല്‍വയല്‍ നല്കാനുള്ള നിയമഭേദഗതി ഉപേക്ഷിക്കുക. കൃഷിഭൂമി കാര്‍ഷികാവശ്യത്തിന് വേണ്ടി മാത്രം കൈമാറ്റം പരിമിതപ്പെടുത്തുക.

9) തോട്ടംതൊഴില്‍ നിയമം പരിഷ്‌കരിക്കുക. തോട്ടം തൊഴിലാളികളുടെ മനുഷ്യാവകാശം അംഗീകരിക്കുക.

10) നീതിആയോഗ് നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍
എസ്.സി/എസ്.ടി. പ്രത്യേക ഘടകപദ്ധതി സംരക്ഷിക്കാനും ഫലപ്രദമാക്കാനുമുള്ള നടപടി സ്വീകരിക്കുക.

11) സ്ത്രീ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുക; ട്രാന്‍സ്‌ജെന്റര്‍ പരിരക്ഷാപദ്ധതികള്‍ നടപ്പാക്കുക.

12) മത-വംശീയ ന്യൂനപക്ഷങ്ങളെ അപരവത്കരിക്കു നടപടികള്‍ ഉപേക്ഷിക്കുക.

13) അതീവ പിന്നോക്ക സമുദായങ്ങളുടെ ഉമനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക.

14) മുത്തങ്ങ – ചെങ്ങറ – അരിപ്പ തുടങ്ങിയ സമരഭൂമിയിലെ പുനരധിവാസം പൂര്‍ത്തീകരിക്കുക. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കുക.

15) ജിഷ-സൗമ്യ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദളിത് – സ്ത്രീ പൗരാവകാശ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക.

16) അസംഘടിത മേഖലയിലെ തൊഴിലവകാശം അംഗീകരിക്കുക.

17) ബാലാവകാശനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക.

18) കക്ഷിരാഷ്ട്രീയ കൊലകള്‍ അവസാനിപ്പിക്കുക. വികസനജനാധിപത്യരാഷ്ട്രീയം പുനഃസ്ഥാപിക്കുക.

ഭൂഅധികാരസംരക്ഷണസമിതിയിലെ ഘടകസംഘടനകളും സമിതിയുമായി സഹകരിക്കുന്ന ചില സംഘടനകളും.

ആദിവാസിഗോത്രമഹാസഭ, സി.എസ്.ഡി.എസ്., കേരള ദളിത് ആദിവാസി മുറ്റേ സമിതി, കേരള ചേരമര്‍ സംഘം, കേരള സ്റ്റേറ്റ് വേലന്‍സഭ, സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷന്‍, ചെങ്ങറ ഡവലപ്പ്‌മെന്റ് സൊസൈറ്റി, അരിപ്പ ഭൂസമരസമിതി, ഡി.എച്ച്.ആര്‍.എം., സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍, ആര്‍.എം.പി., കേരള പുലയര്‍ മഹാസഭ, കേരള സാംബവര്‍ സഭ, ഫോറം ഫോര്‍ റൈറ്റ് ടു ലിവ്, കേരള ദലിത് – ആദിവാസി ഫെഡറേഷന്‍, ടി.യു.സി.ഐ., പ്ലാച്ചിമട സമരസമിതി, കലക്റ്റീവ് ഫോര്‍ റൈറ്റ് ടു ലിവ്, ജനശക്തി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, പരിസ്ഥിതിസംരക്ഷണ സമിതി – പത്തനംതി’, ആര്‍.വൈ.എഫ്.ഐ., പശ്ചിമഘ’ സംരക്ഷണഏകോപനസമിതി, വെല്‍ഫയര്‍ പാര്‍’ി, പി.ഡി.പി., കേരളീയം മാസിക, ഒിപ്പ് മാസിക, സാധുജനപരിപാലനസംഘം, അംബേദ്കര്‍ സാംസ്‌കാരിക സമിതി, മനുഷ്യാവകാശകൂ’ായ്മ – കൊടുങ്ങല്ലൂര്‍, മാനുഷ-മിശ്ര വിവാഹസംഘം, സൊസൈറ്റി ഫോര്‍ എമര്‍ജിംഗ് ക്ലാസ്, കു’നാട് സംരക്ഷണസമിതി, വിമന്‍സ് വോയ്‌സ്, പെരിയാര്‍ സംരക്ഷണസമിതി, ഭാരതീയ ദലിത് സാഹിത്യഅക്കാദമി, ഡി.സി.യു.എഫ്., ദിശ-മലപ്പുറം, ദ്രാവികസാംസ്‌കാരിക സംഘം, മാളത്തുംപാറ സമരസമിതി – കാസര്‍ഗോഡ്, എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരസമിതി, സാമൂഹികനീതി സാംസ്‌കാരിക കൂ’ായ്മ, പെമ്പിളൈ ഒരുമൈ, തീരദേശമഹിളാവേദി, അംബേദ്കര്‍ സാംസ്‌കാരികസമിതി, ഡി.എസ്.എസ്., റൈറ്റ്‌സ്, ദേശീയജനവേദി, അംബേദ്കര്‍ ഡമോക്രാറ്റിക് പാര്‍’ി ഓഫ് ഇന്ത്യ, എ.എസ്.എ., കെ.ഡി.പി., പെരിയാര്‍ റാഷണലിസ്റ്റ് ഫോറം, നവജനാധിപത്യപാര്‍’ി, ആദിശക്തി, അംബേദ്കര്‍ ഫൗണ്ടേ?ഷന്‍, ഇരിങ്ങാലക്കുട കള്‍ച്ചറല്‍ കൂ’ായ്മ, എന്‍.എ.പി.എം., ലോഹ്യവിചാരവേദി, ലോകൂത്തരലീഡര്‍ഷിപ്പ് അക്കാദമി, സൈന്ധവമൊഴി, അധിനിവേശപ്രതിരോധസമിതി, യൂത്ത് ഡയലോഗ്, കേരള പ’ികജാതിവര്‍ഗ്ഗസമിതി, ആദിവാസി സംരക്ഷക സംഘം, സേവ, ഡൈനാമിക് ആക്ഷന്‍, ആദിവാസി ഏകോപന സമിതി, തിരുക്കുറള്‍ സംഘം-കേരള, അപ്പാട് ഭൂസമര സമിതി വയനാട്, നെല്ലിയാമ്പതി ഭൂ സമര സമിതി, വേടന്‍ ഗോത്ര സഭ, മലവര്‍ഗ്ഗ മഹാജന സംഘം, ആദിവാസി മഹാസഭ, ടി & ആര്‍ . ടി എസ്‌റ്റേറ്റ് സമര സമിതി, ദീപ – തൃശൂര്‍ .

ഭൂഅധികാരസംരക്ഷണ സമിതി

ടി.ആര്‍. ശശി
ചെയര്‍മാന്‍
(ചെങ്ങറ ഡവലപ്പ്‌മെന്റ്
സൊസൈറ്റി & സ്വാഗതസംഘം)
9539877513

എം.ഗീതാനന്ദന്‍
ജനറല്‍ കവീനര്‍
9746361106

സണ്ണി എം. കപിക്കാട്
ചെയര്‍മാന്‍
(ഭൂഅധികാരസംരക്ഷണ സമിതി)
9847036356

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply