കേരളം ദളിതരോടു ചെയ്യുന്നത്
എന്‍ എസ് മാധവന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ വടക്കെ ഇന്ത്യയില്‍ ദളിതരും ദളിതേതരും തമ്മിലുള്ള വൈരുദ്ധ്യം വളരെ രൂക്ഷമാണ്. അതിന് പ്രധാന കാരണം രണ്ട് ഗവണ്‍മെന്റ് പരിപാടികളാണ്. ആദ്യത്തേത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി. രണ്ട് വ്യാപകമായ അംഗന്‍വാടികള്‍. ഈ രണ്ട് സ്ഥലത്തും പാചകക്കാരികള്‍ മുഖ്യമായും ദളിതരാണ്. അതിനെതിരെ ഗ്രാമങ്ങളില്‍ തന്നെ വ്യാപകമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായി. ബീഹാറില്‍ കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്ന സംഭവം പോലുമുണ്ടായി. കേരളത്തില്‍ പക്ഷേ അത്തരം സംഭവങ്ങളുണ്ടായില്ല. എന്നാല്‍ ഇവിടത്തെ അവസ്ഥയെ കുറിച്ച് എസ് ജോസഫിന്റെ ഐഡന്റിറ്റി […]
കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ വടക്കെ ഇന്ത്യയില്‍ ദളിതരും ദളിതേതരും തമ്മിലുള്ള വൈരുദ്ധ്യം വളരെ രൂക്ഷമാണ്. അതിന് പ്രധാന കാരണം രണ്ട് ഗവണ്‍മെന്റ് പരിപാടികളാണ്. ആദ്യത്തേത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി. രണ്ട് വ്യാപകമായ അംഗന്‍വാടികള്‍. ഈ രണ്ട് സ്ഥലത്തും പാചകക്കാരികള്‍ മുഖ്യമായും ദളിതരാണ്. അതിനെതിരെ ഗ്രാമങ്ങളില്‍ തന്നെ വ്യാപകമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടായി. ബീഹാറില്‍ കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്ന സംഭവം പോലുമുണ്ടായി.
കേരളത്തില്‍ പക്ഷേ അത്തരം സംഭവങ്ങളുണ്ടായില്ല. എന്നാല്‍ ഇവിടത്തെ അവസ്ഥയെ കുറിച്ച് എസ് ജോസഫിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയില്‍ ഭംഗിയായി വിവരിക്കുന്നുണ്ട്. അതിന്റെ ആശയം ഇതാണ്. രണ്ട് വിദ്യാര്‍ത്ഥികള്‍ ഒരാണും ഒരു പെണ്ണും. ആണിന്റെ പേരില്‍ നിന്ന് ജാതി മനസിലാക്കാത്ത ഒരാളാണെന്ന് കവിത വായിക്കുമ്പോള്‍ മനസിലാകും. ഇവര്‍ അടുക്കുന്നു. ഒരേ പാത്രത്തില്‍ നിന്ന് ഉഭക്ഷണം കഴിക്കുന്നു. അപ്പോള്‍ കൈകള്‍ തമ്മിള്‍ കൂട്ടിമുട്ടുന്നു. അതിനിടെ ഐഡന്റി കാര്‍ഡ് അവിടെ വെച്ച് മറക്കുന്നു. അതില്‍ സ്‌റ്റൈപ്പന്റ് എന്നെഴുതിയതില്‍ നിന്ന് അവന്‍ ദളിതനാണെന്നവള്‍ അറിയുന്നു അതോടെ ആ ബന്ധം തകരുന്നു.
കേരളത്തില്‍ നേരിട്ടുള്ള ദളിത് പീഡനം കുറവാണ്. എന്നാല്‍ ഇവിടെ നടക്കുന്നത് ദളിതരുടെ അദൃശ്യവത്ക്കരണമാണ്. പത്തൊമ്പതാം നൂറ്റാണ്ട് അവസാനത്തിലും ഇരുപതാം നൂറ്റാണ്ട് തുടക്കത്തിലുമായി ഇവിടെ ശക്തമായ നവോത്ഥാനമുന്നേറ്റങ്ങള്‍ നടന്നു. നമ്പൂതിരിമാരില്‍ നിന്ന വി ടി, ഈഴവന്‍മാരില്‍ നിന്നും നാരായണ ഗുരു, പുലയന്‍മാരില്‍ നിന്ന് അയ്യങ്കാളി, നായന്‍മാരില്‍ നിന്ന് ചട്ടമ്പിസ്വാമി തുടങ്ങിയവര്‍ അതിനു നേതൃത്വം നല്‍കി. ക്രിസ്ത്യന്‍ മിഷനറികളും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലീമുകളും ഈ മുന്നേറ്റത്തില്‍ ഭാഗഭാക്കായി. നമ്മുടെ സമൂഹത്തില്‍ ദളിതകര്‍ക്കെതിരെ ആക്രമങ്ങള്‍ കുറയാന്‍ കാരണം ഈ പ്രസ്ഥാനമായിരുന്നു. പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിന്റേയും മറ്റും പ്രവര്‍ത്തനഫലമായി അവര്‍ക്ക് മൂന്നു സെന്റ ്ഭൂമിയും ലഭിച്ചു. എന്നാല്‍ അദൃശ്യവല്‍ക്കരണം ശക്തമായി.
യഥാര്‍ത്ഥത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാന സംഭവം ക്ഷേത്രപ്രവേശവിളംബരമായിരിക്കും. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന അയ്യങ്കാളിക്ക് ക്ഷേത്രത്തില്‍ പോകുവാന്‍ താത്പര്യമുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം. മതപരിവര്‍ത്തനം എന്ന സാധ്യത അന്ന് ദളിതര്‍ക്കുണ്ടായിരുന്നു. 1933 ല്‍ ഞങ്ങള്‍ക്ക് ഹിന്ദുമതം വേണ്ട എന്നൊരു തീരുമാനത്തിലേക്ക് അഖിലകേരള ഈഴവ മഹാസമ്മേളനം നീങ്ങുമ്പോഴാണ് കേരളത്തില്‍ ക്ഷേത്രപ്രവേശനമുണ്ടായത്. അപ്പോള്‍ വൈക്കം സത്യാഗ്രഹം കഴിഞ്ഞ് പത്ത് വര്‍ഷമായിരുന്നു.
ഇടതുപക്ഷ പ്രസ്ഥാനം ദളിത് പ്രശ്‌നത്തെ ശരിക്കും നേരിട്ടുണ്ടോ. ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വനിതയെ പോളിറ്റ്ബ്യൂറോ അംഗമാക്കിയ പാര്‍ട്ടി പോലും ഇന്നുവരെ ഒരു ദളിതനെ അംഗമാക്കിയിട്ടില്ല. രാഷ്ട്രീയപരമായി ഈ പ്രശ്‌നത്തെ നോക്കി കാണാന്‍ പറ്റിയില്ല. രോഹിത് വെമുല എസ് എഫ് ഐ വിട്ട് അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ചേരാനുള്ള കാരണം ദളിത് പ്രശ്‌നത്തോടുള്ള നിലപാടിലെ അഭിപ്രായഭിന്നതയായിരുന്നല്ലോ.
മറ്റൊരു ഗൗരവമായ വിഷയം കൂടി സൂചിപ്പിക്കട്ടെ. കേരള സമൂഹത്തെ മാറ്റി തീര്‍ത്ത ഏറ്റവും വലിയ സംഭവമാണല്ലോ ഗള്‍ഫ് കുടിയേറ്റം. ഗള്‍ഫ് തുല്യ അവസരഭൂമിയാണ്. അവിടെ യാതൊരു വിധ ജാതിയുമില്ല മതവുമില്ല. നിങ്ങള്‍ക്ക് കഴിവുണ്ടോ ജോലി കിട്ടും. എന്നാല്‍ ഗള്‍ഫ് അനുഭവം സ്പര്‍ശിക്കാതെ പോയ കേരളത്തിലെ വലിയൊരു സമൂഹം ദളിതരാണ്. കാരണമെന്താണ്? നെറ്റ്‌വര്‍ക്കിങ്ങിന്റെ അഭാവം. അതാണ് കേരളത്തിലെ ദളിതരുടെ ഇന്നത്തെ അവസ്ഥ.
തൃശൂരില്‍ നടന്ന ചിന്ത രവി അനുസ്മരണത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in