കേരളം ഊന്നേണ്ടത് കാര്‍ഷികമേഖലയില്‍
സി പി ജോണ്‍ പത്തുവര്‍ഷക്കാലമായി കേരളത്തിനുണ്ടായിരുന്ന പകിട്ടുകള്‍ക്ക് മങ്ങലേല്‍ക്കുന്ന കാലമാണിത്. ഡോളറിന്റെ ഉയര്‍ന്നവില മൂലം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളില്‍ നിന്നുളള വരുമാനം, എണ്ണയുടെ വിലവര്‍ധന മൂലമുണ്ടായിരുന്ന ഗള്‍ഫിലെ അധിക തൊഴിലവസരങ്ങളും ക്രൂഡായില്‍ വിലയ്ക്ക് ആനുപാതികമായി ഉയര്‍ന്നുകൊണ്ടിരുന്ന റബറിന്റെ നിലയും ഐ.ടി., ടൂറിസം രംഗത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന സാധ്യതകളും ഉന്നതവിദ്യാഭ്യാസ രംഗത്തു നാം നടത്തിയ കുതിച്ചുകയറ്റത്തിലൂടെ ലഭിച്ച സാമാന്യം നല്ല തൊഴിലുകളും കഴിഞ്ഞ ദശാബ്ദത്തെ മുന്‍കാലങ്ങളെക്കാള്‍ ശോഭയുള്ളതാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും 2008 മുതലുണ്ടായ സാന്പത്തികപ്രതിസന്ധി നാം പേടിച്ചതുപോലെ നമ്മെ ബാധിച്ചതുമില്ല. […]
പത്തുവര്‍ഷക്കാലമായി കേരളത്തിനുണ്ടായിരുന്ന പകിട്ടുകള്‍ക്ക് മങ്ങലേല്‍ക്കുന്ന കാലമാണിത്. ഡോളറിന്റെ ഉയര്‍ന്നവില മൂലം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളില്‍ നിന്നുളള വരുമാനം, എണ്ണയുടെ വിലവര്‍ധന മൂലമുണ്ടായിരുന്ന ഗള്‍ഫിലെ അധിക തൊഴിലവസരങ്ങളും ക്രൂഡായില്‍ വിലയ്ക്ക് ആനുപാതികമായി ഉയര്‍ന്നുകൊണ്ടിരുന്ന റബറിന്റെ നിലയും ഐ.ടി., ടൂറിസം രംഗത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന സാധ്യതകളും ഉന്നതവിദ്യാഭ്യാസ രംഗത്തു നാം നടത്തിയ കുതിച്ചുകയറ്റത്തിലൂടെ ലഭിച്ച സാമാന്യം നല്ല തൊഴിലുകളും കഴിഞ്ഞ ദശാബ്ദത്തെ മുന്‍കാലങ്ങളെക്കാള്‍ ശോഭയുള്ളതാക്കിയിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും 2008 മുതലുണ്ടായ സാന്പത്തികപ്രതിസന്ധി നാം പേടിച്ചതുപോലെ നമ്മെ ബാധിച്ചതുമില്ല. കേരളത്തിന്റെ സന്പദ്ഘടനയും ശരാശരി ഏഴു ശതമാനം കണ്ട് വളര്‍ന്നു. മൊത്തത്തിലൊരു നല്ല കാലമായിരുന്നു അത്. ആഗോളമാന്ദ്യം താല്‍ക്കാലികമായിരുന്നു എന്നു കരുതിയവക്ക് തെറ്റി. ഇതിനെ മാന്ദ്യമായല്ല മറിച്ച് പുതിയ കാലഘട്ടത്തിലെ സ്വാഭാവികതയായാണ് (ന്യൂ നോര്‍മല്‍) ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
അനുസ്യൂതം മുന്നോട്ടുകുതിച്ചുകൊണ്ടിരുന്ന ചൈന കിതച്ചുതുടങ്ങിയിരിക്കുന്നു. ബെയ്ജിങ് ഒളിന്പിക്‌സിനുശേഷം എല്ലാ റോഡുകളും ചൈനയിലേക്ക് എന്ന അവസ്ഥമാറി. സന്പദ്ഘടനയുടെ വികസനത്തിന്റെ ഫലമായി ചൈയുടെ നാണയമായ യുവാന് കൈവന്ന കരുത്ത് ചൈനയുടെ വികസനതന്ത്രമായിരുന്ന കയറ്റുമതിക്ക് നല്ലതല്ല.
കൃത്രിമമായി സ്വന്തം നാണയത്തിന്റെ വില കുറച്ചുവച്ചിരിക്കുകയായിരുന്നു ചൈന. ഇനിയത് പഴയപോലെ പറ്റില്ല. യുവാനെ ഡോളറിന്റെയും പൗണ്ടിന്റേയും ജാപ്പനീസ് നാണയമായ യെന്നിന്റെയും നിലവാരത്തിലേക്ക് ഉയര്‍ത്തി ഒരു രാജ്യാന്തര നാണയത്തിന്റെ നിലയിലേക്ക് ഉയര്‍ത്താനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ അതിനിടയില്‍ ആശാവഹമല്ലാത്ത പ്രതിസന്ധികളിലൂടെ ചൈനീസ് സന്പദ്ഘടന മുന്നോട്ടുപോകുകയാണ്.
ആഗോളതലത്തിലുണ്ടായിരിക്കുന്ന ഈ സങ്കീര്‍ണ്ണതകള്‍ കൊണ്ട് ഇന്ത്യയ്ക്ക് ഗുണമുണ്ടായിട്ടുണ്ട്. എണ്ണയിറക്കുമതിയിലൂടെ നമുക്ക് നഷ്ടമായിരുന്ന പണം കേന്ദ്രസര്‍ക്കാരിന് ഇന്നു ലാഭമായി. പക്ഷേ ആഗോളമാന്ദ്യത്തിന്റെ ഫലമായി കയറ്റുമതി കന്‌പോളത്തിലെ തിരിച്ചടി നമുക്കും ദോഷകരമാണ്. റബറിന്റെയും മറ്റും വില ഗണ്യമായി കുറഞ്ഞത് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കൊടും ലാഭമുണ്ടാക്കിയിട്ടുണ്ട്.
പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടമൊന്നും കേരളത്തിന് കിട്ടില്ല. റബര്‍ വില കുറഞ്ഞത് നമ്മുടെ ഗ്രാമീണ സന്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണ്. ഗള്‍ഫ് നാടുകളിലെ തൊഴില്‍ കുറഞ്ഞുപോകുമോയെന്ന ഭയം നമ്മെ അലട്ടുന്നുണ്ട്. പക്ഷേ ഇന്നത്തെ കുറഞ്ഞവിലയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായേക്കും. ലാഭത്തിലെ ഛേദം മാത്രമാണവര്‍ക്കുള്ളതെന്ന് വാദിക്കുന്നവരുമുണ്ട്.
വന്‍ ലാഭത്തില്‍ നിന്ന് കുറഞ്ഞ ലാഭത്തിലേക്ക് മാറാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇറാന്റെ നിരോധനം പിന്‍വലിച്ചത് കൂടുതല്‍ എണ്ണ വിപണിയില്‍ എത്തിച്ചേക്കാം.പക്ഷേ ഇറാനില്‍ പുതിയ തൊഴില്‍ അവസരങ്ങളും ഉണ്ടായിക്കുടെന്നില്ല.
ഈ സാഹചര്യത്തില്‍ കേരളംശ്രദ്ധയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. കാര്‍ഷികസന്പദ്ഘടനയെ പിടിച്ചുനിര്‍ത്താന്‍ റബറിന് കുറഞ്ഞത് 150 രൂപയെങ്കിലും കിട്ടണം. അസാധാരണമായ ഒരു നടപടിയാണ് ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്. പക്ഷേ അതിന്റെ ഫലം പൂര്‍ണമായും ലഭിച്ചുതുടങ്ങിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ്. റബര്‍ബോര്‍ഡ് പോലും പുനഃസംഘടിപ്പിച്ചിട്ടില്ല. കമോഡിറ്റി ബോര്‍ഡുകളെയെല്ലാം അവഗണിക്കുകയാണ് കേന്ദ്രം. സ്‌പൈസസ് ബോര്‍ഡിന്റെയും കോഫിബോര്‍ഡിന്റെയും കാര്യത്തിലും ഈ സമീപനം കാണാം.
റബര്‍ അധിഷ്ഘിത വ്യവസായങ്ങള്‍ക്ക് വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തണം. അസംസ്‌കൃത പദാര്‍ഥമായ റബറിന്റെ വില വന്‍ തോതില്‍ കുറഞ്ഞപ്പോള്‍ വ്യവസായങ്ങള്‍ക്കുണ്ടായ വന്‍ ലാഭം ടയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് അവര്‍ നല്‍കിയിട്ടില്ലെന്നിരിക്കെ അവരില്‍നിന്ന് അധികനികുതി പിരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഈ അധികനികുതി കര്‍ഷകര്‍ക്ക് നല്‍കുകയാണു വേണ്ടത്. കര്‍ഷകര്‍ക്ക് നേരെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാന്‍ സാധിക്കും. ഈയിടെ നീതി ആയോഗ് അംഗമായ ബിബേക് ദേബ്‌റോയിയുമായി ഇക്കാര്യം നീതി ആയോഗ് ആസ്ഥാനത്ത് വച്ച് ഈ ലേഖകന്‍ വിശദമായി ചര്‍ച്ചചെയ്തു.
ചെറുകിട കര്‍ഷകര്‍ക്ക് അവര്‍ ചെയ്‌യുന്ന കൃഷിയില്‍നിന്നുളള എകദേശ വരുമാനം നിജപ്പെടുത്തുകയും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നത്തിന്റെ വില ഗണ്യമായി കുറയുന്ന കാലഘട്ടത്തില്‍ മാത്രം അവരുടെ നിശ്ചയിക്കപ്പെട്ട വരുമാനത്തില്‍ നിന്നുണ്ടായ കുറവ് സര്‍ക്കാര്‍ നല്‍കുകയും ചെയ്‌യുന്ന രീതിയെക്കുറിച്ച് ചര്‍ച്ച നടന്നു.
റബറിന്റെ കാര്യത്തില്‍ അടിയന്തരമായി ഇത്തരത്തിലുളള ഒരു ഇന്‍കം സപ്പോര്‍ട്ട് സ്‌കീം നടപ്പാക്കാന്‍ കേന്ദ്രം മുന്നോട്ടുവരണം. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഇത്തരത്തിലുളള പദ്ധതികളുമായി ഇതിനെ കക്ഷി ചേര്‍ക്കാവുന്നതാണ്. വന്‍ വിലത്തകര്‍ച്ച നേരിടുന്‌പോള്‍ പഞ്ചായത്തുകള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും കര്‍ഷകരെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. ആഗോള സാന്പത്തികമാന്ദ്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും എന്നാല്‍ അതിനെക്കുറിച്ച് അലമുറയിടുന്നതിന് പകരം വിവേകപൂര്‍വം അതിനെ നേരിടാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയുമാണ് വേണ്ടത്.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in