കെ എം മാണി ഭരിക്കട്ടെ

കെ എം  മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം സജീവമായി എന്നുതന്നെ കരുതണം. മാണിയുടെ സമ്മതമില്ലാതെ പാര്ട്ടിയിലെ അടുത്ത നേതാക്കള്‍ ഇക്കാര്യം ഉന്നയിക്കില്ല എന്നുറപ്പ്. മറുവശത്ത് കോടിയേരിയും പന്ന്യനുമൊക്കെ ഇക്കാര്യം ഉന്നയിക്കുന്നത് വെറുതെയാണെന്നു കരുതാനും വയ്യ. പിണറായിക്കോ വിഎസിനോ ഇക്കാര്യത്തില്‍ വിരോധമുണ്ടാകാനിടയില്ല. ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാര്യമായി ആരും ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തയും ഇടക്കുകണ്ടു. ഇന്ത്യയിലെ ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയോഗം വിളിക്കാന്‍ കേരള കോണ്‍ഗ്രസ്സ് ആലാചിക്കുന്നു എന്നതാണത്. വാര്‍ത്ത ശരിയാണെങ്കില്‍ വളരെ ശരിയായ നീക്കമാണത്. […]

mmകെ എം  മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം സജീവമായി എന്നുതന്നെ കരുതണം. മാണിയുടെ സമ്മതമില്ലാതെ പാര്ട്ടിയിലെ അടുത്ത നേതാക്കള്‍ ഇക്കാര്യം ഉന്നയിക്കില്ല എന്നുറപ്പ്. മറുവശത്ത് കോടിയേരിയും പന്ന്യനുമൊക്കെ ഇക്കാര്യം ഉന്നയിക്കുന്നത് വെറുതെയാണെന്നു കരുതാനും വയ്യ. പിണറായിക്കോ വിഎസിനോ ഇക്കാര്യത്തില്‍ വിരോധമുണ്ടാകാനിടയില്ല.
ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാര്യമായി ആരും ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തയും ഇടക്കുകണ്ടു. ഇന്ത്യയിലെ ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയോഗം വിളിക്കാന്‍ കേരള കോണ്‍ഗ്രസ്സ് ആലാചിക്കുന്നു എന്നതാണത്. വാര്‍ത്ത ശരിയാണെങ്കില്‍ വളരെ ശരിയായ നീക്കമാണത്. തീര്‍ച്ചയായും വരുംദിവങ്ങളില്‍ ഈ സംസ്ഥാനങ്ങള്‍ ഒന്നിച്ചുനില്‌ക്കേണ്ടിവരും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ക്കും യഥാര്‍ത്ഥ ഫെഡറല്‍ സംവിധാനത്തിനുമായി പോരാടേണ്ടിവരും. അതിന്റെ സൂചനകള്‍ കാണാനുണ്ട്. ഹിന്ദി അടിച്ചേല്പ്പിക്കാനുള്ള നീക്കം തന്നെ ഉദാഹരണം. ഐ എ എസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വിഷയം ഉയര്‍ന്നുവന്നു കഴിഞ്ഞല്ലോ. ഇത്തരം സാഹചര്യത്തില്‍ ഒന്നിച്ചുനില്ക്കാന്‍ ഇന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയണം. അതിനുനേതൃത്വം കൊടുക്കാന്‍ കേരളകോണ്‍ഗ്രസ്സിനു കഴിയുമോ? കഴിഞ്ഞാല്‍ നന്ന്. കേരളത്തിന്റെ പ്രാദേശിക പാര്ട്ടിയെന്ന രീതിയില്‍ കേരള കോണ്‍ഗ്രസ്സ് മാറുമെന്ന് ഒരുകാലത്ത് കേരളം പ്രതീക്ഷിച്ചിരുന്നല്ലോ. അതുണ്ടായില്ല. പകരം ഒരു സാമുദായികപാര്‍ട്ടിയാകുകയാണ് ഉണ്ടായത്. ഒപ്പം കേരളത്തിലെ തന്നെ ഒരു പ്രാദേശികപാര്‍ട്ടിയായും അത് മാറി. അതിനെ മറികടക്കാന്‍ കേരള കോണ്‍ഗ്രസ്സിനു കഴിയുമോ? അതിനുള്ള അവസരമായി കിട്ടാനിടയുള്ള മുഖ്യമന്ത്രിപദത്തെ മാറ്റുകയാണെങ്കില്‍ തല്ക്കാലം എന്തുവിമര്‍ശനമുണ്ടായാലും പിന്നീട് ഗുണം ചെയ്യും. അതേസമയം മുല്ലപ്പെരിയാര്‍ വിഷയം മൂലം ജയലളിതയെ സമീപിക്കാന് പാര്‍ട്ടിക്കു കഴിയുമോ എന്നത് വേറെ കാര്യം.
സത്യത്തില്‍ സിപിഎമ്മിനും സിപിഐക്കുമെ#ക്കെ ഇനി ചിന്തിക്കാവുന്ന രാഷ്ട്രീയം ഇതുതന്നെയാണ്. അഖിലേന്ത്യാപാര്ട്ടി എന്ന സ്വപ്നമൊക്കെ മാറ്റി വെച്ച് കേരളത്തിന്റെ താല്പ്പര്യങ്ങള്‍ ഉയര്ത്തിപിടിക്കുന്ന പ്രാദേശിക പാര്‍ട്ടികളായി മാറുന്നതായിരിക്കും ഉചിതം. അതാണ് കാലം ആവശ്യപ്പെടുന്നത്.
എന്തായാലും ഈ വിഷയം സംസ്ഥാനത്ത് ചര്‍ച്ചയായി കഴിഞ്ഞു. കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്നും കേരളത്തിനു വേണ്ടതു സ്വയം ഭരണമാണെന്നും പി സി ജോര്‍ജ്ജ്. ലോട്ടറി വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടുകഴിഞ്ഞു, വിദ്യാഭ്യാസമേഖലയെടുത്താലും സ്വാശ്രയകോളേജ് വിഷയമെടുത്താലും റെയില്‍വേ എടുത്താലും ദേശീയപാതാവികസനമെടുത്താലും മുല്ലപ്പെരിയാര്‍ വിഷയമെടുത്താലുമൊക്കെ ഈ വിഷയം ഉയര്‍ന്നു വരാറുണ്ട്. കേരളത്തിനുമാത്രമല്ല, മറ്റു സംസ്ഥാനങ്ങള്‍ക്കും സമാനപ്രശ്‌നങ്ങളുണ്ട്.
വിഷയം ഇന്ത്യയുടെ വൈവിധ്യമാണ്. ഈ വൈവിധ്യങ്ങളെല്ലാം പരിഗണിക്കുന്ന ഭരണസംവിധാനമാണ് വേണ്ടത്. അതായത് ഫെഡറല്‍. എന്നാല്‍ ഇവിടെ നിലനില്‍്ക്കുന്നത് ആ പേരില്‍ കേന്ദ്രീകൃതമായ സംവിധാനമാണ്. അതാണ് ഉടച്ചുവാര്‍്‌ക്കേണ്ടത്. അത് എല്ലാ സംസ്ഥാനത്തിന്റേയും ആവശ്യമാണ് താനും. ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തിനത് കൂടുതല്‍ ആവശ്യമാണെന്നുമാത്രം.
രാജ്യരക്ഷ, വിദേശകാര്യം പോലുള്ള വകുപ്പുകള്‍ മാത്രം കേന്ദ്രം കയ്യാളുകയും മറ്റു വകുപ്പുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില്‍ സ്വയം ഭരണാവകാശമുള്ള സംസ്ഥാനങ്ങളുടെ സമുച്ചയമായിരിക്കണം ഇന്ത്യ. സത്യത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഈ നിലപാടുണ്ടായിരുന്നു. പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജി കോണ്‍ഗ്രസ്സിനെ പുനസംഘടിപ്പിച്ചതും 17 ദേശീയതകളുടെ സമുച്ചയമാണ് ഇന്ത്യ എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതും ആ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ബലം പ്രയോഗിച്ചായിരുന്നു സംസ്ഥാനങ്ങളെ കൂട്ടിചേര്‍ത്തത്. സ്വയംനിര്‍ണ്ണയാവകാശം പോലും ഉയര്‍ത്തിപിടിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍്ട്ടിയും ആ നിലപാട് കൈയ്യൊഴിഞ്ഞു. കേരളം മലയാളികളുടെ മാതൃഭൂമിയാണെന്നു പറഞ്ഞ ഇ എം എസും വാക്കുമാറി. അങ്ങനെയാണ് കേന്ദ്രീകൃതമായ ഇന്നത്തെ ഭരണസംവിധാനം നടപ്പായത്. അധികം താമസിയാതെ ഇതിനെതിരെ പല സംസ്ഥാനങ്ങും കലാപങ്ങള്‍ നടന്നു. പലയിടത്തും പ്രാദേശിക കക്ഷികള്‍ ശക്തമായി. എന്നാല്‍ അഖണ്ഡതയുടെ ഏറ്റവും വലിയ വക്താക്കളായി കേരളം മാറി. സ്വന്തം നാടിനുവേണ്ടി നിലപാടെടുക്കുന്ന തമിഴരേയും മറ്റും നാം പുച്ഛിച്ചു. കേരളത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപിടിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ജോര്‍ജ്ജിന്റെ പാര്‍ട്ടിയാകട്ടെ സാമുദായിക പാര്‍ട്ടിയുമായി മാറി.
അനന്തമായ വൈവിധ്യങ്ങള്‍ക്കുമീതെ കേന്ദ്രീകൃതമായ നിയമങ്ങള്‍ അടിച്ചേല്‍്പ്പിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇന്നനുഭവിക്കുന്നത്. വികസനവിഷയത്തില്‍ മറ്റു പല പ്രദേശങ്ങളുമായി വലിയ അന്തരമുള്ള കേരളത്തില്‍ അത് കൂടുതല്‍ വ്യക്തമാണ്
അനന്തമായ ഈ വൈവിധ്യത്തെ കുഴിച്ചുമൂടാനാണ് പരോക്ഷമായെങ്കിലും മതരാഷ്ട്രവാദം ഉയര്‍ന്നു വരുന്നത്. കാരണം ദേശീയതക്ക് ഒരടിസ്ഥാനം ആവശ്യമാണല്ലോ. ഭാഷയും മതവും സംസ്‌കാരവമൊക്കെ അടിച്ചേല്പ്പിക്കുന്നതില്‍ അത്തരമൊരു ലക്ഷ്യമുണ്ട്. അതുതിരിച്ചറിയാന് ഇടതുപാര്‍ട്ടികള്‍ക്കെങ്കിലും കഴിഞ്ഞാല്‍ നന്ന്. അതുപോലെ അറിഞ്ഞിട്ടായാലും അല്ലാതായാലും കെ എം മാണി ചരിത്രപരമായ ഈ ദൗത്യം ഏറ്റടുക്കുന്നതും നന്ന്. അതിനെ കേവലം കക്ഷിരാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply