കെപിസിസി : നേതൃത്വകാംക്ഷികള്‍ ഡസനോളം പേര്‍
വിഎം സുധീരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കെ പി സി സി പ്രസിഡന്റ് സ്ഥാനം നോട്ടമിട്ടിട്ടുള്ളത് ഒരു ഡസനോളം പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാവരും അവരവരുടേതായ രീതീയില്‍ സംസ്ഥാനത്തുനിന്നും ഡോല്‍ഹിയില്‍ നിന്നുമുള്ള പിന്തുണക്കായി മത്സരിക്കുകയാണ്. ജാതി – മിത – പ്രാദേശിക – ഗ്രൂപ്പ് – ഗ്രൂപ്പില്ലാ പരിഗണനകളെല്ലാം ഉന്നയിച്ചാണ് ഓരോരുത്തരും കാമ്പയിന്‍ നടത്തുന്നത്. എന്തു ജനാധിപത്യം പറഞ്ഞാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് പകല്‍ പോലെ വ്യക്തമാണ്. അതാകട്ടെ അവസാനമായി എ കെ ആന്റണിയിലെത്തുന്നു. കഴിഞ്ഞ […]
വിഎം സുധീരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കെ പി സി സി പ്രസിഡന്റ് സ്ഥാനം നോട്ടമിട്ടിട്ടുള്ളത് ഒരു ഡസനോളം പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാവരും അവരവരുടേതായ രീതീയില്‍ സംസ്ഥാനത്തുനിന്നും ഡോല്‍ഹിയില്‍ നിന്നുമുള്ള പിന്തുണക്കായി മത്സരിക്കുകയാണ്. ജാതി – മിത – പ്രാദേശിക – ഗ്രൂപ്പ് – ഗ്രൂപ്പില്ലാ പരിഗണനകളെല്ലാം ഉന്നയിച്ചാണ് ഓരോരുത്തരും കാമ്പയിന്‍ നടത്തുന്നത്.
എന്തു ജനാധിപത്യം പറഞ്ഞാലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് പകല്‍ പോലെ വ്യക്തമാണ്. അതാകട്ടെ അവസാനമായി എ കെ ആന്റണിയിലെത്തുന്നു. കഴിഞ്ഞ തവണ സംസ്ഥാനത്തുനിന്നു ഏറെക്കുറെ എല്ലാവരും എതിര്‍ത്തിട്ടും വി എം സുധീരന്‍ പ്രസിഡന്റായത് മറക്കാറായിട്ടില്ലല്ലോ. അതിനാല്‍ തന്നെ ആന്റണിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് സജീവം. ഡെല്‍ഹിയില്‍ നിന്നുതന്നെ രണ്ടുപേര്‍ ഇതിനായി സജീവമായി രംഗത്തുണ്ട്. കെ വി തോമസും പി സി ചാക്കോയും. രണ്ടുപേരും അരയും തലയും മുറുക്കി തന്നെ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കുകയും ഉമ്മന്‍ ചാണ്ടി പ്രത്യക്ഷത്തില്‍ സ്ഥാനങ്ങളിലൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൃസ്ത്യന്‍ നാമങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
കൃസ്ത്യന്‍ പേരില്‍ തന്നെ പ്രതീക്ഷയുള്ള പി ടി തോമസും ശക്തമായി രംഗത്തുണ്ട്. കെ പി സി സി പ്രസിഡന്റ്് സ്ഥാനം ആരും കൊതിക്കുന്നതാണെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്തു. അതേസമയം പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് സാമുദായിക പിന്തുണ ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലാണ് പി ടി. അപ്പോഴും പ്രതിപക്ഷ നേതാവ് ഐ ക്കാരനായതിനാല്‍ എ ക്കാരനായ തനിക്ക് പ്രതീക്ഷയുണ്ടെന്നാണ് പി ടി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നതത്രെ. സുധീരനോട് വളരെ അടുപ്പമുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിക്കും പി ടിയോട് താല്‍പ്പര്യമാണെന്നും പി ടി കേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നു. സുധീരന്‍ തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് പി ടി.
അതേസമയം ഉമ്മന്‍ ചാണ്ടിതന്നെ പ്രസിഡന്റാവണമെന്ന ആവശ്യം എ ഗ്രൂപ്പില്‍ സജീവമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ അതു തുറന്ന പറഞ്ഞു. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പിനു വേണ്ടി നിലപാടെടുത്ത ചാണ്ടിക്ക് ഇപ്പോള്‍ പ്രസിഡന്റാകാന്‍ കഴിയില്ല. ചാണ്ടിയില്ലെങ്കില്‍ എന്തുകൊണ്ട് തനി്കകുതന്നെ ആയിക്കൂട എന്ന് തിരുവഞ്ചൂര്‍ ചിന്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പദവി മോഹികളായ നിരവധി പേര്‍ എ ഗ്രൂപ്പിലുണ്ട്. കെ സി ജോസഫ്, ബെന്നി ബഹന്നാന്‍, എം എം ഹസന്‍ ….. എന്നിങ്ങനെ നീളുന്നു ആ നിര. യുവനേതാവ് വിഷ്ണുനാഥിനു വേണ്ടിയും കരുനീക്കങ്ങളുണ്ടത്രം. മിക്കസംസ്ഥാനങ്ങളിലും പ്രസിഡന്റുമാരുടെ വയസ്സ് 45നു താഴെയാണെന്നു ചൂണ്ടികാട്ടിയാണ് വിഷ്ണുനാഥിനു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നവര്‍ വാദിക്കുന്നത്. അതേസമയം പ്രായവും പക്വതയും ചൂണ്ടികാട്ടിയാണ് മുല്ലപ്പിള്ളി രാമചന്ദ്രന്റെ അനുയായികള്‍ രംഗത്തുള്ളത്.
ഗ്രൂപ്പിനതീതമായി കഴിവനുസരിച്ച് തീരുമാനമെടുക്കണമെന്ന് വാദിച്ച് ഐ ഗ്രൂപ്പുകാരും സജീവമായി രംഗത്തുണ്ട്. കെ മുരളീധരന്റെ പേരുതന്നെ ഉയര്‍ന്നു വന്നെങ്കിലും അദ്ദേഹം പിന്മാറിയിരിക്കുകയാണ്. ചെന്നിത്തല പ്രതിപക്ഷനേതാവയിരിക്കുമ്പോള്‍ തനിക്കു വീണ്ടും പ്രസിഡന്റാകാനാകില്ല എന്ന് അദ്ദേഹത്തിനറിയാം. ഐയില്‍ നിന്ന് ഏറ്റവംു ശക്തമായി രംഗത്തുള്ളത് കെ സുധാകരനാണ്. അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു. കെ.സുധാകരനെ നിശ്ചയിക്കണമെന്ന് ഹൈകമാന്‍ഡ് വൃത്തങ്ങളിലേക്ക് കണ്ണൂരില്‍ നിന്ന് നിരവധി സന്ദേശങ്ങള്‍ പോയി കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ വേരുറക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും മധ്യേ ശക്തനായ നേതാവാണ് കെ.പി.സി.സിക്ക് വേണ്ടതെന്നും സുധാകരന് അത് സാധിക്കുമെന്നുമാണ് സന്ദേശം. ചെന്നിത്തലക്കും സുധാകരനോട് താല്‍പ്പര്യമുണ്ട്. സുധാകരനും അതു തുറന്നു പറഞ്ഞു. സുധീരന്റെ രാജിയെ കുറിച്ച് ‘നല്ലസമയത്തുള്ള ഉചിതമായ രാജി’ എന്നാണ് സുധാകരന്‍ പറഞ്ഞത്. ഇപ്പോള്‍ സ്ഥാനങ്ങളൊന്നും ഇല്ല എന്നതും തനിക്ക് ഗുണകരമാകുമെന്ന് സുധാകരന്‍ കരുതുന്നു. അതേസമയം ബിജെപി – സിപിഎം നേതാക്കളുടെ ശരീരഭാഷയും പ്രവര്‍ത്തനശൈലിയും സംഭാഷണരീതിയുമുള്ള ഒരാളല്ല കോണ്‍ഗ്രസ്സ് നേതൃത്വത്തിനു വേണ്ടതെന്ന നിലപാടും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഏറെക്കുറെ പൊതു സമ്മതനായി വി ഡി സതീശന്റെ വരവ്. കഴിഞ്ഞ തവണതന്നെ സുധീരനൊപ്പം സതീശന്റേയും പേുണ്ടായിരുന്നു. എ ഗ്രൂപ്പും അതിശക്തമായി എതിര്‍ക്കില്ല എന്നാണ് സതീശന്റെ പ്രതീക്ഷ. കെ സി വേണുഗോപാലും സ്ഥാനമോഹിയായി രംഗത്തുണ്ട്. ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനേയും പരിഗണിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. എന്തായാലും അധികം താമസിയാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. താല്‍ക്കാലികമായി പ്രസിഡന്റിനെ നിയമിക്കാനും സാധ്യതയുണ്ട്.
കെ പി സി സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതോടൊപ്പം മറ്റു ചിലരെ കൂടി എവിടെയിരുത്തുമെന്നതും കോണ്‍ഗ്രസ്സ് അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. അതിലൊന്ന് വി എം സുധീരന്‍ തന്നെ. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതോടെ കോണ്‍ഗ്രസ്സിലോ അധികാരത്തിലോ സുധീരന് ഒരു സ്ഥാനവുമില്ല. ഒന്നുകില്‍ മുമ്പുണ്ടായിരുന്നപോലെ സ്ഥാനമൊന്നുമില്ലാതെ ജനകീയ പ്രശ്‌നങ്ങളിലിടപെട്ട് സുധീരനു നീങ്ങാം.. അല്ലെങ്കില്‍ എ ഐ സി സിയില്‍ എന്തെങ്കിലും സ്ഥാനം നേടാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമന്നു ആഗ്രഹിക്കുന്നവരുണ്ടെങ്കിലും ഇപ്പോള്‍ പ്രതിപക്ഷനേതാവായ ചെന്നിത്തല തന്നെയാണ് സാധ്യത. തനിക്കു പദവികളൊന്നും വേണ്ട എന്നു പറയുന്നുണ്ടെങ്കിലും കേവലം എം എല്‍ എ മാത്രമായ ഉമ്മന്‍ ചാണ്ടിക്കും എന്തെങ്കിലും പദവി നല്‍കണം. കെ മുരളീധരനെ യു ഡു എഫ് കണ്‍വീനറാക്കാനാണ് ആലോചന. രണ്ടാം നിരയിലും സ്ഥാനമാനങ്ങളില്ലാത്ത നിരവധി നേതാക്കളുണ്ട്. ഇതെല്ലാം പരിഹരിച്ച് മുഖം മിനുക്കുക കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ചെറിയ കടമ്പയല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in