കുട്ടികള്‍ അപ്രത്യക്ഷമാകല്‍ : നമുക്ക് കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാം.

സിറാജ് ഉമര്‍ (മുഖ്യമന്ത്രി നിയമസഭയില്‍ കൊടുത്ത ഔദ്യോഗിക വിവരങ്ങള്‍) കഴിഞ്ഞ വര്‍ഷം (2017) കേരളത്തില്‍ നിന്നും 1774 കുട്ടികളെ കാണാതായി. Note the point തട്ടിക്കൊണ്ട് പോയി എന്നല്ല കാണാതായി എന്ന്. അതായത് മിഠായിക്ക് കാശ് കൊടുക്കാത്തതിന്, ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന് തുടങ്ങി ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ വീട്ടിനകത്തെ ലൈംഗിക, ഇതര ഗാര്‍ഹിക പീഡനങ്ങള്‍. സ്‌കൂളുകള്‍, ബോര്‍ഡിങ്ങുകള്‍, പള്ളി ദര്‍സുകള്‍ തുടങ്ങിയ ഇടങ്ങളിലെ പീഢനങ്ങള്‍, പഠന ഭാരം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍, മാനസിക പിരിമുറുക്കം തുടങ്ങി നിരവധിയായ കാരണങ്ങള്‍ […]

kkk

സിറാജ് ഉമര്‍

(മുഖ്യമന്ത്രി നിയമസഭയില്‍ കൊടുത്ത ഔദ്യോഗിക വിവരങ്ങള്‍)
കഴിഞ്ഞ വര്‍ഷം (2017) കേരളത്തില്‍ നിന്നും 1774 കുട്ടികളെ കാണാതായി. Note the point തട്ടിക്കൊണ്ട് പോയി എന്നല്ല കാണാതായി എന്ന്. അതായത് മിഠായിക്ക് കാശ് കൊടുക്കാത്തതിന്, ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന് തുടങ്ങി ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ വീട്ടിനകത്തെ ലൈംഗിക, ഇതര ഗാര്‍ഹിക പീഡനങ്ങള്‍. സ്‌കൂളുകള്‍, ബോര്‍ഡിങ്ങുകള്‍, പള്ളി ദര്‍സുകള്‍ തുടങ്ങിയ ഇടങ്ങളിലെ പീഢനങ്ങള്‍, പഠന ഭാരം മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍, മാനസിക പിരിമുറുക്കം തുടങ്ങി നിരവധിയായ കാരണങ്ങള്‍ കൊണ്ട് വീട് വിട്ട് പോയവരടക്കമുളള കുട്ടികളുടെ എണ്ണമാണ് 1774. ബൈ ദ ബൈ ഇതില്‍ തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടികളും ഉണ്ടാവാം. 1774 കുട്ടികളെ കാണാതായ പരാതികളില്‍ 1472 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതായത് കേസ് റജിസ്റ്റര്‍ ചെയ്യാനെടുക്കുന്ന സമയത്തിനും മുമ്പേ 302 കുട്ടികള്‍ തിരിച്ചു വന്നു. 1725 കുട്ടികള്‍ പിന്നീട് തിരിച്ചു വരികയോ കണ്ടെത്തുകയോ ചെയ്തു. 49 കുട്ടികളെ ഇത് വരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി 199 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതില്‍ 188 പേരും (94. 47%) ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ മലയാളികളാണ്. ബാക്കി ആറുപേര്‍ തമിഴ്‌നാട്ടുകാരും ഒരാള്‍ കര്‍ണ്ണാടകക്കാരനും രണ്ടു വീതം പേര്‍ ആസ്സാമികളും ബംഗാളികളുമാണ്. അതായത് നമ്മള്‍ ഇത്ര കാലം കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നേ എന്ന് വിളിച്ച് കൂവിയ ബംഗാളികളും ആസ്സാമികളും ആകെ പിടിയിലായവരുടെ രണ്ട് ശതമാനം മാത്രമാണ്.
ഇനി നിങ്ങള്‍ പറയൂ…
നമ്മുടെ കുട്ടികളുടെ സുരക്ഷക്ക് നാം ആരെയാണ് ആട്ടിയോടിക്കേണ്ടത്.
കേരളത്തില്‍ 10 ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാരുണ്ടെന്നാണ് വെപ്പ്. ഇതില്‍ 11 പേരാണ് 2017 ല്‍ തട്ടിക്കൊണ്ട് പോകല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പത്ത് ലക്ഷത്തിന്റെ എത്ര ശതമാനം വരും ഈ 11 പേര്‍ എന്ന് നിങ്ങള്‍ കണക്കു കൂട്ടിയാല്‍ മതി. ഈ ന്യൂനാല്‍ ന്യൂനപക്ഷത്തിന് വേണ്ടി ഒരു വിഭാഗത്തെ സംശയ ദൃഷ്ടിയില്‍ നിര്‍ത്താനും അക്രമിക്കാനും നമുക്കെന്താണവകാശം. സൗദിയില്‍ മദ്യ നിര്‍മ്മാണ, വിതരണ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. നാളെ ഇന്ത്യക്കാര്‍ മുഴുവനും ചാരായം വാറ്റുകാരാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തി ഇവിടുത്തുകാര്‍ നമ്മളെ കാണുന്നിടത്ത് വെച്ച് ചോദ്യം ചെയ്യാനും ആള്‍ക്കൂട്ട വിചാരണ ചെയ്യാനും പുറപ്പെട്ടാല്‍ എന്താവും ഇവിടത്തെ പ്രവാസികളുടെ അവസ്ഥ.
സംശയ ദൃഷ്ടിയിലും ഏത് സമയവും ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലും ജീവിക്കേണ്ടി വരുന്നവന്റെ മാനസ്സിക അവസ്ഥ ഒരു പക്ഷേ കേരളീയന് മനസ്സിലാവില്ല. പക്ഷേ യൂപിയിലേയും ഗുജറാത്തിലേയും, ബര്‍മ്മയിലേയും മുസ്ലിമിന് മനസ്സിലാവും. പാക്കിസ്ഥാനിലെ ഹിന്ദുവിന് മനസ്സിലാകും. യമനിലെ ജൂതന് മനസ്സിലാവും. നമ്മള്‍ അനുഭവിക്കാത്തതെല്ലാം നമ്മള്‍ക്ക് കെട്ട് കഥകള്‍ മാത്രമാണെന്ന് ബെന്യാമിന്‍ നിരീക്ഷിക്കുന്നുണ്ട്. സിറിയയില്‍ നിന്നും മറ്റും അഭയാര്‍ത്ഥികളായി വരുന്ന മുസ്ലിങ്ങളെ സ്വീകരിച്ചാല്‍ അത് തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുമെന്ന് ജര്‍മ്മനിയിലേയും മറ്റിതര യൂറോപ്യന്‍ രാജ്യങ്ങളിലേയും തീവ്ര വലത് പക്ഷക്കാര്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് അവിടത്തെ ജനത അവരെ എതിരേറ്റു. ലോകം മാറുകയാണ്.
ഭിക്ഷാടനത്തേയും ഭിക്ഷാ മാഫിയയേയും ഒന്നും പ്രോല്‍സാഹിപ്പിക്കേണ്ടതില്ല. നിങ്ങള്‍ ഒന്നും അവര്‍ക്ക് കൊടുക്കാതിരിക്കുകയുംചെയ്‌തോളൂ. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ചില കച്ചവടക്കാരും കറുത്തവരേയും മുടിചീകാത്തവരേയും കാണുമ്പോള്‍ അപരിഷ്‌കൃതരെന്ന് പുച്ഛിക്കുന്ന ചില മല്ലു റേസിസ്റ്റ് സായിപ്പന്മാരും പടച്ച് വിടുന്ന വാട്‌സപ്പ് വാറോലകള്‍ വിശ്വസിച്ച് അവരെ അക്രമിക്കാനും ഊരുവിലക്കാനും നിങ്ങള്‍ക്ക് അധികാരമില്ല. ആള്‍ക്കൂട്ട വിചാരണയും നീതി നടപ്പിലാക്കലും ഒരു പുരോഗമന സമൂഹത്തിന്റെ ലക്ഷണങ്ങളല്ല. അവരും ജീവിക്കട്ടേ. അവരും ഇന്ത്യക്കാരാണ്. അവസാനമായി അവരും മനുഷ്യരാണ്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply