കീഴാറ്റൂര്‍ തളിപ്പറമ്പിന്റെ ജലസംഭരണി, അതിനെ കല്ലിട്ടുമൂടരുത്
ശാസ്ത്രസാഹിത്യപരിഷത്ത്. തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലേത്, 250 ഏക്കര്‍. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികളിലായി 400ല്‍പ്പരം കര്‍ഷകരാണുള്ളത്. വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലുവര്‍ഷമായി കൃത്യമായി ഭൂരിഭാഗം കര്‍ഷകരും ചെയ്യുന്നു. അടുത്ത വിളയായി പച്ചക്കറിയും. മുനിസിപ്പല്‍ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണിത്. കീഴാറ്റൂര്‍ എന്ന പേര് വന്നതിനു കാരണവും അതാണ്. വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ […]
തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍പ്രദേശമാണ് കീഴാറ്റൂരിലേത്, 250 ഏക്കര്‍. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികളിലായി 400ല്‍പ്പരം കര്‍ഷകരാണുള്ളത്. വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലുവര്‍ഷമായി കൃത്യമായി ഭൂരിഭാഗം കര്‍ഷകരും ചെയ്യുന്നു. അടുത്ത വിളയായി പച്ചക്കറിയും. മുനിസിപ്പല്‍ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണിത്. കീഴാറ്റൂര്‍ എന്ന പേര് വന്നതിനു കാരണവും അതാണ്. വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴവെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ നീര്‍ത്തടത്തിലെ പ്രധാന ഭാഗമാണിത്. വര്‍ഷകാലത്ത് ഒരുമീറ്ററോളമെങ്കിലുമുയരത്തില്‍ മിക്കഭാഗത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരുകരകളിലും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. സവിശേഷമായ ഭൂപ്രകൃതിമൂലം ജലസസ്യങ്ങളാലും ജലജീവികളാലും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റുവിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് ഈ വയല്‍പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും. പാതയ്ക്കുമാത്രമായി 19 ഹെക്ടര്‍ വയല്‍ നികത്തുമെന്നാണ് അതോറിറ്റി പറയുന്നത്. എന്നാല്‍ ആകെയുള്ള നൂറ്ുമീറ്റര്‍ വീതിയില്‍ 60 മീറ്ററോളം നികത്തപ്പെട്ടാല്‍ ബാക്കി വയല്‍പ്രദേശം അപ്രത്യക്ഷമാവും. മിക്കവാറും വെള്ളക്കെട്ടുള്ള ഇരുഭാഗത്തെക്കാള്‍ ഏറെ താഴ്ന്ന ഈ പ്രദേശത്ത് അഞ്ചു കിലോമീറ്ററോളം ഗതാഗതയോഗ്യമായ പാത തീര്‍ക്കാന്‍ വന്‍തോതില്‍ മണ്ണും കല്ലും നിക്ഷേപിക്കേണ്ടിവരും. അതിന്റെ അളവും ഏറെ ഭീമമായിരിക്കും. ഇതിനായി പ്രത്യേകിച്ച് കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിവരും. പരിഷത്ത് മുന്നോട്ടുവെക്കുന്ന വഴി: നിലവിലുള്ള ദേശീയപാത ഇരുഭാഗത്തും വീതികൂട്ടുകയും നഗരഭാഗത്ത് ചിറവക്ക് മുതല്‍ തൃച്ചംബരം വരെ ഒരു ഫ്ലൈ ഓവര്‍ സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്നം ഏറ്റവും കുറഞ്ഞ സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് കീഴാറ്റൂര്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം ദേശീയപാതാ അതോറിറ്റി തീരുമാനിച്ചതെങ്കില്‍ അതിന്റെ ശാസ്ത്രീയത ബോധ്യപ്പെടുത്താന്‍ അവര്‍ ബാധ്യസ്ഥരാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഹൈവേ അതോറിറ്റിയും പരിഗണിച്ച സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങള്‍ എന്തെന്നും അതിനവര്‍ കാണുന്ന പരിഹാരമെന്തെന്നും അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വീടോ ഭൂമിയോ നഷ്ടപ്പെടുന്നവര്‍ മാത്രമല്ല ഇവിടത്തെ പൊതുസമൂഹവും അക്കാര്യങ്ങളറിയണം.
(പഠനറിപ്പോര്‍ട്ടില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in