കാശ്മീരില്‍ ജനഹിതപരിശോധന നടത്തണം
സമരക്കാര്‍ക്കു നേരെയും ആയുധധാരികളല്ലാത്ത പൗരന്മാര്‍ക്ക് നേരെയും കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത് യുദ്ധഭൂമികളില്‍ പോലും നിരോധിക്കപ്പെട്ട അപകടകരമായ പെല്ലെറ്റ് തോക്കുകളാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേള്‍ക്കുന്നത്. ഈ തോക്കുകള്‍ കണ്ണുകളില്‍ പതിച്ചാല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെടും. അടുത്ത കാലത്ത് അങ്ങനെ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ നൂറുകണക്കിന് നേത്ര ശാസ്ത്രക്രിയകളാണ് കാശ്മീരില്‍ നടക്കുന്നത്. മാത്രമല്ല, ഇരകള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവും. കഴിഞ്ഞ ദിവസം സൈന്യം ഉതിര്‍ത്ത പെല്ലെറ്റ് തോക്കു പതിച്ചത് നാലു […]
സമരക്കാര്‍ക്കു നേരെയും ആയുധധാരികളല്ലാത്ത പൗരന്മാര്‍ക്ക് നേരെയും കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത് യുദ്ധഭൂമികളില്‍ പോലും നിരോധിക്കപ്പെട്ട അപകടകരമായ പെല്ലെറ്റ് തോക്കുകളാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേള്‍ക്കുന്നത്. ഈ തോക്കുകള്‍ കണ്ണുകളില്‍ പതിച്ചാല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെടും. അടുത്ത കാലത്ത് അങ്ങനെ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ നൂറുകണക്കിന് നേത്ര ശാസ്ത്രക്രിയകളാണ് കാശ്മീരില്‍ നടക്കുന്നത്. മാത്രമല്ല, ഇരകള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവും. കഴിഞ്ഞ ദിവസം സൈന്യം ഉതിര്‍ത്ത പെല്ലെറ്റ് തോക്കു പതിച്ചത് നാലു വയസ്സുകാരിയുടെ കണ്ണുകളിലേക്കായിരുന്നു. വീടിന്റെ ബാല്‍ക്കണിയില്‍ ജനല്‍ പടിയില്‍ ഇരിക്കുകയായിരുന്ന തമന്ന അഷ്‌റഫ് എന്ന ഒമ്പതുവയസ്സുകാരിയുടെ കണ്ണുകളിലേക്കും പെല്ലെറ്റ് വെടിയുണ്ടകള്‍ ഇരച്ചുകയറി. വേദന കൊണ്ട് പുളഞ്ഞ തന്റെ മകളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ ആദ്യം പോലീസ് അനുവാദം നല്‍കിയില്ല എന്ന പരാതിയും നിലവിലുണ്ട്. .പൊട്ടുകള്‍പോലെ ചിതറിത്തെറിച്ച് ദേഹത്ത് ചെറുമുറിവുകള്‍ ഉണ്ടാക്കുന്നതാണ് ഈ തോക്കിലെ തിരകള്‍. വെടിയേല്‍ക്കുന്നവര്‍ മരിക്കണമെന്നില്ല. എന്നാല്‍, അവരുടെ ഭാവി ജീവിതം ദുരിതമയമായിരിക്കും.
ബുര്‍ഹാന്‍ വാനിയെ വധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലും സംഘര്‍ഷത്തിനുമെതിരെയാണ് സുരക്ഷാ സേന എപെല്ലെറ്റ് പ്രയോഗിച്ചത്. സംഘര്‍ഷം തുടങ്ങി മൂന്ന് ദിവസത്തിനിടെ പരിക്കേറ്റ 236 പേരില്‍ 110ഓളം പേര്‍ക്ക് ഐ പെല്ലറ്റ് ഏറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ച് വിടാനെന്നു പറഞ്ഞാണ് പെല്ലറ്റ് ഗണ്ണുകളുടെ പ്രയോഗം. ഇരുമ്പു ചീളുകളാണ് ഈ തോക്കില്‍ നിന്നും പ്രവഹിക്കുക.
കാശ്മീര്‍ പുകയുക തന്നെയാണ്. അടുത്തയിടെ പട്ടാളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭം നടന്നു. ലോകത്തെ ഏതുഭാഗത്തും പട്ടാളത്തിന്റെ ചരിത്രമറിയുന്നവര്‍ കാശ്മീരിലെ സംഭവം കള്ളമാണെന്ന് വിശ്വസിക്കാനിടയില്ല. ഏതു പട്ടാളനടപടിയുടേയും യുദ്ധത്തിന്റേയും യഥാര്‍ത്ഥ ഇരകള്‍ സ്ത്രീകള്‍ തന്നെ. പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന നിയമം നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നല്ലാം ഇത്തരം വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. മണിപ്പൂരിലെ മനോരമയുടെ അനുഭവം അതിനെതിരെ നടന്ന സത്രീകളുടെ ചരിത്രം രചിച്ച പ്രക്ഷോഭവും മറക്കാറായിട്ടില്ലല്ലോ. ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേന നടത്തിയ പീഡനങ്ങളും അന്നേ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ജൂതന്മാരല്ലാത്ത സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പട്ടാളക്കാര്‍ക്ക് അനുമതി നല്‍കിയ വാര്‍ത്തയും പുറത്തുവന്നിരുന്നല്ലോ. ഏതാനും മാസം മുമ്പ് രണ്ടു നിരപരാധികളെ. പട്ടാളം വെടിവെച്ചു കൊന്നിരുന്നു. അതേതുടര്‍ന്ന് അന്ന് സംസ്ഥാനത്ത് ആചരിച്ച ബന്ദ് അക്രമാസക്തമായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പിന്നീട് സൈന്യം തങ്ങള്‍ക്ക് പറ്റിയ തെറ്റിന് ജനങ്ങളോട് മാപ്പു ചോദിച്ചു. ിരപരാധികള്‍ കൊല ചെയ്യപ്പെടുന്നത് കാശ്മീരില്‍ പുതിയ സംഭവമല്ല. എത്രയോ തവണ ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പോലും ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്. കേന്ദ്രഗവണ്മന്റിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുള്ളതും അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക് സര്‍വ്വീസിംഗ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് നിര്‍മ്മിച്ചതുമായ ഓഷന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമയുടെ പ്രമേയം തന്നെ പട്ടാളത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഇരകളായവരുടെ നൊമ്പരങ്ങളാണ്.
കശ്മീര്‍ തര്‍ക്കം ഇന്ത്യാപാകിസ്താന്‍ വിഭജന കാലത്തോളം പഴക്കമുള്ളതാണെന്നു മറന്നാണ് പലപ്പോഴും നാം പ്രതികരിക്കാറുള്ളതെന്നതാണ് വൈരുദ്ധ്യം. ഭരണഘടനയുടെ 370ാം അനുച്ഛേദമമനസരിച്ച് പ്രതിരോധം, വിദേശയനം, വാര്‍ത്താവിനിമയം എന്നീ മൂന്നുമേഖലകളിലൊഴിച്ച് മറ്റൊരു മേഖലയിലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാകുന്ന നിയമം ജമ്മുകാശ്മീരിന് ബാധകമല്ല. സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനമാണ് ജമ്മു കാശ്മീര്‍. ഇന്ത്യന്‍ പ്രസിഡന്റിനു പോ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in