
കാലം മാറുകയാണ് അടൂര്‍……..
ഇപ്പോഴത്തെ സിനിമകളില്‍ ജീവിതമില്ലെന്നു മലയാളിയുടെ പ്രിയസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അക്രമവും ക്രൂരതയുമാണ് ഈ സിനിമകളില്‍ കാണുന്നത്. അറുപതുകാരായ നായകര്‍ കൊച്ചു പെണ്‍കുട്ടികളെ പ്രണയിക്കുന്നു. ഇത്തരം സിനിമകളാണ് മലയാള ചലചിത്രലോകത്തിനു ശാപം. സാങ്കേതികമായി അവക്ക് മേന്മയുണ്ടാകാം. എന്നാല്‍ മുമ്പൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ കുറവാണെങ്കിലും മികച്ച കഥകളും ജീവിതവും അവയിലുണ്ടായിരുന്നു. ഇതാണ് അടൂരിന്റെ വാക്കുകളുടെ രത്‌നചുരുക്കം. അടൂര്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ അല്‍പ്പം വൈകിയെന്നുമാത്രം. ഈ പറയുന്ന പ്രശ്‌നങ്ങളില്‍നിന്ന് മലയാള സിനിമ കുതറിമാറാന്‍ തുടങ്ങി മൂന്നു വര്‍ഷമെങ്കിലുമായി. ഇപ്പറഞ്ഞ താരസിംഹങ്ങളുടെ […]
ഇപ്പോഴത്തെ സിനിമകളില്‍ ജീവിതമില്ലെന്നു മലയാളിയുടെ പ്രിയസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അക്രമവും ക്രൂരതയുമാണ് ഈ സിനിമകളില്‍ കാണുന്നത്. അറുപതുകാരായ നായകര്‍ കൊച്ചു പെണ്‍കുട്ടികളെ പ്രണയിക്കുന്നു. ഇത്തരം സിനിമകളാണ് മലയാള ചലചിത്രലോകത്തിനു ശാപം. സാങ്കേതികമായി അവക്ക് മേന്മയുണ്ടാകാം. എന്നാല്‍ മുമ്പൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ കുറവാണെങ്കിലും മികച്ച കഥകളും ജീവിതവും അവയിലുണ്ടായിരുന്നു. ഇതാണ് അടൂരിന്റെ വാക്കുകളുടെ രത്‌നചുരുക്കം.
അടൂര്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ അല്‍പ്പം വൈകിയെന്നുമാത്രം. ഈ പറയുന്ന പ്രശ്‌നങ്ങളില്‍നിന്ന് മലയാള സിനിമ കുതറിമാറാന്‍ തുടങ്ങി മൂന്നു വര്‍ഷമെങ്കിലുമായി. ഇപ്പറഞ്ഞ താരസിംഹങ്ങളുടെ പരാക്രമങ്ങള്‍ പ്രമേയമായ എത്ര സിനിമകള്‍ ഇക്കാലയളവില്‍ പൊട്ടിപ്പോയി. അവരഭിനയിച്ച മികച്ച സിനിമകളാണ് വിജയിച്ചത്. പുതിയ പ്രമേയങ്ങളുമായി എത്രയോ സിനിമകള്‍ പുറത്തുവന്നു. ചിലര്‍ അത്തരം സിനിമകള്‍ക്ക് ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നു പേരിട്ടു. നിര്‍ഭാഗ്യവശാല്‍ ആ സിനിമകളൊന്നും കണ്ടില്ല എന്നാണ് അടൂര്‍ പറഞ്ഞത്. അതുകൊണ്ടാകം സിനിമാപ്രേമികള്‍ വളര്‍ന്ന വിവരം അടൂര്‍ അറിയാതിരുന്നത്. ഈ സിനിമകളില്‍ താരസിംഹങ്ങളില്ല. അവയുടെ എല്ലാ മേഖലകളിലും താരതമ്യേന പുതിയ തലമുറക്കാര്‍. പ്രമേയങ്ങളിലും പുതുമ. ഭൂരിഭാഗം മലയാളികളും ജീവിക്കുന്നത് നഗരങ്ങളെ കേന്ദ്രീകരിച്ചാണെങ്കിലും ഈ സിനിമകളെ നഗരകേന്ദ്രീകൃതം എന്ന് ആരോപിക്കുന്നതില്‍ എന്തര്‍ത്ഥം? ഗ്രാമീണതയെ കുറിച്ചുള്ള നൊസ്റ്റാള്‍ജിയയും പരമ്പരാഗത കുടുംബമൂല്യങ്ങളുമാണ് ജീവിതമെങ്കില്‍ അവ ഈ സിനിമകളില്‍ കുറവായിരിക്കാം. എന്നാല്‍ ജീവിതം മാറുകയാണ്, കേരളം മാറുകയാണ് എന്നു നാം തിരിച്ചറിയണം. അതുകൊണ്ടുതന്നെ മുഴുവന്‍ ബഹുമാനവും നിലനിര്‍ത്തി അടൂരിനോട് പറയട്ടെ, ഈ മാറ്റങ്ങളും കണ്ട് അഭിപ്രായം പറയുക. വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതി, സിനിമ ചെയ്യലൊക്കെ പിന്നീടാകാം എന്നു താങ്കള്‍ ഒരിക്കല്‍ പ്രസംഗിച്ചതു കേട്ടിരുന്നു. പുതുതലമുറ സിനിമ ഏറ്റെടുക്കട്ടെ.. അതിലെന്തിനു പരിഭ്രാന്തി….?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Dwijith cv
July 2, 2013 at 5:14 am
പഴയ തറവാടും കോളാമ്പിയും വിട്ടു അടൂര് ആദ്യം പടം എടുക്കട്ടെ
Suresh Nellikode
July 2, 2013 at 2:33 pm
അടൂര്‍ സിനിമകളോടുള്ള ഇഷ്ടം നിലനിറുത്തിക്കൊണ്ടു തന്നെ പറയട്ടെ, വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതി സിനിമയെടുക്കലൊക്കെ പിന്നീടു മതി എന്നു താങ്കള്‍ പറയുമ്പോള്‍, താങ്കളും ആ ഡോ. ബിജുവിന്‍റെ നിലവാരത്തിലേയ്ക്കു തരം താഴുന്നതായി തോന്നുന്നു, എനിക്ക്. അടൂരിനു പ്രായമായെന്നും സിനിമനിര്‍മ്മാണം നിറുത്തണമെന്നും അദ്ദേഹം പറയുമ്പോള്‍, അദ്ദേഹവും ഇദ്ദേഹവുമെല്ലാം ആ ഫ്യൂഡല്‍കുടുംബങ്ങളിലെ, പണിയെടുക്കാതെ തിന്നു ജീവിക്കുന്ന കഥാപാത്രങ്ങളാവുന്നു. മലയാളികളുടെ ഏകീകൃതമാക്കപ്പെട്ട സ്വഭാവങ്ങളിലൊന്ന്. വിദേശമേളകളും സന്ദര്‍ശനങ്ങളും യാത്രകളുടെ എണ്ണം പെരുപ്പിച്ച് ആത്മകഥയില്‍ ചേര്‍ക്കാമെന്നല്ലാതെ, അവ ജീവിതങ്ങള്‍ കാണാനും പഠിക്കാനും കൂടി ഉപയോഗപ്പെടുത്തണം. ശില്പങ്ങളെ മാത്രം നാം ഇഷ്ടപ്പെട്ടാല്‍ മതി; ശില്പിയുടെ പിന്നാലെ പോകരുത് എന്ന് ആരോ പറഞ്ഞത് പഴയ മുതു നെല്ലിക്കയായി, പതിരില്ലാതെ വാഴുന്നു.