കാട്ടാനകള്‍ കാടിറങ്ങുമ്പോള്‍
വി എ നസീര്‍ വയനാട്ടില്‍ കാട്ടാനകള്‍ കാടിറങ്ങി വരുന്നതിനെതിരെ നാട്ടുകാര്‍ സമരരംഗത്തിറങ്ങുകയും റോഡുപരോധിക്കുകയും ചെയ്തതായും കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്ന് വനം വകുപ്പുദ്യാഗസ്ഥര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു എന്നുമുള്ള വാര്‍ത്ത കണ്ടു. എന്തുറപ്പാണോ അധികൃതര്‍ നല്‍കിയത്. സോളാര്‍ വേലി സ്ഥാപിക്കുമെന്നു മാത്രമാണ് മുഖ്യമായും കണ്ടത്. നടക്കട്ടെ. സത്യത്തില്‍ മന ുഷ്യനു വന്യജീവിയോണോ വന്യജീവിക്ക് മനുഷ്യനാണോ പ്രശ്‌നം? തീര്‍ച്ചയായും രണ്ടാമത്തേതാണ് ശരി. കാട്ടാനകള്‍ക്കടക്കം വന്യമൃഗങ്ങള്‍ക്കെല്ലാം മനുഷ്യന്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. അവയുടെ വാസയിടങ്ങള്‍ ചുരുങ്ങി കൊണ്ടിരിക്കുന്നു. കാരണ […]
വി എ നസീര്‍
വയനാട്ടില്‍ കാട്ടാനകള്‍ കാടിറങ്ങി വരുന്നതിനെതിരെ നാട്ടുകാര്‍ സമരരംഗത്തിറങ്ങുകയും റോഡുപരോധിക്കുകയും ചെയ്തതായും കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്ന് വനം വകുപ്പുദ്യാഗസ്ഥര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു എന്നുമുള്ള വാര്‍ത്ത കണ്ടു. എന്തുറപ്പാണോ അധികൃതര്‍ നല്‍കിയത്. സോളാര്‍ വേലി സ്ഥാപിക്കുമെന്നു മാത്രമാണ് മുഖ്യമായും കണ്ടത്. നടക്കട്ടെ.
സത്യത്തില്‍ മന ുഷ്യനു വന്യജീവിയോണോ വന്യജീവിക്ക് മനുഷ്യനാണോ പ്രശ്‌നം? തീര്‍ച്ചയായും രണ്ടാമത്തേതാണ് ശരി. കാട്ടാനകള്‍ക്കടക്കം വന്യമൃഗങ്ങള്‍ക്കെല്ലാം മനുഷ്യന്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. അവയുടെ വാസയിടങ്ങള്‍ ചുരുങ്ങി കൊണ്ടിരിക്കുന്നു. കാരണ നമ്മുടെ അധിനിവേശം തന്നെ. അവ നിരന്തരമായി അക്രമിക്കപ്പെടുകയും തുരത്തപ്പെടുകയും ചെയ്യുന്നു. അവയുടെ ജീവിതയിടങ്ങലിലൊക്കെ നാം കെട്ടിടങ്ങളും റോഡുകളും ഡാമുകളുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നു. കൂടാതെ കാടെല്ലാം വെട്ടി കൃഷിയിടങ്ങളാക്കുന്നു. കാടുകളൊക്കെ ചെറിയ തുരുത്തുകളായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഹാരത്തിനായി അവ എവിടെ പോകും? അന്നത്തിനായുള്ള അലച്ചലിലാണ് കാടിനോട് ചേര്‍ന്നുള്ള മനുഷ്യന്റെ കൃഷിയിടങ്ങള്‍ അവ കാണുന്നത്. സ്വാഭാവികമായും അവയെന്താണ് ചെയ്യുക? ഇതുതടയാന്‍ മന ുഷ്യന്റെ വനം വകുപ്പിനു എങ്ങനെ കഴിയും?
മനുഷ്യാവകാശങ്ങളെ പോലെ മൃഗാവകാശങ്ങളും അംഗീകരിക്കുകയും അവയുടെ ജീവിതയിടങ്ങളിലേക്ക് കടന്നാക്രമിക്കുകയും ചെയ്യാതിരിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. അടിയന്തിര പരിഹാരമെന്ന നിലയില്‍ അവയെ ആകര്‍ഷിക്കുന്ന കൃഷികള്‍ കാടിനോട് ചേര്‍ന്ന് നടത്താതിരിക്കാം. എന്നാല്‍ അതൊന്നും യഥാര്‍ത്ഥ പരിഹാരമല്ല. വനം വന്യജീവികള്‍ക്ക് വിട്ടുകൊടുക്കുക എന്ന ഒറ്റ പരിഹാരം മാത്രമേ ഇതിനുള്ളു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in