കറുത്ത ജൂതന്‍ പറയാതെ പറഞ്ഞത്…

റസ്സല്‍ കെ തോമസ്സ് റിലീസിന്റെ മൂന്നാം ദിനത്തില്‍ കറുത്ത ജൂതനെ കാണാന്‍ കിട്ടന്‍ മാഷോടൊപ്പം | കൊടുങ്ങല്ലൂര്‍ കാര്‍ണിനല്‍ സിനിമാസിലേക്ക് പോകുമ്പോഴേ അറിയാമായിരുന്നു അധികമാരും കാണില്ലെന്ന്. പക്ഷേ വിചാരിച്ചതിനേക്കാള്‍ ഭീകരമായിരുന്നു അവസ്ഥ. പത്തു പേരില്ലാതെ സിനിമ കളിക്കില്ലെന്ന് തീയറ്റര്‍. ഞങ്ങള്‍ രണ്ടുപേര്ക്ക് പുറമേ കൊടുങ്ങല്ലൂരെ ഹുസൈന്‍ മാഷും പത്‌നിയും ഫ്രൈടെ മൂവിക്ലബ്ബിന്റെ റിജോയിയും മാത്രം. തീയറ്റര്‍ മാനേജരെ വിളിച്ച് മാളയില്‍ നിന്ന് ഈ സിനിമക്കായി കൊടുങ്ങലൂരെത്തിയവരാണെന്നറിയിച്ചപ്പോള്‍ ഒരു കണക്കിന് ഷോ തുടങ്ങാമെന്നായി. എത്ര കൂട്ടിയാലും കിഴിച്ചാലും എത്ര […]

kkറസ്സല്‍ കെ തോമസ്സ്

റിലീസിന്റെ മൂന്നാം ദിനത്തില്‍ കറുത്ത ജൂതനെ കാണാന്‍ കിട്ടന്‍ മാഷോടൊപ്പം | കൊടുങ്ങല്ലൂര്‍ കാര്‍ണിനല്‍ സിനിമാസിലേക്ക് പോകുമ്പോഴേ അറിയാമായിരുന്നു അധികമാരും കാണില്ലെന്ന്. പക്ഷേ വിചാരിച്ചതിനേക്കാള്‍ ഭീകരമായിരുന്നു അവസ്ഥ. പത്തു പേരില്ലാതെ സിനിമ കളിക്കില്ലെന്ന് തീയറ്റര്‍. ഞങ്ങള്‍ രണ്ടുപേര്ക്ക് പുറമേ കൊടുങ്ങല്ലൂരെ ഹുസൈന്‍ മാഷും പത്‌നിയും ഫ്രൈടെ മൂവിക്ലബ്ബിന്റെ റിജോയിയും മാത്രം. തീയറ്റര്‍ മാനേജരെ വിളിച്ച് മാളയില്‍ നിന്ന് ഈ സിനിമക്കായി കൊടുങ്ങലൂരെത്തിയവരാണെന്നറിയിച്ചപ്പോള്‍ ഒരു കണക്കിന് ഷോ തുടങ്ങാമെന്നായി. എത്ര കൂട്ടിയാലും കിഴിച്ചാലും എത്ര തന്നെ കഴിഞ്ഞാലും നല്ലപടം നേരിടുന്ന ദുരവസ്ഥ! അങ്ങനെ ഒരു മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ ഞങ്ങള്‍ അഞ്ചുപേര്ക്ക് മാത്രമായി കറുത്ത ജൂതന്‍ വെളിച്ചത്തു വന്നു. അതോടൊപ്പം ചില ചരിത്രസത്യങ്ങളും!

സിനിമയുടെ തുടക്കത്തില്‍ ടി പി പ്രകാശനെന്ന ജനപ്രതിനിധിയായി കൊടുങ്ങല്ലൂരെ മുന്‍ എം എല്‍ എ ശ്രീ. ടി എന്‍ പ്രതാപന്‍ എത്തുമ്പോള്‍ ഞങ്ങള്‍ മാളക്കാര്‍ക്കെങ്കിലും അതൊരു അത്ഭുതമായിരുന്നു. സിനിമ പുരോഗമിക്കുമ്പോഴാണ് മനസ്സിലായത് പ്രതാപന്‍ അഭിനയിക്കുകയല്ല പ്രകാശനായി ജീവിക്കുകയാണെന്ന്. തന്റെ തന്നെ ഭൂതകാലത്തെ പുനരാനയിക്കുകയാണെന്ന്. അവറോണ്‍ ജൂതനെഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ തുടങ്ങുന്നു പ്രതാപനെന്ന നടന്റെ അഭിനയവൈഭവം.

സിനിമ നടക്കുന്നത് മാളയിലാണ്. അവറോണ്‍ ജൂതന്‍ കണ്ടെടുത്ത കുട്ടിയായിരുന്നു ടി പി പ്രകാശന്‍. സ്വകുടുംബം ഇസ്രായേലിലേക്ക് പോയപ്പോള്‍ കാണാതായ അവറോണ്‍ പിന്നീട് തിരിച്ചെത്തുമ്പോള്‍ സ്വത്തുക്കളെല്ലാം തന്നെ നഷ്ടമായിരുന്നു. പഞ്ചായത്തിനെ ഏല്പ്പി്ച്ചു പോയ തന്റെ ഭവനം പോസ്റ്റഫീസായപ്പോള്‍ അവിടെ തിണ്ണയില്‍ അഭയാര്ത്ഥിയായി കഴിഞ്ഞു കൂടാനായിരുന്നു അയാളുടെ വിധി. ഇതിനിടയില്‍ ടി പി പ്രകാശന്‍ ജനപ്രതിനിധിയാവുകയും ജൂതക്കല്ലറകള്‍ പൊളിച്ചുമാറ്റി സ്റ്റെഡിയം ഒരുക്കുന്ന വികസനോന്മുഖനുമായി മാറിക്കഴിഞ്ഞിരുന്നു. അവറോണിനെ കണ്ട ഒരേയൊരു സാക്ഷിയായ പ്രകാശന്‍ കോടതിയില്‍ പറയുന്നത് ശ്രദ്ധേയമാണ്. ‘മാളയില്‍ ഇപ്പോള്‍ ജുതരാരും ജീവിച്ചിരിപ്പില്ല’. അങ്ങനെ അവറോണിന്റെ അന്തിമവിധി കുറിക്കപ്പെടുകയാണ്. സ്വന്തം വീടിന്റെ തിണ്ണയില്‍ നിന്നുപോലും ആ ജുതക്കിളവന്‍ ആട്ടിയിറക്കപ്പെടുന്നു. താന്‍ കാത്തുപോന്ന പരിപാവനമായി കരുതിയ ആരാധനാരൂപം സന്തത സഹചാരിയായ മുസ്ലീമിനെ ഏല്പ്പിച്ച് വിട പറയുന്ന അയാള്‍ രാത്രിയുടെ മറവില്‍ കൊലക്കത്തിക്കിരയാകുന്നു. ആരോരുമില്ലാതെ സെമിത്തെരിയിലേക്കെടുക്കുന്ന കറുത്ത ജുതന്റെ മൃതദേഹത്തിനനുബന്ധമായി മറ്റൊരു വലിയ ക്രിസ്തീയ ശവഘോഷയാത്രയും നീങ്ങുന്നു. അവര്‌ക്കൊ പ്പമാണ് പ്രകാശനെന്ന ജനപ്രതിനിധി നീങ്ങുന്നത്. അതായത് കറുത്ത ജൂതന്‍ ഒരിക്കല്‍ പറയുന്നതുപോലെ ‘അയാള്‍ ജനപ്രതിനിധിയല്ലേ? അപ്പോള്‍ ജനങ്ങളോടൊപ്പമല്ലേ നില്‌ക്കേണ്ടത്?’

തന്റെ തന്നെ ചെയ്തികള്‍ പുനരവതരിക്കുകയാണെന്ന ബോധ്യത്തോടെയാണ് ടി എന്‍ പ്രതാപന്‍ കറുത്ത ജൂതനില്‍ ജീവിച്ചഭിനയിച്ചതെങ്കില്‍ സലിംകുമാറിനേക്കാള്‍ ഒരുപടി മുന്നിട്ടു നില്ക്കുന്നത് പ്രതാപനടനം തന്നെ. മറിച്ചാണെങ്കില്‍ ‘തിരക്കഥയും സംവിധാനവും’ അണിയറയിലൊരുക്കിയ സലിംകുമാര്‍ പ്രത്യേക പരാമര്ശംല അര്ഹി’ക്കുന്നു. ചരിത്രത്തെ ഉച്ചാടനം ചെയ്യുന്ന ജനപ്രതിനിധിയായി മാളയുടെ മുന്‍ എം എല്‍ എ ടി എന്‍ പ്രതാപനും മാളയിലെ ജൂത സംരക്ഷണസമിതി പ്രസിഡന്റ് അതേ പേരോടെയും അവതരിച്ചത് ആകസ്മികമാകാനിടയില്ല!

കറുത്ത ജൂതനെ കൊത്താനായുന്ന കാക്കകള്‍ സിനിമയിലുടനീളമുള്ള ബിംബമാണ്. ജൂതര്‍ പരിപാവനമായിക്കാണുന്ന കല്ലറകളിലേക്കു പോലും ഇരമ്പിയാര്ക്കു ന്ന സംഘശക്തിയായി അവ വാ പിളര്ത്തി ക്കൊണ്ടിരിക്കുന്നു. കറുത്ത ജൂതന്‍ മാളക്കാരെങ്കിലും ഒരിക്കല്‍ കാണണം. മാളയുടെ സംസ്‌കാരികാന്ധ്യത്തിനു നേര്ക്കുു പിടിച്ച കണ്ണാടിയാണത്. മാളയുടെ സമകാലീനാവസ്ഥയാണതില്‍ പ്രതിഫലിക്കുന്നത്. കാരണം കഥ നടക്കുന്നത് മാളയിലാണ്!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply