ഐ ഒ സിയെ കുറിച്ചുതന്നെ

ഐ ഒ സി ക്കെതിരായ സമരനേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാരിസ്ഥിതികാനുമതിക്കുള്ള നിബന്ധനകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിദഗ്ധസമിതിയെ കൊണ്ട് പരിശോധിപ്പിക്കുമെന്നും അതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയേ വേണ്ട എന്ന നിലപാടില്‍ മാറ്റമില്ലെങ്കിലും സമിതിയുമായി സഹകരിക്കാനാണ് പുതുവൈപ്പ് നിവാസികളുടെ തീരുമാനം. സമിതി സത്യസന്ധമായി വിഷയം പഠിക്കാന്‍ തയ്യാറായാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുെമന്നുതന്നെയാണ് അവരുടെ വിശ്വാസം. അതിനാധാരമായി നിരവധി കാരണങ്ങള്‍ അവര്‍ നിരത്തുന്നു. 1.പ്രോജെക്ടന്റെ ഭാഗമായി സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല. 2. രാജ്യത്തെ നിലനില്‍കുന്ന […]

xxx

ഐ ഒ സി ക്കെതിരായ സമരനേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാരിസ്ഥിതികാനുമതിക്കുള്ള നിബന്ധനകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിദഗ്ധസമിതിയെ കൊണ്ട് പരിശോധിപ്പിക്കുമെന്നും അതുവരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതിയേ വേണ്ട എന്ന നിലപാടില്‍ മാറ്റമില്ലെങ്കിലും സമിതിയുമായി സഹകരിക്കാനാണ് പുതുവൈപ്പ് നിവാസികളുടെ തീരുമാനം. സമിതി സത്യസന്ധമായി വിഷയം പഠിക്കാന്‍ തയ്യാറായാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുെമന്നുതന്നെയാണ് അവരുടെ വിശ്വാസം. അതിനാധാരമായി നിരവധി കാരണങ്ങള്‍ അവര്‍ നിരത്തുന്നു.
1.പ്രോജെക്ടന്റെ ഭാഗമായി സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല.
2. രാജ്യത്തെ നിലനില്‍കുന്ന പരിസ്ഥിതി അനുബന്ധ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഒരു സ്ഥലത്തു നിര്‍മാണപ്രവര്‍ത്തങ്ങള്‍ നടത്താനാവു.എന്നാല്‍ നിലവിലെ പ്രൊജക്റ്റ് അത് പാലിക്കുന്നില്ല.
3. വനം പരിസ്ഥിതി വകുപ്പ് അനുവദിച്ചത് HTL നിന്നും 200 മീറ്റര്‍ അകലെയാണ് പ്ലാന്റ് സ്ഥാപിക്കേണ്ടതെന്നാണ്. നിലവില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തു ഏകദേശം 15 സെന്റ് അടുത്ത് സ്ഥലം മാത്രമേ ഈ അനുമതി പ്രകാരം പ്ലാന്റ് നിര്‍മിക്കാന്‍ ലഭിക്കുകയുള്ളു.
4.ഭുചലനസുനാമി സാധ്യയുള്ള സ്ഥലമാണ് പുതുവൈപ്പ് .
5.മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രോജെക്ട്കള്‍ 3 ലക്ഷം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുനിന്നും 25 കിമി അകലയെവാക്കാവു (25 കിമി കണക്കാക്കിയാല്‍ മുനമ്പം കഴിഞ്ഞു പോകും പ്ലാന്റ്സ്ഥാനം) എന്നിരിക്കെ എന്തിനാണ് പ്ലാന്റ് പുതുവൈപ്പില്‍ സ്ഥാപിക്കുന്നത്?
6.ഈ പ്രോജക്ടിന്റെ ഭയമായി ഓരോദിവസവും പുറത്തുവരുന്ന വാതകങ്ങള്‍ propane,butane തുടങ്ങിയവ ലിവര്‍ ,കിഡ്‌നി തുടങ്ങിയവയെ ബാധിക്കും
7 .IOC പ്ലാന്റ് സമീപത്തായി ഏഷ്യയിലെ ഏറ്റവും വലിയ LNG സംഭരണി (5000000 ടണ്‍ കപ്പാസിറ്റി )യും കൊച്ചിന്‍ റിഫൈനറിയുടെ ക്രൂഡോയില്‍ (24കോടി ലിറ്റര്‍ കപ്പാസിറ്റി)സംഭരണി ഉണ്ട്.വെല്ലിങ്ടണ്‍ ദീപിലടക്കം ചെറുതും വലുതുമായ നിരവധി ക്രൂഡോയില്‍ സംഭരണികള്‍ ഉണ്ട്.കൊച്ചിന്‍ ഷിപ്പിയാടും വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിന ലുംസ്ഥിതി ചെയ്യുണ്ട് ഒരു അപകടം സംഭവിച്ചാല്‍ വ്യാപ്തി വര്‍ധിപ്പിക്കും(കേവലം ഒരു LPG ടാങ്കര്‍ ലോറി അപകടം പറ്റിയാല്‍ 500 മീറ്റര്‍ വരെ അകലത്തില്‍ വൈദുതി ബന്ധം വിച്ഛേദിക്കണം ,ഗ്യാസ് ഉപയോഗിക്കരുത്അപ്പോള്‍ ഒരു പ്ലാന്റ് അപകടത്തില്‍ പെട്ടാലോ ???. )
9.IOC പ്രൊജക്റ്റ് കേരളത്തിലെ ഇന്ധനക്ഷമത്തിനാണോ കൊണ്ടുവരുന്നത് ?
2009ല്‍ കൊച്ചിന്‍ റിഫൈനറി നാലുലക്ഷത്തി എന്‍പതിയായിരം ടണ്‍ കപ്പാസിറ്റി ഉള്ളപ്പോള്‍ 30% തമിഴ്‌നാടിനും കര്‍ണാടകത്തിനും കൊടുത്തിരുന്നു എന്നാല്‍ ഇന്ന് കൊച്ചിന്‍ റിഫൈനറിയുടെ കപ്പാസിറ്റി ഒരു കോടി പതിനേഴു ലക്ഷം ടണ്‍ ആണ്. കേരളത്തിന്റെ ആവിശ്യവും കഴിഞ്ഞു അധികം ഉത്പാദനം നടത്തി കയറ്റുമതി ചെയ്യുമ്പോള്‍ എന്തിനാണ് എങ്ങനെ ഒരു പ്ലാന്റ് 3 ലക്ഷം പേര്‍ തിങ്ങി പാര്‍ക്കുന്ന വൈപ്പിനില്‍ വയ്ക്കുന്നത്?,
10.അത് മനസ്സിലാകണമെങ്കില്‍ കേരളത്തിലെ കടല്‍ തീരമടക്കം ഭൂമി ആരുടെകയ്യിലേക്കാണ് പോകുന്നത് എന്ന് അനേഷിക്കണം .
കേരളത്തിന്റെ കടല്‍ തീരത്തിന്റെ 70% പാരമ്പരഗത മല്‍സ്യ തൊഴിലാളികള്‍ക്കും തദ്ദേശീയ വാസികള്‍ക്കും നഷ്ട്ടപെട്ടു കഴിഞ്ഞു, അത് വിവിധ കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ്ടുറിസം ശൃംഖലയില്‍പെട്ട ആളുകളുടെ കയ്യിലാണ്.വൈപ്പിനും ഭൂമി മാഫിയകളും കോര്പറേറ്റകളും കണ്‍ നട്ടിരിക്കുന്ന വാഗ്ദത്ത ഭൂമിയാണ്എന്നത്‌കൊണ്ടാണ് .
11.നിര്‍ദിഷ്ട പ്ലാന്റ് ഉടമസ്ഥരായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പേരു പറയുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട കൃത്യമായ ഒരുവിവരവും സമരസമിതികടക്കാം കിട്ടിയിട്ടില്ല അംബാനിയടക്കമുള്ള കോര്‍പ്പറേറ്റുകള്‍ കണ്ണുറപ്പിച്ച സ്ഥലമാണ് ഈ പ്രദേശം
12 .ചുരുക്കിപ്പറഞ്ഞാല്‍ എല്ലാനിയമങ്ങളും ലംഘിച്ചു ജനങളുടെ ജീവിക്കാനുള്ള അവകാശത്തിനും ഉപജീവന മാര്‍ഗം തകര്‍ത്തു സ്വയംപര്യാപ്തമായിരുന്ന ജനതയെ കുടിയിറക്കുനിന കോര്‍പ്പറേറ്റ് സേവ ചെയ്യാന്‍ ഒരുങ്ങുന്ന ഭരണാധികാരികളും പോലീസിനെയും ആണ് പുതുവൈപ്പില്‍ കാണുന്നത്. എന്തെന്നാല്‍ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ തര്‍ക്കം ഉന്നയിച്ചു പ്രദേശികവാസികള്‍ സമരം നടത്തുമ്പോള്‍ സാമാന്യ ബോധമുള്ള ഒരു ഭരണാധികാരിയും പോലീസ് മേധാവിയും അത് പരിഗണിക്കുകയാണ് വേണ്ടത്
കഴിഞ്ഞില്ല. ഇത്തരമൊരു പ്രോജക്ട് അപകടരഹിതമാണെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോള്‍ നിരവധി സംഭവങ്ങള്‍ സമരസമിതി ചൂണ്ടികാട്ടുന്നു. അതിലൊന്ന് ജയ്പൂര്‍ തന്നെ. ഇന്ത്യയിലെ മനോഹര നഗരങ്ങളിലൊന്ന്. പക്ഷേ, 2009 ഒക്ടോബര്‍ 29ന് ജയ്പ്പൂര്‍ ‘കറുത്ത സിറ്റി’യായി മാറി. അന്നു രാത്രി ഏഴരയ്ക്കാണ് ജയ്പ്പൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിതാപുര വ്യവസായമേഖലയിലെ ഐഒസി പ്ലാന്റില്‍ എണ്ണായിരം കിലോലിറ്റര്‍ പെട്രോള്‍ സംഭരിച്ചിരുന്ന ഭൂഗര്‍ഭടാങ്കിലാണ് തീപടര്‍ന്നത്. 12 പേര്‍ ഉടന്‍ വെന്തു മരിച്ചു. 300 പേര്‍ ശരീരമാകെ പൊള്ളിയടര്‍ന്നും ശ്വാസംമുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. ജയ്പ്പൂര്‍ നഗരം കുലുങ്ങിവിറച്ചു! പൊട്ടിത്തെറി കാരണം റിച്ചര്‍സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനംതന്നെ ഉണ്ടായി. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിച്ചിതറി. തീയണയ്ക്കാന്‍ ഒരാഴ്ച ആര്‍ക്കും ഒരു ചുക്കും ചെയ്യാനായില്ല. ഐഒസി മുംബൈയില്‍നിന്ന് വിളിച്ചുവരുത്തിയ സാങ്കേതികവിദഗ്ധര്‍ കാഴ്ചക്കാരായി നോക്കിനിന്നു. ‘ആളിപ്പടരുന്ന പെട്രോളില്‍ ഒന്നും ചെയ്യാനില്ലെന്ന്’ അവര്‍ കൈമലര്‍ത്തി. പകരം ചുറ്റുവട്ടത്ത് താമസിച്ചിരുന്ന അഞ്ചുലക്ഷം ആളുകളെ ഒഴിപ്പിച്ചു. ആളുന്ന തീയും പുകയും കണ്ട് പതിനായിരങ്ങള്‍ നേരത്തേതന്നെ വീടുവിട്ടോടിയിരുന്നതിനാല്‍ ‘ഒഴിപ്പിക്കല്‍’ എളുപ്പമായി. ഒരാഴ്ച കത്തിയെരിഞ്ഞ തീ മുന്നൂറ് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് പിന്നീട് ഐഒസിയുടെതന്നെ കണക്കു വന്നു. ആഴ്ചകളോളം ജയ്പ്പൂര്‍ ശവക്കോട്ടപോലെ മൂകമായി! ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായ ജയ്പ്പൂരിന്റെ ഹൃദയത്തില്‍നിന്ന് വെറും 16 കിലോമീറ്റര്‍ അകലെ ഈ കൂറ്റന്‍ പെട്രോള്‍ സംഭരണശാല വന്നപ്പോള്‍തന്നെ ഏറെ ആശങ്ക!കള്‍ ഉണ്ടായിരുന്നു. പക്ഷേ, അന്ന് ഐഒസി പറഞ്ഞത് ഇപ്പോള്‍ പുതുവൈപ്പിനില്‍ പറയുന്ന അതേ ന്യായമായിരുന്നു: ‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുളള ഈ സംഭരണശാലയില്‍ ഒരപകടവും സംഭവിക്കില്ല. എല്ലാം പൂര്‍ണ്ണസുരക്ഷിതം..!’ പക്ഷേ, 2009 ഒക്ടോബര്‍ 29 ന്റെ രാത്രിയില്‍ സകല സുരക്ഷകളും പാളി. ജയ്പ്പൂര്‍നഗരത്തിന്റെ ആകാശം പെട്രോള്‍പുക മൂടി കറുത്തുനിന്നു. ഓയില്‍ ഡിപ്പോയില്‍!നിന്ന് പൈപ്പ്‌ലൈനിലേക്ക് പെട്രോള്‍ മാറ്റുമ്‌ബോഴുണ്ടായ സാങ്കേതിക തകരാറായിരുന്നു അപകട കാരണം. രക്ഷാസംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് പിന്നീട് ഐഒസി തന്നെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു!
തീര്‍ന്നില്ല, മൂന്നു വര്‍ഷം കഴിഞ്ഞ് 2012ല്‍ ഗുജറാത്തിലെ ഐഒസി പ്ലാന്റില്‍ സമാനമായ അപകടം ആവര്‍ത്തിച്ചു. നാലു പേര്‍ മരിച്ചു. ഗുജറാത്തിലെ ഹാസിറ പ്ലാന്റില്‍ ഐഒസിയുടെ അഞ്ച് ഭൂഗര്‍ഭ പെട്രോള്‍ടാങ്കുകളാണ് അന്ന് ഒരുമിച്ച് കത്തിയമര്‍ന്നത്. 24 മണിക്കൂര്‍ വേണ്ടിവന്നു തീ ശമിപ്പിക്കാന്‍.
അത്തരമൊരു അപകടം നേരിടാനുള്ള യാതൊരു സംവിധാനവും ഐഒസിക്ക് ഉണ്ടായിരുന്നില്ലെന്ന് അവിടെയും അന്വേഷണത്തില്‍ തെളിഞ്ഞു. 2014 ജൂണ്‍ 26 ന് ആന്ധ്രപ്രദേശില്‍ ഗെയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് 14 പേരാണ്.
മറ്റൊന്ന് ഭീകരാക്രമണ സാധ്യതയാണ്. ബ്രിട്ടീഷുകാരനായ പെട്രോളിയംപ്രകൃതിവാതക സാങ്കേതികസുരക്ഷാ വിദഗ്ധന്‍ പ്രൊഫസര്‍ പീറ്റര്‍ ഡി കാമറൂണിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഒരു പഠനറിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടി നടത്തിയ പഠനമാണ്. എല്‍പിജി, എല്‍എന്‍ജി സംഭരണകേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലെ അപകടസാധ്യതകള്‍ വിശദമാക്കുന്ന ആ റിപ്പോര്‍ട്ടിലെ ചെറിയൊരു ഭാഗം ഇങ്ങനെയാണ്. ‘എല്‍എന്‍ജി ടെര്‍മിനലുകളുള്ള എല്ലാ മേഖലകളിലും ഭീകരാക്രമണ സാധ്യത കൂടുതലാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. സെപ്റ്റംബര്‍ 11 ന് മുമ്ബ് എല്‍എന്‍ജി ടെര്‍മിനലുകളുടെ ഏറ്റവും വലിയ അപകടസാധ്യത ആക്‌സിഡന്റല്‍ ലീക്കേജോ മനുഷ്യന്റെ പിഴവുകളോ ആയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സാഹചര്യം. ഇന്ന് ലോകത്തെ ഏതൊരു ഇന്ധനസംഭരണകേന്ദ്രവും ശക്തമായ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ട്. യമനില്‍ 2002ല്‍ വാതകടാങ്കറിനു നേരേ ബോട്ട് ഇടിച്ചുകയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇത്തരം ഭീകരാക്രമണസാധ്യത അമേരിക്കയുടെപോലും വലിയ ഭീതിയാണ്…’ പുതുവൈപ്പിനിലെ ‘നിരക്ഷര ഗ്രാമീണരുടെ’ അല്ല, ലോകത്തെ ഏറ്റവും വലിയ ഇന്ധനസുരക്ഷാ വിദഗ്ധരില്‍ ഒരാളുടെ റിപ്പോര്‍ട്ടാണിത്!
വൈപ്പിന്‍ ഒരു ബോംബാണ്. ഇതിനകം പണിതീര്‍ന്നുകഴിഞ്ഞ എല്‍എന്‍ജി ടെര്‍മിനലുകളും ഇപ്പോഴത്തെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണവും കൂടിയാകുമ്പോള്‍ ഏതുനിമിഷവും പൊട്ടാവുന്നൊരു ബോംബിനു മുകളില്‍ത്തന്നെയാണ് വൈപ്പിന്‍കാരുടെ ജീവിതം. ഐഒസി നടത്തുന്ന നിയമലംഘനങ്ങള്‍ ആ അപകടസാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തരം പ്രദേശങ്ങളെ പ്രൊഫസര്‍ പീറ്റര്‍ ഡി കാമറൂണ്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ‘ഫ്‌ളോട്ടിങ് ബോംബുകള്‍’ എന്നാണ് വിളിക്കുന്നത്.
എല്ലാ സുരക്ഷയുമുണ്ടായിട്ടും 2003ല്‍ അള്‍ജീരിയയില്‍ പൊട്ടിത്തെറിച്ച സ്‌കിക്ഡ എല്‍എന്‍ജി പ്ലാന്റിലെ അപകടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
സമരസമിതി ഉന്നയിച്ച വിഷയങ്ങളെല്ലാം തള്ളുന്നു എന്നും പ്ലാന്റ് തികച്ചും അപകടരഹിതമാണെന്നും അതുപേക്ഷിക്കുന്നത് കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെ്ക്കുന്ന നടപടിയായിരിക്കുമെന്നു പറഞ്ഞാണ് മനമില്ലാ മനസ്സോടെ മുഖ്യമന്ത്രി വിദഗ്ധസമിതിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള പുതുവൈപ്പ് ജനതയുടെ പ്രാഥമികാവകാശത്തിനുനേരെയാണ് ജനകീയ ഭരണകൂടമെന്നവകാശപ്പെടുന്നവര്‍ കോടാലിയുയര്‍ത്തിയിരിക്കുന്നത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് താന്‍ രൂക്ഷമായി വിമര്‍ശിച്ച യതീഷ് ചന്ദ്രയെന്ന രക്തദാഹിയായ പോലീസ് ഉദ്യോഗസ്ഥന് അതിക്രമങ്ങള്‍ക്ക് മൗനാനുവാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നതെങ്കില്‍ അയാളുടെ നടപടിയെ കണ്ണടച്ച് ന്യായീകരിക്കുകയാണ് ഡി ജി പി. സ്റ്റുഡന്റ് പോലീസ്, ഒ ആര്‍ സി തുടങ്ങി കുട്ടികളളെ ഭാഗഭാക്കാക്കുന്ന ജനമൈത്രി പോലീസിംഗ് പരിപാടികളുടെ തലപ്പത്തുള്ള പി വിജയന്‍ ഐ ജിയായിരിക്കുമ്പോഴാണ് കുട്ടികളടക്കമുള്ളവരെ ഭീകരമായി പോലീസ് മര്‍ദ്ദിച്ചത്. ജനകീയ സമരങ്ങളെ തകര്‍ക്കാനുള്ള പതിവു തന്ത്രവും പയറ്റുന്നു. തീവ്രവാദികളാണ് പുറകിലെന്ന്. താല്‍ക്കാലികമായ തീരുമാനം എന്തുമാവട്ടെ, ജനകീയപോരാട്ടങ്ങളോട് ജനാധിപത്യസര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് ഇതല്ല എന്നത് പകല്‍ പോലെ വ്യക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply