എല്ലാവര്‍ക്കും വേറെ പണിയുണ്ട് യുവര്‍ ഓണര്‍
വെള്ളക്കാര്‍ രൂപം കൊടുത്ത നീതിന്യായ സംവിധാനം തന്നെയാണല്ലോ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. അതില്‍ ജഡ്ജിമാര്‍ക്കുള്ളത് അപ്രമാദിത്വമാണ്. അവരുടെ വേഷത്തില്‍ നിന്നും മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന ചട്ടങ്ങളില്‍നിന്നും യുവര്‍ ഓണര്‍ വിളികളില്‍ നിന്നുമെല്ലാം ഇതു പ്രകടം. പലപ്പോഴും കോടതികള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. അതവരുടെ തൊഴിലുമാണ്. ജുഡീഷ്യല്‍ ആക്ടിവിസം അതിരു കടക്കുമ്പോഴും ചിലപ്പോള്‍ കോടതിവിധികള്‍ പലര്‍ക്കും ഷോക് ട്രീറ്റ്‌മെന്റുമാണ്. അതേസമയം പലപ്പോഴും കോടതികള്‍ വളരെ താഴ്ന്നുപോകുകയും ജനങ്ങളെ വെറും പുഴുക്കളായി കാണുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ മൂന്നു ഭാഗങ്ങളില്‍ […]
വെള്ളക്കാര്‍ രൂപം കൊടുത്ത നീതിന്യായ സംവിധാനം തന്നെയാണല്ലോ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. അതില്‍ ജഡ്ജിമാര്‍ക്കുള്ളത് അപ്രമാദിത്വമാണ്. അവരുടെ വേഷത്തില്‍ നിന്നും മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന ചട്ടങ്ങളില്‍നിന്നും യുവര്‍ ഓണര്‍ വിളികളില്‍ നിന്നുമെല്ലാം ഇതു പ്രകടം. പലപ്പോഴും കോടതികള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. അതവരുടെ തൊഴിലുമാണ്. ജുഡീഷ്യല്‍ ആക്ടിവിസം അതിരു കടക്കുമ്പോഴും ചിലപ്പോള്‍ കോടതിവിധികള്‍ പലര്‍ക്കും ഷോക് ട്രീറ്റ്‌മെന്റുമാണ്. അതേസമയം പലപ്പോഴും കോടതികള്‍ വളരെ താഴ്ന്നുപോകുകയും ജനങ്ങളെ വെറും പുഴുക്കളായി കാണുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ മൂന്നു ഭാഗങ്ങളില്‍ ഉണ്ടായ രണ്ടുപരാമര്‍ശങ്ങളും ഒരു വിധിയുംനോക്കുക. സുപ്രീംകോടതിയുടേയും കേരള ഹോക്കോടതിയുടേയും തൃശൂര്‍ വിജിലന്‍സ് കോടതിയുടേയും വിധികളാണ് വിവക്ഷിക്കുന്നത്. അവയില്‍ രണ്ടെണ്ണം തികച്ചും തരം താണതായി പോയി. വിജിലന്‍സ് കോടതി വിധിയകട്ടെ അഴിമതിക്കെതിരായ ശക്തമായ താക്കീതുമായി.
ഉള്ളിവില കുറയ്ക്കാന്‍ ഉപയോഗം കുറക്കാനാണ് സുപ്രിം കോടതിയുടെ ഉപദേശം. എങ്കില്‍ രണ്ടു മാസം കൊണ്ട് വില കുറയുമത്രെ. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ അധ്യക്ഷനായ ബഞ്ചാണ് വില കുറയാന്‍ ഉള്ളിതീറ്റ കുറയ്ക്കണമെന്ന ഉപദേശം നല്‍കിയത്. രാജ്യത്തെ ഉള്ളിവില ഏകീകകരിക്കാന്‍ സംവിധാനം കൊണ്ടുവരണമെന്ന് സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ അഭിപ്രായപ്രകടനം. ഉള്ളിയുടെയും മറ്റ് പച്ചക്കറികളുടെയും വില നിയന്ത്രിക്കുകയല്ല സുപ്രീംകോടതിയുടെ ജോലിയെന്നും അത്തരം വിഷയങ്ങളില്‍ സമയം കളയാനില്ലെന്നുമാണ് കോടതി പറഞ്ഞത്. ഇത്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ കൊണ്ട് കോടതിക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്നും ബഞ്ച് പറഞ്ഞു.
തീര്‍ച്ചയായും ആറക്ക ശബളം വാങ്ങുന്ന ഈ ജഡ്ജുമാര്‍ ഇങ്ങനേയേ പറയൂ. നാലക്ക ശബളം പോലും കിട്ടാത്തവരുടെ അവസ്ഥ അവര്‍ക്കെങ്ങനെ അരിയാന്‍? ഭാവിയില്‍ അരിയുടെയും ഗോതമ്പിന്റേയും വില കൂടിയാലും ഈ കോടതി ഇതുതന്നെ പറയില്ല എന്ന് എന്താണുറപ്പ്. കോടതിയുടെ സമയം വിലയേറിയതാണെങ്കില്‍ കേരള ഹൈക്കോടതി കഴിഞ്ഞ രണ്ടുദിവസം നടത്തിയ പരാമര്‍ശങ്ങള്‍ നോക്കുക.
സോളാര്‍ കേസ് പ്രതി സരിത നായരുടെ സാരികള്‍ക്കായി എത്ര സമയമാണ് കോടതി ചിലവഴിച്ചത്. വിചാരണതടവുകാരുടെ വസ്ത്രങ്ങളെ കുറിച്ച് കാര്യമായ നിയന്ത്രണമൊന്നുമില്ല എന്ന് കോടതിക്ക് അരിയാവുന്നതല്ലേ? ആദ്യദിവസം സരിതാ നായര്‍ക്ക് ജയിലില്‍ ബ്യൂട്ടിഷ്യനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ? അവര്‍ക്ക് എത്ര സാരിയുണ്ട്? എവിടെ നിന്നാണ് ഇതൊക്കെ കിട്ടുന്നത്? കോടതിയില്‍ പോകാന്‍ ഓരോ തവണ ജയിലിന് പുറത്തിറങ്ങുമ്പോഴും സരിത വിലകൂടിയ സാരികള്‍ ധരിച്ചിരിക്കുന്നതാണ് ദ്യശ്യ മാദ്ധ്യമങ്ങളില്‍ കാണുന്നത്. ഇത്രയും സാരികള്‍ പൊലീസ് വാങ്ങിക്കൊടുക്കുന്നതാണോ? എന്നെല്ലാം കോടതി ആദ്യ ദിവസം ചോദിച്ചു. ജയിലിലുള്ള പ്രതികള്‍ക്ക് സ്വന്തം വസ്ത്രങ്ങള്‍ അകത്തേക്ക് കൊണ്ടുപോകാനും അവ ധരിച്ച് പുറത്തിറങ്ങാനും തടസമില്ലെന്ന് സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.എ. മുഹമ്മദ് ഷാ ബോധിപ്പിച്ചപ്പോള്‍ പിറ്റേന്ന് സോളാര്‍ തട്ടിപ്പിലൂടെ കിട്ടിയ 13 ലക്ഷം രൂപ ഉപയോഗിച്ചാണു സാരികള്‍ വാങ്ങിയതെന്ന നിഗമനത്തിലെത്തി. കോടതിയുടെ മറ്റൊരു പരാമര്‍ശവും രസകരമായി. ഇങ്ങനെയെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും മടിയുണ്ടാകില്ലല്ലോ എന്ന്. കുറ്റകൃത്യങ്ങള്‍ തടയാന്‍ കുറ്റവാളികളുടെ പൊതുജീവിതം തടയാനാണ് ജയിലുകള്‍ എന്ന് കോടതിക്കറിയില്ലേ? വിചാരണതടവുകാരുടെ വിഷയമാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് മുഖ്മായും പ്രതികളെ ജയിലിലുടുന്നത്. അല്ലാതെ അവരെ കീറിയ വസ്ത്രം ധരിപ്പിക്കാനല്ല.
തീര്‍ച്ചയായും ആരംഭത്തില്‍ സൂചിപ്പിച്ച പോലെ ശക്തമായ ഇടപെടലുകളും കോടതികള്‍ നടത്തുന്നു.
കുപ്രസിദ്ധമായ പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അത്തരത്തിലുള്ളതാണ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്നും ഹര്‍ജി ബോധിപ്പിച്ച അഡിഷണല്‍ ലീഗല്‍ അഡൈ്വസര്‍ക്ക് അതിന്റെ ചുമതലയില്ലെന്നും വേണ്ടത്ര ചിന്തയില്ലാതെയാണ് അദ്ദേഹം ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയത്.
15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തവകയില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇതില്‍ സ്‌റ്റോക്ക് പര്‍ച്ചേസ് നിയമം ബാധകമല്ലെന്നും കേസിലെ പ്രതികളില്‍ പലരും മരിച്ചുപോയെന്നും കാണിച്ചാണ് കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അതുകൊണ്ടൊന്നും കേസിന്റഎ പ്രസക്തി ഇല്ലാതാകുന്നില്ല. സര്‍ക്കാരുകള്‍ മാറുമ്പോള്‍ പിന്‍വലിക്കാനുള്ളതല്ല അഴിമതി കേസുകള്‍. ഇതിനെ ജുഡീഷ്യല്‍ ആക്ടിവിസം എന്നു വിളിക്കാം. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പരാമര്‍ശങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് അപമാനമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in