എല്ലാം അവകാശമാക്കുമെന്ന് കോണ്‍ഗ്രസ്സ്
മനുഷ്യര്‍ക്കാവശ്യമായ എല്ലാം അവകാശമാക്കുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്ത പ്രകടനപത്രികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ആരോഗ്യം. ഇതാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം. അവ മാത്രമല്ല, പെന്‍ഷന്‍, മാന്യമായ ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ , വ്യവസായ സംരഭകത്വം എന്നിവയും ജനങ്ങളുടെ അവകാശമാക്കുമെന്നും പ്രകടനപത്രിക പറയുന്നു. ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും അവകാശങ്ങളാക്കിയതിന്റെ തുടര്‍ച്ച തന്നെയായിരിക്കും ഇത്. പത്ത് കോടി യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി അവര്‍ക്ക് അഞ്ചു […]
മനുഷ്യര്‍ക്കാവശ്യമായ എല്ലാം അവകാശമാക്കുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്ത പ്രകടനപത്രികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്.
എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ആരോഗ്യം. ഇതാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം. അവ മാത്രമല്ല, പെന്‍ഷന്‍, മാന്യമായ ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ , വ്യവസായ സംരഭകത്വം എന്നിവയും ജനങ്ങളുടെ അവകാശമാക്കുമെന്നും പ്രകടനപത്രിക പറയുന്നു. ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും അവകാശങ്ങളാക്കിയതിന്റെ തുടര്‍ച്ച തന്നെയായിരിക്കും ഇത്. പത്ത് കോടി യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി അവര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരവും നല്‍കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തും.
ആരോഗ്യം അവകാശമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമേഖലയുടെ വിഹിതം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ഉയര്‍ത്തുമെന്നാണ് മറ്റൊരു വാഗ്ദാനം.
സാമ്പത്തിക രംഗത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കും, ആഗോളതലത്തില്‍ ഇന്ത്യയെ കൂഴുതല്‍ മത്സരസജ്ജവും നിക്ഷേപസൗഹൃദവുമായ രാജ്യമാക്കിമാറ്റും, പണപ്പെരുപ്പം തടയാന്‍ കര്‍ശനമായ നടപടി കൈക്കൊള്ളും, കൂടുതല്‍ സംഭരണകേന്ദ്രങ്ങളും കോള്‍ഡ് സ്‌റ്റോറേജുകളും ആരംഭിക്കും, ചരക്കു സേവന നികുതിയുടെ ഘടന മാറ്റും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. ഉത്പാദന മേഖലയില്‍ പത്ത് ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികോത്പാദന രംഗത്തും വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസരംഗത്ത് ഗുണപരമായ വളര്‍ച്ച ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാനിനും പകരം ശ്രേഷ്ഠ ശിക്ഷാ അഭിയാനായിരിക്കും ഊന്നല്‍ നല്‍കുക.
കോണ്‍ഗ്രസ്സ് പിന്നെ പറയുന്നത് ചില ബില്ലുകളെ കുറിച്ചാണ്. വര്‍ഗീയ ലഹള തടയുന്നതിന് ലക്ഷ്യമിടുന്ന ബില്‍ പാസാക്കാന്‍ ശ്രമിക്കും. സ്ത്രീ ശാക്തീകരണത്തിനും അവരുടെ സുരക്ഷയ്ക്കും മാന്യതയ്ക്കും അങ്ങേയറ്റത്തെ പരിഗണന നല്‍കും. ഇതിനുവേണ്ടി വനിതാ സംവരണ ബില്‍ പാസാക്കാന്‍ ശ്രമിക്കും. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിയായി പ്രത്യേക ബില്‍ കൊണ്ടുവരുംമെന്നെല്ലാം പ്രകടനപത്രിക പറയുമ്പോള്‍ തിരിച്ചുപറയാന്‍ ഒന്നുമാത്രം. നടന്നാല്‍ എല്ലാം നന്ന്.
പ്രതിരോധ മന്ത്രി എ കെ ആന്റണി ചെയര്‍മാനായ സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. 2009ല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 90ശതമാനവും നടപ്പാക്കിയെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെട്ടു. പ്രകടനപത്രിക രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ത്താന്‍ സാധിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. വളര്‍ച്ചാനിരക്ക് ഉയരുമ്പോള്‍ അഴിമതിയുണ്ടാകുമെന്നും എന്നാല്‍ അഴിമതി കുറയ്ക്കാന്‍ തന്റെ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. തീര്‍ച്ചയായും ഓരോരുത്തര്‍ക്കും സ്വതന്ത്രമായി വിലയിരുത്താവുന്ന അവകാശവാദങ്ങള്‍….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in