ഈ സമരം ജനവിരുദ്ധം.
ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ആരംഭിച്ചിരിക്കുന്ന അനശ്ചിതകാല പണിമുടക്ക് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനവിരുദ്ധമാണ്. സംഘടിതരാണെങ്കില്‍ എന്തും ചെയ്യാമെന്ന ഹുങ്കാണ് അതിനു പുറകില്‍. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ അഞ്ഞൂറോളം ബസുകളുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് പണിമുടക്ക്. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്നാണ് െ്രെപവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫോറം അടക്കമുള്ള ബസ് ഉടമകളുടെ സംഘടനകളുടെ നിലപാട്. എന്നാല്‍ സമരമുണ്ടായാലും പരിശോധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മലപ്പുറം ജില്ലയില്‍ […]
ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ആരംഭിച്ചിരിക്കുന്ന അനശ്ചിതകാല പണിമുടക്ക് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനവിരുദ്ധമാണ്. സംഘടിതരാണെങ്കില്‍ എന്തും ചെയ്യാമെന്ന ഹുങ്കാണ് അതിനു പുറകില്‍. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ അഞ്ഞൂറോളം ബസുകളുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് പണിമുടക്ക്. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്നാണ് െ്രെപവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫോറം അടക്കമുള്ള ബസ് ഉടമകളുടെ സംഘടനകളുടെ നിലപാട്. എന്നാല്‍ സമരമുണ്ടായാലും പരിശോധനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മലപ്പുറം ജില്ലയില്‍ മാത്രം 22 പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടതാണ് ബസുകള്‍ക്കെതിരേ കടുത്ത നടപടികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് തുനിഞ്ഞത്. അമിതവേഗതയ്ക്കു പുറമേ ഫിറ്റ്‌നസ് ഇല്ലാതെ നിരത്തുകളില്‍ പായുന്ന ബസുകള്‍ മനുഷ്യജീവന് പുല്ലുവിലപോലും കല്‍പിക്കുന്നില്ലെന്നതിന് ഉദാഹരണമായിരുന്നു മലപ്പുറത്തെ അപകടങ്ങള്‍. നിരത്തുകളില്‍ ജീവനുകള്‍ പിടഞ്ഞുവീഴുമ്പോഴും ജനത്തെ വെല്ലുവിളിക്കുന്ന ധാര്‍ഷ്ട്യവുമായാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശരവേഗത്തില്‍ പായാന്‍ വേഗപ്പൂട്ടില്ലാതെയും ഉള്ളത് അഴിച്ചുവച്ചും നിരത്തുകളില്‍ ജീവന്‍ പന്താടിയിരുന്നവരാണ് സാധാരണക്കാരന്റെ യാത്രാസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിട്ടിരിക്കുന്നത്
വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തേണ്ടിവന്നതു തങ്ങളുടെ പിഴവുകൊണ്ടല്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാണ് ബസുടമകള്‍ പറയുന്നത്. അവര്‍ എന്തു പറഞ്ഞാലും ബസുകളുടെ അമിത വേഗത നിയന്ത്രിക്കേണ്ടതാണ്. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ഈ തീരമാനം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ ബസുടമകള്‍ ഉന്നയിച്ച ചില വിഷയങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയുമരുത്്. റോഡുകളുടെ മോശം അവസ്ഥ തന്നെ പ്രധാനം. അതുകൊണ്ടുതന്നെ സമയത്ത് ഓടിയെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ബസുടമകള്‍ പറയുന്നു. അതിനു ശാശ്വതമായ പരിഹാരം കണ്ടേ പറ്റൂ. സമയമെടുക്കുന്ന പ്രക്രിയയാണത്. എന്നാല്‍ ആര്‍ജ്ജവത്തോടെ അത് ഏറ്റെടുത്തേ തീരൂ. മറ്റൊന്ന് വേഗപ്പൂട്ടുകളുടെ ലഭ്യതയും സര്‍വ്വീസിംഗും മറ്റുമാണ്. അതില്ലാതെ പെട്ടെന്ന് വേഗപ്പൂട്ട് ഘടിപ്പിക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ നടക്കുമെന്നാണ് അവരുടെ ചോദ്യം. അതിനും പരിഹാരം കണ്ടേ പറ്റൂ. ഏറെകാലമായി നിലനില്‍ക്കുന്ന വിഷയമാണ് ഇതെന്നത് ബസുടമകള്‍ മറച്ചുവെക്കുകയാണ്. എന്തായാലും ജനങ്ങളെ വല്ലുവിളിക്കുന്ന സമീപനം ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടെന്നതില്‍ സംശയമില്ല. 10 രൂപ കൂടുതല്‍ കിട്ടാനാണ് ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. അക്കാര്യ്തതില്‍ മുതലാളിയും തൊഴിലാളിയും ഒറ്റക്കെട്ടാണ്. മനുഷ്യരക്തം തെരുവിലൊഴുകുമ്പോഴും ഇവര്‍ സംസാരിക്കുന്നത് വെല്ലുവിളിയുടെ ഭാഷയാണ്.
ഓണം സമാഗതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പണിമുടക്ക്. മാത്രമല്ല, കുട്ടികളുടെ ഓണപരീക്ഷ നടന്നു കൊണഅടിരിക്കുകയാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും ചര്‍ച്ചകളിലൂടെ പരിഹരിക്കുകയല്ലേ വേണ്ടത്? അതില്ലാതെ ഒറ്റയടിക്കുള്ള ഈ സമരം തങ്ങളെ ജനങ്ങളളില്‍ നിന്ന് കൂടുതല്‍ അകറ്റുകയേ ഉള്ളു എന്ന് ഉടമകള്‍ എന്താണ് തിരിച്ചറിയാത്തത്.
100 രൂപയെങ്കില്‍ 100 രൂപ കൂടുതല്‍ കിട്ടാനാണല്ലോ ബസുകള്‍ മത്സരയോട്ടം നടത്തുന്നത്. വരുമാനം കുറഞ്ഞാല്‍ ജോലിയെ ബാധിക്കുമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. മാത്രമല്ല, പലയിടത്തും ജീവനക്കാരുടെ വരുമാനം യാത്രാബത്തയാണത്രെ. അതുകൊണ്ടുതന്നെയാണ് പണത്തിനുമുന്നില്‍ ജീവനു വിലയില്ലാതാകുന്നത്. തെരുവിലെ അനാരോഗ്യകരമായ ഈ മത്സരം അവസാനിപ്പിക്കണം. കോഴിക്കോട് അടുത്തകാലത്ത് ചില ബസുടമകള്‍ നടപ്പാക്കിയ ഒരു തീരുമാനം ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. ഓരോ ദിവസത്തെയും എല്ലാവരുടേയും വരുമാനം കൂട്ടി തുല്ല്യമായി വീതിക്കുക എന്നതായിരുന്നു അത്. പലയിടത്തും ചുമട്ടുതൊഴിലാളികല്‍ നടപ്പാക്കുന്ന ഇക്കാര്യം എന്തുകൊണ്ട് ബസുടമകള്‍ക്കാകില്ല? സ്വാഭാവികമായും അപ്പോള്‍ മത്സരയോട്ടം കുറയും. തെരുവിലെ കൂട്ടക്കുരുതികളും. ഒരുപക്ഷെ വേഗപ്പൂട്ടുപോലും അപ്പോള്‍ ആവശ്യം വരില്ല. സ്വാകാര്യബസുകള്‍ക്കും ടിപ്പറുകള്‍ക്കും മാത്രമല്ലേ വേഗപ്പൂട്ടുവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളൂ…….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in