ഈ തീരാത്ത നിലവിളി ‘പ്രബുദ്ധ മലയാളി’ക്കുമുന്നില്‍

പെരുമ്പാവൂരില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയുടെ മാതാവിന്റെ  തീരാത്ത നിലവിളി ‘പ്രബുദ്ധ’രെന്നഹങ്കരിക്കുന്ന മലയാളിക്കുമുന്നിലാണ്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് അങ്ങോട്ടോടിയെത്തുന്ന, ഇതുവരേയും ഈ അമ്മയുടേയും മകളുടേയും മുന്നില്‍ വാതില്‍ കൊട്ടിയടച്ച നേതാക്കള്‍ക്കു മുന്നിലാണ്. ആരും ചോദിക്കാനുണ്ടാവില്ലെന്ന ധാരണയില്‍ കേസൊതുക്കാന്‍ ശ്രമിച്ച പോലീസിനു മുന്നിലാണ്, ആദ്യഘട്ടത്തില്‍ വിഷയത്തെ അവഗണിച്ച മാധ്യമങ്ങള്‍ക്കുമുന്നിലാണ്, എന്തും എഴുതാമെന്നതിനാല്‍ ഇതുപോലെ മറ്റുള്ളവരെ കുറ്റപ്പെടുത്തി പോസ്റ്റകളിടുന്ന ഓണ്‍ലൈന്‍ ഗറില്ലകള്‍ക്കു മുന്നിലാണ്, പണ്ടത്തെ ഏതോ നവോത്ഥാനത്തിന്റെ പേരില്‍ ഇപ്പോഴും ന്റപ്പൂപ്പനാരാനേണ്ടാര്‍ന്നു എന്നഹങ്കരിക്കുന്ന സാക്ഷരകേരളത്തിനു മുന്നിലാണ്, ഇപ്പോഴും സവര്‍ണ്ണതയും പുരുഷാധിപത്യവും ആന്തരികവല്‍ക്കരിച്ചിരിക്കുന്ന മലയാളികള്‍ക്കു […]

jjj

പെരുമ്പാവൂരില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയുടെ മാതാവിന്റെ  തീരാത്ത നിലവിളി ‘പ്രബുദ്ധ’രെന്നഹങ്കരിക്കുന്ന മലയാളിക്കുമുന്നിലാണ്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് അങ്ങോട്ടോടിയെത്തുന്ന, ഇതുവരേയും ഈ അമ്മയുടേയും മകളുടേയും മുന്നില്‍ വാതില്‍ കൊട്ടിയടച്ച നേതാക്കള്‍ക്കു മുന്നിലാണ്. ആരും ചോദിക്കാനുണ്ടാവില്ലെന്ന ധാരണയില്‍ കേസൊതുക്കാന്‍ ശ്രമിച്ച പോലീസിനു മുന്നിലാണ്, ആദ്യഘട്ടത്തില്‍ വിഷയത്തെ അവഗണിച്ച മാധ്യമങ്ങള്‍ക്കുമുന്നിലാണ്, എന്തും എഴുതാമെന്നതിനാല്‍ ഇതുപോലെ മറ്റുള്ളവരെ കുറ്റപ്പെടുത്തി പോസ്റ്റകളിടുന്ന ഓണ്‍ലൈന്‍ ഗറില്ലകള്‍ക്കു മുന്നിലാണ്, പണ്ടത്തെ ഏതോ നവോത്ഥാനത്തിന്റെ പേരില്‍ ഇപ്പോഴും ന്റപ്പൂപ്പനാരാനേണ്ടാര്‍ന്നു എന്നഹങ്കരിക്കുന്ന സാക്ഷരകേരളത്തിനു മുന്നിലാണ്, ഇപ്പോഴും സവര്‍ണ്ണതയും പുരുഷാധിപത്യവും ആന്തരികവല്‍ക്കരിച്ചിരിക്കുന്ന മലയാളികള്‍ക്കു മുന്നിലാണ്…

തെരഞ്ഞെടുപ്പുസമയമായതിനാല്‍ പലര്‍ക്കും കക്ഷിരാഷ്ട്രീയകളികള്‍ക്കു കിട്ടിയ ഒരുപകരണമായിരിക്കുന്നു ജിഷയും ഈ അമ്മയും. എന്നാല്‍ ആര്‍ക്കുമതിനവകാശമില്ലെന്നു ഇവരുടെ മുന്‍കാല ജീവിതം വ്യക്തമാക്കുന്നു. ഇവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചതില്‍ മാറി മാറി ഭരിച്ച ഇരുമുന്നണികള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായികഴിഞ്ഞു. അതിനടിസ്ഥാനപരമായ കാരണം മുകളില്‍ പറഞ്ഞ ദളിതുകളോടും സ്ത്രീകളോടുമുള്ള നമ്മുടെ നിലപാടുതന്നെ.
തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്നു കാണിച്ചു 17/ 05 / 2014 ന് റുറല്‍ എസ് പി മുന്‍പാകെ ജിഷയുടെ അമ്മ നല്‍കിയ പരാതിയില്‍ ഒരു നടപടിയുണ്ടായിട്ടില്ല. മരണത്തിനു ശേഷവും ജിഷക്കു നീതി ലഭിച്ചില്ല എന്നതും പകല്‍ പോലെ വ്യക്തം. ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവുമടക്കമുള്ള നടപടി ക്രമങ്ങള്‍ ആര്‍ ഡി ഓവിന്റഎ സാന്നിധ്യത്തിലല്ല നടന്നത്. അസോസിയേറ്റ് പ്രഫസര്‍ പോസ്റ്റുമോര്‍ട്ടത്തില്‍ അവസാനം വരെ പങ്കെടുത്തില്ലെന്നും പി.ജി. വിദ്യാര്‍ഥിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നുമാണ് പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിലുള്ളത്.പോലീസ് സര്‍ജ്ജനും ഉണ്ടായിരുന്നില്ല. മൃതദേഹമാകട്ടെ ദഹിപ്പിച്ചു. വൈകിട്ട് അഞ്ചിനുശേഷം സംസ്‌കാരം പാടില്ലെന്ന നിയമം ലംഘിച്ചാണു രാത്രി ഒമ്പതിനു മൃതദേഹം സംസ്‌കരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബന്ധുക്കളില്‍ ചിലര്‍ മൃതദേഹം സംസ്‌കരിക്കുന്നത് എതിര്‍ത്തിരുന്നു. ദുരൂഹമരണമായതിനാല്‍ മൃതദേഹം മറവു ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. പക്ഷെ അതവണിക്കപ്പെട്ടു. ഇതിനെല്ലാം പോലീസ് മറുപടി പറയണം.
സംഭവത്തോടുള്ള ചില പ്രതികരണങ്ങള്‍ എത്രയോ ബാലിശമാണെന്നും പറയാതെവയ്യ. പ്രതിയെ വിട്ടുതരൂ, ഞങ്ങള്‍ കൈകാര്യം ചെയ്യാം എന്ന ആവശ്യം തന്നെ നോക്കുക. സ്ത്രീകള്‍ക്ക് ഏറ്റവും പ്രാഥമ്കമായ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ തന്നെയാണ് ഈ ‘പുരുഷാരം’ എന്നതല്ലേ സത്യം? അതുവഴി എന്താശ്വാസമാണാവോ ഇവര്‍ക്കു ലഭിക്കുന്നത്..? സംശയത്താല്‍ ചോദ്യം ചെയ്യുന്നവരെയാണ് ഇവര്‍ പ്രതികളെന്നു പറയുന്നത്. നിയമം കയ്യിലെടുത്ത് അവരെ കൈകാര്യം ചെയ്യാന്‍ ജനക്കൂട്ടത്തിന് എന്താണാവകാശം? കഴിഞ്ഞ ദിവസം മോഷ്ടാണെന്നു സംശയിച്ച് ആസാംകാരെ അതിക്രൂരമായി കൊന്ന നീതിയാണോ ഈ ജനക്കൂട്ടം ഉദ്ദേശിക്കുന്നത്? ഈ സംഭവത്തിലെ പ്രതി ഇതരസംസ്ഥാനക്കാരനാകണേ എന്നു പ്രാര്‍ത്ഥിക്കുന്നവര്‍ പോലും പെരുമ്പാവൂരിലുണ്ടത്രെ. അതുപോലെയന്നെ ഗോവിന്ദച്ചാമിക്ക് വധശിക്ഷ കൊടുത്തിരുന്നെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല എന്ന വാദവും. എങ്കില്‍ വധശിക്ഷ നിലവിലുള്ള രാജ്യങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാകില്ലല്ലോ. അതല്ലല്ലോ യാഥാര്‍ത്ഥ്യം. ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുക എന്നതാണ് ഏറ്റവും വലിയ ശിക്ഷ. അല്ലാതെ ഭരണകൂടകൊലപാതകമല്ല. ഇതിനെയെല്ലാം പ്രകടനപരത എന്ന നിലയില്‍ തള്ളിക്കളയാനേ കഴിയൂ. കേസ് തേച്ചുമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. ഒപ്പം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീരുമാനങ്ങളും. എന്നാലത് എപ്പോഴും പറയുന്നതു തന്നെ. സൗമ്യക്കുശേഷവും നിര്‍ഭയക്കു ശേഷവുമെല്ലാം നാമത് പറഞ്ഞു. എന്തു കാര്യം?
വേണ്ടതു ദീര്‍ഘകാല നടപടികളാണ്. അതിലേറ്റവും പ്രധാനം അധികാരത്തിന്റെ കോട്ടകളിലേക്ക് ഇന്നോളം പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ പ്രവേശനമാണ്. സച്ചിദാനന്ദന്‍ എഴുതിയപോലെ പോറ്റിയുടെ കോടതിയില്‍ പുലയനു നീതികിട്ടില്ല. സ്ത്രീകളും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമെല്ലാം അധികാരം കയ്യാളുന്ന കാലം വന്നേ തീരൂ. അത്തരമൊരു രാഷ്ട്രീയതീരുമാനത്തിലേക്ക് മലയാളി നീങ്ങുമോ? അതാണ് ചോദ്യം. അതിനുപക്ഷെ തടസ്സം നമ്മുടെ ‘പ്രബുദ്ധത’യും ‘സാക്ഷരത’യുമാണെന്നതാണ് വൈരുദ്ധ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply