ഇല്ല, ഇന്ത്യ മരിക്കില്ല
ജനാധിപത്യവിശ്വാസികളേയും മതേതരവാദികളേയും നിരാശരാക്കി യു പുയുല്‍ വന്‍ഭൂരിപക്ഷമാണ് ബിജെപി നേടിയത്. ഉത്തരാഖണ്ടും ബി ജെ പി നേടിയപ്പോള്‍ കാവി ഫാസിസത്തിന് സമ്പൂര്‍ണ്ണ അടിയറവ് പറയാന്‍ തയ്യാറല്ല എന്ന ജനാധിപത്യത്തിന്റെ പ്രഖ്യാപനമാണ് പഞ്ചാബിലും ഒരു പരിധിവരെ ഗോവയിലും മണിപ്പൂരിലും കാണുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പി മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം കവച്ചു വെക്കുന്ന പ്രകടനമാണ് യുപിയില്‍ ബിജെപി കാഴ്ച വെച്ചത്. കോണ്‍ഗ്രസ്സ് – എസ് പി സഖ്യം ശക്തമായ പ്രതിരോധമുയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. എസ് പിയിലെ പ്രശ്‌നങ്ങള്‍ സ്വാധീനിച്ചെങ്കിലും […]
ജനാധിപത്യവിശ്വാസികളേയും മതേതരവാദികളേയും നിരാശരാക്കി യു പുയുല്‍ വന്‍ഭൂരിപക്ഷമാണ് ബിജെപി നേടിയത്. ഉത്തരാഖണ്ടും ബി ജെ പി നേടിയപ്പോള്‍ കാവി ഫാസിസത്തിന് സമ്പൂര്‍ണ്ണ അടിയറവ് പറയാന്‍ തയ്യാറല്ല എന്ന ജനാധിപത്യത്തിന്റെ പ്രഖ്യാപനമാണ് പഞ്ചാബിലും ഒരു പരിധിവരെ ഗോവയിലും മണിപ്പൂരിലും കാണുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പി മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം കവച്ചു വെക്കുന്ന പ്രകടനമാണ് യുപിയില്‍ ബിജെപി കാഴ്ച വെച്ചത്. കോണ്‍ഗ്രസ്സ് – എസ് പി സഖ്യം ശക്തമായ പ്രതിരോധമുയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. എസ് പിയിലെ പ്രശ്‌നങ്ങള്‍ സ്വാധീനിച്ചെങ്കിലും ബിജെപിയുടെ മുന്നേറ്റത്തെ ചെറുതാക്കി കാണാനാകില്ല. ചരിത്രപരമായി പരിശോധിച്ചാല്‍ പുരോഗമനപരം തന്നെയായിരുന്ന യുപിയിലെ ജാതി രാഷ്ട്രീയത്തെ അപകടകരമായ മതരാഷ്ട്രീയം കൊണ്ടാണ് ബിജെപി മറി കടന്നതെന്നത് നിസ്സാര കാര്യമല്ല. എസ് പിയും ബി എസ് പിയും തെറ്റിപ്പിരിഞ്ഞതാണ് ബിജെപിയുടെ നേട്ടത്തിന്റെ അടിത്തറ. 403 സീറ്റുകളുണ്ടായിട്ടും, ജനസംഖ്യയില്‍ വലിയൊരു ഭാഗം മുസ്ലിമുകളായിട്ടും ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി ബിജെപിക്കുണ്ടായിരുന്നില്ല എന്നതിനേക്കാള്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ. നോട്ടുനിരോധനം സൃഷ്ടിച്ച പ്രതിസന്ധിയെപോലും ഈ ധ്രുവീകരണത്തോടെ അവര്‍ മറി കടന്നിരിക്കുന്നു എ്ന്നത് ഗൗരവപരമായ വിഷയം തന്നെയാണ്. ആശങ്കകള്‍ സമ്മാനിക്കുന്നതും.
യുപുയുടെ തുടര്‍ച്ചതന്നെയാണ് ഉത്തരാഖണ്ടിലും നടന്നിരിക്കുന്നത്. ഹരീഷ് റാഴത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചാണ് ബി.ജെ.പി മുന്നിലെത്തിയത്. തീര്‍ച്ചയായും ഭരണവിരുദ്ധ വികാരം പ്രകടമാണ്. ഭരണപ്രതിസന്ധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായിരുന്നു. അധാര്‍മ്മികമായ രീതിയില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇവിടേയും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും വലിയ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ബിജെപിക്ക് ബദലാകാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ തങ്ങള്‍ക്കുമാത്രമാണ് കഴിയുക എന്ന പ്രഖ്യാപനമാണ് ഗോവയിലും പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസ്സ് നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും മതേതര ജനാധിപത്യ ശക്തികള്‍ക്ക് ഇതാശ്വാസമാണ്. എ എ പി ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. 10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് മടങ്ങിയെത്തുന്നത്. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബാദല്‍ കുടുംബത്തിന് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇവിടേയും ഭരണവിരുദ്ധവികാരം വളരെ ശക്തമായിരുന്നു. ഭരണത്തിലെത്തിയില്ലെങ്കിലും ആം ആദ്മി പാര്‍ട്ടിക്കും ഫല ആശ്വാസമാണ്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്സ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഭരണ വിരുദ്ധ വികാരം അലയടിച്ച ഗോവയില്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ ദയനീയമായി തോറ്റു. മണിപ്പൂരില്‍ പട്ടാളാധിപത്യത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാരസമരം നടത്തിയ ഇറോം ഷര്‍മിളയുടെ ദയനീയ പരാജയം ജനാധിപത്യത്തെ കുറിച്ച് ഗൗരവപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in