ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍
കെ സച്ചിദാനന്ദന്‍ ഭാഗം 2 ജനാധിപത്യം അടിസ്ഥാനപരമായി വെല്ലുവിളി നേരിടുന്നത് ഫാസിസത്തില്‍ നിന്നു തന്നെ. എങ്ങനെയാണ് ഫാസിസം ജനാധിപത്യത്തെ കയ്യടക്കുന്നതെന്ന് ഉമ്പര്‍ട്ടോ എക്കോ വിവരിക്കുന്നുണ്ട്. അന്ധമായ പാരമ്പര്യാരാധന, എല്ലാം തന്നെ വെളിപ്പട്ടു അഥവാ പുസ്തകങ്ങളിലുണ്ട്, ഇനിയൊന്നും കണ്ടെത്താനില്ല എന്ന വിശ്വാസം, ആധുനികതയുടെ നിരാസം, ധൈഷണികതയോടും ചിന്താശക്തിയോടുമുള്ള സംശയം, വിയോജിപ്പുകളെല്ലാം വഞ്ചനയാണെന്ന വിശ്വാസം, വൈവിധ്യങ്ങലെ കുറിച്ചുള്ള ഭയം അഥവാ നാനാത്വത്തെ നിരസിക്കല്‍, ശത്രുവിന്റെ ശക്തി വലുതാക്കി കാണല്‍, ദേശത്തെ നിഷേധാത്മകമായി നിര്‍വ്വചിച്ച് അപരനെ സൃഷ്ടിക്കല്‍, എല്ലാവരും ഗൂഢോലോചനക്കാരാണെന്ന പ്രചരണം, […]
കെ സച്ചിദാനന്ദന്‍
ഭാഗം 2
ജനാധിപത്യം അടിസ്ഥാനപരമായി വെല്ലുവിളി നേരിടുന്നത് ഫാസിസത്തില്‍ നിന്നു തന്നെ. എങ്ങനെയാണ് ഫാസിസം ജനാധിപത്യത്തെ കയ്യടക്കുന്നതെന്ന് ഉമ്പര്‍ട്ടോ എക്കോ വിവരിക്കുന്നുണ്ട്. അന്ധമായ പാരമ്പര്യാരാധന, എല്ലാം തന്നെ വെളിപ്പട്ടു അഥവാ പുസ്തകങ്ങളിലുണ്ട്, ഇനിയൊന്നും കണ്ടെത്താനില്ല എന്ന വിശ്വാസം, ആധുനികതയുടെ നിരാസം, ധൈഷണികതയോടും ചിന്താശക്തിയോടുമുള്ള സംശയം, വിയോജിപ്പുകളെല്ലാം വഞ്ചനയാണെന്ന വിശ്വാസം, വൈവിധ്യങ്ങലെ കുറിച്ചുള്ള ഭയം അഥവാ നാനാത്വത്തെ നിരസിക്കല്‍, ശത്രുവിന്റെ ശക്തി വലുതാക്കി കാണല്‍, ദേശത്തെ നിഷേധാത്മകമായി നിര്‍വ്വചിച്ച് അപരനെ സൃഷ്ടിക്കല്‍, എല്ലാവരും ഗൂഢോലോചനക്കാരാണെന്ന പ്രചരണം, പൗരുഷത്തെ കുറിച്ചുള്ള മിഥ്യാഭിമാനം, തങ്ങള്‍ ജനങ്ങലെ മുഴുവന്‍ പ്രതിനിധാകരിക്കുന്നു എന്ന പ്രചരണം, ഒന്നുകില്‍ കറുപ്പ്, അല്ലെങ്കില്‍ വെളുപ്പ് – മറ്റൊരു സാധ്യതയില്ല എന്ന പ്രചരണം തുടങ്ങി ആ പട്ടിക നീളുന്നു. ഇന്ത്യയില്‍ ഇതെല്ലാം ഒത്തിണങ്ങിയത് ഹൈന്ദവ ഫാസിസത്തിനാണ്. മുസ്ലിമിനെ അപരനായി കണ്ട് മുകളില്‍ സൂചിപ്പിച്ച പ്രചരണമെല്ലാം അവര്‍ നടത്തുന്നു. അങ്ങനെ യഥാര്‍ത്ഥത്തില്‍ നിലവിലില്ലാത്ത ഹൈന്ദവ മതത്തെ സൃഷ്ടിക്കുന്നു. ഏകദൈവത്തേയും പ്രവാചകനേയും സംഘാരാധനയും പുണ്യഗ്രന്ഥവും സൃഷ്ടിക്കുന്നു. അതിനായി സംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളെല്ലാം കയ്യടക്കുന്നു. എന്നാല്‍ ഈ പ്രക്രിയയില്‍ തുടക്കത്തില്‍ സൂചിപ്പിച്ച പീഡിതര്‍ ഒഴിവാക്കപ്പെടുന്നു. അല്ലെങ്കില്‍ സ്വാംശീകരിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ ഹിന്ദുവല്‍ക്കരണവും ഹിന്ദുവിന്റെ സൈനികവല്‍ക്കരണവും എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിശ്വഹിന്ദുപരിഷത്ത് പറയുന്നു. പല കാരണങ്ങളാലും ഇന്ത്യയുടെ ദേശീയസമരത്തിനു കൈവന്ന ഹൈന്ദവമുഖം അവര്‍ ഭംഗിയായി ഉപയോഗിച്ചു. ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പമടക്കം. ടെലിവിഷന്‍ രാമായണവും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് വംശഹത്യയും മറ്റും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇന്നത് നരേന്ദ്രമോഡിയില്‍ എത്തിനില്‍ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ മതേതരത്വമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. ഹൈന്ദവഫാസിസത്തോടൊപ്പം കോര്‍പ്പറേറ്റുകളുടെ ദത്തുപുത്രനുമായാണ് മോഡി അവതരിക്കപ്പടുന്നത്. അതിനായി കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തിന്റെ വികസനത്തെ കുറിച്ചുള്ള കണക്കുകളെല്ലാം ഊതിവീര്‍പ്പിച്ചവയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളി ആഗോളീകരണത്തിന്റേയും അതുമായി ബന്ധപ്പെട്ട നിയോ ലിബറലിസത്തിന്റേതുമാണ്. സാര്‍വ്വദേശീയത എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ആഗോളീകരണം. സാര്‍വ്വദേശീയത മുഴുവന്‍ രാഷ്ട്രങ്ങളുടേയും സാഹോദര്യത്തിലും തുല്ല്യതയിലുമാണ് വിശ്വസിക്കുന്നതെങ്കില്‍ ആഗോളീകരണം ഒരു രാജ്യത്തിന്റെ ആധിപത്യത്തിന്റെ സംജ്ഞയാണ്. അത് ലോകത്തെ വിപണി കേന്ദ്രീകൃതമാക്കുന്നു. അതിന്റെ വളര്‍ച്ചക്കായി വൈജാത്യങ്ങള്‍ ഇല്ലാതാക്കുന്നു. ലോകത്തെ ഏക ശിലാഖണ്ഡമാക്കാന്‍ ശ്രമിക്കുന്നു. അതിനായി യുദ്ധം പോലും കയറ്റുമതി ചെയ്യുന്നു. ജനാധിപത്യ സ്ഥാപനത്തിന്റെ പേരു പറഞ്ഞുപോലും മറ്റു രാഷ്ട്രങ്ങളിലേക്ക് പട്ടാളത്തെ അയക്കുന്നു. ചുരുക്കത്തില്‍ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ആധുനികരൂപമാണ് ആഗോളീകരണം.
നരസിംഹറാവുവിന്റെ കാലത്താണ് ഇന്ത്യ പ്രകടമായും നിയോലിബറല്‍ നയങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. മന്‍മോഹന്‍ സിംഗ് ആ മാറ്റം പൂര്‍ത്തിയാക്കി. ഇടക്കാലത്തുവന്നു നിലവില്‍ വന്ന ബിജെപി സര്‍ക്കാരും ഈ പാതയില്‍ തന്നെയായിരുന്നു. വിദേശമൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിനായി രാജ്യത്തിന്റെ മുഴുവന്‍ വാതിലുകളും തുറന്നു കൊടുത്തു. കോര്‍പ്പറേറ്റുകളുടെ സ്വാതന്ത്ര്യം കര്‍ഷകരുടെ ആത്മഹത്യകളിലേക്കെത്തി. ഖനികളടക്കമുള്ള മുഴുവന്‍ പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയപ്പോള്‍ ആദിവാസികളും ദളിതുകളും മറ്റു ദരിദ്രവിഭാഗങ്ങളും സ്വന്തം മണ്ണില്‍ നിന്നുപോലും തൂത്തെറിയപ്പെട്ടു. ധനിക – ദരിദ്ര അന്തരം വളരെ കൂടി. പൊതുമേഖലകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെല്ലാമെതിരായ മുന്നേറ്റങ്ങളെ മുഴുവന്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും അടിച്ചമര്‍ത്തുന്നു. ഈ നയങ്ങള്‍ നമ്മെ നയിക്കുന്നത് ഫാസിസവല്‍ക്കരണത്തിലേക്കുതന്നെ.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന രണ്ടു പ്രധാന വെല്ലുവിളികളായ ഹൈന്ദവ ഫാസിസവും ആഗോളീകരണവും ഒന്നിക്കുന്ന പ്രതീകമായി നരേന്ദ്രമോഡി മാറിയിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തങ്ങളാകുന്നു.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ നടത്തിയ ഇ കെ ദിവാകരന്‍ പോറ്റി സ്മാരക ഗ്രാമിക രജത ജൂബിലി പ്രഭാഷണത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
indu
August 12, 2013 at 5:36 pm
ജനാധിപത്യം അടിസ്ഥാനപരമായി വെല്ലുവിളി നേരിടുന്നത് ഫാസിസത്തില്‍ നിന്നു തന്നെ.let me disagree..concentration of wealth..is the prime fact ..acting against democracy..if look closer..we can understand that facist forces are working on the dictates of the wealthy….corporates..business houses..etc..even siyonist forces are working or funded by big
industrialist houses
k.s.radhakrishanan
August 16, 2013 at 3:27 am
രണ്ടാം ലോക മഹാ യുധ്വാനന്തരം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സ്ഖ്യ ശക്തികളുടെ വിജയത്തിലൂടെ ഉണ്ടാക്കപ്പെട്ട ബ്രെട്ടെന്‍ വുഡ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഫൈനാന്‍സ് മൂലധനത്തിന്റെ ഘടനയുടെ പുറത്തു ആണ് നിര്‍കൊലൊനീകരണത്തിന് ശേക്ഷം ഉള്ള ലോക ജനാധിപത്യം എന്ന രാഷ്ട്രീയ ഘടന തന്നെ പുലരുന്നത് . 90കല്‍ക് ശേഷം പൂര്‍ണമായും ഫൈനാന്‍സ് മൂലധനത്തിന് ലെനിനിസ്റ്റ് തൊഴിലാളി രാഷ്ട്രങ്ങളും അടിപ്പെട്ടു . അതുകൊണ്ടു എന്നും ഫൈനാന്‍സ് മൂലധനം ഈ ഫാസിസ്റ്റ് വിശ്വ രൂപം വരിക്കാവുന്നതാണ് !എന്നാല്‍ ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉള്ള, പൌരാധിപത്യത്തെ മാനികുന്ന ജനകീയ പ്രതിപ്ക്ഷങ്ങള്‍ പോലും വളര്‍ന്നിട്ടില്ല എന്നതാണു ഇന്ത്യ/ലോകം നേരിടുന്ന പ്രാഥമിക വെല്ലുവിളി !നിലപാടുകള്‍ ഇല്ലാത്ത, പൌരാധിപത്യത്തെ കുറീച് ക്രിമിനല്‍ മൌനം പാലികുന്ന പ്രേത്യകിച്ചു വര്‍ത്തമാന ലെനിനിസ്റ്റുകള്‍ ആണ് , ഇത്തരം ഒരു ജനകീയ പ്രതിപക്ഷം ഉണ്ടാകുന്നതില്‍ തടസം എന്നതാണു സൈദ്ധാന്തികമായി കാണേണ്ട രൂക്ഷ പ്രേശ്നം !