ഇത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയല്ലാതെന്ത്?

കേരളത്തില്‍ നിലനില്‍ക്കുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയനാതെ മറ്റെന്താണ്? ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുള്ള ഗൂഢാലോചനയാണ് ഉന്നത തലത്തില്‍ നടക്കുന്നതെന്നുതന്നെ സംശയിക്കാം. ഭരണതലത്തില്‍ നിന്നുതന്നെ അതിനുള്ള ഒത്താശയുണ്ടെന്നും സംശയിക്കുന്നതില്‍ തെറ്റില്ല. ഇന്നുതന്നെ കോഴിക്കോടുണ്ടായ സംഭവങ്ങള്‍ നോക്കൂ. ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല, അറസ്‌ററ് ചെയ്ത വാര്‍ത്ത നല്‍കാന്‍ സ്‌റ്റേഷനില്‍ നിന്ന് ഫോണ്‍ ചെയ്ത മാധ്യമ പ്രവര്‍ത്തരെ അതിന് അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും […]

aകേരളത്തില്‍ നിലനില്‍ക്കുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയനാതെ മറ്റെന്താണ്? ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനുള്ള ഗൂഢാലോചനയാണ് ഉന്നത തലത്തില്‍ നടക്കുന്നതെന്നുതന്നെ സംശയിക്കാം. ഭരണതലത്തില്‍ നിന്നുതന്നെ അതിനുള്ള ഒത്താശയുണ്ടെന്നും സംശയിക്കുന്നതില്‍ തെറ്റില്ല.
ഇന്നുതന്നെ കോഴിക്കോടുണ്ടായ സംഭവങ്ങള്‍ നോക്കൂ. ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല, അറസ്‌ററ് ചെയ്ത വാര്‍ത്ത നല്‍കാന്‍ സ്‌റ്റേഷനില്‍ നിന്ന് ഫോണ്‍ ചെയ്ത മാധ്യമ പ്രവര്‍ത്തരെ അതിന് അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തായി പരാതിയുണ്ട്. തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന  ഡി.എസ്.എന്‍.ജി വാഹനവും കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
രാവിലെ കേസ് പരിഗണിക്കവെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകേപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നുവത്രെ. ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മറ്റുള്ളവരെ അനുവദിച്ചില്ല. മറ്റാരും  അകത്ത് പ്രവേശിക്കാതിരിക്കാന്‍ സ്‌റ്റേഷന് പുറത്തുള്ള വാതിലും പൊലീസ് പൂട്ടിയിട്ടു. മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. അവസാനം പോലീസ് ഖേദം പ്രകടിപ്പിച്ചു.
കോടതിയുടെ അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയണമെന്ന് ജില്ലാ ജ!ഡ്!ജിയുടെ ഉത്തരവുണ്ടായിരുന്നതായി പോലിസ് പറയപ്പെടുന്നു. ഇത്തരമൊരു ഉത്തരവുണ്ടെന്ന് പൊലീസോ കോടതിയോ ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ കോടതിയുടെ അകത്ത് പ്രവേശിക്കാതെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ആര്‍ക്കും  പ്രവേശനമുള്ള തുറന്ന കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ മാത്രം തടയുന്നത് ഏതു നിയമത്തിന്റെ പേരിലാണ്? അത് ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലല്ലാതെ മറ്റെന്താണ്? അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരമായുണ്ടായ പ്രശ്‌നങ്ങള്‍ അതിനായി ഭംഗിയായി ഉപയോഗിക്കുന്നു. സംഭവത്തില്‍ കുറ്റകരമായ മൗനമവലംബിക്കുന്ന മുഖ്യമന്ത്രിയും ജഡ്ജിമാരുമെല്ലാം അതിനു കൂട്ടുനില്‍ക്കുകയാണെന്നു സംശയിക്കാം.
വളരെയേറെ വിമര്‍ശനമര്‍ഹിക്കുന്നവര്‍ തന്നെയാണ് മാധ്യമപ്രവര്‍്്്ത്തകരെന്നതില്‍ സംശയമില്ല. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന വിശേഷണമെല്ലാം ഇന്ന് അര്‍ത്ഥരഹിതമാണ്. പക്ഷെ അതിന്റെ പേരിലൊന്നും അവരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കാനാകില്ല. അതാണ് അഭിഭാഷകര്‍ ചെയ്തത്. അതിന്റെ തുടക്കമാകട്ടെ ഗവണ്മന്റ് പ്ലീഡര്‍ നടത്തിയ സ്ത്രീപീഡനവും. പ്ലീഡര്‍ക്കുവേണ്ട് ഇടപെട്ടത് മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും. ഒരു വിധത്തിലും അഭിഭാഷകരുടെ പൊതുവിഷയമല്ല അത്. എന്നാലതിന്റെ പേരില്‍ മീഡിയാ റൂം പൂട്ടുക, മര്‍ദ്ദമമഴിച്ചുവിടുക, പണിമുടക്കുക തുടങ്ങിയ ഗുണ്ടായിസങ്ങളായിരുന്നു അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായത്. ജഡ്ജിമാരും മൗനസമ്മതം വഴി അതിനു കൂ്ട്ടുനിന്നു. നീതി ലഭ്യമാക്കേണ്ട പോലീസ് തിരിച്ചു നിലപാടെടുത്തതിനു കാരണം ഉന്നതതലത്തിലെ ഇടപെടലാണെന്നതില്‍ സംശയമില്ല. മാധ്യമപ്രവര്‍ത്തകരോട് പൊതുവില്‍ നിഷേധാത്മക സമീപനമുള്ള മുഖ്യമന്ത്രിയില്‍ നിന്നും നീതി പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ആത്യന്തികമായി അവിടെ തടയപ്പെട്ടത് അറിയാനുള്ള ജനങ്ങളുടെ അവകാശമാണ്.
കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മൂന്നു വനിതാമാധ്യമപ്രവര്‍ത്തകരെയടക്കം മണിക്കൂറുകളോളം ബന്ദിയാാനുള്ള ധൈര്യം പോലും അഭിഭാഷകര്‍ക്ക് ലഭിച്ചതെവിടെ നിന്നാണ്? ഡെല്‍ഹിയില്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചിനും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെന്നൈയില്‍ അഭിഭാഷകര്‍ വിളയാടിയതിനും സമാനമായ സംഭവങ്ങളായിരുന്നു കൊച്ചിയിലും തിരുവനന്തപുരത്തും നടന്നത്. പരിപാവനമെന്നഹങ്കരിക്കുന്ന കോടതിയില്‍ നിന്ന് മദ്യക്കുപ്പികള്‍ പറന്നു വന്ന കാഴ്ചക്കും കേരളം സാക്ഷ്യം വഹിച്ചു. നീതിക്കുവേണ്ടി സംസാരിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും  അഭിഭാഷക സംഘടന .ഭീഷണിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയൊന്നും ഒരു നടപടിക്കും പോലീസ് തയ്യാറായിട്ടില്ല.
എന്തായാലും ഇപ്പോഴത്തെ പ്രശ്‌നം അഭിഭാഷകരും മാധ്യമപ്രവര്‍്തകരമായല്ല.നീതിന്യായ സംവിധാനവും ജനങ്ങളുടെ അവകാശങ്ങളും തമ്മിലാണ്. തുറന്ന കോടതികളില്‍ കയറാന്‍ മാധ്യമപ്രവര്‍ത്തകരെ തടയുക വഴി അവരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തേക്കാള്‍ തടയുന്ന് ജനങ്ങളുടെ അറിയാനുള്ള അവകാശമാണ്. അതാകട്ടെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നേതാക്കളടക്കം പലരും അതില്‍ സന്തുഷ്ടരുമാണ്. രാഷ്ട്രീയ അടിയന്തരാവസ്ഥ പോലെ തന്നെയാണ് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയും. എന്നാല്‍ എത്രയോ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യാവകാശങ്ങള്‍ അടിയറ വെക്കാന്‍ ഒരിക്കലും അനുവദിച്ചുകൂട. അവ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജനാധിപത്യവാദികള്‍ അടിയന്തിരമായി നടത്തേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply