ലാലു : ഇതു മാതൃകയാകട്ടെ..
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ശിക്ഷയോടൊപ്പം ലാലുവിന് എംപിസ്‌ഥാനവും നഷ്‌ടപ്പെട്ടു, എന്നുമാത്രമല്ല ഇനി മല്‍സരിക്കുന്നതിന് 11 വര്‍ഷത്തെ വിലക്കും ലാലുവിനുണ്ടാകും ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്‌ക്ക് നാലുവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ലഭിച്ചിരിക്കുന്നത്. ജെഡിയു എംപി ജഗദീഷ് ശര്‍മയ്‌ക്ക് നാലുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ജഗദീഷ് […]
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ശിക്ഷയോടൊപ്പം ലാലുവിന് എംപിസ്‌ഥാനവും നഷ്‌ടപ്പെട്ടു, എന്നുമാത്രമല്ല ഇനി മല്‍സരിക്കുന്നതിന് 11 വര്‍ഷത്തെ വിലക്കും ലാലുവിനുണ്ടാകും ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്‌ക്ക് നാലുവര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ലഭിച്ചിരിക്കുന്നത്. ജെഡിയു എംപി ജഗദീഷ് ശര്‍മയ്‌ക്ക് നാലുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ജഗദീഷ് ശര്‍മയ്‌ക്കും എം.പി സ്‌ഥാനം നഷ്‌ടമായി. മുഖ്യമന്ത്രിയായിരിക്കെ നടന്ന 900കോടി രൂപയുടെ കാലിത്തീറ്റ കുഭകോണകേസിലാണ് വിധി. കുഭകോണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ചെയ്‌ത 61 കേസുകളില്‍ 5 എണ്ണത്തിലാണ് ലാലു പ്രസാദ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ചൈബാസ ട്രഷറിയില്‍നിന്ന് 37.7കോടി രൂപ ക്രമവിരുദ്ധമായി പിന്‍വലിച്ച കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത്.
വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവങ്ങള്‍ നടക്കുമ്പോഴാണ് ഈ വിധി. അതിലേറ്റവും പ്രധാനം കേസുകളില്‍ ഉള്‍പ്പെട്ടവരെ അയോഗ്യരാക്കുന്നതിനെതിരായ ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി സ്‌റ്റേ ചെയ്‌തതുതന്നെ. അതേകുറിച്ചുള്ള കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ലല്ലോ. ഒരേ സമയം കോണ്‍ഗ്രസ്സും പ്രതിപക്ഷവും വെട്ടിലാവുകയായിരുന്നു. കയ്‌ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥ. കേസില്‍ പെട്ട നേതാക്കളേയും ജനപ്രതിനിധികളേയും സംരക്ഷിക്കാനുള്ള ഇവരുടെ രഹസ്യധാരണയാണ് എന്തിന്റെ പേരിലായാലും രാഹുല്‍ ഗാന്ധി തകര്‍ത്തത്. രാഹുല്‍ ഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രി കളിച്ചു എന്നത് ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ ജനവിരുദ്ധ നടപടിയെയാണ് അതുവഴി രാഹുല്‍ തകര്‍ത്തത് എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂട. അതു പറഞ്ഞശേഷമാണ് രാഹുലിന്റെ നാടകത്തെ വിമര്‍ശിക്കേണ്ടത്.
അതേസമയത്താണ് ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനായി സുപ്രം കോടതി രംഗത്തുവന്നത്. അവിടേയും ജനാധിപത്യത്തിന്റെ വിഷയം ഉയര്‍ന്നു വന്നു. കോടതിയാണോ ഇതു പറയേണ്ടതെന്ന്. കോടതിക്കു അതു പറയേണ്ടി വന്ന അവസ്ഥയിലേക്ക് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിപോയതല്ലേ പ്രധാന വിഷയം എന്ന ചോദ്യം ബാക്കി.
സത്യത്തില്‍ ഈയവസരത്തില്‍ രാഷ്ട്രീയത്തിലെ ജീര്‍ണ്ണതയുടെ പ്രതീകമായി ലാലു മാറിയതില്‍ വിഷമിക്കുന്നവരാണ് വലിയാരു ഭാഗം ജനങ്ങളും. കാരണം ലാലു ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിനും ബീഹാറിനും നല്‍കിയ സംഭാവനകള്‍ തന്നെ. ഫാസിസത്തിനെതിരെ ഒരു കാലത്ത് ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയെ ഒന്നടങ്കം കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ തടഞ്ഞതില്‍ അദ്ദേഹത്തിനു വലിയ പങ്കണ്ട്. കഴിഞ്ഞില്ല. മാവോയിസ്‌റ്റുകളും ജന്മികള്‍ രൂപം കൊടുത്ത രണ്‍വീര്‍ സേനയും തമ്മില്‍ നടന്ന രൂക്ഷമായ സംഘട്ടനങ്ങള്‍ക്ക് അറുതി വരുത്തുിന്നതല്‍ അദ്ദേഹം വഹിച്ച പങ്ക് പ്രധാനമാണ്. പൊതുവില്‍ പാവപ്പെട്ടവര്‍ക്കും അധസ്ഥിതര്‍ക്കും ഒപ്പമായിരുന്നു അദ്ദേഹം നിന്നത്. റെയില്‍വെ മന്ത്രി എന്ന രീതിയില്‍ ലാലുവിന്റെ പ്രകടനം ഏറെ പ്രസിദ്ധമാണല്ലോ. എന്നാല്‍ അധികാരവും സമ്പത്തും ലാലുവിനെ മത്തുപിടിപ്പിച്ചു. അതിന്റെ ഭാഗമാണ് കാലിത്തീറ്റ കുംഭകോണം. ലാലുവിനോടുള്ള സോഫ്‌റ്റ് കോര്‍ണര്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായി അഴിമതി മാറിയ വേളയില്‍ ലാലു യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല. അഴിമതിക്കാര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ മാതൃകയായി ഈ വിധി മാറണം. പ്രത്യേകിച്ച് അഴിമതിയുടെ കാര്യത്തില്‍ ഒരു പ്രസ്ഥാനവും കാര്യമായി വ്യത്യാസമില്ലാത്ത ഇക്കാലത്ത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in