ഇടക്കാല ബജറ്റ് : ലക്ഷ്യം തിരഞ്ഞെടുപ്പ് തന്നെ
ധനമന്ത്രി കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ ലക്ഷ്യം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പുതന്നെ എന്നാര്‍ക്കും സംശയമില്ല. അതിനാല്‍തന്നെ കൂലംകുഷമായ ഒരു വിശകലനം ഈ ബജറ്റ് അര്‍ഹിക്കുന്നില്ല. പ്രത്യക്ഷ നികുതിയില്‍ മാറ്റമില്ല എന്നതാണ് ബജറ്റിന്റെ ഒരു സവിശേഷത. സ്ത്രീസുരക്ഷയ്ക്കായുള്ള നിര്‍ഭയ പദ്ധതിക്ക് നിലവില്‍ അനുവദിച്ച 1,000 കോടിക്കു പുറമേ 1,000 കോടി രൂപ കൂടി അനുവദിച്ചത് സ്ത്രീവോട്ടുകളെ ലക്ഷ്യമിട്ടാണെങ്കിലും നടന്നാല്‍ നന്ന്. 2009 ഏപ്രിലിനു മുമ്പുള്ള എല്ലാ വിദ്യാഭ്യാസ വായ്പകള്‍ക്കും മൊറട്ടോറിയം, ചെന്നൈ ബംഗളുരു, ബംഗളുരു, മുംബൈ,അമൃത്‌സര്‍ […]
ധനമന്ത്രി കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ ലക്ഷ്യം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പുതന്നെ എന്നാര്‍ക്കും സംശയമില്ല. അതിനാല്‍തന്നെ കൂലംകുഷമായ ഒരു വിശകലനം ഈ ബജറ്റ് അര്‍ഹിക്കുന്നില്ല. പ്രത്യക്ഷ നികുതിയില്‍ മാറ്റമില്ല എന്നതാണ് ബജറ്റിന്റെ ഒരു സവിശേഷത. സ്ത്രീസുരക്ഷയ്ക്കായുള്ള നിര്‍ഭയ പദ്ധതിക്ക് നിലവില്‍ അനുവദിച്ച 1,000 കോടിക്കു പുറമേ 1,000 കോടി രൂപ കൂടി അനുവദിച്ചത് സ്ത്രീവോട്ടുകളെ ലക്ഷ്യമിട്ടാണെങ്കിലും നടന്നാല്‍ നന്ന്.
2009 ഏപ്രിലിനു മുമ്പുള്ള എല്ലാ വിദ്യാഭ്യാസ വായ്പകള്‍ക്കും മൊറട്ടോറിയം, ചെന്നൈ ബംഗളുരു, ബംഗളുരു, മുംബൈ,അമൃത്‌സര്‍ കൊല്‍ക്കത്ത എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് രാജ്യത്ത് മൂന്നു വ്യവസായ
ഇടനാഴികള്‍, തൊഴില്‍ പരിശീലനത്തിനായി നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് 1,000 കോടി രൂപ, കൊച്ചി മെട്രോ: കേന്ദ്രവിഹിതവും വായ്പയുമായി 462 കോടി രൂപ, കാര്‍, ബൈക്ക്, വാണിജ്യവാഹനങ്ങള്‍:എക്‌സൈസ് തീരുവ 12 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി, രക്തബാങ്കുകളെ സേവനനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി, അരി സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ സേവന നികുതിയില്‍ ഇളവ്, രാജ്യത്ത് നാലു വന്‍കിട സൗരോര്‍ജ പദ്ധതികള്‍ കൂടി നടപ്പാക്കും, പ്രതിരോധ വിഹിതം 10 ശതമാനം വര്‍ധന; 2.24 ലക്ഷം കോടി രൂപ, വനിതാ ശിശുക്ഷേമത്തിന് 21,000 കോടി രൂപ, കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കുള്ള കാര്‍ഷിക വായ്പ നാലു ശതമാനം പലിശ തുടരും, ഗ്രാമീണ ഭവന നിര്‍മാണ ഫണ്ടിന് 6,000 കോടിയും നഗരങ്ങളിലെ ഭവന നിര്‍മാണ ഫണ്ടിന് 2,000 കോടി രൂപയും
പുതുതായി 25 ലക്ഷം വിദ്യാര്‍ഥികള്‍ക്കു വായ്പ നല്‍കും, റെയില്‍വേയ്ക്ക് 29,000 കോടി രൂപയും പഞ്ചായത്തിരാജ് സംവിധാനത്തിനായി 7,000 കോടിയും, പട്ടികജാതിക്കാര്‍ക്ക് വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് ആരംഭിക്കും, വ്യവസായപദ്ധതികള്‍ക്കായി പട്ടികജാതിക്കാര്‍ക്ക് 200 കോടി രൂപ സഹായമായി നല്‍കും ന്യൂനപക്ഷ ക്ഷേമത്തിനായി 3,711 കോടി; ക്ഷാമ നിവാരണത്തിനായി 6,000 കോടി രൂപ, കാര്‍ഷിക വായ്പാ ലക്ഷ്യം എട്ടു ലക്ഷം കോടി രൂപയാക്കി, നടപ്പു സാമ്പത്തികവര്‍ഷം കാര്‍ഷിക മേഖലയിലെ വളര്‍ച്ച 4.6 ശതമാനമായി കൂടി, സാമൂഹ്യക്ഷേമ മന്ത്രാലയത്തിനുകീഴില്‍ 6,730 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും, ധനക്കമ്മി 4.6 ശതമാനമായി നിലനിര്‍ത്താനായി, അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ അധികനികുതി അടക്കം ആദായനികുതി നിരക്കുകള്‍ തുടരും തുടങ്ങിയ നടപടികളുടെ ലക്ഷ്യം മേല്‍പറഞ്ഞതുതന്നെ. കൂടാതെ
ഭക്ഷ്യ എണ്ണ, ടിവി, വാഷിംഗ് മെഷീന്‍, കമ്പ്യൂട്ടര്‍, വാഹനങ്ങള്‍, റെഫ്രിജറേറ്റര്‍, പ്രിന്റര്‍, വാട്ടര്‍ കൂളര്‍, ടോര്‍ച്ച്, ഡിജിറ്റല്‍ കാമറ, മൈക്രോവേവ് ഓവന്‍, ഡിവിഡി പ്ലെയര്‍, വാക്വം ക്ലീനര്‍, 2,000 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ വിലകുറച്ചിട്ടുണ്ട്. അതേസമയം കടുത്ത എതിര്‍പ്പുകളുണ്ടെങ്കിലും ആധാര്‍ പദ്ധതി, ശാക്തീകരണത്തിനുള്ള ഉപാധിയെന്ന നിലയില്‍ തുടരും. സബ്‌സിഡി പരിമിതപ്പെടുത്തും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചുരുക്കി സംസ്ഥാനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന നിലപാട് സ്വീകരിക്കും തുടങ്ങിയവയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ വില നിയന്ത്രണ രംഗത്തുനിന്നുള്ള ഭാഗിക പിന്മാറ്റം, റെയില്‍വേ നിരക്ക് ക്രമീകരണം, പഞ്ചസാര വിലനിയന്ത്രണം നീക്കിയത്, പുതിയ ബാങ്ക് ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ എന്നിവയൊക്കെ ധീരമായ ചുവടുവെപ്പുകളായി ധനമന്ത്രി ചൂണ്ടികാട്ടിയത് ശരിയോ എന്ന് കാലം തീരുമാനിക്കും. തങ്ങളില്‍നിന്ന് അകന്നുപോയ മധ്യവര്‍ഗത്തെ ചൂണ്ടയിട്ടു പിടിക്കാനുള്ള ശ്രമമമാണ് ഈ ബജറ്റെന്നു വിലയിരുത്താം.
പദ്ധതിയേതര ചെലവ് 12,07,892 കോടി എന്നാണു കണക്കാക്കുന്നത്. ഭക്ഷണം, വളം, ഇന്ധന സബ്‌സിഡി എന്നിവയ്ക്കുള്ള ചെലവ് 2,46,397 കോടി രൂപയാണ്. 201314 വര്‍ഷത്തേക്കാള്‍ അല്‍പം കൂടുതല്‍. 201415 വര്‍ഷത്തേക്കുള്ള ധനക്കമ്മി 4.1 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്യമിട്ട 4.2 ശതമാനത്തേക്കാള്‍ കുറവ്. റവന്യൂകമ്മി മൂന്നു ശതമാനമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതോടെ ആഭ്യന്തരവളര്‍ച്ച ആറുശതമാനത്തിലെത്തുമെന്നും ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വാഭാവികമായും വോട്ട് ലക്ഷ്യമിട്ടുള്ള പൊടിക്കൈകളാണെന്ന വിമര്‍ശനങ്ങള്‍ ധനമന്ത്രി നിഷേധിച്ചു. സമ്പദ് വ്യവസ്ഥ ദുര്‍ഘടസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്ന് ജനങ്ങളോടു നേരിട്ടു പറയാന്‍ ആഗ്രഹിക്കുന്നതാണു തന്റെ ബജറ്റെന്നും ചിദംബരം പറഞ്ഞു.
കേരളത്തിന് പതിവുപോലെ നിരാശതന്നെ. സംസ്ഥാനത്തിന്റെ വ്യവസായികവാണിജ്യകാര്‍ഷികമേഖലയില്‍ ഒരു പദ്ധതിപോലും അംഗീകരിക്കപ്പെട്ടില്ല. ആകെ ആശ്വാസം കൊച്ചി മെട്രോയ്ക്ക് അനുവദിച്ച തുക മാത്രം. വിഴിഞ്ഞം, അഴീക്കല്‍ തുറമുഖങ്ങള്‍ക്കു പ്രത്യേക പരിഗണനയും ദേശീയപാത സ്ഥലമേറ്റെടുപ്പിനു പ്രത്യേക പാക്കേജും ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജും അവഗണിക്കപ്പെട്ടു. തകര്‍ച്ചയിലായ കാര്‍ഷികമേഖലയെ സഹായിക്കാനുള്ള നിരവധി പദ്ധതികള്‍ക്കു പുറമേ പ്രത്യേക വ്യാവസായിക നിര്‍മാണമേഖല, വല്ലാര്‍പാടത്തിനു പ്രത്യേകസഹായം, 3200 കോടി രൂപയുടെ കേന്ദ്രവായ്പ എഴുതിത്തള്ളണമെന്ന ആവശ്യം എന്നിവയെല്ലാം തഴയപ്പെട്ടു. ബംഗളുരുചെന്നൈ വ്യവസായ ഇടനാഴി കൊച്ചിയിലേക്കു നീട്ടുക എന്ന ആവശ്യവും അവഗണിക്കപ്പെട്ടു. കേരളത്തിലെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുടെയും കയര്‍, സ്‌പൈസസ്, റബര്‍ ബോര്‍ഡുകളുടെയും വിഹിതത്തില്‍ വര്‍ധനയുണ്ടെന്നതാണു നേരിയ ആശ്വാസം. ഫാക്ടിനു പ്രത്യേകസഹായം അനുവദിച്ചിട്ടുണ്ടെങ്കിലും അത് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ പര്യാപ്തമല്ല.
കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് ആശ്വാസമേകുന്ന ഒരു പ്രഖ്യാപനവും ചിദംബരം നടത്തിയിട്ടില്ല. നാണ്യവിളകള്‍ക്കു തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും ഫലം കണ്ടില്ല. ഏറെക്കാലത്തെ ആവശ്യമായ ഐ.ഐ.ടിയും ഇല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
P. Krishnakumar
February 18, 2014 at 3:47 am
At a time when the economy of the country is reeling under pressure by the increase in import of Oil and when curtailing private transport and promoting public transport & Non Motorised transport seem to be the top priority in the fight against Global warming & climate change, what is the message our Govt. is conveying the reducing the Excise Duty of Cars & 2 wheelers? A very bad policy for the world as a whole indeed.