ആം ആദ്മി പാര്‍ട്ടിയുടെ MLA മാര്‍ അയോഗ്യരാക്കപ്പെട്ടതും ആയി ബന്ധപ്പെട്ട ചില വസ്തുതകള്‍:
1. എന്താണ് ഈ ‘ഇരട്ട പദവി’? ഉ: MLA എന്നത് ഒരു പദവി. ഒപ്പം ധനപരമായ ലാഭമുണ്ടാക്കുന്ന ഏതെങ്കിലും ഒരു പദവി കൂടി വഹിക്കുന്നത് ഇരട്ട പദവി വഹിക്കുക എന്ന പ്രശ്‌നത്തില്‍ കലാശിക്കുന്നു എന്ന് പറയാം. 2. എന്താണ് ദില്ലിയിലെ 21 MLA മാര്‍ ചെയ്തത്? ഉ: അവര്‍ ഏതെങ്കിലും മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറി ആയി ജോലി നോക്കി എന്നതാണ് അവര്‍ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന നിയമ ലംഘനം. എന്നാല്‍ അവര്‍ ആ പദവിക്ക് പണമോ മറ്റ് സൗകര്യങ്ങളോ […]
1. എന്താണ് ഈ ‘ഇരട്ട പദവി’?
ഉ: MLA എന്നത് ഒരു പദവി. ഒപ്പം ധനപരമായ ലാഭമുണ്ടാക്കുന്ന ഏതെങ്കിലും ഒരു പദവി കൂടി വഹിക്കുന്നത് ഇരട്ട പദവി വഹിക്കുക എന്ന പ്രശ്‌നത്തില്‍ കലാശിക്കുന്നു എന്ന് പറയാം.
2. എന്താണ് ദില്ലിയിലെ 21 MLA മാര്‍ ചെയ്തത്?
ഉ: അവര്‍ ഏതെങ്കിലും മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറി ആയി ജോലി നോക്കി എന്നതാണ് അവര്‍ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന നിയമ ലംഘനം. എന്നാല്‍ അവര്‍ ആ പദവിക്ക് പണമോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
3. ഏതെങ്കിലും സംസ്ഥാനത്ത് MLA മാര്‍ ഇരട്ട പദവി വഹിക്കുന്നുണ്ടോ?
ഉ: ഉണ്ട്, ഉദാഹരണത്തിന് ഇപ്പോള്‍ ശ്രീ V S അച്യുതാനന്ദന്‍ MLA എന്ന പദവിക്ക് പുറമെ ഭരണ പരിഷ്‌കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത് ഇരട്ട പദവി വഹിക്കുന്നതിന്റെ ഉദാഹരണമാണ്. കൂടാതെ ഹരിയാന, രാജസ്ഥാന്‍ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും ഇങ്ങനെ നടക്കുന്നുണ്ട്.
4. എന്നിട്ട് എന്തു കൊണ്ടാണ് അവിടെയൊന്നും ആം ആദ്മി സര്‍ക്കാരിന് ഉണ്ടായത് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തത്?
ഉ: അവിടെയെല്ലാം ഉള്ള സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ നിയമനത്തെ ഇരട്ട പദവിയുടെ പരിധിയ്ക്ക് പുറത്തായി കാണിക്കുന്ന ഓര്‍ഡര്‍ പാസ്സാക്കി ഗവര്‍ണ്ണറുടെ അംഗീകാരം വാങ്ങിയിട്ടുണ്ട്. അതിനാല്‍ സാങ്കേതികമായി ആ പിഴവ് പരിഹരിക്കപ്പെട്ടിട്ടുണ്ട്.
5. അത് പോലെ ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിനും ഒരു ഓര്‍ഡര്‍ പാസ്സാക്കി ലഫ് ഗവര്‍ണ്ണറുടെ അനുമതി വാങ്ങിയാല്‍ പോരായിരുന്നോ?
ഉ: മതി. അത്തരം ഒരു ഓര്‍ഡര്‍ ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ പാസ്സാക്കുകയും ലഫ് ഗവര്‍ണ്ണറുടെ അനുമതിക്കായി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധി വിട്ട ഇടപെടല്‍ മൂലം അന്നത്തെ ലഫ് ഗവര്‍ണ്ണര്‍ ആ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. അക്കാരണത്താലാണ് അന്നത്തെ പ്രസിഡന്റ് പ്രണാബ് കുമാര്‍ മുഖര്‍ജി ഈ വിഷയം ഇലക്ഷന്‍ കമ്മീഷന്റെ പരിഗണനക്ക് വിട്ടത്. ലഫ് ഗവര്‍ണ്ണറുടെ അനുമതി അതിന് കിട്ടിയിരുന്നെങ്കില്‍ ഈ സാങ്കേതികമായ പ്രശ്‌നം തന്നെ ഉണ്ടാകുമായിരുന്നില്ല.
6. അതായത്, ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒരു വ്യവസ്ഥ ദില്ലി സംസ്ഥാനത്ത് നടത്തുന്നത് ലഫ് ഗവര്‍ണ്ണറെ ഉപയോഗിച്ച് തടഞ്ഞു എന്നാണോ?
ഉ: അത് തന്നെയാണ് നടന്നത്. അത് ഇന്നത്തെ ഈ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണെന്ന് വേണം അനുമാനിക്കാന്‍. അതായത്, നേരേ ചൊവ്വേ ഉള്ള നിയമ പരമായ രീതിയില്‍ ആം ആദ്മി പാര്‍ട്ടിയോട് കിടപിടിക്കാന്‍ കഴിയാത്ത ബിജെപി വളഞ്ഞ വഴിയിലൂടെ അവരുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള വഴി കണ്ടെത്തിയതിന്റെ ഒരു ഉദാഹരണമാണ് ഇത്.
7. ഇനി എന്താണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നിലുള്ള വഴി?
ഉ: ഇനി അവശേഷിക്കുന്നത് നിയമ പരമായി ഇതിനെ നേരിടുക എന്നതാണ്. പാര്‍ട്ടി അത്തരം നടപടി സ്വീകരിക്കുക തന്നെ ചെയ്യും എന്നാണ് കരുതേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in