അരവിന്ദന്റെ കാഞ്ചനസീത – കേരളത്തില്‍. ദളിത് സിനിമയുടെ തുടക്കം..?

രതീഷ് കുമാര്‍ എഴുപതുകളുടെ അവസാനത്തോടും എണ്‍പതുകളുടെ ആദ്യത്തോടെയും സമാന്തരസിനിമയില്‍ ദലിത് വിഷയങ്ങള്‍, കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അരവിന്ദന്റെ കാഞ്ചനസീത (1977) പ്രത്യക്ഷത്തില്‍ രാമായണ കാവ്യത്തിന്റെ ദലിത് പക്ഷമാണെന്ന സൂചനകളുടെ പുറത്തുവന്ന സിനിമയാണ്. എഴുപതുകളിലെ സ്ത്രീ, ദളിത്, പരിസ്ഥിതി കാഴ്ചപ്പാടുകളുടെ അന്തര്‍ധാര ഈ സിനിമയില്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ കാണാനാകും. രാമായണമെന്ന ഇതിഹാസത്തെ കീഴാളഗോത്രവര്‍ഗത്തിന്റെ രാമായണമായി പുനരവതരിപ്പിക്കുമ്പോള്‍ പുതിയ രാഷ്ട്രീയാര്‍ത്ഥങ്ങളും രൂപപ്പെടുന്നു. കീഴാളവര്‍ഗത്തിന്റെ രാമനും ലക്ഷ്മണനും ഇതില്‍ പ്രത്യക്ഷപ്പെടുമ്പോഴും ദേശരാഷ്ട്രവികസനത്തിന്റെയും പാരിസ്ഥിതിക കാഴ്ചപ്പാടിന്റെയും ആര്യാബ്രാഹ്മണിക നയമാണ് പിന്തുടരുന്നത്. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ‘കാഞ്ചനസീത’ […]

ARA

രതീഷ് കുമാര്‍

എഴുപതുകളുടെ അവസാനത്തോടും എണ്‍പതുകളുടെ ആദ്യത്തോടെയും സമാന്തരസിനിമയില്‍ ദലിത് വിഷയങ്ങള്‍, കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അരവിന്ദന്റെ കാഞ്ചനസീത (1977) പ്രത്യക്ഷത്തില്‍ രാമായണ കാവ്യത്തിന്റെ ദലിത് പക്ഷമാണെന്ന സൂചനകളുടെ പുറത്തുവന്ന സിനിമയാണ്. എഴുപതുകളിലെ സ്ത്രീ, ദളിത്, പരിസ്ഥിതി കാഴ്ചപ്പാടുകളുടെ അന്തര്‍ധാര ഈ സിനിമയില്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ കാണാനാകും. രാമായണമെന്ന ഇതിഹാസത്തെ കീഴാളഗോത്രവര്‍ഗത്തിന്റെ രാമായണമായി പുനരവതരിപ്പിക്കുമ്പോള്‍ പുതിയ രാഷ്ട്രീയാര്‍ത്ഥങ്ങളും രൂപപ്പെടുന്നു. കീഴാളവര്‍ഗത്തിന്റെ രാമനും ലക്ഷ്മണനും ഇതില്‍ പ്രത്യക്ഷപ്പെടുമ്പോഴും ദേശരാഷ്ട്രവികസനത്തിന്റെയും പാരിസ്ഥിതിക കാഴ്ചപ്പാടിന്റെയും ആര്യാബ്രാഹ്മണിക നയമാണ് പിന്തുടരുന്നത്. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ‘കാഞ്ചനസീത’ എന്ന നാടകത്തിന്റെ അനുകല്പനമാണ് ഈ സിനിമ. നാടകത്തിന്റെ ഇതിവൃത്തത്തെ എഴുപതുകളിലെ മധ്യ വര്‍ഗസവര്‍ണ പ്രത്യയശാസ്ത്രവുമായി കൂട്ടിയിണക്കുകയാണ് വാസ്തവത്തില്‍ സംവിധായകന്‍ ചെയ്തിരിക്കുന്നത്.
”കാഞ്ചനസീത നാടകം സ്വാതന്ത്രഭാരതത്തില്‍ അധികാരം നിലനിര്‍ത്താന്‍ സവര്‍ണവിഭാഗം ദളിതരെ പിന്‍തള്ളി ഭരണകൂടവുമായി ചേര്‍ന്ന് ശ്രമിക്കുന്നതിന്റെ സാംസ്‌കാരിക പരിസരമാണ് മുന്നോട്ടുവയ്ക്കുന്നത്. ആര്യബ്രാഹ്മണിക വിഭാഗം ദളിതരെ കീഴടക്കിയും ഭൂമി കൈയ്യടക്കിയും വികസിത്തുന്നതിന്റെ പാഠം നാടകവായനയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സാമ്പ്രദായിക സിനിമാ സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച ഈ സിനിമ, അത് ഏറ്റെടുക്കുവാന്‍ ശ്രമിച്ച ആശയത്തെ, അതു തന്നെ റദ്ദു ചെയ്യുന്നതിലെ വൈരുദ്ധ്യം കാണാതിരിക്കാനാവില്ല. അരവിന്ദന്റെ കാഞ്ചനസീത പ്രത്യക്ഷത്തില്‍ കീഴാളരാഷ്ട്രീയം ആവിഷ്‌ക്കരിക്കുന്നുവെന്ന തോന്നലുണ്ടാകുമ്പോഴും വരേണ്യയുക്തിയുടെ സൗന്ദര്യശാസ്ത്രം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അതിനാല്‍ ചരിത്രപരമായി വിശകലനം ചെയ്താല്‍ എഴുപതുകളില്‍ സവര്‍ണ മധ്യവര്‍ഗ വിഭാഗം കീഴാളപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഭരണാധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുകയും കീഴാള മുഖമൂടി അണിഞ്ഞ് വരേണ്യാശയം തന്നെ നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും സൂചനകള്‍ അടങ്ങിയതാണ് അരവിന്ദന്റെ കാഞ്ചനസീതയുടെ അനുവര്‍ത്തന പാഠം.”കാഞ്ചനസീതയില്‍ പരിസ്ഥിതിയും സ്ത്രീയും ചൂഷണത്തിന് വിധേയമാകുന്നുവെന്ന പാഠവും കാണാവുന്നതാണ്. അതിനാല്‍ ഇതിലെ ദലിത് രാമലക്ഷ്മണന്‍ന്മാര്‍ വാസ്തവത്തില്‍ മധ്യവര്‍ഗ സംരക്ഷണ ആശയത്തിന്റെ നവപ്രചാരകന്മാരാണ്. ദലിത് വിരുദ്ധതയുടെ ആശയമാണ് കാഞ്ചനസീത പ്രക്ഷേപണം ചെയ്യുന്നതെന്നാണ് സൂക്ഷ്മാര്‍ത്ഥം

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply