അയ്യപ്പ തിന്തകത്തോം

മണിലാല്‍ (എ അയ്യപ്പന്‍ സ്മരണ) *മലവെള്ളം* നിറഞ്ഞൊഴുകുന്ന കനാല്‍ വക്കിലൂടെ നടന്നാണ് പേരാമ്പ്രയിലുള്ള അശോകന്റെ വീട്ടിലെത്തിയത്.കോഴിക്കോടിനും കുറ്റ്യാടിക്കും ഇടക്കുള്ള സ്ഥലമാണ് പേരാമ്പ്ര.ജലസമൃദ്ധിയിലാണ് സസ്യപ്രകൃതിയുടെ ഊക്കും ഹരിതവും. അശോകനെ ആദ്യമായി കാണുന്നത് ഊട്ടിത്താഴ്വരയിലെ ഷൗക്കത്തിന്റെ ആശ്രമസമാനമായ വീട്ടില്‍ വെച്ചാണ്.യതിയുടെ ഊട്ടിയിലെ ഫേണ്‍ ഹില്ലില്‍ നിന്നും ഇറങ്ങിയ ഷൗക്കത്ത് കാരമടയില്‍ ഉണ്ടാക്കിയതാണ് ഈ വാസസ്ഥലം.കാഴ്ചയോടൊപ്പം ഇഴയുന്ന ജന്തുക്കള്‍ക്കൊപ്പം ഞാനും കുറെ നാള്‍ ഇവിടെ താമസിച്ചിട്ടുണ്ട്.അവയെ നോക്കി ജീവിതം പഠിക്കുന്നതിനിടയില്‍ അശോകനും ഒരു സന്ധ്യക്ക് വന്നു കയറുകയായിരുന്നു. ആദ്യമായി അശോകന്റെ വീട്ടില്‍ […]

aaaമണിലാല്‍

(എ അയ്യപ്പന്‍ സ്മരണ)

*മലവെള്ളം* നിറഞ്ഞൊഴുകുന്ന കനാല്‍ വക്കിലൂടെ നടന്നാണ് പേരാമ്പ്രയിലുള്ള അശോകന്റെ വീട്ടിലെത്തിയത്.കോഴിക്കോടിനും കുറ്റ്യാടിക്കും ഇടക്കുള്ള സ്ഥലമാണ് പേരാമ്പ്ര.ജലസമൃദ്ധിയിലാണ് സസ്യപ്രകൃതിയുടെ ഊക്കും ഹരിതവും. അശോകനെ ആദ്യമായി കാണുന്നത് ഊട്ടിത്താഴ്വരയിലെ ഷൗക്കത്തിന്റെ ആശ്രമസമാനമായ വീട്ടില്‍ വെച്ചാണ്.യതിയുടെ ഊട്ടിയിലെ ഫേണ്‍ ഹില്ലില്‍ നിന്നും ഇറങ്ങിയ ഷൗക്കത്ത് കാരമടയില്‍ ഉണ്ടാക്കിയതാണ് ഈ വാസസ്ഥലം.കാഴ്ചയോടൊപ്പം ഇഴയുന്ന ജന്തുക്കള്‍ക്കൊപ്പം ഞാനും കുറെ നാള്‍ ഇവിടെ താമസിച്ചിട്ടുണ്ട്.അവയെ നോക്കി ജീവിതം പഠിക്കുന്നതിനിടയില്‍ അശോകനും ഒരു സന്ധ്യക്ക് വന്നു കയറുകയായിരുന്നു.
ആദ്യമായി അശോകന്റെ വീട്ടില്‍ പോകയാണ്, പേരാമ്പ്രയ
യിലും. തിരുനെല്ലിയിലേക്കുള്ള യാത്ര ഒന്നു ചുറ്റിപ്പോകുകയുമാവാം.അശോകനും സഞ്ചാരിയാണ്.പലവഴിക്കും സഞ്ചരിക്കുന്നു.
മഴ മാനത്ത് പെയ്യാന്‍ പാകത്തില്‍.അപരിചിതരെ ആരും ശ്രദ്ധിക്കുന്നില്ല. അശോകന്റെ വീട്ടിലേക്കുള്ള വഴിയും കൂടിയായതിനാല്‍ ആവാം.ഈ കനാലിന്റെ അറ്റത്തൊരു വയലാണ്.ഈ വഴിയും കനാലും അവിടെ അവസാനിക്കും.ഏറ്റയിറക്കങ്ങള്‍ ഉള്ള പ്രദേശത്തിനു മാത്രം അവകാശപ്പെടാനുള്ള ഭംഗിയും.
ചക്കയും മാങ്ങയും നിറഞ്ഞ ലളിതമായ ഒരു ഭൂപ്രദേശം. തീരദേശത്തിന്റെ ഉപ്പും രുചിയുമായി ചിലപ്പോഴൊക്കെ ഒരു മീന്‍കാരന്‍ വണ്ടിയില്‍ വന്ന് അലറിപ്പോകും.അവിടെ താമസിച്ച് ഞാന്‍ ചക്കയും മാങ്ങയും തിന്നു.മഴക്കുമുമ്പുള്ള കാറ്റടിച്ച രാത്രിയില്‍ ഉണര്‍ന്ന് വെറുതെ കിടക്കുമ്പോളാണത് കാഴ്ചയില്‍ പെട്ടത്.ഒരു പഴയ ഡയറി നിറയെ പുതുമയില്‍ എഴുതിയ കവിതകള്‍.അതും മനോഹരമായ കയ്യക്ഷരത്തില്‍ എഴുതിയത്.എനിക്കുമുണ്ടായിരുന്നു നല്ല കയ്യക്ഷരങ്ങള്‍. അത് കവി അയ്യപ്പന്‍ എഴുതിയതായിരുന്നു.അയ്യപ്പന്‍ മൂന്നുവര്‍ഷക്കാലം താമസിച്ച വീടായിരുന്നു ഇത്.ഞാന്‍ കിടന്നത് അയ്യപ്പന്റെ മുറിയിലും.ഞാന്‍ കമിഴ്ന്ന് കിടന്ന് മണത്തുനോക്കി അയ്യപ്പന്‍ മണം.പുതുമഴ ഉഴുതുമറിച്ച മണ്ണിന്റെ മണമായിരുന്നു അവിടെയാകെ. നമ്മള്‍ പലയിടത്തും കണ്ട അയ്യപ്പനായിരുന്നില്ല ഈ വീട്ടിലെ അയ്യപ്പന്‍.ആ അഥവാ എ.അയ്യപ്പന്‍ വേറെ ഈ അയ്യപ്പന്‍ വേറെ.അയ്യപ്പന്റെ ജീവിതം ഈ വീട്ടില്‍ എങ്ങിനെയായിരുന്നു എന്നതിന് ഞാന്‍ കണ്ട ഡയറിയിലെ കയ്യക്ഷരങ്ങള്‍ മതിയായിരുന്നു.അത്രക്ക് ഏകാഗ്രതയോടെ എഴുതിയതായിരുന്നു അതിലെ ഓരോ വാക്കും വരികളും .അയ്യപ്പന്‍ പേനയും പിടിച്ച് ഒരു കുട്ടിയെ പോലെ കട്ടിലില്‍ കമിഴ്ന്ന് കിടന്ന് ഡയറിയിലെ ചതുരത്തില്‍ തെറ്റാതെ എഴുതുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു.
അയ്യപ്പനിവിടെ മറ്റൊരു ജീവിതമായിരുന്നു. അടങ്ങിയൊതുങ്ങിയങ്ങിനെ…… കവിതയെഴുതിയും കുട്ടികളെ രസിപ്പിച്ചും വായിച്ചുമങ്ങിനെ…..ഇതിനെ വീടെന്ന് പറയാനാവില്ല.അടുക്കള എട്ടുമണിക്ക് അടച്ച് സീല്‍ ചെയ്ത് പെണ്ണുങ്ങളെ സ്വതന്ത്രമാക്കും.ചുറ്റു പാടുമുള്ളവര്‍ രാത്രിയില്‍ വന്ന് പാട്ടുവെച്ച് നൃത്തം ചെയ്യും.പക്ഷികള്‍ കൂടുവെച്ച പൂമരങ്ങള്‍ എവിടെയും കാണാം.
പെരുവഴിയില്‍ നിര്‍ത്തി അയ്യപ്പനെ ആഘോഷിച്ചവര്‍ കാണാതെ പോയതാണ് ഈ ജീവിതം. ആരും ഈ ജീവിതം കണ്ടില്ല,ഈ അയ്യപ്പനെ കണ്ടില്ല.
അയ്യപ്പന്‍ കവിതകള്‍ പുസ്തകങ്ങളാവുന്നത് അധികവും ഈ വീട്ടില്‍ വെച്ചാണ്.വീട് എന്നു പറയുമ്പോള്‍ എല്ലാ വീടുകളെയും പോലെയുമല്ല ഈ വീടെന്നും അറിയുക.അയ്യപ്പന്‍ കയറിയ വീടല്ലെ.അയ്യപ്പനെ സ്വീകരിച്ച വീടല്ലെ.എന്തിനധികം പറയുന്നു.മൂന്നുനാലു വര്‍ഷം അയ്യപ്പന്‍ ഇവിടെ പെയ്തു നിന്നു. അയ്യപ്പനെ ഇവിടെ നിന്നും തട്ടിക്കൊണ്ടു പോയി ചിലര്‍ തഞ്ചത്തില്‍ ഡോക്യൂമെന്ററികളും നിര്‍മ്മിച്ചു.
കാലികളെ മേച്ചും കൃഷിനോക്കിയും കര്‍ഷകനയ്യപ്പനായി കവിയയ്യപ്പന്‍ മാറുമായിരുന്നോ എന്ന് സംശയം തോന്നിയ നാളുകളായിരുന്നു ഇവിടെ.പക്ഷെ അയ്യപ്പനെ വേറുതെ വിടാന്‍ പുറത്തെ മനുഷ്യര്‍ തയ്യാറല്ലായിരുന്നു.അവര്‍ അയ്യപ്പനെ ഈ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകും.എന്നെ തട്ടിക്കൊണ്ടു പോകൂ എന്ന മട്ടില്‍ അയ്യപ്പന്‍ അതിന് നിന്നുകൊടുത്തിരിക്കണം.പാതിരാക്ക് ഇവിടെ തിരിച്ചു കൊണ്ടാക്കി അവര്‍ സ്ഥലം വിടുകയും ചെയ്യും.പിന്നെ അയ്യപ്പന്‍ റിയല്‍ അയ്യപ്പനായി മാറും. തിരിച്ചുവരവിനുള്ള സാഹചര്യം ഈ വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു. അശോകനും അജിതയും കുട്ടികളും അമ്മയുമൊക്കെ അതിനുള്ള വഴികളായിരുന്നു.അത്രമേല്‍ പരിസ്ഥിതി ലോല പ്രദേശമാണിവിടം.അയ്യപ്പന്‍ താമസിച്ച വീടല്ലെ ഇനി ആര്‍ക്കും വന്നു താമസിക്കാം എന്നാണ് അശോകന്‍ എന്നെ അവിടേക്ക് ക്ഷണിക്കുക.
കുറ്റ്യാടി വഴി കുടിയേറ്റമേഖലയിലൂടെ തിരുനെല്ലിയിലേക്ക് കയറുമ്പോളും തിരുനെല്ലി തണുപ്പില്‍ പക്ഷിപാതാളം മല നോക്കിയിരിക്കുമ്പോഴും ഈ വീട് അത്രമേല്‍ എന്നില്‍ ഒട്ടി നിന്നു.
അതല്ലേ സുഹൃത്തേ പ്രാകൃതമെന്നു പറഞ്ഞത്.. രണ്ടും തെറ്റാണെന്നതില്‍ എന്തു സംശയം? ഈ പോസ്റ്റ് ഇതിന്റെ മറവില്‍ ഹാദിയയുടെ മനുഷ്യാവകാശത്തെ നിഷേധിക്കുന്നവര്‍ക്കെതിരെ മാത്രമാണ്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply