അഭയാര്‍ത്ഥി പ്രവാഹം – ലോകം വന്‍ദുരന്തത്തിലേക്കോ?

ലോകചരിത്രം യുദ്ധങ്ങളുടേയും കലാപങ്ങളുടേയും ചരിത്രമല്ലാതെ മറ്റെന്താണ്? ആ ചരിത്രത്തിന്റെ മറുവശമാകട്ടെ തീരാത്ത അഭയാര്‍ത്ഥി പ്രവാഹവും ദുരന്തങ്ങളും. അതിപ്പോഴും തുടരുന്നു. ഭൂമിയെ അതിരുകെട്ടി വേര്‍തിരിച്ച സംസ്‌കാരസമ്പന്നനും മൃഗങ്ങളില്‍ നിന്ന് വ്യത്യസ്ഥനുമെന്നഭിമാനിക്കുന്ന മനുഷ്യനാകട്ടെ സഹജീവികളുടെ പലായനത്തില്‍ ഒരു നൊമ്പരവുമില്ലാതെ കഴിയുന്നു. തുര്‍ക്കിയിലെ ബോദ്‌റും കടല്‍ത്തീരത്തടിഞ്ഞ മൂന്നുവയസ്സുള്ള ഒരു കുഞ്ഞിന്റെ ചേതനയറ്റ ശരീരം ഒരിക്കല്‍ കൂടി അഭയാര്‍ത്ഥി പ്രവാഹത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ്. സംഘര്‍ഷഭരിതമായ സിറിയയിലെ കോബാനില്‍നിന്ന് ഗ്രീസിലെ കോസ് ദ്വീപിലേക്ക് രണ്ടുബോട്ടുകളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച കൂട്ടത്തിലായിരുന്നു ഐലന്‍ കുര്‍ദി എന്ന ഈ […]

AAAA

ലോകചരിത്രം യുദ്ധങ്ങളുടേയും കലാപങ്ങളുടേയും ചരിത്രമല്ലാതെ മറ്റെന്താണ്? ആ ചരിത്രത്തിന്റെ മറുവശമാകട്ടെ തീരാത്ത അഭയാര്‍ത്ഥി പ്രവാഹവും ദുരന്തങ്ങളും. അതിപ്പോഴും തുടരുന്നു. ഭൂമിയെ അതിരുകെട്ടി വേര്‍തിരിച്ച സംസ്‌കാരസമ്പന്നനും മൃഗങ്ങളില്‍ നിന്ന് വ്യത്യസ്ഥനുമെന്നഭിമാനിക്കുന്ന മനുഷ്യനാകട്ടെ സഹജീവികളുടെ പലായനത്തില്‍ ഒരു നൊമ്പരവുമില്ലാതെ കഴിയുന്നു.
തുര്‍ക്കിയിലെ ബോദ്‌റും കടല്‍ത്തീരത്തടിഞ്ഞ മൂന്നുവയസ്സുള്ള ഒരു കുഞ്ഞിന്റെ ചേതനയറ്റ ശരീരം ഒരിക്കല്‍ കൂടി അഭയാര്‍ത്ഥി പ്രവാഹത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണ്. സംഘര്‍ഷഭരിതമായ സിറിയയിലെ കോബാനില്‍നിന്ന് ഗ്രീസിലെ കോസ് ദ്വീപിലേക്ക് രണ്ടുബോട്ടുകളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച കൂട്ടത്തിലായിരുന്നു ഐലന്‍ കുര്‍ദി എന്ന ഈ കുഞ്ഞുമുണ്ടായിരുന്നത്. മധ്യധരണ്യാഴിയില്‍ ഇതിനകം 2500നുമേല്‍ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായാണ് കണക്ക്. എന്നിട്ടും ലോകം ഉണരുന്നില്ല. കരളലിയിക്കുന്ന ഈ ചിത്രവും സംസ്‌കാരസമ്പന്നരായ യൂറോപ്പിന്റെ മനോഭാവത്തില്‍ മാറ്റംവരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഭരണകൂടവിരുദ്ധ പോരാട്ടങ്ങളും ഐ.എസ് തീവ്രവാദികളുടെ ആക്രമണങ്ങളും അരങ്ങേറുന്ന സിറിയയില്‍നിന്നുമാണ് കൂടുതല്‍പേര്‍ യൂറോപ്പിലേക്കത്തെുന്നതെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥിപ്രശ്‌നം പശ്ചിമേഷ്യയിലും യൂറോപ്പിലും അത്യപൂര്‍വ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നത് ശരി. . ആഭ്യന്തര യുദ്ധവും സംഘര്‍ഷവും രൂക്ഷമായ സിറിയ, ലിബിയ, ഇറാഖ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രാണനുംകൊണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. സ്വാഭവികമായും ഇവരുടെ ലക്ഷ്യം യൂറോപ്പാണ്; കടലും കരയും താണ്ടി യൂറോപ്പില്‍ എത്തിപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ബോട്ട് മറിഞ്ഞും ട്രക്കുകളില്‍ ശ്വാസംമുട്ടിയും മരിക്കുന്നവരുടെ നിരവധി കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇനിയും അഭയാര്‍ഥികളെ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധ്യമല്ല എന്ന നിലപാടിലാണ് ഫ്രാന്‍സും ഇംഗഌണ്ടും. അഭയാര്‍ത്ഥി പ്രശ്‌നം ജര്‍മ്മനിയിലും ഹങ്കറിയും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം ഗ്രീസ് മാസിഡോണിയന്‍ അതിര്‍ത്തി അടക്കുകയും അവിടെ കൂടിയിരുന്ന അഭയാര്‍ഥികള്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. അതേസമയം, കൂടുതല്‍ പേര്‍ മാസിഡോണിയയിലേക്ക് കടന്നതായും അവിടെനിന്ന് അയല്‍ദേശങ്ങളായ സെര്‍ബിയയിലേക്കും മറ്റും കടക്കാന്‍ ശ്രമിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരെ മാസിഡോണിയന്‍ പൊലീസ് പിടിച്ചതായും അവരെ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് തിരിച്ചത്തെിയവര്‍ പറഞ്ഞു. യൂറോപ്പില്‍ 16 അടി ഉയരമുള്ള മുള്ളുവേലികളാണ് അഭയാര്‍ത്ഥികളെ തടയാനായി ഉയരുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ 24ന് യൂറോപ്യന്‍ യൂനിയന്‍ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും പ്രതീക്ഷ കുറവാണ്.
രണ്ടാംലോക യുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. ജൂലൈയില്‍ മാത്രം 1,07,500 പേര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലത്തെിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെയായി 3,22,000 പേര്‍ എത്തിയതായി രാജ്യാന്തര കുടിയേറ്റസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടും പറയുന്നു. ജര്‍മനിയില്‍ മാത്രം ഈ വര്‍ഷാവസാനത്തോടെ എട്ടു ലക്ഷം പേരെങ്കിലും അഭയം തേടുമെന്നാണ് കണക്കുകൂട്ടല്‍. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പരാജയമായാല്‍ യൂറോപ്പ് ഇനി പഴയപോലെയാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പറയുന്നു. എല്ലാ രാജ്യങ്ങളും തുല്യപങ്കാളിത്തത്തിന് അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓരോ രാജ്യവും സ്വീകരിക്കേണ്ട അഭയാര്‍ഥികളുടെ പരിധി നേരത്തേ യൂറോപ്യന്‍ യൂനിയന്‍ നിര്‍ണയിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഒഴുക്ക് ശക്തമായതോടെ അതിര്‍ത്തി കൊട്ടിയടച്ചാണ് മറ്റു പലരും അഭയാര്‍ഥികളെ അകറ്റിനിര്‍ത്തുന്നത്. വന്‍ദുരന്തത്തിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുന്നതെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply