അധികാരം പാര്‍ട്ടികളെ ജീര്‍ണ്ണിപ്പിക്കുമ്പോള്‍
രാഷ്ട്രീയപാര്‍ട്ടികളില്‍ അഭിപ്രായവ്യത്യാസവും ആശയസമരവും വേണ്ടിവന്നാല്‍ ഗ്രൂപ്പിസവും അനിവാര്യമാണ്. അച്ചടക്കത്തിന്റെ പേരില്‍ അതെല്ലാം അടിച്ചൊതുക്കുന്നത് ശരിയല്ല. എന്നാല്‍ കേരളത്തെിലെ പാര്‍ട്ടികളില്‍ നടക്കുന്നതെന്താണ്? പാര്‍ട്ടിക്കോ സമൂഹത്തിനോ ഒരു ഗുണവുമില്ലാത്ത വിഷയങ്ങളുടെ പേരിലാണ് നമ്മുടെ പാര്‍ട്ടികളില്‍ തമ്മില്‍ തല്ല് ശക്തമായിരിക്കുന്നത്. അധികാരം എങ്ങനെ പാര്‍ട്ടികളേയും നേതാക്കളേയും എങ്ങനെ ജീര്‍ണ്ണിപ്പിക്കുമെന്നതിനു ഉദാഹരണമാണ് ഈ സംഭവങ്ങള്‍. ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സി.പി.ഐ.യില്‍ പൊട്ടിപ്പുറപ്പെട്ട കലാപം സി.പി.എമ്മിലേക്ക് പടര്‍ന്നിരിക്കുകയാണല്ലോ. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയവും തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണവും സി.പി.ഐ.യുടെ ആഭ്യന്തരപ്രശ്‌നമായി ചിത്രീകരിച്ച് അകലം പാലിച്ചിരുന്ന […]
രാഷ്ട്രീയപാര്‍ട്ടികളില്‍ അഭിപ്രായവ്യത്യാസവും ആശയസമരവും വേണ്ടിവന്നാല്‍ ഗ്രൂപ്പിസവും അനിവാര്യമാണ്. അച്ചടക്കത്തിന്റെ പേരില്‍ അതെല്ലാം അടിച്ചൊതുക്കുന്നത് ശരിയല്ല. എന്നാല്‍ കേരളത്തെിലെ പാര്‍ട്ടികളില്‍ നടക്കുന്നതെന്താണ്? പാര്‍ട്ടിക്കോ സമൂഹത്തിനോ ഒരു ഗുണവുമില്ലാത്ത വിഷയങ്ങളുടെ പേരിലാണ് നമ്മുടെ പാര്‍ട്ടികളില്‍ തമ്മില്‍ തല്ല് ശക്തമായിരിക്കുന്നത്. അധികാരം എങ്ങനെ പാര്‍ട്ടികളേയും നേതാക്കളേയും എങ്ങനെ ജീര്‍ണ്ണിപ്പിക്കുമെന്നതിനു ഉദാഹരണമാണ് ഈ സംഭവങ്ങള്‍.
ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സി.പി.ഐ.യില്‍ പൊട്ടിപ്പുറപ്പെട്ട കലാപം സി.പി.എമ്മിലേക്ക് പടര്‍ന്നിരിക്കുകയാണല്ലോ. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയവും തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണവും സി.പി.ഐ.യുടെ ആഭ്യന്തരപ്രശ്‌നമായി ചിത്രീകരിച്ച് അകലം പാലിച്ചിരുന്ന സി.പി.എമ്മിലും ഈ വിഷയം കലാപത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തേയും എറണാകുളത്തെയും സ്ഥാനാര്‍ഥി നിര്‍ണയമാണ് സിപിഎമ്മില്‍ തലവാദനയായിരിക്കുന്നത്.
തിരുവനന്തപുരം സി.പി.ഐ.യുടെ സീറ്റാണെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ആശയവിനിമയം നടന്നിട്ടുണ്ടെന്ന പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനയാണ് വിവാദത്തെ അപ്രതീക്ഷിത വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. അച്ചടക്ക നടപടിക്ക് വിധേയനായി കഴിഞ്ഞദിവസം സി.പി.ഐ. വിട്ട് ആര്‍.എസ്.പി.യില്‍ ചേര്‍ന്ന സി.പി.െഎ.യുടെ മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സി.പി.എമ്മിനും താല്പര്യമുണ്ടായിരുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതാണ് പരോക്ഷമായി ബേബി അംഗീകരിച്ചത്. മുന്നണിയുടെ ഭാഗമായ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിനെപോലെ ഒരു പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല. അത് സി.പി.െഎ.യുടെ തീരുമാനമാണ് എന്നുപറഞ്ഞ് കൈകഴുകാന്‍ ഞാനൊരുമ്പെടുന്നില്ല എന്നാണ് ബേബി പറഞ്ഞത്.
ബേബിക്കു പുറകെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സും രംഗത്തെത്തി. എറണാകുളത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രശ്‌നത്തിലാണ് ലോറന്‍സ് പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തുവന്നത്.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് എങ്ങനെയാണ് സ്ഥാനാര്‍ഥിയായതെന്ന് തനിക്കറിയില്ലെന്നായിരുന്നു ലോറന്‍സിന്റെ വിമര്‍ശം.
”ക്രിസ്റ്റി ഫെര്‍ണാണ്ടസ് കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു. ഇടതുപ്രവര്‍ത്തകന്‍ എന്നുപറയാനും കഴിയില്ല. പിന്നെ എങ്ങനെ സ്ഥാനാര്‍ഥിയായെന്ന് പറയാനും കഴിയില്ല” ലോറന്‍സ് പറയുന്നു.
സിപിഐയിലെ കലാപം അവിടെ തീരുമെന്ന് പ്രതീക്ഷിച്ച സിപിഎമ്മം നേതൃത്വത്തെ വെട്ടിലാക്കിയാണ് വിവാദം പടരുന്നത്. വരുംദിനങ്ങില്‍ ഇതു രൂക്ഷമാകാനാണിട.
മറുവശത്ത് കോണ്‍ഗ്രസ്സിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് വിഎം സുധീരന്‍ പറയുമ്പോഴും ബൂത്ത് തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും ഗ്രൂപ്പിസം പ്രകടമായിരുന്നു. അതിനേക്കാള്‍ ഗുരുതരമായിരിക്കുന്നത് ബാര്‍ പ്രശ്‌നം തന്നെ. പൂട്ടിക്കിടക്കുന്ന ബാറുകളുടെ വിഷയത്തില്‍ തീരുമാനം ഇനിയും വൈകിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പാര്‍ട്ടിയും സര്‍ക്കാരും തികച്ചും രണ്ടുതട്ടിലാണ്. സത്യത്തില്‍ പാര്‍ട്ടിയെന്നു പറഞ്ഞാല്‍ സുധീരന്‍ മാത്രമാണ്. എന്നാല്‍ സുധീരന്റെ നിലപാടിനുള്ള ജനപിന്തുണയാണ് സര്‍ക്കാരിനു തലവേദന. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അവസ്ഥയാണ്.
കേരളത്തില്‍ അദികാരത്തിലില്ലെങ്കിലും ബിജെപിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മന്ത്രി കെ.എം. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസു (എം) മായുള്ള സഹകരണത്തെച്ചൊല്ലിയാണ് ബി.ജെ.പി.യില്‍ ചേരിപ്പോര് മുറുകുന്നത്. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കുറേനാളുകളായി നിലനില്‍ക്കുന്ന നേതൃത്വ വടംവലിയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. മാണിയെ ബി.ജെ.പി. മുന്നണിയിലേക്കും അതുവഴി ദേശീയ രാഷ്ട്രീയത്തിലേക്കും പരോക്ഷമായി സ്വാഗതം ചെയ്യുന്ന ലേഖനം കഴിഞ്ഞദിവസം ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ‘ജന്മഭൂമി’ ലേഖനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ രംഗത്ത് വരികയായിരുന്നു. കെ.എം. മാണിയില്‍നിന്ന് കേരളത്തിന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നും പാലായും പാണക്കാടും ബി.ജെ.പി.ക്ക് ഒരുപോലെയാണെന്നുമായിരുന്നു വി. മുരളീധരന്റെ നിലപാട്.
ബി.ജെ.പി. സംസ്ഥാന ഘടകത്തില്‍ ചേരിപ്പോര് കഴിഞ്ഞ കുറേനാളുകളായി പുകയുന്നുണ്ടെങ്കിലും പരസ്യമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. ആര്‍.എസ്.എസിന്റെ കര്‍ശനമായ നിര്‍ദേശങ്ങള്‍ കാരണം ഇരുപക്ഷവും സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു. പക്ഷേ, കേന്ദ്രത്തില്‍ ഭരണത്തിലേറിയതോടെ കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് വിജയം നേടാനുള്ള അടിയന്തര ശ്രമം വേണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വത്തില്‍ നിന്നുവന്നു. ഇതിനുവേണ്ട പ്രായോഗിക മാര്‍ഗങ്ങള്‍ ഇവിടെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ടായി.
സപ്തംബര്‍ ഒന്നിന് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇതിനുള്ള ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ചേരിപ്പോര് മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ബിജെപിയുടെ ഒരു വിഭാഗത്തിന്റെ ക്ഷണം കേരളകോണ്‍ഗ്രസ്സിലും പ്രശ്‌നങ്ങള്‍ക്ക് വെടിമരുന്നിട്ടിട്ടുണ്ട്. ബെജെപി ബന്ധത്തെ ശക്തമായി എതിര്‍ക്കുന്നവരുണ്ട്. എല്‍ഡിഎഫിലേക്ക് പോയി മുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന് വാദിക്കുന്നവരുണഅട്. എന്നാല്‍ സഭയുടെ പച്ചക്കൊടി ഒന്നിനുമില്ല.
പുറത്തേക്ക് ഒറ്റകെട്ടാണെന്നു തോന്നുമ്പോഴും വിദ്യാഭ്യാസ വകുപ്പാണ് ലീഗിലെ പ്രശനങ്ങള്‍ക്ക് കാരണം. അബ്ദുറബ്ബിനെതിരായ നീക്കങ്ങള്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ടുവരുന്നുണ്ട്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയാണ് പ്ലസ് ടു വടക്കം നിരവധി വിഷയങ്ങളില്‍ മന്ത്രിയുടെ നിലപാടെന്നാണ് ആരോപണം.
സിഎംപി, ആര്‍എസ്പി, ജെഎസ്എസ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രശ്‌നങ്ങളും അങ്ങാടിപ്പാട്ടാണ്. ആരംഭത്തില്‍ സൂചിപ്പിച്ച പോലെ അധികാരം ജനാധിപത്യവ്യവസ്ഥയെ എങ്ങനെയെല്ലാം ജീര്‍ണ്ണിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ എന്നു തന്നെ വിലയിരുത്തേണ്ടിവരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in