അതെ, വേണ്ടത് ഒരു ആസിയാന്‍ മോഡല്‍ തന്നെ
എല്ലാവരും കാത്തിരുന്ന മോദിയുടെ പ്രഖ്യാപനം വന്നു. പ്രതീക്ഷിച്ച പോലെ പാക്കിസ്ഥാനെതിരെ ശക്തമായ അക്രമണം തന്ന. എന്നാല്‍ തന്റെ ഭക്തരേയും യുദ്ധക്കൊതിയാന്മാരേയും നിരാശരാക്കി മോദി മറ്റൊരു യുദ്ധപ്രഖ്യാപനവും നടത്തി. രണ്ടു രാജ്യങ്ങളിലേയും പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാനുള്ള യുദ്ധത്തിലേക്ക് നമുക്കൊരുമിച്ച് നീങ്ങാമെന്നതായിരുന്നു അത്. ആ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ തീര്‍ച്ചയായും പ്രധാനമന്ത്രി തന്റെ പ്രതിച്ഛായക്ക് മികച്ച നിറം നല്‍കി. പാക്കിസ്ഥാനു പ്രതികരിക്കാനാവാത്ത പ്രസ്താവന തന്നെയാണ്ത് പ്രതീക്ഷിച്ചപോലെ പാക്കിസ്ഥാന്റെ പ്രതികരണവും വന്നു. സ്വാഭാവികമായും ഇന്ത്യക്കെതിരെ ആഞ്ഞടിച്ചെങ്കിലും അവസാനം ”ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യക്ക് ആത്മാര്‍ഥത […]
എല്ലാവരും കാത്തിരുന്ന മോദിയുടെ പ്രഖ്യാപനം വന്നു. പ്രതീക്ഷിച്ച പോലെ പാക്കിസ്ഥാനെതിരെ ശക്തമായ അക്രമണം തന്ന. എന്നാല്‍ തന്റെ ഭക്തരേയും യുദ്ധക്കൊതിയാന്മാരേയും നിരാശരാക്കി മോദി മറ്റൊരു യുദ്ധപ്രഖ്യാപനവും നടത്തി. രണ്ടു രാജ്യങ്ങളിലേയും പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാനുള്ള യുദ്ധത്തിലേക്ക് നമുക്കൊരുമിച്ച് നീങ്ങാമെന്നതായിരുന്നു അത്. ആ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ തീര്‍ച്ചയായും പ്രധാനമന്ത്രി തന്റെ പ്രതിച്ഛായക്ക് മികച്ച നിറം നല്‍കി. പാക്കിസ്ഥാനു പ്രതികരിക്കാനാവാത്ത പ്രസ്താവന തന്നെയാണ്ത് പ്രതീക്ഷിച്ചപോലെ പാക്കിസ്ഥാന്റെ പ്രതികരണവും വന്നു. സ്വാഭാവികമായും ഇന്ത്യക്കെതിരെ ആഞ്ഞടിച്ചെങ്കിലും അവസാനം ”ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഇന്ത്യക്ക് ആത്മാര്‍ഥത ഉണ്ടെങ്കില്‍ യറോപ്യന്‍ യൂണിയനെയോ ആസിയാന്‍ കൂട്ടായ്മയോ മാതൃകയാക്കുകയാണ് വേണ്ടത്” എന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി പര്‍വേസ് റാഷിദിനു പറയേണ്ടിവന്നു.
ഈ രണ്ടുനേതാക്കളുടേയും വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ലോകത്തെ ഏറ്റവും സംഘര്‍ഷബാധിതമേഖല സമാധാനത്തിലെത്താന്‍ അധികകാലം വേണ്ടിവരില്ല. രണ്ടുരാജ്യങ്ങളിലേയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനാവശ്യമുള്ളതിനേക്കാല്‍ എത്രയോ അധികമാണ് ഇപ്പോള്‍ പ്രതിരോധ – യുദ്ധ ആവശ്യങ്ങള്‍ക്കായി ഇരുകൂട്ടരും ചിലവഴിക്കുന്നത്. പല രാഷ്ട്രങ്ങള്‍ക്കും അതൊരു വരുമാന മാര്‍ഗ്ഗവുമാണ്. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സുമായി 59000 കോടി രൂപയുടെ യുദ്ധവിമാന കരാറില്‍ നാം ഒപ്പുവെച്ചത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ, മകള്‍ മകള്‍ ഗുര്‍മൊഹര്‍ കൗര്‍ ഫെയ്‌സ് ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നവര്‍ക്ക് 2 വയസായിരുന്നു പ്രായം. തന്റെ ബാല്യകൗമാരങ്ങളില്‍ പിതാവിന്റെ സ്‌നേഹവും കരുതലും ലഭിക്കാത്തതില്‍ താനേറെ ദുഖിച്ചിട്ടുണ്ടെന്നു പറയുന്ന അവര്‍ക്ക് ഇന്ന് യുദ്ധമാണൊ പാകിസ്ഥാനാണൊ പിതാവിനെ തന്നില്‍ നിന്നും അപഹരിച്ചതെന്ന കാര്യത്തില്‍ കൃതൃമായ ധാരണയുണ്ട്. അതു യുദ്ധം തന്നെയെന്നവര്‍ ഉറപ്പിച്ചു പറയുന്നു. രണ്ടുലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനിക്കും ഫ്രാന്‍സിനും സുഹൃത്തുക്കളാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കും പാക്കിസ്ഥാനും ആയിക്കൂടേ എന്നാണവരുടെ ചോദ്യം… എന്നാല്‍ അതേ ഫ്രാന്‍സില്‍ നിന്നാണഅ നാം പാക്കിസ്ഥാനെ ഭയപ്പെടുത്താനായി ആധുനിക പോര്‍വിമാനങ്ങള്‍ വാങ്ങുന്നത് ! പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഇന്ന് ഇരുരാജ്യങ്ങളും ആണവ രാജ്യങ്ങളാണെന്നത് സംഘര്‍ഷത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയെ ചൂണ്ടികാട്ടി യുദ്ധവെറി സൃഷ്ടിക്കുന്നവര്‍ ഇതെല്ലാം മറക്കുകയാണ്. മുന്‍കാലങ്ങളെപോലെയല്ല, ആണവരാജ്യങ്ങള്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിച്ചാലും അതു സാങ്കേതികം മാത്രമായിരിക്കും.
ഉറി സംഭവത്തിനുശേഷം യുദ്ധത്തിനായുള്ള സമ്മര്‍ദ്ദത്തിലാണ് ഇന്ത്യ. അവരെ തൃപ്തിപ്പടുത്തുന്നതുതന്നെയായിരുന്നു മോദിയുടെ പ്രസംഗം. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോള്‍ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ഏഷ്യയില്‍ എവിടെയൊക്കെ ഭീകരവാദ പ്രവര്‍ത്തികള്‍ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായിയെന്നും പറഞ്ഞ അദ്ദേഹം ഉറി ഭീകരാക്രമണം ഭാരതം മറക്കില്ല എന്നും അതിന് അതിന്റേതായ രീതിയില്‍ മറുപടി പറയുമെന്നും വ്യക്തമാക്കി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല എന്നു പറഞ്ഞ മോദി പാക് ഭരണകൂടത്തെ അവഗണിച്ച് അവിടത്തെ ജനങ്ങളോടാണ് സംസാരിക്കുന്നതെന്ന തന്ത്രവും ഉപയോഗിച്ചു. പാക് അധീന കശ്മീര്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, ബംഗ്ലാദേശ് നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, സിന്ധ്, ഗില്‍ജിത്ത്, ബലൂചിസ്താന്‍ എന്നിവയും നിങ്ങളുടെ നിയന്ത്രണത്തിലല്ലേ. ഇവിടെ നേരായ രീതിയില്‍ കൊണ്ട് പോകാന്‍ സാധിക്കാത്ത നിങ്ങള്‍ പിന്നെ എന്തിനാണ് കശ്മീരിന്റെ പേര് പറഞ്ഞ് ഞങ്ങളെ വിഡ്ഢികളാക്കുന്നത്, 1947ല്‍ ഒരേ സമയമാണ് നമ്മള്‍ പിറന്നതെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ സോഫ്റ്റ് വെയര്‍ കയറ്റുമതി നടത്തുകയാണെന്നും നിങ്ങള്‍ ഭീകരത കയറ്റുമതി ചെയ്യുകയാണെന്നും മോദി കളിയാക്കി.
സ്വാഭാവികമായും പാക്കിസ്ഥാനില്‍ നിന്നു മറുപടി വന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്?ടിക്കുകയാണെന്നാരോപിച്ച പാക് വിദേശകാര്യ മന്ത്രാലയം. പാക് നഗരങ്ങളില്‍ ഇന്ത്യ ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയാണെന്നാരോപിച്ചു. ക്രൂരത കാണിക്കുന്നവരെയാണ്? ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇതെല്ലാം സ്വാഭാവികം. എന്നാല്‍ ദാരിദ്ര്യനിര്‍്മ്മാര്‍ജ്ജനത്തെ കുറിച്ചുള്ള മോദിയുടെ വാക്കുകളും പാക്കിസ്ഥാന്റെ മറുപടിയും ഉയര്‍ത്തിപിടിക്കാനാണ് ഇരുരാജ്യങ്ങളിലേയും സമാധാനകാംക്ഷികള്‍ തയ്യാറാകേണ്ടത്. ഈ മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ മോഡലോ ആസിയാന്‍ മോഡലോ സൃഷ്ടിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് ഇന്ത്യ തന്നെയാണ്. എന്നാല്‍ അക്കാര്യത്തില്‍ നാം വലിയ താല്‍പ്പര്യം കാണിക്കാറില്ല എന്നതാണ് വസ്തുത. യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള യൂറോപ്യന്‍ യൂണിയന്‍ 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് നിലവില്‍ വന്നത്. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയസാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാര്‍ഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകള്‍. പൊതുപൗരത്വം പോലും ചര്‍ച്ചയിലുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ നീതിന്യായ കോടതി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങള്‍. തീര്‍ച്ചയായും പ്രശ്‌നങ്ങളുമുണ്ട്. ബ്രിട്ടന്‍ യൂണിയന്‍ വിട്ടതുതന്നെ ഉദാഹരണം. മറുവശത്ത് തെക്ക്കിഴക്കന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാന് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്. 1967 ഓഗസ്റ്റ് 8ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബര്‍മ (മ്യാന്‍മാര്‍), കംബോഡിയ, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഇതില്‍ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയുടെ ത്വരിതപ്പെടുത്തല്‍, സാമൂഹിക ഉന്നമനം, സാംസ്‌കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങള്‍.
ഇത്തരത്തിലൊരു യൂണിയന്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന മുന്നേറ്റം ചില്ലറയായിരിക്കില്ല. തീര്‍ച്ചയായും ഭീകരവാദപ്രശ്ങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ അതുകൊണ്ടാവില്ല. പക്ഷെ ഒന്നിച്ച് പോരാടാനാകും. ഇന്ത്യയേക്കാള്‍ ഭീകരാക്രമണം നടക്കുന്നത് പാക്കിസ്ഥാനിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരസ്പരം ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കില്ല എന്ന തീരുമാനമെടുത്താലേ ഇത്തരമൊരു സഖ്യം സാധ്യമാകൂ. അതോടൊപ്പം കാശ്മീര്‍ പ്രശ്‌നത്തിനും പരിഹാരം ഉണ്ടാക്കിയേ തീരു. അക്കാര്യത്തില്‍ ഇരുഭാഗത്തുനിന്നും വിട്ടുവീഴ്ച വേണ്ടിവരും. അതിനുള്ള ആര്‍ജ്ജവം പ്രകടമാക്കാന്‍ ഇരു രാഷ്ട്രങ്ങളും തയ്യാറാകുമോ എന്നുതന്നെയാണ് ലോകം ഉറ്റുനോക്കുന്നത്. ഒപ്പം ദാരിദ്യ്യത്തിനെതിരായി ഒന്നിച്ചുള്ള യുദ്ധം എന്ന മനോഹര സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകാനും….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in