അതെ, അഫ്‌സപ പിന്‍വലിക്കണം
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നതതലസമിതി വളരെ ശ്രദ്ധേയമായ നിരവധി ശുപാര്‍ശകള്‍ നല്‍കിയിരിക്കുകയാണല്ലോ. ആണ്‍കുട്ടികളുടെയും വിവാഹപ്രായം 18 ആക്കുക എന്ന ശുപാര്‍ശയാണ് ഏറ്റവും ചര്‍ച്ച ചെയ്യുന്നത്. അത് സ്വാഭാവികം. അതേ സമയം സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീ നിര്‍ദ്ദേശം വടക്കുകിഴക്കന്‍ മേഖലയിലും കാശ്മീരിലും മറ്റും നിലനില്‍ക്കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്നതാണ്. സ്ത്രീകളെ കടുത്ത പീഡനങ്ങ ള്‍ക്കിരയാക്കുന്നതാണ് സായുധസേക്കനക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഈ നിയമമെന്ന സമിതിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് […]
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നതതലസമിതി വളരെ ശ്രദ്ധേയമായ നിരവധി ശുപാര്‍ശകള്‍ നല്‍കിയിരിക്കുകയാണല്ലോ. ആണ്‍കുട്ടികളുടെയും വിവാഹപ്രായം 18 ആക്കുക എന്ന ശുപാര്‍ശയാണ് ഏറ്റവും ചര്‍ച്ച ചെയ്യുന്നത്. അത് സ്വാഭാവികം. അതേ സമയം സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീ നിര്‍ദ്ദേശം വടക്കുകിഴക്കന്‍ മേഖലയിലും കാശ്മീരിലും മറ്റും നിലനില്‍ക്കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്നതാണ്. സ്ത്രീകളെ കടുത്ത പീഡനങ്ങ ള്‍ക്കിരയാക്കുന്നതാണ് സായുധസേക്കനക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഈ നിയമമെന്ന സമിതിയുടെ വിലയിരുത്തല്‍ ശരിയാണെന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് ഇറോം ഷര്‍മിള നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുകയാണ്. നിയമം പിന്‍വലിക്കുക മാത്രമല്ല, എന്നന്നേക്കുമായി റദ്ദാക്കുകയും വേണ.ം കാരണം അത് ജനാധിപത്യവിരുദ്ധമാണ് എന്നതുതന്നെ. ഡ്യൂട്ടിസമയത്ത് സൈനികര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ കടുത്തശിക്ഷയുള്ള കുറ്റമാക്കിമാറ്റണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുവില്‍ പിന്തുണക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടുവയസ്സായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് പറയാനാകില്ല. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കുറഞ്ഞ വിവാഹപ്രായം ഏകീകരിക്കണമെന്നത് ശരിയാണ്. എന്നാല്‍ അത് 21 ആക്കുകയായിരുന്നു ഉചിതം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും പഠനം കഴിഞ്ഞ് ജോലി നേടിയ ശേ,ം വിവാഹം കഴിക്കുകയാണ് വേണ്ടത്. പ്രതേകിച്ച് പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി വരുമാനം അനിവാര്യമാണ്. അതില്ലാത്തതാണ് പലപ്പോഴും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. എന്തുപീഢനവും സഹിച്ച് ജീവിതം എരിഞ്ഞുതീര്‍ക്കുന്ന അവസ്ഥയില്‍ നിന്ന് ആവശ്യമെങ്കില്‍ വിവാഹമോചനം നേടണമെങ്കില്‍ അതാവശ്യമാണ്. സമീപകാലത്ത് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാനുള്ള ഒരു പ്രധാനകാരണം അടിമയായി ജീവിക്കാനാകില്ല എന്ന സ്ത്രീകളുടെ തീരുമാനമാണ്. അത്തരമൊരു തീരമാനമെടുക്കാന്‍ സ്വന്തമായ വരുമാനം വേണം. അതിന് വിവാഹ പ്രായം 21 എങ്കിലുമായി ഉയര്‍ത്തുകയാണ് വേണ്ടത്.
സമിതി നിശബ്ദത പാലിക്കുന്ന ഒരു വിഷയം ലീവിംഗ് ടുഗെതറിന്റേതാണ്. ഔപചാരികമായ വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവര്‍ ഇന്നു നിരവധിയാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതുപോലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജാതീയതയും വര്‍ഗ്ഗീയതയും മറികടക്കുന്നതില്‍ ഒരു പാതയെന്നു പറയാവുന്ന മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളും കാണുന്നില്ല.
എങ്കിലും പൊതുവില്‍ പിന്തുണക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. വേര്‍പിരിഞ്ഞ ഭാര്യയെ പരീക്ഷണാടിസ്ഥാനത്തില്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ നിര്‍ബന്ധിക്കുന്ന ഹിന്ദു വിവാഹനിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കുക, ഒറ്റയിരിപ്പില്‍ മൂന്ന് മൊഴിയും ഒരുമിച്ച് ചൊല്ലുന്ന മുസ്ലിം വിവാഹനിയമത്തിലെ മുത്ത്വലാഖ് നിരോധിക്കുക, ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് രണ്ടു വര്‍ഷം കാത്തിരിക്കണമെന്ന ക്രിസ്ത്യന്‍ വിവാഹനിയമത്തിലെ വ്യവസ്ഥ ഒരു വര്‍ഷമാക്കുക എന്നിവ വളരെ വിപ്ലവാത്മകം തന്നെയാണ്. ഇവക്കെതിരെ മതസംഘടനകള്‍ രംഗത്തിറങ്ങില്ല എന്നു പ്രതീക്ഷിക്കുക. ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗികബന്ധത്തിന് മാനഭംഗക്കുറ്റം ചുമത്തുക, വേശ്യാവൃത്തിക്കു നിര്‍ബന്ധിതരാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റവാളികളായിക്കാണാതെ, ഇരകളായി കാണുക, ലൈംഗികബന്ധത്തിന് പെണ്‍കുട്ടികള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവയും സ്ത്രീപക്ഷ നിലപാടുകളാണ്. സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക എന്ന നിര്‍ദ്ദേശവും വിപ്ലവകരമാണ്. തീര്‍ച്ചയായും അത് വിവാദമാകാനിടയുണ്ട്.
പ്രത്യേക വിവാഹനിയമമനുസരിച്ച് വിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതരാവുന്നവരുടെ ഫോട്ടോ ഓഫീസിനുമുന്നില്‍ പതിക്കുന്നതും ഒഴിവാക്കുക, വിവാഹത്തിനുള്ള നോട്ടീസ് കാലാവധി ഒരുമാസമുള്ളത് ഏഴുദിവസമാക്കി കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ കാമിതാക്കള്‍ക്ക് ഗുണകരമാണ്. മാതാപിതാക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ. അതോടൊപ്പം നേരത്തെ നിലവിലുണ്ടായിരുന്ന കോണ്‍ട്രാക്ട് മാരേജ് ആക്ട് പുനസ്ഥാപി്ക്കുന്നത് നന്നായിരിക്കും.
ഭരണരാഷ്ട്രീയതലങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കാനുള്ള ശുപാര്‍ശകളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഭരണഘടനാഭേദഗതിയിലൂടെ 33ശതമാനം വനിതാസംവരണം നടപ്പാക്കുക, തദ്ദേശ സ്ഥാപനങ്ങളില്‍ 50ശതമാനം സംവരണമേര്‍പ്പെടുത്തുക, പൊതുജീവിതം നയിക്കുന്നവര്‍ക്ക് ജെന്‍ഡര്‍ സ്‌കോര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുക, ലിംഗാനുപാതം പ്രോത്സാഹിപ്പിക്കാന്‍ ദേശീയതലത്തില്‍ പദ്ധതികളാവിഷ്‌കരിക്കുക തുടങ്ങി ആവശ്യങ്ങളും സമിതി മുന്നോട്ടുവെച്ചു. അതിനേക്കാള്‍ ശ്രദ്ധേയമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് 50ശതമാനം സംവരണം ഏര്‍പ്പെടുത്തുക എന്നത്.
സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സമ്പൂര്‍ണ ടോയ്െലറ്റ് സൗകര്യം ഉണ്ടാക്കുക,
വാടകഗര്‍ഭം ധരിക്കുന്നവര്‍ക്കും പ്രസവാനുകൂല്യം നല്‍കുക, വനിതകള്‍ക്കു മാത്രമായി പ്രത്യേക മാധ്യമനയം ആവിഷ്‌കരിക്കുക, അങ്കണവാടി, ആശ വര്‍ക്കര്‍മാരെ തൊഴില്‍നിയമപരിധിയിലുള്‍പ്പെടുത്തുക, വനിതാശാക്തീകരണത്തിന് പുതിയ ദേശീയനയം നടപ്പാക്കുക, എല്ലാ ബ്ലോക്കുകളിലും റേപ്പ് ആന്‍ഡ് െ്രെകസിസ് സെന്ററുകള്‍ സ്ഥാപിക്കുക, വനിതാക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പദ്ധതിവിഹിതം അനുവദിക്കുക തുടങ്ങിയ സമിതിയുടെ നിര്‍ദ്ദേശങ്ങളും ശ്രദ്ധേയമാണ്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടുകയാണെങ്കില്‍ ലിംഗനീതി നേടാനുള്ള സ്ത്രീകളുടെ പോരാട്ടത്തിലെ നിര്‍ണ്ണായക കാല്‍വെപ്പായിരിക്കുമെന്നതില്‍ സംശയമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in