അതാണ് പ്രശ്‌നം ടി സി മാത്യു

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. മറ്റൊരു മേഖലയിലും മുന്‍നിരയിലല്ലാത്ത ഇന്ത്യക്ക് ന്യായമായും ഇതാഘോഷിക്കാം – വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ ക്രിക്കറ്റ് നിലവിലുള്ളൂ എന്നത് തല്‍ക്കാലം മറന്ന്. മറ്റുള്ളവരെ പോലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി സി മാത്യുവും അഭിമാന പുളകിതനാണ്. നല്ലത്. എന്നാല്‍ ആ ആഹ്ലാദ തിമര്‍പ്പില്‍ താങ്കള്‍ പറഞ്ഞ ഒരു കാര്യം വിട്ടുകളയാവുന്നതല്ല. ഇന്ത്യന്‍ ജനതയെ ഒന്നിച്ചു നിര്‍ത്താനും ദേശീയവികാരം ആളികത്തിക്കാനും ഏറ്റവും അനുയോജ്യമാണ് ക്രിക്കറ്റ് എന്നുമാത്രം താങ്കള്‍ […]

tc-mathew1
ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. മറ്റൊരു മേഖലയിലും മുന്‍നിരയിലല്ലാത്ത ഇന്ത്യക്ക് ന്യായമായും ഇതാഘോഷിക്കാം – വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ ക്രിക്കറ്റ് നിലവിലുള്ളൂ എന്നത് തല്‍ക്കാലം മറന്ന്.
മറ്റുള്ളവരെ പോലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി സി മാത്യുവും അഭിമാന പുളകിതനാണ്. നല്ലത്. എന്നാല്‍ ആ ആഹ്ലാദ തിമര്‍പ്പില്‍ താങ്കള്‍ പറഞ്ഞ ഒരു കാര്യം വിട്ടുകളയാവുന്നതല്ല. ഇന്ത്യന്‍ ജനതയെ ഒന്നിച്ചു നിര്‍ത്താനും ദേശീയവികാരം ആളികത്തിക്കാനും ഏറ്റവും അനുയോജ്യമാണ് ക്രിക്കറ്റ് എന്നുമാത്രം താങ്കള്‍ പറഞ്ഞിരുന്നെങ്കിലും കുഴപ്പമുണ്ടാകുമായിരുന്നില്ല. എന്നാല്‍ അതോടൊപ്പം താങ്കള്‍ മറ്റൊന്നു കൂടി കൂട്ടി ചേര്‍ത്തു. പാക്കിസ്ഥാനുമായുള്ള കളികള്‍ ഇതിനു ഉദാഹരണമാണെന്ന്. അതുതന്നെയാണ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ അപകടവും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ക്രിക്കറ്റ് ഒരു വിനോദമല്ലാതായി മാറി. വര്‍ഷങ്ങളായി പുകയുന്ന ഇന്ത്യ – പാക് ബന്ധത്തില്‍ എണ്ണ കോരിയൊഴിക്കുന്ന ഒന്നായി ഈ കളി – അങ്ങനെ വിളിക്കാമെങ്കില്‍ – മാറി. എല്ലാ കളിയും ശത്രുക്കളെ പോലും അടുപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ ക്രിക്കറ്റാകട്ടെ അയല്‍ക്കാര്‍ തമ്മിലുള്ള ശത്രുത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. 1993ലെ ലോകകപ്പ് വിജയത്തിനുശേഷം ക്രിക്കറ്റ് ജനകീയമായി എന്ന് താങ്കള്‍ പറയുന്നു. ശരിയായിരിക്കാം. എന്നാല്‍ ആ ജനകീയത സൃഷ്ടിച്ച ഏറ്റവും വലിയ അപകടമാണ് താങ്കളുടെ വാക്കുകള്‍.
സത്യത്തില്‍ ബിട്ടന്റെ കോളനി രാജ്യങ്ങളില്‍ മാത്രമുള്ള ഒരു വിനോദമാണല്ലോ ക്രിക്കറ്റ്. ഇന്ത്യയെപോലുള്ള ഉഷ്ണരാജ്യങ്ങള്‍ക്ക് ഈ വിനോദം അനുയോജ്യമാണോ എന്നത് അവിടെ നില്‍ക്കട്ടെ. മാനസികമായ അടിമത്തം തന്നെയാണ് ഇന്ത്യയിലെ ക്രിക്കറ്റ് വ്യാപനത്തിന് കാരണം. ഹോക്കി, ഫുട്‌ബോള്‍ തുടങ്ങി നമ്മുടെ സ്വന്തം കളികളെ നശിപ്പിക്കുന്ന ഒന്നായി മാന്യന്മാരുടേതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ കളി മാറിയിട്ടുണ്ട്. വിരലിലെണ്ണാവുന്നത്രപേര്‍ ശതകോടീശ്വരന്മാരാകുകയും രാജ്യത്തിനു പൊതുനഷ്ടവുമാണ് ക്രിക്കറ്റ് എന്ന് എത്രയോ പഠനങ്ങള്‍ പുറത്തുവന്നിരിക്കുന്നു.. ഒപ്പം മനുഷ്യദൈവങ്ങളെ സൃഷ്ടിക്കുന്ന ഒന്നായും ക്രിക്കറ്റ് മാറി. ഉപഭോഗസംസ്‌കാരമാണ് ക്രിക്കറ്റിന്റെ മുഖമുദ്ര. ഇനിയും ക്രിക്കറ്റില്‍ വര്‍ണ്ണവിവേചനം പൂര്‍ണ്ണമായും കൈവിട്ടിട്ടില്ല. മറുവശത്ത് പുരുഷ കേന്ദ്രീകൃതമായ ഈ കളി പെണ്‍കുട്ടികളെ വെറും ചിയര്‍ ഗേള്‍സാക്കുന്നു. അതിനെല്ലാം പുറമെയാണ് ഇപ്പോഴത് ചൂതാട്ടമായി മാറിയിരിക്കുന്നു എന്ന സത്യം.
കളികളും വിനോദങ്ങളും വേണം. എന്നാലവ അതുമാത്രമായിരിക്കണം. അങ്ങനെയല്ല എന്നതാണ് ക്രിക്കറ്റിന്റെ തകരാറ്. അങ്ങനെ ക്രിക്കറ്റിനെ മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ചു എന്ന നിലയിലണ് 30 വര്‍ഷം മുമ്പ് കപിലിന്റെ ചെകുത്താനമാര്‍ നേടിയ വിജയത്തെ കാണേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply