അടിസ്ഥാനവിഭാഗങ്ങള്‍ മികച്ച വിദ്യാഭ്യാസം നേടട്ടെ
അനൂപ് വി ആര്‍ ഇത്രയും കാലം പൊതു വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതു സങ്കല്‍പ്പം സാധാരണക്കാരുടെ ചെലവില്‍ സാധാരണക്കാരുടെ മക്കളെ പരീക്ഷിക്കാനുള്ള സംഭവം എന്നുള്ളതായിരുന്നു.അതു കൊണ്ട് തന്നെ സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവര്‍ അവരുടെ മക്കളെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കുന്നത്, ആ അര്‍ഥത്തില്‍ മാതൃകാപരമാണ്. അത് മാറ്റങ്ങളുണ്ടാക്കും. പക്ഷേ..അതിന് സമയമെടുക്കും. പക്ഷേ.. സാധാരണക്കാരില്‍ സാധാരണക്കാരുടേയും, ദളിത്ആദിവാസികളുടേയും മറ്റ് മര്‍ദിത ജനവിഭാഗങ്ങളുടേയും മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ കാഞ്ചാ ഇളയ്യാ പറഞ്ഞത് തന്നെയാണ് എന്റെ നിലപാട്. അതായത് മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദര്‍ശഭാരം […]
ഇത്രയും കാലം പൊതു വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതു സങ്കല്‍പ്പം സാധാരണക്കാരുടെ ചെലവില്‍ സാധാരണക്കാരുടെ മക്കളെ പരീക്ഷിക്കാനുള്ള സംഭവം എന്നുള്ളതായിരുന്നു.അതു കൊണ്ട് തന്നെ സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവര്‍ അവരുടെ മക്കളെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ അയക്കുന്നത്, ആ അര്‍ഥത്തില്‍ മാതൃകാപരമാണ്. അത് മാറ്റങ്ങളുണ്ടാക്കും. പക്ഷേ..അതിന് സമയമെടുക്കും. പക്ഷേ.. സാധാരണക്കാരില്‍ സാധാരണക്കാരുടേയും, ദളിത്ആദിവാസികളുടേയും മറ്റ് മര്‍ദിത ജനവിഭാഗങ്ങളുടേയും മക്കളുടെ വിദ്യാഭ്യാസകാര്യത്തില്‍ കാഞ്ചാ ഇളയ്യാ പറഞ്ഞത് തന്നെയാണ് എന്റെ നിലപാട്. അതായത് മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദര്‍ശഭാരം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇളയ്യ പറയുന്നത് ദളിത് ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മിനിമം സി ബി എസ് ഇ സ്‌കൂളില്‍ പഠിക്കട്ടേ എന്നാണ്. അതിനോട് തന്നെയാണ് യോജിപ്പ്. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടേയും സിലബസ്സിന്റേയും നിലവാരം ഭാവിയില്‍ ചിലപ്പോള്‍ സി ബി എസ് ഇ യുടേതിന് സമാനമായി മാറിയേക്കാം.പക്ഷേ.. നേരത്തേ പറഞ്ഞത് പോലെ അതിന് സമയമെടുക്കും. അപ്പോള്‍ ആലോചിക്കാം. അതു വരെ മറ്റുള്ളവര്‍ മാതൃക കാണിക്കട്ടെ.ആ സമുദായങ്ങളെ സംബന്ധിച്ച്, അവര്‍ക്ക് കാത്തു നില്‍ക്കാന്‍ സമയമില്ല.അവര്‍ക്ക് അതിജീവനത്തിന് (വ്യക്തിപരമായും, സാമൂഹികപരമായും) ഓരോ ദിവസത്തെ സമയം പോലും വളരെ പ്രധാനം ആണ്. അവരില്‍ നിന്ന് എത്രയും വേഗം സ്വന്തം ബുദ്ധിജീവികളും, പ്രൊഫഷണലുകളും ഉണ്ടാകേണ്ടതുണ്ട്. ഇതെഴുതുമ്പോള്‍ അതിനെ കുറിച്ച് ആധികാരികമായി പറയാവുന്ന ഒരു അനുഭവം മുന്നില്‍ ഉണ്ട്. കുറച്ച് കാലം തിരുവനന്തരത്ത് നെടുമങ്ങാട് ആദിവാസി കുട്ടികള്‍ക്കായുള്ള CBSEറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെ സംസ്ഥാനത്തെ എല്ലാ പ്രദേശത്ത് നിന്നുള്ള കുട്ടികളുണ്ട്. വയനാട്ടിലേയും അട്ടപ്പാടിയിലേയും ഇടുക്കിയിലേയും കാടുകളില്‍ നിന്ന് ഒരുപാട് ദൂരങ്ങള്‍ താണ്ടി വരുന്നവര്‍.. അവിടെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ CBSE സിലബസ് ആണ്. യാതൊരു വിധ പിന്‍ബലവും ഇല്ലാതെ, പതുക്കെ പതുക്കെ ആ മീഡിയത്തെ അവര്‍ കയ്യടക്കുന്ന കാഴ്ച അത്ഭുതകരം ആണ്. പലരും ശരാശരിക്ക് മുകളില്‍ ശേഷികള്‍ ഉള്ളവരായിരുന്നു. അവശേഷിക്കുന്നവര്‍ ഏതാണ്ട് എല്ലാവരും ശരാശരിക്കാര്‍ ആണ്.പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള സഹജവാസനകള്‍ അവരുടെ കാര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. എന്റെ ജോലി കൗണ്‍സിലര്‍ ആയത് കൊണ്ട്, അവരോടൊക്കം അടുപ്പം പുലര്‍ത്തുക എളുപ്പം ആയിരുന്നു. അവിടെ നിന്ന് ആദ്യത്തെ പ്ലസ് ടു ബാച്ച് പുറത്തിറങ്ങുന്നത്, മൂന്നു വര്‍ഷങ്ങള്‍ക്കും മുന്‍പാണ്. അതില്‍ ഒരു കുട്ടിയെ വീണ്ടും കിട്ടുന്നത്, ഈയടുത്ത് ആണ്. അവനെന്നെ ഫേസ്ബുക്കില്‍ കണ്ട് പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു..കമല്‍.. Kamal Chandran.. പെട്ടെന്ന് തന്നെ ഞങ്ങള്‍ പഴയ അടുപ്പം തിരിച്ച് പിടിച്ചു.അന്നേ പഠിക്കാന്‍ മിടുക്കന്‍ ആയിരുന്ന അവന്റെ വളര്‍ച്ച അക്കാഡമികവും അല്ലാതെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അംബേദ്കര്‍ രാഷ്ട്രീയത്തെ കുറിച്ചൊക്കെ സ്വന്തമായി ധാരണകള്‍ രൂപപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അവനോട് അന്നത്തേ കൂട്ടുകാരേയും, കൂട്ടുകാരികളേയും കുറിച്ച് ചോദിച്ചു.അവരൊക്കെ ഇതുപോലെ മിടുക്കരായിരിക്കുന്നു. ഒരു ദിവസം അവന്‍ കാണാമെന്ന് പറഞ്ഞു. അതുപോലെ എല്ലാവരുമായി ഒന്ന് ഇരിക്കണം എന്നും പറഞ്ഞു. മിടുക്കരായ ദളിത്ആദിവാസി കുട്ടികളെ സിവില്‍ സര്‍വ്വീസ് പരിശീലനത്തിനയക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ,ഞാന്‍ അവന്റെ പേര് ആണ് പറഞ്ഞത്. അവന്‍ അപ്പോള്‍ റിസര്‍ച്ച് ചെയ്യാന്‍ ആണ് ആഗ്രഹം എന്ന് പറഞ്ഞു.വിദ്യാഭ്യാസ ശാക്തീകരണത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചയിലും എനിക്ക് മുന്നിലേക്ക് വരുന്നത് കമലിന്റേയും സുഹൃത്തുക്കളുടേയും മുഖങ്ങള്‍ തന്നെയാണ്. അവരില്‍ നിന്ന് കൂട്ടത്തോടെ ആദ്യമായി ഒരു ട്രൈബല്‍ ഇന്റലജിന്‍ഷ്യ രൂപപ്പെടുമെന്ന് എനിക്കുറപ്പാണ് .നാട്ടിലെ ഏതെങ്കിലും സാധാരണ മലയാളം മീഡിയംസര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്നെങ്കില്‍, അവര്‍ക്ക് ഇത് ഇതേ അളവില്‍ സാധ്യമാകും എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒരു ആദിവാസി ഭാഷയില്‍ വളര്‍ന്ന് വന്നകുട്ടിക്ക് കോംപ്ലക്‌സ് സൃഷ്ടിക്കാന്‍ മാത്രമേ പാഠപുസ്തകത്തിലെ മാനക മലയാള ഭാഷയും, നാട്ടിന്‍ പുറത്തെ സര്‍ക്കാര്‍ സ്‌കൂളിലെ സാഹചര്യങ്ങളും ഉപകരിക്കും. ഇംഗ്ലീഷ് മാധ്യമം ആണ് അവന്/അവള്‍ക്ക് നല്ലത്. അവിടെ എല്ലാവരും ഏറെക്കുറെ സമന്‍മാര്‍ ആണല്ലോ. അല്ലെങ്കില്‍ തന്നെ അവര്‍ അതില്‍ കോംപീറ്റ് ചെയ്യട്ടേ… പണ്ട് സമരം ചെയ്യാന്‍ ഒരുങ്ങിയ സ്വന്തം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരോട് മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞത് ഇപ്പോള്‍ പഠിക്കുകയാണ് വേണ്ടത് എന്നാണ്.അന്നത്തെ സാഹചര്യത്തില്‍ ആ സമുദായത്തിന്റെ ഏറ്റവും വലിയ സമരം എന്ന് പറയുന്നത് പഠനമാണ് എന്ന ബോധ്യം സി എച്ച് ന് ഉണ്ടായിരുന്നു. ആ ബോധ്യം സമുദായം ഉള്‍ക്കൊണ്ടതിന്റെ ഫലം ആയാണ്, സമുദായത്തിന് സ്വന്തമായി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകുന്നതും, അവിടെ നിന്ന് മിടുക്കന്‍മാരും ,മിടുക്കികളും പഠിച്ചിറങ്ങി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വമ്പിച്ച പുരോഗതി ഉണ്ടാകുന്നതും. (അല്ലാതെ മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചിട്ടല്ല )അതുപോലെ നമ്മുടെ ദളിത് ആദിവാസികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ ഉണ്ടാകണം. പൊതുവിദ്യാഭ്യാസം എന്ന മാന്ത്രിക മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍, നമ്മുടെ സംസ്ഥാനത്ത് എത്ര സ്‌കൂളുകള്‍.. ദളിത്ആദിവാസി മാനേജ്‌മെന്റില്‍ ഉണ്ട് എന്ന് പരിശോധിക്കണം (പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍, അനുപാതത്തില്‍ ഒരു പാട് മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ) ആ വിഭാഗങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്ന (CBSE ഉള്‍പ്പടെ) സര്‍ക്കാര്‍ സംരഭങ്ങളെക്കുറിച്ചും ആലോചിക്കാവുന്നത്.അതെന്തായാലും അവര്‍ പഠിക്കട്ടെ… സാധ്യമായതില്‍ വെച്ച് ഏറ്റവും മികച്ച സിലബസില്‍… സൗകര്യങ്ങളില്‍… അതിന് നേരത്തേ പറഞ്ഞ ആദര്‍ശഭാരങ്ങള്‍ തടസ്സമാകേണ്ടതില്ല.. അതുവരെ… മറ്റുള്ളവരുടെ (Benifited Sections) മാതൃകാ പരിശ്രമങ്ങള്‍ തുടരട്ടെ…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in