അഖില/ഹാദിയ യുടെ ജിവിതം മാതാപിതാക്കളും SDPI യും കേരളാ ഹൈക്കോടതിയും നിര്‍ണ്ണയിക്കുമ്പോള്‍…..
അനൂപ് കുമാരന്‍ അഖിലയുടെ മാതാപിതാക്കള്‍ : ഒന്നര വര്‍ഷമായി 2 വട്ടം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളിലൂടെ അഖിലയെന്ന 24 വയസുകാരി ഏകമകളെ തങ്ങളുടെ വീട്ടിലെത്തിക്കാന്‍ അവളുടെ മാതാപിതാക്കള്‍ കിണഞ്ഞു ശ്രമിക്കുക്കയാണ്. ഇസ്ലാമത വിശ്വാസിയായിമാറിയെന്നതാണ് അവള്‍ ചെയ്ത കുറ്റം. ഇസ്ലാം ഭീകരതയുടെ മതമാണ്, അവര്‍ മകളെ സിറിയയിലേക്കും അതുവഴി ISIS ലേക്കും റിക്രൂട്ടുചെയ്യും ഇതാണ് ഈ മാതാപിതാക്കളുടെ ഭീതി. ഏകമകളുടെ ആത്മീയ ദാഹത്തെ/അന്വോഷണത്തെ തിരിച്ചറിയാനോ മതമെന്നത് വസ്ത്രം മാറുന്ന ലാഘവത്തോടെ മനുഷ്യര്‍ക്കു മാറാന്‍ കഴിയേണ്ട ഒന്നാണെന്നും മാതാപിതാക്കളും മകളും […]
അനൂപ് കുമാരന്‍
അഖിലയുടെ മാതാപിതാക്കള്‍ : ഒന്നര വര്‍ഷമായി 2 വട്ടം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളിലൂടെ അഖിലയെന്ന 24 വയസുകാരി ഏകമകളെ തങ്ങളുടെ വീട്ടിലെത്തിക്കാന്‍ അവളുടെ മാതാപിതാക്കള്‍ കിണഞ്ഞു ശ്രമിക്കുക്കയാണ്. ഇസ്ലാമത വിശ്വാസിയായിമാറിയെന്നതാണ് അവള്‍ ചെയ്ത കുറ്റം. ഇസ്ലാം ഭീകരതയുടെ മതമാണ്, അവര്‍ മകളെ സിറിയയിലേക്കും അതുവഴി ISIS ലേക്കും റിക്രൂട്ടുചെയ്യും ഇതാണ് ഈ മാതാപിതാക്കളുടെ ഭീതി.
ഏകമകളുടെ ആത്മീയ ദാഹത്തെ/അന്വോഷണത്തെ തിരിച്ചറിയാനോ മതമെന്നത് വസ്ത്രം മാറുന്ന ലാഘവത്തോടെ മനുഷ്യര്‍ക്കു മാറാന്‍ കഴിയേണ്ട ഒന്നാണെന്നും മാതാപിതാക്കളും മകളും തമ്മിലെ സ്‌നേഹ ബന്ധത്തിന്റെ ഇഴയടുപ്പത്തില്‍ മതത്തിന് വിലങ്ങുതടിയാകാന്‍ കഴിയേണ്ടതില്ലയെന്നും മനസ്സിലാക്കാന്‍ കഴിയാതെ, സ്വന്തം മകളുടെ ജീവിതം താറുമാറാക്കുന്ന സ്വാര്‍ത്ഥത മുറ്റിയ മാതാപിതാക്കള്‍ക്ക് ഉത്തമ ഉദാഹരണമാണ് ഇവര്‍.
മകള്‍ക്ക് പ്രണയമോ കാമുകനോ ഇല്ല, അവള്‍ തന്റെ വീട്ടില്‍നിന്നും 250 കി.മി. അകലെ മറ്റൊരു സാധാരണവീട്ടില്‍ താത്ക്കാലിക അതിഥിയായി മതപഠനവുമായി ജീവിക്കുന്നു. കോടതി ഇടപെട്ടിട്ടും മാതാപിതാക്കളോടൊപ്പം ജീവിക്കാന്‍ അവള്‍ തയ്യാറാകുന്നില്ല. മറ്റുള്ളവരുടെ സ്വാധീനവലയത്തിലാണൊ അവള്‍ എന്ന സംശയത്തില്‍ കോടതി അവളെ 35 ദിവസം മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ നിര്‍ത്തിയിട്ടുമവള്‍ സ്വന്തം വീട്ടിലേക്കു മടങ്ങിവരാന്‍ തയ്യാറാകാത്തതില്‍ നിന്നും ആ ഏകമകളുടെ മനസ്സില്‍ സ്വന്തം മാതാപിതാക്കളെ പറ്റി എത്ര മോശമായ ചിത്രമായിരിക്കുമെന്ന്, മുന്‍കാല അനുഭവങ്ങളില്‍നിന്നും അവള്‍ പഠിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇത്തരം ദുരഭിമാനികളായ മാതാപിതാക്കള്‍ക്കു കഴിയാതെ പോകുന്നു. അവള്‍ക്ക് ഹോമിയോ ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ കഴിയാത്തവിധം സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്ക്കുന്നു. ഏകമകളുടെ ഭാവിയും ക്ഷേമവുമാണ് തങ്ങളെ ഈ പ്രവൃത്തികള്‍ക്കു പ്രേരിപ്പിക്കുന്നതെന്ന മിഥ്യാധാരണയില്‍ ദുരഭിമാനികളായ മാതാപിതാക്കള്‍ അവളുടെ ജീവിതം കുളമാക്കിക്കോണ്ടേയിരിക്കുന്നു.
SDPI : തങ്ങളുടെ മതത്തിലേക്ക് തങ്ങളുടെ പ്രസ്ഥാനത്തിന്റെ കസ്റ്റഡിയിലേക്ക് വന്ന അന്യ മതസ്ഥയെ ധ്യതരാഷ്ട്രാലിംഗനം ചെയ്യുകയായിരുന്നു ഇവര്‍. സ്വാഭാവികമായും എല്ലാ കാഡര്‍ പ്രസ്ഥാനങ്ങളും ഇങ്ങനെയൊക്കെതന്നെയാണ്. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത വിധം അതിഥിയെ അത് സ്‌നേഹത്തോടെ വിഴുങ്ങികളയും. സിപിഎംഉം ആര്‍എസ്എസ്സും മാഫിയകളും ഇക്കാര്യത്തില്‍ SDPI യില്‍ നിന്നും ഭിന്നമല്ല. സ്‌നേഹിച്ചു കൊല്ലുന്ന ഈ ഏര്‍പ്പാട് അഖില/ഹാദിയ യുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായിരുന്നു. കോട്ടക്കലില്‍ സുരക്ഷിത താമസവും മതപഠനവും ഹൈക്കോടതിയില്‍ കേസു നടത്താന്‍ കേരളത്തില്‍ ലഭ്യമായ ഏറ്റവും നല്ല സിനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാറിനെയും അവര്‍ അവള്‍ക്കു ലഭ്യമാക്കി. 19.12.2016 ന് കോടതി പിരിയുന്നത് 21.12.2016 ന് കേസ് ബാക്കി കേള്‍ക്കാമെന്നും അന്ന് അഖില നേരിട്ട് ഹാജരാകാമെന്നും അവള്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ കോളേജിലേക്ക് തിരികെ പോകാമെന്നും അവിടെ ഹോസ്റ്റലില്‍ നില്‍ക്കാമെന്നും പകരമായി പിതാവ് പഠന ചിലവ് വഹിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കുകയും ചെയ്യാമെന്നും ഇരുകൂട്ടരും സമ്മതിച്ചതിന്റെ ഫലമായാണ്. അവള്‍ കൈവിട്ടു പോകുമോയെന്നു ഭയന്ന SDPI, 19.12.2016 ന് വൈകിട്ട് കൊല്ലം സ്വദേശിയും ഗള്‍ഫില്‍ ജോലിയുള്ള ‘SDPIകേരള’ മെന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ യുവാവിനെ കൊണ്ട് തിരക്കുപിടിച്ച് നിക്കാഹ് നടത്തിക്കുകയുമാണ് ചെയ്തത്.
രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ വ്യക്തികളെ അവരുടെ ഒട്ടനവധി പ്രശ്‌നങ്ങളില്‍ ദൈനംദിനം സഹായിക്കയും ഇടപെടുകയും ചെയ്യുക പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ഇടപെടുകയും സഹായിക്കയും ചെയ്യുമ്പോള്‍ ഒരു പ്രസ്ഥാനമെന്ന നിലയില്‍ തങ്ങള്‍ ചെയ്യുന്ന പ്രവൃത്തി ആവ്യക്തിയുടെ പൂര്‍ണ്ണ അറിവോടെയും തുറന്ന സമ്മതത്തോടെ യുമാണൊ എന്ന് ഓരോനിക്കത്തിലും അന്വഷിക്കാനും സ്വയം വിലയിരുത്താനും ആ വ്യക്തിയെ ബോധൃപ്പെടുത്താനും തുനിയുമ്പോള്‍ മാത്രമാണ് ആ പ്രസ്ഥാനം ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ കഴിയുക. അഖില/ഹാദിയ യുടെ ജിവിത്തത്തില്‍ ഇടപെട്ട SDPI ഈ വിഷയത്തില്‍ തങ്ങളുടെ മുഴുവന്‍ പ്രവൃത്തികളും ജനാധിപത്യപരമായിരുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. തങ്ങള്‍ സഹായിച്ച അഖില/ഹാദിയക്ക് തങ്ങളുടെ സഹായം കൊണ്ട് ഗുണങ്ങളാണ് ഉണ്ടായതെന്ന് അക്കമിട്ടു നിരത്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും മുസ്ലിം ഐക്യവേദി യെന്ന പേരില്‍ മുഖ്യധാരാ മുസ്ലിം സംഘടനകളുടെ യാതൊരുവിധ സഹകരണവുമില്ലാതിരുന്നിട്ടും സമരം ചെയ്ത SDPl ക്കു ബാധ്യതയുണ്ട്.
ഹൈകോടതി ഡിവിഷന്‍ ബഞ്ച് : വ്യക്തിയുടെ ക്ഷേമമാണൊ സ്വയം നിര്‍ണ്ണയാവകാശമാണൊ ഒരു കോടതിയുടെ മുഖ്യ പരിഗണനാവിഷയമായി വരേണ്ടത്? ഇവ രണ്ടും തമ്മില്‍ മത്സരിച്ചാല്‍ കോടതി ഏത് ഉയര്‍ത്തിപ്പിടിക്കും? ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും ലോക നിലവാരത്തിലും ഈ വിഷയത്തില്‍ കോടതികള്‍ പൊതുവേ സ്വീകരിക്കുന്ന നിലപാടെന്തെന്നാല്‍, വ്യക്തിയുടെ സ്വയം നിര്‍ണ്ണയാവകാശവും സ്വാതന്ത്രവും പരമപ്രധാനമാണ് എന്നാണ്. എന്നാല്‍ ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ സ്വന്തം ശരീരത്തിന് ദോഷകരമാകുന്നതോ (നിരോധിച്ച മയക്കുമരുന്നുപയോഗം) ശരീരത്തെതന്നെ ഇല്ലാതാക്കുന്നതോ(ആത്മഹതൃ) ആയ സന്ദര്‍ഭങ്ങളില്‍ മാത്രം കോടതി വ്യക്തിസ്വാതന്ത്രത്തിനുമേല്‍ ക്ഷേമത്തെ പ്രതിഷ്ടിക്കും. ഒരു വ്യക്തി പ്രായപൂര്‍ത്തിയാവുകയും എന്നാല്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ആ വ്യക്തിക്കില്ലായെന്ന് കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍, ആ വ്യക്തിതിയുടെ ക്ഷേമത്തിന് ഏറ്റവും അനുഗുണമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള വ്യക്തിയെ കണ്ടെത്തി അവരെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തും. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് സ്വയം തീരുമാനമെടുക്കാനുള്ള കപ്പാസിറ്റിയില്ലായെന്ന അനുമാനത്തിലെത്തിച്ചേരാന്‍ കോടതിക്ക് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമല്ല. വ്യക്തിയുടെ മാനസികക്ഷമത ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിരീക്ഷണ സംവിധാനത്തിലൂടെ അളന്ന് അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കോടതി തിരുമാനത്തിലെത്തേണ്ടത്.
അഖില/ഹാദിയ യുടെ ആദ്യ ഹേബിയസ് കോര്‍പ്പസ് കേസില്‍ വ്യക്തിയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ ഉയര്‍ത്തിപ്പിടിച്ചകോടതി രണ്ടാമതും മാതാപിതാക്കള്‍ ISIS/സിറിയ/ ലൗജിഹാദ് കെട്ടുകഥയുമായി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വ്യക്തിയുടെ സ്വയം നിര്‍ണ്ണയാവകാശത്തില്‍ പൂര്‍ണ്ണമായി ഉറച്ചുനില്‍ക്കാതെ സ്വാതന്ത്രവും ക്ഷേമവും ഒരുമിച്ച് കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നതായിക്കാണാം. എന്നാല്‍ 19.12.2016 ന്റെ ധൃതി പിടിച്ചുള്ള നിക്കാഹും അത് കോടതിയെ മുന്‍കൂട്ടി അറിയിക്കാതിരുന്നതും കോടതിയെയും നിയമ വ്യവസ്ഥയെയും കബളിപ്പിക്കലായാണ് കോടതി കണ്ടത്. തുടര്‍ന്നങ്ങോട്ട് കോടതി, വ്യക്തിയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞുകൊണ്ട് ക്ഷേമാധിഷ്ടിതമായി ഏകപക്ഷീയ തീരുമാനത്തിലെത്തിച്ചേരുന്നതുകാണാം.
കോടതിയെ മുഖവിലക്കെടുത്തില്ലയെന്നതും കോടതിയുടെ കാഴ്ചപ്പാടിനനുസരിച്ച് വ്യക്തി പ്രവര്‍ത്തിച്ചില്ലായെന്നതും ഒരു വ്യക്തിക്ക് നീതിന്യായ വ്യവസ്ഥയില്‍ നിന്നു ലഭിക്കേണ്ട പക്ഷപാത രഹിതമായ നീതിക്ക് ഉലച്ചില്‍ തട്ടാനുള്ള കാരണങ്ങളല്ല. കോടതികള്‍ ലീഗല്‍ ലോ യിലാണ് തങ്ങളുടെ തീര്‍പ്പുകളെയും വിധിന്യായങ്ങളെയും ഉറപ്പിച്ചു നിര്‍ത്തേണ്ടതെന്നും മോറല്‍ ലോ ഒരിക്കലും കോടതിയുടെ പരിഗണനാവിഷയമാകരുതെന്നുമുള്ള നിയമ വിദ്യാഭ്യാസത്തിലെ പ്രാഥമിക അറിവ് പുതിയ പല കേസുകളുടെ സന്ദര്‍ഭങ്ങളിലും ലംഘിക്കപ്പെടുന്നതായി അടുത്ത കാലങ്ങളില്‍ കാണാനിടയാകുന്നു. പുതിയ സാങ്കേതിക വിദ്യകളുടെയും അഭൂതപൂര്‍വ്വമായ ആശയവിനിയ വളര്‍ച്ചയുടെയും ഭാഗമായി നാം കൂടുതല്‍ കൂടുതല്‍ നെറ്റ് വര്‍ക്ക്ഡ് സമൂഹമായി മാറുന്നതിന്റെ പരിണിത ഫലമാകാമിത്. ഏതായാലും RSS ഉം കേരളകൗമുദി ദിനപത്രവും കേരളത്തിലും തുടര്‍ന്ന് ഇന്ത്യ മുഴുവനും വ്യാപിപ്പിച്ച ലൗജിഹാദ് വേട്ടയും മലയാളികളുടെ IS ബന്ധകെട്ടുകഥകളും മലപ്പുറവും മുസ്ലിം സമൂഹവും ഭീകരന്മാരുടെതാണ് എന്നതുമെല്ലാം മലയാളിയുടെ സാമൂഹികജീവിതത്തിന്റെ നാഡി ഞരമ്പുകളിലേക്ക് ആഴ്ന്നിറങ്ങി ‘ഭൂരിപക്ഷ പൊതുബോധ നിര്‍മ്മിതി’ സമ്പൂര്‍ണ്ണമാക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കോടതി വിധി.
അഖില/ഹാദിയ: ജാതിയും മതവും വര്‍ഗവും വര്‍ണ്ണവും ഭാഷയും ലിംഗവുമടങ്ങുന്ന സ്വത്വങ്ങള്‍ കാലത്തിനും സ്ഥലത്തിനുമനുസരിച്ച് മനുഷ്യരില്‍ ഏറിയും കുറഞ്ഞും പ്രവര്‍ത്തിക്കാനുള്ളവ മാത്രമാണ് എന്ന ബോധ്യം മനുഷ്യരില്‍ കുറഞ്ഞു വരുകയാണെന്നതിന്റെ ഏറ്റവും പുതിയ ഇരയാണ് ഈ പെണ്‍കുട്ടി. സ്വന്തം ജീവിതം കൈവിട്ടു പോകുകയും മറ്റുള്ളവരെല്ലാം തന്റെ ക്ഷേമത്തിനെന്നു പ്രഖ്യപിച്ച് അവരുടെ ശരികള്‍ തന്റെമേല്‍ അടിച്ചേല്‍പ്പിക്കയും ചെയ്യുമ്പോള്‍ ഒരു കഥാപാത്രമായി ചുരുങ്ങിപ്പോകുകയാണവള്‍. പുരുഷ കേന്ദ്രിത സമൂഹങ്ങളും സ്ഥാപനങ്ങളും സ്ത്രീയുടെമേല്‍ നടപ്പാക്കുന്ന ‘ക്ഷേമ പ്രവര്‍ത്തനങ്ങളുടെ’ മറ്റൊരു രക്ത സാക്ഷി കൂടി………

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in