
കാതിക്കുടം ചര്‍ച്ച അലസി : പ്രധാന പ്രതി ഹരിത എംഎല്‍എ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കാതിക്കുടം നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന സമരത്തെ കുറിച്ച്് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം അലസി പിരിഞ്ഞു. കമ്പനി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും ഒറ്റക്കെട്ടായി സമത്തിനെതിരെ നിലപാടെടുക്കുകയായിരുന്നു. മാനേജ്‌മെന്റിനേക്കാള്‍ സമരത്തെ അപഹസിച്ചത് ഐഎന്‍ടിയുസി നേതാവും ഹരിത എംഎല്‍എയുമായ വിഡി സതീശനായിരുന്നു എന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. ഏഴു ദിവസം കമ്പനി തുറക്കരുതെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പോലും അംഗീകരിക്കപ്പെട്ടില്ല്. അതേസമയം ശാരീരികമായും മാനസികമായും തളര്‍ന്ന മുഖ്യമന്ത്രിയാകട്ടെ ഉറക്കത്തിന്റെ മൂഡിലുമായിരുന്നത്രെ. നാട്ടുകാര്‍ ഒന്നടങ്കം അണിനിരന്നിരിക്കുന്ന സമരത്തെ തീവ്രവാദികളുടെ സമരമായാണ് സതീശനും കൂട്ടരും ആരോപിച്ചത്. എന്തായാലും കമ്പനി തുറന്നാല്‍ ഉപരോധിക്കാനാണ് സമരസമിതി തീരുമാനം.
അതിനിടെ കാതിക്കുടത്ത് ബി ജെ പി നേതാവ് വി മുരളീധരനും എത്തി. അതോടെ വിവിധ പാര്‍ട്ടി നേതാക്കളായ എം ബി രാജേഷ്, ബിനോയ് വിശ്വം, സ്ഥലം എംഎല്‍എയും മറ്റൊരു ഹരിത എംഎല്‍എയുമായ ടിഎന്‍ പ്രതാപന്‍ എന്നിവരൊക്കെ കമ്പനി നടത്തുന്ന ഭയാനകമായ മലിനീകരണത്തിനെതിരെ നിലപാടെടുത്തു. എന്നാല്‍ ഇവരാരും തന്നെ തങ്ങളുടെ യൂണിയനുകളെ നിയന്ത്രിക്കുന്നില്ല. നൂറില്‍പരം പേര്‍ക്ക്് മാത്രം തൊഴില്‍ നല്‍കുന്ന ഈ കമ്പനി നടത്തുന്ന മലിനീകരണത്തിന്റെ കണക്കെടുത്താല്‍ ഏതാണ് സമൂഹത്തിനു നഷ്ടമുണ്ടാക്കുന്നതെന്ന് മനസ്സിലാകും. ഒന്നുകില്‍ സീറോ മാലിന്യം, അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് പുനരധിവാസം എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ നേതാക്കള്‍ തയ്യാറാകുമോ? അതില്ലാതെ കാതിക്കുടത്തേക്ക് ടൂര്‍ വരുന്നതെന്തിന്?