ദക്ഷിണേന്ത്യയിലെ ക്ഷേത്രസംസ്‌കാരവും രാമായണവും

ഒട്ടനവധി നാട് പാരമ്പര്യങ്ങള്‍, കാവുപാരമ്പര്യങ്ങള്‍, അയിത്ത ജാതിക്കാരുടെയും ശൂദ്രരുടേയും കര്‍ഷകരുടെയും പുറന്തള്ളപ്പെട്ട സമൂഹങ്ങളുടെയും അവരുടെ ഗോത്ര ദൈവങ്ങള്‍ എന്നിവക്ക് കൂടുതല്‍ സ്വീകാര്യമായിട്ടുള്ള ദൈവസങ്കല്പങ്ങള്‍, അവയെ ഉള്‍കൊള്ളുവാനുള്ള ദേവത ശിവനായിരുന്നു. അത് രാമനോ കൃഷ്ണനോ അല്ല. മാത്രമല്ല രാമന്‍ ശ്രീലങ്ക കീഴടക്കിയെന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും രാമനെ പ്രതിഷ്ഠിച്ചിട്ടുള്ള അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലോ മറ്റു ദക്ഷിണേന്ത്യയില്‍ പോലുമോ വ്യാപകമല്ല. ശ്രീരാമനുമായി ബന്ധപ്പെട്ട ഒരു ബ്രാഹ്മണ ക്ഷേത്രവുമില്ല കേരളത്തില്‍ കൂടുതലും ശൈവക്ഷേത്രങ്ങളാണ്. മാത്രമല്ല കേരളത്തിലെ ക്ഷേത്ര ആരാധനകളെല്ലാം തന്നെ ശൈവപാരമ്പര്യങ്ങളില്‍പ്പെട്ട തന്ത്രപാരമ്പര്യങ്ങളാണ്, വൈഷ്ണവികമല്ല