ജനാധിപത്യത്തെ ഉള്‍ക്കൊള്ളാത്തവരാണ് കേരളീയരാഷ്ട്രീയസമൂഹം

ജനാധിപത്യത്തോട് പൊതുിവില്‍ നിലനില്‍ക്കുന്ന വികലമായ നിലപാടാണ് കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം. നമുക്ക് ജനാധിപത്യമെന്നാല്‍ ബൂര്‍ഷ്വാജനാധിപത്യം മാത്രമാണ്. ഇന്ത്യയിലെമ്പാടും അലയടിച്ച പല ജനാധിപത്യാവകാശസമരങ്ങളോടും പൊതുവില്‍ പുറം തിരിച്ചുനിന്ന് ചരിത്രമാണല്ലോ നമുക്കുള്ളത്. 1970കളില്‍ ഗുജറാത്തില്‍ നിന്നാരംഭിച്ച് ജെ പി പ്രസ്ഥാനമായി വളര്‍ന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭം, അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടങ്ങള്‍, മണ്ഡല്‍ സമരകാലം, പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭം തുടങ്ങിയ കാലമെല്ലാം ഉദാഹരണങ്ങള്‍. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ, ഇടതുപക്ഷം എന്നു വിശേഷിക്കപ്പെടുന്ന നിലപാടില്‍ ജനാധിപത്യത്തിനു കാര്യമായ സ്ഥാനമൊന്നുമില്ല എന്നതാണ് ഈ നിഷേധാത്മകനിലപാടുകളുടെ അടിസ്ഥാനകാരണം. മറ്റു പ്രസ്ഥാനങ്ങളും അതിനെ പിന്തുടരാനാണ് ശ്രമിക്കുന്നത് – തിരുവോണനാളില്‍ പോലും കക്ഷിരാഷ്ട്രീയ കൊലകള്‍ നടക്കുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമായ നിരീക്ഷണം കെ വേണു