ഭരണത്തുടര്‍ച്ച അപകടകരം (അതിനാണ് സാധ്യതയെങ്കിലും)

ആത്യന്തികമായി ഇരുകൂട്ടരുടേയും രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നുമില്ല. നവോത്ഥാനകാലത്ത് നാം ഉപേക്ഷിച്ചതൊക്കെയാണ് കൂടുതല്‍ ശക്തമായി തിരിച്ചുവരുന്നത്. ശബരിമല സംഭവവികാസങ്ങളും സവര്‍ണ്ണസംവരണവുമൊക്കെ ഉദാഹരണം. അതിനെയൊക്കെ സ്റ്റേറ്റ് പിന്തുണക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ഗവണ്മന്റ് ശ്രമിക്കുന്നില്ല. പ്രതിപക്ഷവും തഥൈവ. അതിനാലാണ് കുറ്റകൃത്യം ചെയ്ത ആര്‍എസ്എസുകാര്‍ രക്ഷപ്പെടുന്നതും കുറ്റകൃത്യം ചെയ്യാത്ത മുസ്ലിംവിഭാഗങ്ങള്‍ പ്രതിസ്ഥാനങ്ങളില്‍ എത്തുന്നതും. പൊതുസ്ഥലത്തെ ശയനപ്രദക്ഷിണസമരം മഹത്തരമാകുന്നതും നിസ്‌കരിക്കുന്നത് വര്‍ഗ്ഗീയമാകുന്നതും. കോണ്‍ഗ്രസ്സില്‍ നിന്നുപോലും മാത്രമല്ല, സിപിഎമ്മില്‍ നിന്നുപോലും ബിജെപിയിലേക്ക് ആളുകള്‍ പോകുന്നതും അതുകൊണ്ടാണ്.