ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ – കൊറോണക്കാലത്തെ അശാസ്ത്രീയത
വിഷം പോലും നേര്‍പ്പിച്ച് മരുന്നാക്കുന്ന ഹോമിയോപ്പതി ഒരപകടവും വരുത്തില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. കണ്ണൂരില്‍ കോവിഡ് ബാധിച്ചു മരിച്ച സലീഖ് എന്ന യുവാവ് സ്വാകാര്യ ഹോമിയോഡോക്ടറുടെ ചികിത്സയില്‍ ആയിരുന്നുവെന്നു വിവിധ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് ഹോമിയോപ്പതിപോലെയുള്ള കപട ചികിത്സകള്‍ വില്ലന്മാരാകുന്നത്. അശാസ്ത്രീയ പരത്തി രോഗിക്കു തെളിവ്-അധിഷ്ടിത ചികിത്സ വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ ജീവഹാനി വരുത്തുവാന്‍ അവ കാരണമാകുന്നു. തെളിയിക്കപ്പെട്ടിട്ടുള്ള വാക്സിനുകളെ എതിര്‍ക്കുന്ന പ്രവണത ഹോമിയോപ്പാത്തുകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇത് മനുഷ്യരാശിക്ക് തന്നെ നല്ലതല്ല. ലോകവ്യാപകമായി വാക്സിന് വിരുദ്ധര്‍ക്ക് വളമിട്ടുകൊടുത്ത്, നമ്മള് ഇല്ലാതാക്കിയ മാരകരോഗങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ പങ്കുവഹിക്കുന്നു. കേരളത്തില്‍ 2016ലെ സ്കൂള്‍ പ്രവേശനസമയത്തു കുട്ടികള്‍ക്കു വാക്സിനെടുത്തിട്ടുണ്ട് എന്നുറപ്പാക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലറിനെ എതിര്‍ത്ത വാക്സിന് വിരുദ്ധന്‍ പി.ജി ഹരിയെന്ന ഹോമിയോപ്പതി ഡോക്ടറാണ് – ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ & റിസര്‍ച്ചിലെ പി എച്ച് ഡി സ്കോളറാണ് ലേഖകന്‍.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed