സംഘപരിവാര്‍ കാലത്തെ ഗാന്ധി

ഗോഡ്‌സെ ഒരു വ്യക്തിയല്ല ഒരു പ്രതിനിധാനമാണ്.സഹവര്‍ത്തിത്വമൊ, സഹിഷ്ണുതയോ, അനുകമ്പയോ, സ്‌നേഹമോ അകത്തേക്ക് പ്രവേശിപ്പിക്കാതെ പരിശീലനം കിട്ടിയ മനുഷ്യയന്ത്രങ്ങളുടെ പ്രതിനിധി മാത്രമാണു ഗോഡ്‌സെ. ഇപ്പോള്‍ റോബോട്ടുകളുടെ കാലമായതിനാല്‍ ഇത്തരത്തില്‍ ഫീഡ് ചെയ്യപ്പെട്ട മനുഷ്യയന്ത്രങ്ങള്‍ കൂടി വരാന്‍ സാധ്യതയുണ്ട്. അപഗ്രഥനങ്ങളോ, അന്വേഷണങ്ങളോ ആവില്ല കുത്തി നിറച്ച വെറുപ്പായിരിക്കും മുന്‍ ധാരണ പോലെ ആ യന്ത്രങ്ങളെ നിയന്ത്രിക്കുക. അവരുടെ ഡാറ്റാ ബാങ്കില്‍ വെറുപ്പിന് മാത്രമേ ഇടം നല്കിയിട്ടുള്ളൂ.