തുടര്‍ഭരണമല്ല, സിപിഎം ജനാധിപത്യപാര്‍ട്ടിയാകാത്തതാണ് പ്രശ്‌നം

ജനാധിപത്യമെന്നത് വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വികേന്ദ്രീകരണവും ആ ആശയങ്ങളുടെ ക്രോഡീകണത്തിന്റെ കേന്ദ്രീകരണവുമാണ്. രണ്ടും കൂടി നടക്കുന്നതിനാലാണ് ജനാധിപത്യം സാധ്യമകുന്നത്. ആ പരിണാമ പ്രക്രിയയുടെ ഒരു ഘട്ടമാണ് ബൂര്‍ഷ്വാജനാധിപത്യം… കമ്യൂണിസ്റ്റുകാര്‍ പക്ഷെ ജനാധിപത്യത്തെ മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ ശ്രമി്ച്ചിട്ടില്ല. മാര്‍ക്‌സ് പോലും. അദ്ദേഹത്തിന്റെ സൈദ്ധാന്തിക പരാജയത്തിന്റെ അടിത്തറതന്നെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാതിരുന്നതാണ്. ജനാധിപത്യമെന്നത് മനുഷ്യസമൂഹത്തിന്റെ വിനിമയ പ്രക്രിയയുടെ തുടര്‍ച്ചയാണ്. അതിന്റെ ഭാഗമായി മാറാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. അതാണവരുടെ തകര്‍ച്ചക്കു കാരണം.