സരിത ആധുനികകാലത്തെ താത്രിക്കുട്ടി
തനിക്കെതിരെ സദാചാരവാളുയര്‍ത്തി അട്ടഹാസം മുഴക്കിയവരുടെ തനിനിറം എന്താണെന്നായിരുന്നു താത്രിക്കുട്ടി അന്നു കാണിച്ചുതന്നത്. അതുതന്നെയാണ് ഇപ്പോള്‍് സരിതയും ചെയ്യുന്നത്. മലയാളിയുടെ മുഴുവന് കാപട്യങ്ങള്‍ക്കും നേരെ കാര്‍ക്കിച്ചുതുപ്പികൊണ്ട്.താത്രിക്കുട്ടിയുടെ ചങ്കൂറ്റത്തോടെതന്നെയാണ് സരിതയും മലയാളിയെ വെല്ലുവിളിക്കുന്നത്. തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോ ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയില്ലെന്നു പറഞ്ഞ അവര്‍ ‘ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാകില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയില്ല എന്നും കൂട്ടിചേര്‍ത്തു. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരണത്തിനുപിന്നില്‍, എന്തൊക്കെ പ്രചരിപ്പിച്ചാലും താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല’ […]
തനിക്കെതിരെ സദാചാരവാളുയര്‍ത്തി അട്ടഹാസം മുഴക്കിയവരുടെ തനിനിറം എന്താണെന്നായിരുന്നു താത്രിക്കുട്ടി അന്നു കാണിച്ചുതന്നത്. അതുതന്നെയാണ് ഇപ്പോള്‍് സരിതയും ചെയ്യുന്നത്. മലയാളിയുടെ മുഴുവന് കാപട്യങ്ങള്‍ക്കും നേരെ കാര്‍ക്കിച്ചുതുപ്പികൊണ്ട്.
താത്രിക്കുട്ടിയുടെ ചങ്കൂറ്റത്തോടെതന്നെയാണ് സരിതയും മലയാളിയെ വെല്ലുവിളിക്കുന്നത്. തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോ ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയില്ലെന്നു പറഞ്ഞ അവര്‍ ‘ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാകില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയില്ല എന്നും കൂട്ടിചേര്‍ത്തു. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരണത്തിനുപിന്നില്‍, എന്തൊക്കെ പ്രചരിപ്പിച്ചാലും താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നുമുള്ള അവരുടെ വാക്കുകള്‍ കയ്യടി അര്‍ഹിക്കുന്നു. 24 മണിക്കൂറില്‍പരം തന്റെ ശരീരത്തെ ആഘോഷിച്ചവരോടായിരുന്നു സരിതയുടെ പ്രഖ്യാപനം.
മുമ്പൊരിക്കല്‍ ക്രിട്ടിക് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ചൂണ്ടികാട്ടിയപോലെ, മലയാളി പുരുഷമനസ് വിജ്രുംഭിച്ചു നില്ക്കുകയാണ്. അതിനെപ്പോഴും ഒരിര വേണം.അതെവിടെ നിന്നായാലും തേടിക്കൊണ്ടിരിക്കും.കഥകളില്‍ നിന്നോ,സിനിമയില്‍ നിന്നോ,ചുറ്റുപാടില്‍ നിന്നോ,അന്യന്റെ സ്വകാര്യ ലോകത്തു നിന്നോ അത് കണ്ടെത്തുകയും ചെയ്യും.ഓരോ കാലത്തും അങ്ങിനെ ഓരോ സംഭവങ്ങള്‍ ഉയര്‍ന്നു വരും,അല്ലെങ്കില്‍ ഉയര്‍ത്തിക്കൊണ്ടു വരും.അങ്ങിനെയങ്ങിനെ പുരുഷനിര്‍മ്മിതികളായ എത്രയെത്ര സംഭവങ്ങള്‍,എത്രയെത്ര സ്ത്രീകള്‍,ഇരകള്‍.
ഇന്ന് സരിത.കഴിഞ്ഞുപോയ കഥകളില്‍ എത്രയെത്ര,വരാനിരിക്കുന്നത് എത്രയെത്ര.ഒന്നും തരമായില്ലെങ്കില്‍ കുഴിമാടത്തില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്യും.അങ്ങിനെ എത്ര തവണ താത്രിക്കുട്ടി കുഴിമാടത്തില്‍ നിന്നും പുറത്തേക്കു വന്നു. ലൈവ് ആയി ഒന്നും കിട്ടാതെ വരുമ്പോളാണ് മണ്ണടിഞ്ഞുപോയ താത്രിക്കുട്ടിമാര്‍ പുറത്തേക്ക് വരിക.അവര്‍ക്കിപ്പോഴും അവര്‍ണ്ണനീയമായ ചന്തമാണ്. മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി രൂപത്തെ നെയ്‌തെടുക്കുക കൂടി ചെയ്യുന്നു.അതിന്റെ ആധികാരികതക്ക് പ്രശസ്തരായ സിനിമാ നടിയെ കൂട്ടുപ്രതിയാക്കും.ആ നടിയുടെ ബന്ധുവാണെങ്കില്‍ അത്ര മോശമാവില്ല എന്ന് ഭാവന നെയ്യാന്‍ വേണ്ടിയാണിത്. അഴിമതി നടത്തിയ രാഷ്ട്രീയക്കാരെ ആര്‍ക്കും വേണ്ട,കൂടെ രതിയുണ്ടെങ്കില്‍ കൂശാലായി എന്നതാണവസ്ഥ.
ഒരു സ്ത്രീയെ ഇങ്ങനെയിട്ടു തട്ടിക്കളിക്കാന്‍ ആരാണ് അവകാശം നല്കുന്നത്? ആദ്യം പത്രങ്ങളും ചാനലുകളുമായിരുന്നു അത് ചെയ്തിരുന്നത്. അവര്‍ക്ക് മതിയായി എന്നുതോന്നുന്നു. ഇപ്പോഴതേറ്റെടുത്തിരിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അതാകട്ടെ ഇന്റര്‍നെറ്റ് മനുഷ്യാവകാശമാക്കണമെന്ന് ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ ഇന്ത്യയില്‍ വന്നു പറഞ്ഞതിനു തൊട്ടുപുറകെ. മറുവശത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ കുറിച്ച് നാം വാചാലരാകുന്നു. ചാര്‍ജ്ജ് കൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഓര്‍ക്കേണ്ട മറ്റൊന്ന് സദാചാരഗുണ്ടായിസമാണ്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിച്ചുനോക്കുകയായിരുന്നു ഒരു കാലത്ത് നാം ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നാക്രമണം നടത്തുന്നു. അത്തരത്തില്‍ എത്രയോ സംഭവങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നത്. ഓരാണിനും പെണ്ണിനും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് കേരളം മാറിയാല്‍ പോലും അത്ഭുതപ്പെടേണ്ട. സദാചാരകൊലകള്‍ പോലും ഇവിടെ അരങ്ങറിയല്ലോ. അത്തരത്തിലൊരു കൊലയിലെ പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ സദാചാരകോലാഹലത്തിലാണ് സരിതയെ മലയാളി ആഘോഷിക്കുന്നത്.
കേരളത്തില്‍ ഒരു സ്ത്രീ വ്യവസായിക രംഗത്ത് കടന്നു വന്നാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രയോ തവണ സരിത വിശദീകരിച്ചു. അതുമായി ബന്ധപ്പെട്ട് ആരെ കണ്ടാലും, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ കണ്ടാല്‍ അവര്‍ക്കാവശ്യം മറ്റൊന്നാണ്. അതാണ് സരിത പറഞ്ഞതിന്റെ കാതല്‍. ഫോണ്‍ നമ്പര്‍ വാങ്ങുകയും നിരന്തമായി വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന അവരാരും മറുവശത്ത് സ്ത്രീകളുടെ സംരംഭത്തിന് ഒരു സഹായവും ചെയ്യില്ല എന്നും സരിത കൂട്ടി ചേര്‍ത്തിരുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായാണ് അബ്ദുള്ളക്കുട്ടിയുടെ പേര്‍ അന്ന് സരിത പറഞ്ഞത്. വാസ്തവത്തില്‍ അതിലെ പ്രധാനവിഷയം ഒരു നിക്ഷേപക നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും. എന്നാല്‍ കേരളം അതായിരുന്നില്ല ചര്‍ച്ച ചെയ്തത്. ആഘോഷത്തോടൊപ്പം കൊട്ടിഘോഷിക്കപ്പെട്ട സമരനാടകങ്ങളും അരങ്ങേറി. അവസാനം അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെളിവുകൊടുക്കാന്‍ ആരുമുണ്ടായില്ല. സരിത കേരളീയ സമൂഹത്തിനുനേരെ ഉന്നയിച്ച അതിരൂക്ഷമായ ആ വിമര്‍ശനം നാം ഭംഗിയായി കണ്ടില്ലെന്നു നടിച്ചു. മറുവശത്ത് ഇപ്പോഴും സരിതയുടെ ശരീരം ആഘോഷിക്കുന്നു. എന്നിട്ടും സര്‍ക്കാരോ വനിതാ കമ്മീഷനോ സ്ത്രീ പ്രവര്‍ത്തകരോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇടപെടുന്നില്ല എന്നതാണ് വൈരുദ്ധ്യം. പിന്നെയുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. അത് നടക്കട്ടെ. തട്ടിപ്പുകേസുകള്‍ കേരളത്തില് പുതിയതല്ലല്ലോ. അതിലെ പ്രതികളെ ഇങ്ങനെയല്ലല്ലോ കൈകാര്യം ചെയാറുള്ളതും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in