സദാചാരപോലീസിനെ അയക്കേണ്ടത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്
നമ്മുടേത് ജനാധിപത്യരാഷ്ട്രമാണെന്നാണല്ലോ വെപ്പ്. എന്നാല്‍ രണ്ടു വ്യക്തികള്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് പോലീസിന്റെ സദാചാര പോലീസിംഗ് അഥവാ സദാചാര ഗുണ്ടായിസം മാറുകയോണോ? ഇത്തരത്തിലുള്ള പോലീസുകാരെ അയക്കേണ്ടത് ദുര്‍ഗുണ പരിപാര പാഠശാലയിലേക്കാണ്. രാത്രി ഒരുമിച്ച് യാത്ര ചെയ്തതിന്റേ പേരില്‍ നടിയേയും സുഹൃത്തിനേയും കൊണ്ടുപോയി അകാരണമായി രാത്രിമുഴുവന്‍ സ്റ്റേഷനിലിരുത്തിയ സംഭവം നമ്മുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമല്ലാതെ മറ്റെന്താണ്? തങ്ങള്‍ ആരാണെന്നു വ്യക്തമാക്കുകയും എങ്ങോട്ടാണ് എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തതിനുശേഷമാണ് അവരോട് വളരെ മോശമായി പെരുമാറിയത്. മോശമായി സംസാരിക്കുകയും […]
നമ്മുടേത് ജനാധിപത്യരാഷ്ട്രമാണെന്നാണല്ലോ വെപ്പ്. എന്നാല്‍ രണ്ടു വ്യക്തികള്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് പോലീസിന്റെ സദാചാര പോലീസിംഗ് അഥവാ സദാചാര ഗുണ്ടായിസം മാറുകയോണോ? ഇത്തരത്തിലുള്ള പോലീസുകാരെ അയക്കേണ്ടത് ദുര്‍ഗുണ പരിപാര പാഠശാലയിലേക്കാണ്.
രാത്രി ഒരുമിച്ച് യാത്ര ചെയ്തതിന്റേ പേരില്‍ നടിയേയും സുഹൃത്തിനേയും കൊണ്ടുപോയി അകാരണമായി രാത്രിമുഴുവന്‍ സ്റ്റേഷനിലിരുത്തിയ സംഭവം നമ്മുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമല്ലാതെ മറ്റെന്താണ്? തങ്ങള്‍ ആരാണെന്നു വ്യക്തമാക്കുകയും എങ്ങോട്ടാണ് എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തതിനുശേഷമാണ് അവരോട് വളരെ മോശമായി പെരുമാറിയത്. മോശമായി സംസാരിക്കുകയും പരസ്പരം സംസാരിക്കാനോ ഫോണ്‍ ചോയ്യാനോ അനുവദിക്കാതെ സ്‌റ്റേഷനില്‍ രാവിലെ 9.30 വരെ ഇരുത്തുകയുമാണ് പോലീസ് ചെയ്തത്. സത്യത്തില്‍ രാത്രി യാത്രചെയ്യുമ്പോള്‍ സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തമുള്ള പോലീസാണ് ഇതു ചെയ്യുന്നതെന്നതാണ് പ്രധാന വിഷയം.
എന്തായാലും ഇരുവരും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അതിലുറച്ചുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അവരെ സ്വഭാവ രൂപീകരണത്തിന് എ ആര്‍ ക്യാമ്പിലേക്കയക്കുകയാണ് ചെയ്യുന്നത്. സത്യത്തില്‍ മറ്റുള്ളവരുടെ വിഷയങ്ങളില്‍ ഉത്തരവാദിത്തിനേക്കാള്‍ കൂടുതലായി ഇടപെട്ടു എന്ന കുറ്റത്തിന് അവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in