ശബരിമലക്ഷേത്രം തന്ത്രികുടുംബം തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചത്

 മലയരയസഭ ശബരിമലക്ഷേത്രം തന്ത്രികുടുംബം തട്ടിയെടു് ബ്രാഹ്മണ വല്‍ക്കരിച്ചതാണെന്ന് മലയരയ സഭ ‘1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിച്ചു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണ്.’ശബരിമലക്ഷേത്രം തന്ത്രികുടുംബം മലയരയവിഭാഗത്തില്‍ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പികെ സജീവ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് ഇപ്പോള്‍ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പികെ സജീവ് പറഞ്ഞു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ […]

 sssമലയരയസഭ

ശബരിമലക്ഷേത്രം തന്ത്രികുടുംബം തട്ടിയെടു് ബ്രാഹ്മണ വല്‍ക്കരിച്ചതാണെന്ന് മലയരയ സഭ ‘1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിച്ചു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണ്.’ശബരിമലക്ഷേത്രം തന്ത്രികുടുംബം മലയരയവിഭാഗത്തില്‍ നിന്ന് തട്ടിയെടുത്ത് ബ്രാഹ്മണവല്‍ക്കരിച്ചതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പികെ സജീവ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് ഇപ്പോള്‍ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പികെ സജീവ് പറഞ്ഞു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നു. 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് ആരാധനയില്‍ അധികാരം സ്ഥാപിച്ചു. 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണ്. വ്യക്തമായ തെളിവുകളോടെ തങ്ങള്‍ ചരിത്രം പറയുമ്പോഴൊക്കെ ദുരാരോപണങ്ങളുമായാണ് മലയരയരെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നവര്‍ പ്രാചീന ആചാരങ്ങള്‍ സംരക്ഷിക്കാത്തതെന്താണ്? കാലാകാലങ്ങളായി മലയരവിഭാഗമാണ് കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിച്ചു. ശബരിഗിരി പദ്ധതി വന്നതിന് ശേഷം ജ്യോതി തെളിയിക്കാനായി ദേവസ്വം അധികൃതര്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അത് മലയരയരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമമുണ്ടായി. 1875ല്‍ സാമുവല്‍ മറ്റീര്‍ എന്ന സിഎസ്ഐ മിഷണറി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഗവേഷണം നടത്തിയിരുന്നു. 1883ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പണ്ടത്തെ മലയരയ നാഗരികതയേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ചരിത്രമാണത്. പതിനെട്ടു മലകളിലായി താമസിച്ചിരുന്ന ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലയ്ക്കല്‍ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേതായിരുന്നെന്ന് പികെ സജീവ് പറഞ്ഞു.ശബരിമലയിലെ 18 പടികള്‍ മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തില്‍ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു? എല്ലാം പിന്നീട് പകര്‍ത്തിയെടുത്തതാണ്. കരിമലയില്‍ നിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേര്‍ന്ന് തല്ലിയോടിച്ചത് 1970ലാണ്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. ശിലകള്‍ക്കും പ്രതിഷ്ഠയ്ക്കും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവരിതെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞേനെ. നാല് മലകളില്‍ ഇപ്പോഴും മലയരയര്‍ താമസിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിന് സമീപത്തുള്ള വനപ്രദേശങ്ങളില്‍ മലയരയ നാഗരികതയുടെ തെളിവുകളുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച ശവക്കല്ലറകളുടെ അവശിഷ്ടങ്ങളുമുണ്ട്. ആര്‍ക്കിയോളജി വകുപ്പ് ഇവിടെ പഠനം നടത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം കൂടുതല്‍ വ്യക്തമാകുമെന്നും പികെ സജീവ് ചൂണ്ടിക്കാട്ടി.. കടപ്പാട്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply