വരുന്നു കോഴിക്കോട് രാമായണങ്ങളുടെ സന്ധ്യകള്‍

കര്‍ക്കിടകം രാമായണ മാസം. രാമായണ വായനകളാല്‍ നമ്മുടെ സായാഹ്നങ്ങള്‍ മുഖരിതം. അടുത്തകാലത്തായി ഈ വായനകള്‍ വളരെ ശക്തമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കോഴിക്കോട്് നിന്ന് വ്യത്യസ്ഥമായ രാമായണ സന്ധ്യകള്‍ വരുന്നത്.. കൃത്യമായി പറഞ്ഞാല്‍ രാമായണങ്ങളുടെ സന്ധ്യകള്‍. രാമായണമെന്ന ഇതിഹാസം ഏകശിലാഖണ്ഡമല്ല, മറിച്ച് വൈവിധ്യമാര്‍ന്ന വായനകള്‍ അതിനുണ്ട്… വൈവിധ്യമാര്‍ന്ന രൂപങ്ങളും ഭാവങ്ങളും അതിനുണ്ട്.. കാലത്തിനും ദേശത്തിനും സമൂഹത്തിനുമനുസരിച്ച് എത്രയോ മാറ്റങ്ങള്‍.. എത്രയോ പേരുടെ വീക്ഷണങ്ങളില്‍ രാമായണം വായിക്കപ്പെട്ടിരിക്കുന്നു.. എത്രോ വ്യത്യസ്ഥമായ ആഖ്യാനങ്ങള്‍ അതിനുണ്ട്… രാമായണത്തിലെ തന്നെ വ്യത്യസ്ഥ കഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ […]

rrr

കര്‍ക്കിടകം രാമായണ മാസം. രാമായണ വായനകളാല്‍ നമ്മുടെ സായാഹ്നങ്ങള്‍ മുഖരിതം. അടുത്തകാലത്തായി ഈ വായനകള്‍ വളരെ ശക്തമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കോഴിക്കോട്് നിന്ന് വ്യത്യസ്ഥമായ രാമായണ സന്ധ്യകള്‍ വരുന്നത്.. കൃത്യമായി പറഞ്ഞാല്‍ രാമായണങ്ങളുടെ സന്ധ്യകള്‍. രാമായണമെന്ന ഇതിഹാസം ഏകശിലാഖണ്ഡമല്ല, മറിച്ച് വൈവിധ്യമാര്‍ന്ന വായനകള്‍ അതിനുണ്ട്… വൈവിധ്യമാര്‍ന്ന രൂപങ്ങളും ഭാവങ്ങളും അതിനുണ്ട്.. കാലത്തിനും ദേശത്തിനും സമൂഹത്തിനുമനുസരിച്ച് എത്രയോ മാറ്റങ്ങള്‍.. എത്രയോ പേരുടെ വീക്ഷണങ്ങളില്‍ രാമായണം വായിക്കപ്പെട്ടിരിക്കുന്നു.. എത്രോ വ്യത്യസ്ഥമായ ആഖ്യാനങ്ങള്‍ അതിനുണ്ട്… രാമായണത്തിലെ തന്നെ വ്യത്യസ്ഥ കഥാപാത്രങ്ങളുടെ വീക്ഷണത്തില്‍ അത് പുനര്‍ സൃഷ്ടിക്ക്പപെട്ടിരിക്കുന്നു. സിനിമയും നാടകവും പാവക്കൂത്തുകളും കഥകളിയുമടക്കം എത്രയോ കലാരൂപങ്ങളില്‍ രാമായണം പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നു… രാമായണത്തിന്റെ ഈ വൈവിധ്യങ്ങളുടെ ആഘോഷമാണ് കര്‍ക്കടമാസത്തിന്റെ അവസാന ദിനങ്ങളായ ഓഗസ്റ്റ് 12 മുതല്‍ 16 വരെ കോഴിക്കോട്് നടക്കുന്നത്. പാഠഭേദം മാസികാ പ്രവര്‍ത്തകരാണ് ഇത്തരമൊരു വ്യത്യസ്ഥമായ സാസ്‌കാരികസന്ദര്‍ഭം രൂപപ്പെടുത്തുന്നത്.

llllസി എന്റെ രാമായണ നാടകങ്ങള്‍, സ്‌നേഹലതാ റെഡിയുടെ സീത, അരവിന്ദന്റെ കാഞ്ചനസിത, സാറാ ജോസഫിന്റെ രാമായണ കഥകള്‍, വി ടി ജയദേവന്റ ഹരിത രാമായണം, വീണാപാണിയുടേയും മായാറാവുവിന്റെയും വ്യത്യസ്ഥ രാമായണങ്ങള്‍, മാപ്പിള രാമായണം, കഥകളിയിലേയു0 പാവക്കൂത്തിലേയും യക്ഷഗാനത്തിലേയും കൂടിയാട്ടത്തിലേയും രാമായണങ്ങള്‍, വയനാടന്‍ രാമായണം, പിന്നെ രാമായണത്തെ പ്രമേയമാക്കി എത്രയോ പെയിന്റിങ്ങ്കളും ശില്പങ്ങളും സംഗീതവും… ഇവയെല്ലാം സംഗമിക്കുന്ന വൈവിധ്യത്തിന്റെ സൗന്ദര്യമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യസംഘാടകനായ സിവിക് ചന്ദ്രന്‍ പറയുന്നു. ഒരേസമയം ഫോക്കായും ക്ലാസ്സിക്കലായും രാമായണം അവതരിക്കപ്പെടും. സീതയുടേയും രാവണന്റേയും മണ്ഡോദരിയുടേയും ശംഭുകന്റേയും ശൂര്‍പ്പണഖയുടേയുമെല്ലാം വീക്ഷണത്തിലൂടെ രാമന്‍ വിലയിരുത്തപ്പെടും.

kkkഅഞ്ചു സന്ധ്യകളിലായി 15 വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിഭാവനം ചെയ്യുന്നത്. അരവിന്ദന്റെ കാഞ്ചനസീത, പോണ്ടിച്ചേരി ആദിശക്തിയുടെ രണ്ടു നാടകങ്ങള്‍, കാവാലത്തിന്റെ നാടകം, മുരളി ്ഭിനയിച്ച ലങ്കാലക്ഷ്മിയുടെ വീഡിയോ, ബാംഗ്ലൂരില്‍ നിന്നുള്ള കബീര്‍ സംഗീതം, സേലത്തു നിന്നുള്ള തെരുക്കൂത്ത്, ചിറ്റൂരില്‍ നിന്നുള്ള തോല്‍പ്പാവക്കൂത്ത് തുടങ്ങിയവ ഈ സന്ധ്യകളെ കലാത്മകമാക്കും. അതോടൊപ്പം വിവിധവീക്ഷണങ്ങലിലൂടെ രാമായണത്തെ പ്രമേയമാക്കുന്ന പുസ്തകങ്ങളുടേയും ശില്‍പ്പങ്ങളുടേയും പെയ്ന്റിംഗുകളുടേയും പ്രദര്‍ശനം, രാമായണ കവിതകളുടെ ആലാപനം തുടങ്ങിയവും സന്ധ്യകളെ ആകര്‍ഷകമാക്കും. നാനത്വത്തിലൂന്നുന്ന ഇന്ത്യയുടെ സാസ്‌കാരികവൈവിധ്യങ്ങളാണ് ഈ സന്ധ്യകളിലൂടെ ആവിഷ്‌കരിക്കപ്പെടുകയെന്ന് സംഘാടകര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply